ബ്ലോഗഭിമാനി

:: സ്വതന്ത്ര ബ്ലോഗീയ ഇഷ്ടിക::

Sunday, February 18, 2007

ബ്ലോഗഭിമാനി- ലക്കം 6

ബൂലോഗം : വളര്‍ച്ചയുടെ നോവുകള്‍
ബൂലോഗം കഴിഞ്ഞ ഏതാനും നാളുകളായി സംഘര്‍ഷമുഖരിതമായിരുന്നു..കോപ്പിറൈറ്റ് ലംഘനം, അതിനെതുടര്‍ന്നുള്ള അക്രമണങ്ങള്‍, പ്രത്യാക്രമണങ്ങള്‍, സമരം, മുട്ടുകുത്തിക്കല്‍, പിന്തുണപ്രഖ്യാപിക്കല്‍, കരിവാരിത്തേക്കല്‍, കണ്ണീര്, തെറിവിളി, കഞ്ഞിവയ്കല്‍, പത്രസമ്മേളനം, കൊട്ടേഷന്‍, ബോംബേറ്, പൂഴിക്കടകന്‍...
ബ്ലോഗാഭിമാനി മാറി നിന്നു മൂക്കത്ത് വിരല്‍ വച്ചു..
സത്യമറിയുമ്പോളുള്ള ഞെട്ടല്‍...
ബൂലോഗം വളരുകയാണ്. വളര്‍ച്ചയില്‍ മാറിപ്പോകുന്ന ബൂലോഗത്തിന്റെ പ്രതിച്ഛായ.അത് കാണാതിരിക്കരുത്.
വള്ളിനിക്കറുമിട്ട് ടയറുരുട്ടിക്കളിച്ച്, മോനേ എന്ന് വിളിച്ചാല്‍ മാമുണ്ണാന്‍ ഓടിവരുന്ന നിഷ്കളങ്കനായ പയ്യന്റെ മുഖം മാറി, പൊടിമീശയും, പങ്ക് സ്റ്റൈലും, അറപ്പുവരുന്ന തെറിപ്രയോഗങ്ങളും, കള്ളും കഞ്ചാവുമുപയോഗിക്കുന്ന അഡോളസന്‍സിന്റെ മുഖം ബൂലോഗത്തിനായിക്കഴിഞ്ഞിരിക്കുന്നു.
അതിനെ തടുക്കാന്‍ ആര്‍ക്കു കഴിയും! ആരും ക്ഷണിക്കപ്പെടാതെ വരുന്ന അതിഥികളല്ല...വരുന്നവര്‍ക്ക് ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ട കാര്യമില്ല.ഇന്റര്‍നെറ്റ് ഒരു മാര്‍ക്കെറ്റാണ്..ആര്‍ക്കും വരാം, എന്തും പറയാം എന്തും ചെയ്യാം..ഏവൂരാനും, വിശ്വപ്രഭയും , പെരിങ്ങോടനും, പിന്നെ ,മുഖമില്ലാത്ത മറ്റ് ചിലരും പണ്ട് കാത്തുസൂക്ഷിച്ചിരുന്ന പിന്മൊഴിയിലധിഷ്ഠിതമായ ബൂലോഗത്തിന്റെ നിഷ്കളങ്കത്വം കുറച്ചൊന്നുമല്ല, ഈ തള്ളിക്കയറ്റത്തില്‍ നഷ്ടമായിപ്പോയത്! സങ്കടപ്പെടേണ്ടതുണ്ടോ? വേണ്ട എന്നാണ് ബ്ലോഗാഭിമാനിക്ക് പറയാനുള്ളത്.

പക്ഷേ കൈയ്യും കെട്ടി നോക്കി നില്‍ക്കണോ? അതും പാടില്ല. ബൂലോഗം എന്നാല്‍ പിന്മൊഴിയാണെന്നും , തിരിച്ചാണെന്നുമുള്ള ധാരണയാണ് ആദ്യം നീക്കേണ്ടത് എന്ന് തോന്നുന്നു. പിന്മൊഴികള്‍ ബൂലോഗ(ബൂലോഗം എന്നൊരു വാക്ക് എന്നേ ഇന്റര്‍നാഷണല്‍ പബ്ലിക് പ്രോപെര്‍ട്ടി ആയിരിക്കുന്നു!)ത്തിലുള്ള ഒരു കൂട്ടായ്മ ആണെന്ന് മാത്രം കരുതിയാല്‍, പെയിന്ററെപ്പോലെയുള്ള ബ്ലോഗേര്‍സിനെതിരെയെടുത്ത നടപടികള്‍ക്ക് ഒന്നു കൂടി ഒരു വ്യക്തത കൈവരും. ആരേയും നടപടികളുടെ കാരണമോ കാര്യമോ ബോധിപ്പിക്കേണ്ട ആവശ്യവുമില്ല. ഏറ്റവുമവസാനം ഏറെ കൊട്ടിഘോഷിച്ച് പിറന്നുവീണ കൈപ്പള്ളിയുടെ ആള്‍‌ട്ട്മൊഴിയും താമസിയാതെ അകാലചരമമടഞ്ഞതിനെ തുടര്‍ന്ന് പിന്മൊഴികള്‍ അജയ്യമായി നിലനില്‍ക്കുകയാണെങ്കിലും, ആ കാരണത്താല്‍ പിന്മൊഴി പബ്ലീക് പ്രോപെര്‍ട്ടിയാണ്, അതേതൊരു മലയാളി ബ്ലോഗറുടേയും അവകാശമാണ്, അത് പരിപാലിക്കുന്നവര്‍ എന്തു ചെയ്താലും അത് മൂരാച്ചിത്തരമാണ് എന്നൊക്കെ കരുതുന്നത് ഹിമാലയന്‍ അബദ്ധങ്ങളായേ ബ്ലോഗാഭിമാനിക്ക് തോന്നിയിട്ടുള്ളൂ.

ഈയടുത്തകാലത്ത് പെയിന്ററേപ്പോലെയുള്ളവര്‍ നടത്തുന്ന, മുന്‍പെങ്ങുമില്ലാത്ത തരം വ്യക്തിഹത്യകള്‍ക്ക് വേദിയൊരുക്കിക്കൊടുക്കേണ്ട കാര്യം പിന്മൊഴികള്‍ക്കെന്നല്ല, വേറൊരു ബ്ലോഗ് കൂട്ടായ്മകള്‍ക്കുമുണ്ടെന്ന് തോന്നുന്നില്ല. ഇത്തരം ചിത്തരോഗികളുടെ സാന്നിധ്യം ബൂലോഗത്തിനെ, മുഖമ്മൂടികള്‍ക്ക് പിന്നില്‍ എന്തും പറയാവുന്ന ചാറ്റ് റൂമുകളുടെ നിലയിലേക്ക് കൊണ്ടുപോകുന്നു. അയാള്‍ പറയുന്നത് കേട്ട് കൈയ്യടിക്കുന്നവരുണ്ടാകാം, ആസ്വദിക്കുന്നവരുണ്ടാവാം..തറവാട്ടില്‍ പിറന്നവരും ഇല്ലാത്തവരും അയാള്‍ക്ക് അനുയായികളായി കാണാം.‍ അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ എതിര്‍ക്കേണ്ടതില്ലെങ്കിലും പിന്മൊഴികളില്‍ സ്ഥാനം വേണമെന്ന് പറയാന്‍ അവര്‍ക്കവകാശമില്ല. വേണെമെങ്കില്‍ അവര്‍ക്കൊരു കൂട്ടായ്മ സ്വയം ഉണ്ടാക്കാമല്ലോ..അത് പിന്മൊഴികളില്‍ത്തന്നെ നഞ്ച് കലക്കി വേണമെന്നുണ്ടോ?

തൂറിയോനെചുമന്നാല്‍ ചുമന്നോനും നാറൂം എന്ന പഴമൊഴി വകവെയ്കാതെ പെയിന്ററെ പുറത്താക്കിയതിനെതിരെ പ്രതികരിച്ച കൈപ്പള്ളിയുടെ ഇമേജ് അക്കാരണത്താല്‍ തന്നെ ചില ബൂലോഗരുടെയെങ്കിലും മന്‍സ്സില്‍‌ വളരെ താഴേക്ക് പോയിരിക്കുന്നു എന്നാണ് ബ്ലോഗാഭിമാനി മനസ്സിലാക്കുന്നത്. ചന്തയില്‍ കള്ളുകുടിയന്‍ കുടുംബസമേതം നില്‍ക്കുന്നവരുടെ മുന്‍പില്‍ മുണ്ട് പൊക്കികാണിച്ചാല്‍, ഇത് ചന്തയാണ് അവന്റെ മുണ്ടാണ്, അത് പൊക്ക‍ല്‍‌ അവന്റെ മൌലികാവകാശമാണ് എന്ന് കൈപ്പള്ളി പറയുമോ, എതോ അവന് ആദ്യം രണ്ട് പൊട്ടിക്കുമോ എന്ന് പ്രതികരിക്കുന്നതിന് മുന്‍പ്‌ ചിന്തിക്കേണ്ടതായിരുന്നു.
ഏതായാലും പറ്റിയത് പറ്റി. പെയിന്റടിക്കാരനെതിരെ ശക്തമായ നിലപാടുമായി വന്ന് കൈപ്പള്ളി തന്റെ നിലപാട് വ്യക്തമാക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. പെയിന്ററിന്റെ പുലഭ്യം പറച്ചിലിനെ അതിനിരയായ മാന്യബൂലോഗര്‍ തികഞ്ഞ സംയമനത്തോടാണ് നേരിടുന്നതെന്നത് ശ്രദ്ധേയമാണ്. അവസാനം സഹികെട്ട ബൂലോഗത്തിലെ ചിലര്‍ പെയിന്ററെ മെരുക്കാന്‍ 'ഗുണ്ട'കളെ അയക്കുവാന്‍ തീരുമാനിക്കുകയും അപകടം മണത്ത പെയിന്റര്‍ അല്പം മര്യാദ കാണിക്കുകയുമാണുണ്ടായത്. ഏറ്റവുമൊടുവിലായി തന്നെ ബ്ലോക്ക് ചെയ്ത ഏവൂരാനെയാണു ഇദ്ദേഹം പരസ്യമായി തെറിവിളിക്കുന്നത്. അമേധ്യത്തില്‍ കിടന്നുരുളുന്ന പന്നി എന്നും തെരുവോരത്തെ ഭ്രാന്തന്‍ നായ എന്നുമാണ് ശ്രീ കൈപ്പള്ളി ഇയാളെക്കുറിച്ച് ഈയിടെ പറഞ്ഞത്. തെരുവോരത്തെ പട്ടികള്‍ മാന നഷ്റ്റത്തിനു കൈപ്പിള്ളിക്കെതിരെ കേസുകൊടുക്കാന്‍ സാധ്യതയുണ്ട്. ( അവരെ ചിത്രകാരനുമായി ഉപമിച്ചതിനു)
ആവശ്യമില്ലാത്ത കവറേജാണ് ഈ മനുഷ്യന് ബ്ലോഗാഭിമാനി കൊടുക്കുന്നതെന്നറിയാം. എങ്കിലും ആളു കൂടുതോറും ഒരു കൂട്ടായ്മക്ക് നേരിടേണ്ടി വരുന്ന മൂല്യചുതി‍ ചൂണ്ടിക്കാണിക്കാന്‍ ഇതിലും നല്ല ഒരുദാഹരണമില്ല. ജീവിതത്തിലേറ്റ നിരാശയോ, അപമാനമോ ആകാം സ്നേഹത്തിലൂന്നിയ, അതില്‍‌ക്കൂടി ചില ഹയറാര്‍ക്കികള്‍ നിശ്ചയിച്ച ബൂലോഗകൂട്ടായ്മക്കെതിരെ വര്‍ഗ്ഗീയ/കുത്തക/മുതലാളിത്ത ശക്തികള്‍ക്കെതിരെ പ്രതികരിക്കുന്ന കണക്ക് ചിലരെ ആഞ്ഞടിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ബ്ലോഗാഭിമാനി വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നതെന്തെന്നാല്‍, സര്‍വ്വസമത്വസ്വാതന്ത്ര്യത്തിന്റെ പേരില്‍ കൂട്ടായ്മകളും അവയുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും ബലികഴിക്കേണ്ടതില്ല. ബൂലോഗം വളരുകയാണെങ്കില്‍, സ്വതന്ത്രമായ കൂട്ടായ്മകളുണ്ടാകുകയാണ് വേണ്ടത്..അല്ലാതെ കഴുതകളേയും കുതിരകളേയും ഒരു വണ്ടിയില്‍ കെട്ടാന്‍ ശ്രമിച്ചാല്‍ പരാജയമായിരിക്കും ഫലം.
================= =================
വെബ്‌ലോഗ് അവാര്‍ഡ് 2006 വോട്ടുകള്‍ ക്ഷണിക്കുന്നു
ഇന്‍ഡിബ്ലോഗീസിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും സംഘടിപ്പിക്കുന്ന ഇന്ത്യന്‍ വെബ്‌ലോഗ് അവാര്‍ഡിന് നോമിനേഷനുകള്‍ സ്വീകരിച്ചു. ഇത്തവണ മലയാളത്തില്‍ നിന്ന് താഴെപ്പറയുന്ന ബ്ലോഗുകളാണ് അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടത് :
പ്രത്യേകം കാറ്റഗറി തിരിച്ചുള്ള നോമിനേഷന്‍ മലയാളബ്ലോഗുകള്‍ക്കില്ലാത്തതിനാല്‍ അവിയല്‍ പരുവം ആണ് ഇത്തവണയും ലിസ്റ്റ്. എങ്കിലും കോമഡിയോട് ആവശ്യത്തില്‍ കവിഞ്ഞ ആഭിമുഖ്യം ഉള്ള ലിസ്റ്റാണ് ഇത്. കവിതയെ പൂര്‍ണ്ണമായും വിസ്മരിച്ചു. ഫോട്ടോ ബ്ലോഗ് നോമിനേഷനില്‍ തുളസിയുടെ ബ്ലോഗ് കാണാഞ്ഞത് ബ്ലോഗാഭിമാനിയെ നിരാശപ്പെടുത്തി.(കുമാറിന്റേയും..അദ്ദേഹം ഇപ്പോള്‍ അത്ര ആക്റ്റീവായി ബ്ലോഗുന്നില്ല എന്നിരുന്നാല്‍ തന്നെ)
ദേവരാഗം ഇത്തവണയും തഴയപ്പെട്ടതില്‍‌ കുണ്ഠിതമുണ്ട്. പെരിങ്ങോടന്‍, കരീം മാഷ് എന്നിവരും മറക്കപ്പെട്ടു.
വനിതാ പ്രാധാന്യവും ഇല്ല. രേഷ്മ, ഇഞ്ചി, മുല്ല, സു , അതുല്യ, മുതലായ വളരെയധികം റീഡര്‍ഷിപ്പുള്ള ബ്ലോഗേര്‍സിനെ വിസ്മരിച്ചതെന്ത് കൊണ്ട്!
വെബ്‌ലോഗ് അവാര്‍ഡ് കൊണ്ട് ബ്ലോഗര്‍ക്ക് ഒരു പിണ്ണാക്കും ഗുണമില്ലെങ്കിലും ആകെക്കൂടെയുള്ള ഒരംഗീകാരം എന്ന നിലക്ക് നോമിനേഷനുകള്‍ നല്‍കുന്നവര്‍ അടുത്ത പ്രാവശ്യം ഒന്നുകൂടി വിപുലമായി നോമിനേഷന്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വോട്ട് ചെയ്യുന്നവരോട് : ഏറ്റവും ജനപ്രീതിയുള്ള പടമല്ല, ഏറ്റവും നല്ല പടം എന്ന തത്വം ഓര്‍ക്കേണ്ടതാണ്.
ബ്ലൊഗാഭിമാനി പ്രവചനം : ബൂലോഗത്ത് നിലനില്‍ക്കുന്ന ശക്തമായ അമേരിക്കന്‍ - ഗള്‍ഫ് ലോബികള്‍ പക്ഷപാതം മാറ്റിവച്ച്, നീതിപൂര്‍വ്വമായി വോട്ട് ചെയ്താല്‍ ഗുരുകുലമോ കുറുമാന്റെ കഥകളോ അവാര്‍ഡ് നേടും എന്ന് കരുതുന്നു. ഉള്ളടക്കത്തിന്റെ ബലം കൊണ്ട് ഗുരുകുലം ഇത്തിരികൂടി മുന്നിലെത്താന്‍ സാധ്യത കാണുന്നു. കൊടകരക്ക് പുതിയ ബ്ലോഗേര്‍സിന്റെ വോട്ടുകള്‍ ചറപറാ കിട്ടുമെങ്കിലും, പഴയപുലികള്‍ വോട്ട് ചെയ്യാനുള്ള സാധ്യത വിരളമാണ്. പുതിയവര്‍ കയറി വരണം എന്നാണല്ലോ.
ബാക്കി മൂന്നും...എണ്ണം തെകക്കാന്‍ ഇട്ടതാണോഡേയ് ?
(ഡിസ്‌ക്ലൈമര്‍ : ഇത് ബ്ലൊഗാഭിമാനിയുടെ ഈ റിപ്പോര്‍ട്ട് എഴുതിയ ലേഖകന്റെ അഭിപ്രായം മാത്രം. ബൂലോഗര്‍ അവരവരുടേ അഭിപ്രായങ്ങള്‍‌ക്കനുസരിച്ച് വോട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു. ഏതെങ്കിലും ഒരു പുലി ഒരു ബലേഭേഷ് കമന്റ് വച്ചാല്‍ അതിന്റെ വാലേത്തൂങ്ങി ഭേഷ് ഭേഷ് പറയുന്ന കമന്റ് പാരമ്പര്യം ഇവിടെ കാണിക്കരുതേ!
ഇടനാഴിയില്‍ കേട്ടത് : "തറബ്ലോഗിന് കാറ്റഗറിയുണ്ടെങ്കില്‍ തീര്‍ച്ചയായും പെയിന്റടിക്കാരന്റെ ബ്ലോഗ് നോമിനേറ്റ് ചെയ്യാമായിരുന്നു." )
ലിങ്കുകള്‍ ഇവിടെ
അവാര്‍ഡ് നോമിനേഷനുകള്‍: http://www.indibloggies.org/nominations-2006/

വോട്ടുകള്‍ രേഖപ്പെടുത്താന്‍ http://www.indibloggies.org/polls-2006

================ ===============

കുറുമാന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ അവസാനിച്ചു.
ഹാസ്യപ്രാധാന്യമായ പ്രാഥമിക ലക്കങ്ങളും, വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്തുന്ന സസ്പെന്‍സുകളുമായി തുടര്‍ന്നുള്ള ലക്കങ്ങളുമായി മലയാളം ബ്ലോഗില്‍ നിറഞ്ഞു നിന്നിരുന്ന ശ്രീ. കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങള്‍ എന്ന പരമ്പരക്ക് അന്ത്യം. 24 വയസ്സുള്ള ഒരു ചെറുപ്പക്കാരന്റെ യൂറോപ്പില്‍ ജോലി ചെയ്യാനുള്ള അഭിനിവേശവം അത് പ്രാവര്‍ത്തികമാകാന്‍ ഇദ്ദേഹം നടത്തുന്ന കാട്ടിക്കൂട്ടലുകളും , യൂറോപ്പിലെത്തിയ ശേഷമുള്ള കഷ്ടപ്പാടുകളും എല്ലാം തുറന്നു പറഞ്ഞിരിക്കുന്ന ഈ പരമ്പര ബൂലോഗത്ത് ഇറങ്ങിയതില്‍ വച്ച് ഏറ്റവും മികച്ച പരമ്പരയും, യാത്രാവിവരണവുമാണെന്നു ബ്ലോഗാഭിമാനിക്കു നിസ്സംശയം പറയാം. കഴിഞ്ഞ വ്അര്‍ഷ് നവമ്പര്‍ മുതല്‍ 14 ലക്കങ്ങളായാണ് ഇദ്ദേഹം ഈ പരമ്പര പൂര്‍ത്തീകരിച്ചിരിക്കുന്നത്. കൊടകരപുരാണത്തെ തുടര്‍ന്നു ബ്ലോഗില്‍ നിന്നുള്ള അടുത്ത പുസ്തകമാവാന്‍ സാധ്യതയുള്ളൊരു മികച്ച കൃതി തന്നെയാണിത്. ഇപ്പോള്‍ തന്നെ ഇതു പുസ്തകമാക്കാന്‍ ഓഫറുകളുണ്ടെന്നും, താന്‍ ഒന്നും തീരുമാനിച്ചിട്ടില്ലെന്നുമാണ്, ബ്ലോഗാഭിമാനിയുടെ ഒരു രഹസ്യ റിപ്പോര്‍ട്ടര്‍ കുറുമാനോടു നടത്തിയ സംഭാഷണത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചത്.

============= ================

കൊച്ചിമീറ്റ് റദ്ദാക്കി : അണിയറ പുകയുന്നോ?
ഈ മാസം 18ന് നടത്താനിരുന്നിരുന്ന കൊച്ചിമീറ്റ് റദ്ദാക്കിയ വിവരം പാച്ചാളം ബൂലോഗരെ അറിയിച്ചു, തുടക്കം മുതല്‍‌ തന്നെ പാകപ്പിഴകളോടെയായിരുന്നു കൊച്ചിമീറ്റിന് അണിയറപ്രവര്‍ത്തനങ്ങള്‍ നടന്നത്. കഴിഞ്ഞമീറ്റുകളിലെ സജീവ സാന്നിധ്യമായിരുന്ന ശ്രീ ഇക്കാസിന് ഇത്തവണ അല്പം താ‌ല്‍പ്പര്യക്കുറവുണ്ടോ എന്ന് തുടക്കത്തിലേ തോന്നിയിരുന്നു. എന്നാലും അദ്ദേഹം എല്ലാ പിന്തുണയും നല്‍കുകയായിരുന്നു. കൊച്ചിയിലെ പ്രമുഖ ബ്ലോഗേര്‍സ് ആയ ശ്രീ കുമാര്‍, ശ്രീ പാച്ചാളം മുതലായവരും ഇതിനോട് സഹകരിച്ചു. അപ്രതീക്ഷിതമായി മീറ്റ് റദ്ദാക്കിയ നടപടി ബൂലോഗരെ അമ്പരപ്പിച്ചിരുന്നു. അതിനെത്തുടര്‍ന്ന് സാധാരണ ചൊടിക്കാത്ത പാച്ചാളത്തെ അനോണിപുണ്യാളന്റെ കമന്റ് ചൊടിപ്പിച്ചതും ശ്രദ്ധേയമായി. അടുത്ത കമന്റിട്ട പ്രമുഖ കൊച്ചി ബ്ലോഗര്‍ കുമാര്‍, ചിലത് ചീഞ്ഞുനാറുന്നുണ്ട് എന്ന് തുറന്നടിച്ചു. ഗള്‍ഫ് മീറ്റ് മുന്‍ സംഘാടകാധ്യക്ഷനായിരുന്ന ശ്രീ കലേഷ് വളരെ രാഷ്ട്രീയപരമായി "എല്ലാവരും ഒറ്റക്കെട്ടാണ്" എന്ന് പ്രസ്താവിച്ചെങ്കിലും അഭ്യൂഹങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. മീറ്റ് ക്യാന്‍സലായതിന് പിന്നില്‍ കാരണം എന്തുമായിക്കൊള്ളട്ടെ, അതൊക്കെ പരിഹരിച്ച് എത്രയും വേഗം ഒരു ഗംഭീര കൊച്ചിന്മീറ്റിന് വേദിയൊരുങ്ങട്ടെ എന്ന് ബൂലോഗര്‍ക്കൊപ്പം ബ്ലോഗാഭിമാനിയും ആശംസിക്കുന്നു
=============== =================

കോപ്പിറൈറ്റ് : നയം വ്യക്തമാക്കുന്നു
ബൂലോഗത്തിലേറെ ചര്‍ച്ചചെയ്യപ്പെട്ട , പാചകക്കുറിപ്പുകള്‍ യാഹൂവിന്റെ മലയാളം പോര്‍ട്ടലില്‍ പ്രത്യക്ഷപ്പെട്ട കാര്യത്തെക്കുറിച്ച്, രാവും പകലും ചര്‍ച്ചചെയ്യപ്പെട്ടതിനേപ്പറ്റി ബ്ലോഗാഭിമാനിക്ക് തോന്നുന്നതു വ്യക്തമാക്കാന്‍ ഞങ്ങളിവിടെ ആഗ്രഹിക്കുന്നു. കോപ്പിറൈറ്റ് വയലേഷനിരയായ ബഹുമാനപ്പെട്ട ബ്ലോഗറെ ഇനിയും ഇതിലേക്ക് വലിച്ചിഴക്കാന്‍ ഉദ്ദേശിക്കുന്നില്ല. അവരുടെ നിലപാട് വളരെ വ്യക്തമാണ്. പുഴയായാലും യാഹു ആയാലും അവരുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. അവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. എല്ലാ ആശംസകളും.
യാഹുവിന്റെ/വെബ്‌ദുനിയയുടെ നിലപാടും അവര്‍ വ്യക്തമക്കിയതാണ്. “അബദ്ധവശാല്‍ പറ്റിയതെന്നു വെബ്ദുനിയക്കാര്‍ സമ്മതിക്കുന്ന ഈ പ്രശ്നത്തിനു പരസ്യമായി അവ്ുടെ പ്രതിനിധി മാപ്പു പറഞ്ഞ് നഷ്ടപരിഹാരം നല്‍കാമെന്നു വ്യക്തമാക്കിയിരുന്നെങ്കിലും, യാഹൂവിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോക്നആണു പ്ര്അസ്തുത ബ്ലോഗറുടെ തീരുമാനം എന്നാണു അണിയറയില്‍ നിന്നുള്ള സംസാരം. ഇതിനു അമേരിക്കയില്‍ നിന്നും ചില മുതിര്‍ന്ന ബ്ലോഗേഴ്സ് എല്ലാവിധ സഹായങ്ങളും ഉറപ്പുനല്‍കിയിട്ടുണ്ട്. യാഹൂ/വെബ്ദുനിയ എന്നിവര്‍ ഇത് ഇത്ര വലിയൊരു പ്രശ്നമാകുമെന്നോര്‍ത്തുകാണില്ല. സമയം കെടുത്താത്ത വിവാദമില്ല, പരസ്യമായി വിവാദങ്ങളിലേര്‍പ്പെട്ട് കൊഴുപ്പ് കൂട്ടേണ്ട എന്നത് ഏതൊരു മാനേജ്മെന്റുകളും എടുക്കുന്ന നിലപാട് തന്നെ.
വിവാദത്തില്‍ ഭാഗം ചേര്‍ന്നവരോട് : യാഹൂ എന്ന് കേട്ട് പലരും അല്പം അധികം ആവേശം കൊണ്ടുവോ എന്ന് ബ്ലോഗാഭിമാനി സംശയിക്കുന്നു. വെബ്‌ദുനിയയോട് മിണ്ടരുത്, യാഹൂ തന്നെ വരണം എന്ന് ഉപദേശിക്കുന്നതിലെ പിടിവാശി യാഹൂ എന്ന ഭീമനോടേ‌ല്‍ക്കുമ്പോള്‍ ലഭിക്കുന്ന ആ രോമാഞ്ചം നാടന്‍ വെബ്‌ദുനിയായോട് പൊരുതുമ്പോള്‍ ഇല്ല എന്നതിനാലാണോ? മോഷണത്തിനെതിരെ നടപടിയേക്കാള്‍ നടപടി ആര്‍ക്കു നേരെ വേണം എന്ന് സ്ഥാപിക്കാനായിരുന്നു പലര്‍ക്കും താ‌ല്പര്യം. മോഷണം യാഹൂ അല്ല, ജംഗ്ഷനിലെ കുട്ടന്‍‌പിള്ളചേട്ടന്‍ നടത്തിയതാണെങ്കിലും ഒരേ ആവേശത്തോടെ നേരിടുക എന്നതല്ലേ അഭികാമ്യം? യാഹൂ അറിയാതെ വെബ്‌ദുനിയ നടത്തിയ മോഷണത്തിന് 100% യാഹുവിനെ കുറ്റം പറയുന്നത് കടുത്ത നടപടിയാണ്. വെബ്‌ദുനിയയോട് മാപ്പ്, നഷ്ടപരിഹാരം എന്നിവ ആവശ്യപ്പെടുന്നതിനോടൊപ്പം, യാഹുവിനെ ഈ പ്രശ്നത്തെക്കുറിച്ച് അറിയിച്ചാല്‍ അവര്‍ വെബ്‌ദുനിയയോടുള്ള കരാര്‍ പുനപ്പരിശോധിക്കുമായിരുന്നു(ആവൊ!). അതിനുപകരം കൊക്കോകോളാ തല്ലിപ്പൊട്ടിക്കുകയും ക്ഷീണിക്കുമ്പോള്‍ കനാലിലെ വെള്ളമെടുത്ത് ഗ്യാസടിച്ചുണ്ടാക്കുന്ന ഡീലക്സ് കോളാ കുടിക്കുകയും ചെയ്യുന്ന വിപ്ലവകാരികളുടെ മനോഭാവം നിഴലിച്ചു, വെബ്‌ദുനിയയെ ചര്‍ച്ചകള്‍ക്ക് പുറത്താക്കണം എന്നു നിര്‍ദ്ദേശിക്കുന്ന കമന്റുകള്‍ കണ്ടപ്പോള്‍. വിവാദത്തിന്റെ വാര്‍ത്താപ്രാധാന്യത്തിലായിരുന്നു പലര്‍ക്കും താല്‍‌പ്പര്യം..അതിന് യാഹൂ എന്നൊരു വലിയ പേര് വിവാദത്തിലുണ്ടാവേണ്ടത് അത്യാവിശ്യമാണല്ലോ! ഏതായാലും വെബ്‌ദുനിയ വൈകിയാണെങ്കിലും മാപ്പ് പറഞ്ഞതിലും , വിവാദം തല്‍‌ക്കാലം അടങ്ങിയതിലും ആശ്വാസം കാണാം.
അവസാനമായി എല്ലാത്തിനും ഇരയായ ബഹു.ബ്ലോഗര്‍ക്ക് നീതി ലഭിക്കട്ടെയെന്നും, മനസമാധാനത്തോടെ തുടര്‍ന്നും ബ്ലോഗാനാകട്ടെ എന്നും ആശംസിക്കുന്നു.
================ ==============
ഈ മാസത്തെ തമാശ
കോപ്പിറൈറ്റ് പ്രശ്നത്തില്‍ കൂലങ്കുഷമായി ചിന്തിച്ച് പല പോയന്റുകളും കണ്ടെത്തിയവര്‍ അത് രഹസ്യമാക്കി സൂക്ഷിക്കുന്നു. അവ കമന്റിയാല്‍ എതിര്‍ഭാഗം സര്‍ക്കാര് വക്കീല്‍ അത് കോടതിയില്‍ പ്രതിരോധിക്കില്ലേ! ഇന്റര്‍നെറ്റില്‍ നിന്നോ, പ്രാക്റ്റീസിംഗ് വക്കീലന്മാരുടെ കൈയ്യില്‍ നിന്നോ ലഭിച്ച തുണ്ടുകള്‍ യാഹൂവിന്റെ വക്കീലിന് അറിയില്ല എന്ന് വിചാരിക്കുന്നവര്‍..അമ്പമ്പോ സമ്മതിച്ചിരിക്കുന്നു. വക്കീലന്മാര്‍ വര്‍ഷങ്ങളോളം കൊളേജിലും കോടതിയിലും പോയി എന്നതാ ചെരക്കലാണോ പണി?
============= ==============

ഈ ലക്കത്തിലെ ബ്ലോഗ്.
ശ്രീ.ടി.കെ. സുജിത്തിന്റെ
വര@തല=തലവര എന്ന ബ്ലോഗാണു ഈ ലക്കം മികച്ച ബ്ലോഗായി ഞങ്ങള്‍ക്കു ചൂണ്ടിക്കാണിക്കനുള്ളത്. ഒന്നാം തരം കാര്‍ട്ടൂണിസ്റ്റു തന്നെയായ സുജിത്തിന്റെ ബ്ലോഗ് ബൂലോഗത്തിലെ ആദ്യത്തെ “ഫുള്‍‌‌ഫ്ലെഡ്ജ്ഡ്” കാര്‍ട്ടൂണ്‍ ബ്ലോഗ് എന്ന ബഹുമതിക്ക് റ്റ്ഹികച്ചും അര്‍ഹമാണ്. മികച്ച രസികന്‍ കാര്‍ട്ടൂണുകളുമായി സുജിത്തിനു ബൂലോഗരെ ഇനിയും ചിരിപ്പിക്കാനും , ചിന്തിപ്പിക്കാനും കഴിയട്ടീന്നു ബ്ലോഗാഭിമാനി ആശംസിക്കുന്നു. [ http://tksujith.blogspot.com/ ] കേരളകൌമുദിയിലെ കാര്‍ട്ടൂണിസ്റ്റായ സുജിത്തിന്റെ ബ്ലോഗിലേക്കുള്ള വരവ് അഭിനന്ദനാര്‍ഹം തന്നെ.

ബ്ലോഗിലെ, സമകാലിക സംഭവങ്ങളെ, കാര്‍ട്ടൂണ്‍ രൂപത്തില്‍ അവതരിപ്പിച്ച് വേണുജി ശ്രദ്ധനേടിയിരിക്കുന്നു. യാഹുവിന്റെ ബ്ലോഗില്‍ നിന്നുള്ളപോസ്റ്റ് മോഷണവും അതിനോടനുബന്ധിച്ചു നടന്ന ബഹളവും വേണുജി വളരെ മനോഹരമയിഅവതരിപ്പിച്ചിരുന്നു എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. [ http://www.nizhalkuth.blogspot.com ]

================= ======================
ഗോപന്‍ കാത്തിരുന്നതാരെ?
ഇക്കാസ്, സിയ, കുറുമാന്‍ എന്നിവരാണ് ഈ ബ്ലോഗിലേക്ക് സംഭാവന ചെയ്യുന്നവര്‍. ഒന്നും രണ്ടും ഭാഗങ്ങള്‍ വലിയ പ്രശ്നമില്ലാതെ പോയ ഒരു നോവലാണിത്, പക്ഷെ മൂന്നാം ഭാഗം മുതല്‍ പൈങ്കിളിയെ കടത്തിവെട്ടിക്കുന്ന തരത്തിലേക്ക് ഈ പോസ്റ്റ് താണു എന്ന് ബ്ലോഗാഭിമാനിക്ക് പറയാതെ വയ്യ. ലക്ഷ്യമില്ലാതെ പോകുന്ന തോണിക്ക് കാറ്റുപിടിച്ചാലുള്ള അവസ്ഥയാണ് ഈ പോസ്റ്റിന്റെ ഇപ്പോഴത്തെ നില. ഗോപന്‍ കാത്തിരുന്നതാരെ എന്നതിലും നല്ലത്, ഗോപനെ ആരും ഇപ്പോള്‍ കാത്തിരിക്കുന്നില്ല എന്ന പേരാവും, കൂടുതല്‍ ചേരുക. തുടങ്ങിയ പണി പൂര്‍ത്തിയാവുന്നതിന്നു മുന്‍പെ, ഇഫ്ര്രിത്ത് എന്ന മുസ്ലീം മാന്ത്രികനോവലിന്റെ പണിപുരയിലാണ് ഇവര്‍, ഒപ്പം കൂട്ടായി ശ്രീജിത്തുമുണ്ട്. എന്തായാലും കാത്തിരുന്നു കാണാം.

================= ==================


ഉണ്ണിത്തരമില്ലാത്ത ഉണ്ണിത്താന്‍
ബ്ലോഗില്‍ സുപ്രഭാതം പൊട്ടിവിരിഞ്ഞു. പതിവുപോലെ ഉമിക്കരിയാല്‍ പല്ലു തേച്ച്, ബ്ലോഗഭിമാനി ബ്ലോഗ് വായിക്കാന്‍ തുടങ്ങി. പുതിയ ഒരു ബ്ലോഗ് കണ്ണില്‍ പെട്ടു. അതുല്‍ ഉണ്ണിത്താന്‍ എന്ന യുവകോമളന്റെ ബ്ലോഗാണത്. മനോഹരമായ കവിതകളുള്ള മനോഹരമായ ഒരു ബ്ലോഗ്. ബ്ലോഗഭിമാനി കവിതകള്‍ വായിക്കാന്‍ തുടങ്ങി. ങേ, ഇത് മുന്‍പ് വായിച്ചിട്ടുള്ള കവിതയാണല്ലോ?
മനസ്സ് പിന്നോട്ട് പാഞ്ഞു. അധികം പിന്നോട്ട് പായേണ്ടി വന്നില്ല, വെറും ഒരു പത്ത് ദിവസം പിന്നിലേക്ക് മാത്രം. കിട്ടിപോയി, ഈ കവിത ലോനപ്പന്റെ ബ്ലോഗില്‍ വായിച്ചിട്ടുണ്ട്. കട്ടത് ലോനപ്പനോ അതോ ഉണ്ണിത്താനോ? സംശയമില്ല ഉണ്ണിത്താന്‍ തന്നെ. മോഷണം ഇങ്ങിനേയുമോ? ലോനപ്പന്റെ ബ്ലോഗില്‍ നിന്നു മാത്രമല്ല, മറ്റു ബ്ലോഗുകളില്‍ നിന്നും മോഷ്ടിച്ചിട്ടുണ്ട്. സ്വന്തമായി ഒരു വരിപോലും എഴുതിവച്ചിട്ടില്ല നമ്മുടെ ഉണ്ണി. എന്താണുണ്ണീ ഇത്തരം വികൃതി എന്ന ചോദ്യത്തിന്ന്, ഞാന്‍ എഴുതിയതാണെന്ന് ഞാന്‍ എവിടേയും എഴുതിവച്ചിട്ടില്ല എന്ന മറുമൊഴിയും!
ജനാര്‍ദ്ദനന്‍ ഒരു സിനിമയില്‍ പറഞ്ഞ ഡയലോഗ്.. നീ പൊന്നപ്പനല്ലടാ‍ാ.. തങ്കപ്പനാ.. അതുപോലെ.. നീ വെറും ഉണ്ണിത്താനല്ലടാ.. വെല്യത്താനാ. ഏറ്റവും പുതിയ വിവരമനുസരിച്ച് ലോനപ്പഭീഷണിയെത്തുടന്ന് ഉണ്ണിത്ത്ന്‍ ബ്ലോഗു റന്നെ ഡീലിറ്റിയെന്നാണു ഞങ്ങളുടെ രിപ്പോര്‍ട്ടര്‍ക്ക് അരിയാന്‍ സാധിച്ചത്.
ഓ ടോ: ഇതിനു മുന്‍പും കുറെ നാള്‍ മുന്‍പു ഒരു വിദ്വാന്‍ ഇതുപോലെ പോസ്റ്റുകള്‍ അതേ പടി കട്ട് പുതിയ പോസ്റ്റുകള്‍ തുടങ്ങിയിരുന്നു. അന്നൊക്കെ അതിനു പിന്നില്‍ അണിനിരന്നവരും കൊടി ഉയര്‍ത്തിയവരും കലപില ഉതിര്ത്തവരും ബൂലോക പോലീസും ഡികറ്റക്റ്റീവും ഒന്നും ഇവിടെ ഒന്നും പറഞ്ഞുകണ്ടില്ല. ഏത് ബാലന്‍സിങ് നിയമത്തിലാണ് ലോനപ്പന്‍ ഇരിക്കുന്ന ഭാഗം താണുപോയതെന്നു/ലോനപ്പന്റെ ജനപിന്തുണ ഇല്ലായ്മ എന്ന് അവരുടെ വാക്കുകളിലൂടെ അറിയുവാന്‍ താല്പര്യമുണ്ട്“ എന്നുള്ള ശ്രീ കുമാറിന്റെ കമന്റ് ഈ അവസരത്തില്‍ ബ്ലോഗാഭിമാനി ഇവിടെ ചൂണ്ടികാട്ടുന്നു. മേല്പറഞ്ഞ കമന്റിനു മറുപടിയായി, ബൂലോക പോലീസും ഡികറ്റക്റ്റീവും ഒന്നുംഇതുവരേയായി വന്നിട്ടില്ല എന്നത് ഇവിടെ ശ്രദ്ധേയമാകുന്നു
============ ==================

തമനുവും, വിവിയും, ബ്ലോഗിലെ പുതിയ താരങ്ങള്‍ ‍.

വളരെ കുറച്ച് സമയം കൊണ്ട് ബ്ലോഗു വായനക്കാരുടെ ഇടയില്‍ പേരെടുത്ത രണ്ട് എഴുത്തുകാരാണ് തമനുവും, വിവിയും. നര്‍മ്മത്തില്‍ ചാലിച്ചെടുത്ത രസകരമായ പോസ്റ്റുകളാല്‍ ഇവര്‍, വിശാലന്‍, അരവിന്ദന്‍, കുറുമാന്‍, ഇടിവാള്‍, മാഗ്നിഫയര്‍, വികടന്‍ തുടങ്ങിയ ഹാസ്യ രചയിതാക്കളുടെ ഒപ്പം എത്തികഴിഞ്ഞു. തനി തൃശൂര്‍ ഭാഷയിലുള്ള വിവിയുടെ പോസ്റ്റുകള്‍ ശ്ലാഘനീയം തന്നെ. വിവിയും, ലോനപ്പനും ഒരാള്‍ തന്നെയല്ലെ എന്ന് ബ്ലോഗഭിമാനിക്കൊരു സംശയം ഇല്ലാതില്ല. ആദ്യപോസ്റ്റുകള്‍ അത്ര മികച്ചവയായിരുന്നെങ്കിലും, ഏറ്റവും പുതിയതായി രണ്ടു മെഗാഹിറ്റ് പൊസ്റ്റുകളിറക്കിക്കൊണ്ടാണ് തമനു തന്റെ ഹാസ്യത്തിലുള്ള വൈദഗ്‌ദ്ധ്യം വെളിപ്പെടുത്തിയിരിക്കുന്നത്.
============= ===============

44 Comments:

  • At 4:10 AM , Blogger ബ്ലോഗഭിമാനി said...

    കുറച്ചു ദിവസത്തെമൌനത്തിനു ശേഷം.. ബ്ലോഗഭിമാനി ഇതാ വീണ്ടും! പുതിയ വിശേഷങ്ങളുമായി!

     
  • At 4:40 AM , Blogger കുറുമാന്‍ said...

    ഇപ്പോള്‍ തന്നെ ഇതു പുസ്തകമാക്കാന്‍ ഓഫറുകളുണ്ടെന്നും, താന്‍ ഒന്നും തീരുമാനിച്ചിട്ടില്ലെന്നുമാണ്, ബ്ലോഗാഭിമാനിയുടെ ഒരു രഹസ്യ റിപ്പോര്‍ട്ടര്‍ കുറുമാനോടു നടത്തിയ സംഭാഷണത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചത്.
    - അരാണപ്പാ ആ റിപ്പോര്‍ട്ടര്‍ എന്നാ ഞാനിപ്പോള്‍ ചിന്തിക്കുന്നത്. ഒരു ക്ലൂ തരുമോ!!!

    എന്തായാലും ഈ ലക്കം നന്നായി എന്നു പറയാതിരിക്കാന്‍ വയ്യ (എന്റെ യൂറോപ്പ് സ്വപ്നങ്ങളെ കുറിച്ച് എഴുതിയതുകൊണ്ട് മാത്രം)

     
  • At 5:37 AM , Blogger Unknown said...

    അഭിമാനി മച്ചാനേ.. ഇപ്രാവശ്യം വളരെ കാര്യമാത്രപ്രസക്തവും ഗൌരവപൂര്‍ണ്ണവുമാണ് ഇഷ്ടിക. അങ്ങനെ തന്നെ വേണം എന്ന് ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എല്ലാം കലക്കി. (ഇനി ഞാനാണ് ഇതിന്റെ എഡിറ്റര്‍ എന്നൊന്നും പറയരുതേ ജനമേ) :-)

     
  • At 6:03 AM , Blogger മുസ്തഫ|musthapha said...

    അഭിമാനി... ഉള്ളടക്കം വളരെ നന്നായിട്ടുണ്ട്, എങ്കിലും അടുക്കും ചിട്ടയുമില്ലായ്മ വായനാ രസം കുറയ്ക്കുന്നു എന്നെനിക്ക് തോന്നി.

    പലയിടങ്ങളിലായി ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങള്‍ ഒരു പോസ്റ്റ് മേല്‍ക്കൂരയ്ക്കു കീഴില്‍ കൊണ്ടു വരാന്‍ കഴിഞ്ഞു എന്നത് ശ്രദ്ദേയമായി.

    അഭിപ്രായം പറഞ്ഞ കാര്യങ്ങളിലെല്ലാം തന്നെ ഒരു മുഖം നോക്കാതെ പ്രതികരിച്ചിരിക്കുന്നതായി തോന്നുന്നു.

    ഈ ലക്കം എന്തായാലും ഡിസ്റ്റിങ്ഷനോടു കൂടി പാസ്സായി എന്നു തന്നെ പറയാം.

    ഇഷ്ടിക എന്ന പേരിട്ടത് എന്തായാലും നന്നായി.

    ഒ.ടോ: ആഴ്ചക്കുറിപ്പുകള്‍ ഇഷ്ടികക്കുറിപ്പാക്കണമെന്ന് അഭ്യാര്‍ത്ഥനകള്‍ വന്നു കൊണ്ടിരിക്കുന്നു :)

     
  • At 6:22 AM , Blogger ഏറനാടന്‍ said...

    ബ്ലോഗാഭിമാനിയേ അദൃശ്യനായിട്ട്‌ ഇവിടൊക്കെ തന്നെയുണ്ടായിരുന്നു അല്ലേ! എന്തായിരുന്നുവീ മൗനത്തിന്റെ വാല്‍മീകത്തിലിരിക്കുവാന്‍ കാരണം? ഇനിയും മുടങ്ങാതെ പ്രതീക്ഷിക്കുന്നു.

    (ഏതേലും ഒരു പംക്തിയില്‍ നമ്മളെകൂടിയൊന്ന് പരിഗണിച്ചാല്‍... കൊഴപ്പോന്നൂല്ലാട്ടോ. ശുപാര്‍ശയല്ലേ.. ഹിഹി)

     
  • At 7:14 AM , Blogger അരവിന്ദ് :: aravind said...

    കൊള്ളാം.

    എങ്കിലും....

    “ബാക്കി മൂന്നും...എണ്ണം തെകക്കാന്‍ ഇട്ടതാണോഡേയ് ? “

    അഭിമാനീ............
    ബ്ലോഗാഭിമാനിപത്രകെട്ടും വച്ച് പോകുന്ന സൈക്കിള് വെണ്ണീക്കുളം കവലേലിട്ട് എന്റെ പിള്ളേര് (സ്വന്തമല്ല) കത്തിക്കും..കും കും കും.കും....

    ഇടിവാളേ വെങ്കിടങ്ങ് നെരപ്പാക്കിക്കോ...പിള്ളച്ചേട്ടാ മാവേലിക്കര ഓകെയല്ലേ?



    സമ്മതിച്ചു, ഞാന്‍ ചമ്മീന്ന്.
    :-)

     
  • At 7:28 AM , Blogger Ziya said...

    ബ്ലോഗഭിമാനിയുടെ ശ്രദ്ധക്ക്,
    വേഡ്പ്രെസ്സില്‍ നിന്നുള്ള ബ്ലോഗുകള്‍ താങ്കള്‍ ശ്രദ്ധിക്കാറില്ലേ. ബ്ലോഗ്ഗര്‍ മാത്രമല്ല ബൂലോഗമെന്നു അറിയാമെന്നു തന്നെ വിചാരിക്കുന്നു.
    വേഡ്പ്രെസ്സില്‍ നിന്നു ബ്ലോഗ് ചെയ്യുന്ന ചന്ദ്രശേഖരന്‍ നായരുടെ ബ്ലോഗുകള്‍, നിത്യന്റെ നിത്യായനം, റാല്‍മിനോവിന്റെ ചിന്തകള്‍, ഈയുള്ളവന്റേതായതു കൊണ്ടു പറയുകയല്ല- കുറഞ്ഞകാലം കൊണ്ട് ഉപകാരപ്രദം എന്ന് പേരുകേള്‍പ്പിച്ച ‘ഗ്രാഫിക് ഡിസൈനിംഗ് പഠിക്കാം’, മറ്റൊരു ബ്ലോഗായ അങ്ങനെ ഓരോന്ന് തുടങ്ങി അനവധി ബ്ലോഗുകള്‍ ബൂലോഗത്തുണ്ടല്ലോ. അടിയന്തിരമായി ഒരു ‘കറസ്പോണ്ടന്റ് റിപ്പോര്‍ട്ടറെ’ വേഡ്പ്രെസ്സ് ലോകത്തേക്ക് നിയമിക്കുക.

     
  • At 7:54 AM , Blogger krish | കൃഷ് said...

    ബ്ലോഗഭിമാനി നവംബര്‍ 2006-നു ശേഷം ഇപ്പോഴാണല്ലോ പുറത്തിറങ്ങുന്നത്‌. ഇതുവരെ ക്രിസ്തുമസ്സും പുതുവര്‍ഷവും ആഘോഷിക്കാന്‍ പോയതായിരുന്നുവോ. ഓരോ ഇഷ്ടിക ഉണ്ടാക്കിയെടുക്കാനുള്ള താമസമേ.. ഇഷ്ടിക നന്നായിട്ടുണ്ട്‌, അവസരോചിതം.
    പെയിന്റടിക്കാരനെ കരി ഓയില്‍ വെച്ചുതന്നെ പെയ്ന്റു ചെയ്തു കളഞ്ഞു.. ഹാ.ഹാ.

    ഇഷ്ടിക മുടങ്ങാതെ സമയത്തിനു പോരട്ടെ.

    കൃഷ്‌ | krish

     
  • At 10:07 AM , Blogger Kalesh Kumar said...

    ഇത് പൂട്ടിക്കെട്ടിയെന്നാ കരുതിയത്! വീണ്ടും കണ്ടതില്‍ സന്തോഷം...
    ഈ ഇഷ്ടികയില്‍ ഞാന്‍ “വളരെ രാഷ്ട്രീയപരമായി "എല്ലാവരും ഒറ്റക്കെട്ടാണ്" എന്ന് പ്രസ്താവിച്ചെങ്കിലും അഭ്യൂഹങ്ങള്‍ കെട്ടടങ്ങിയിട്ടില്ല“ എന്ന് പറഞ്ഞിരിക്കുന്നത് വായിച്ചു.

    എന്റെ വിശദീകരണം : എനിക്ക് ഒരു രാഷ്ട്രീയവുമില്ല. സ്നേഹത്തിന്റെ ബലത്തില്‍ കെട്ടിപ്പൊക്കിയൊരു കൂട്ടായ്മയാണ് ബൂ‍ലോഗത്തെ കൂട്ടാ‍യ്മ. അതെന്നും നിലനില്‍ക്കണം. പ്രശ്നങ്ങളുണ്ടാകും, അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകും, പക്ഷേ, എല്ലാവരും ഒറ്റക്കെട്ട് തന്നെയാണ്.

     
  • At 10:13 AM , Blogger തറവാടി said...

    ഈ ലക്കം ബ്ലോഗാഭിമാനി വായിച്ചപ്പോള്‍ ആദ്യം ഓര്‍മ്മവന്നതെന്‍റ്റെ തന്നെ ഒരു പോസ്റ്റാണ്‌:

    "ഉന്നതിയിലേക്ക്‌ തിരുത്തപ്പെടുന്ന മുന്‍ദ്ധാരണകള്‍ അംഗീകരിക്കാത്തത്‌ അഹന്തയെകാണിക്കുന്നു"

    അതിനൊരു വരികൂടെ കൂട്ടാത്തതേതായാലും നന്ദായി, ഇപ്പോള്‍ ഇവിടെ കൂട്ടാന്‍ പറ്റി:

    " താഴ്ചയിലേക്ക്‌ തിരുത്തപ്പെടുന്ന മുന്‍ദ്ധാരണകള്‍ അവജ്ഞ ഉളവാക്കും"


    ആദ്യത്തെ ലക്കം തൊട്ടെ താഴേക്ക്‌ പോയതിനാലാണോ , എന്തോ
    വലിയ മഹത്തരമായതൊന്നും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ,

    വെറും പിന്നാമ്പുറ വിശേഷങ്ങളുടെ അവലോകനം മാത്രമായിരിക്കും എന്നൊരിക്കലും കരുതിയില്ല.


    ബ്ലോഗാഭിമാനി , ഒരു പത്രമല്ല , അല്ലങ്കില്‍ എന്നെപ്പോലുള്ള ബ്ലോഗര്‍മാര്‍ കരുതുന്ന പോലെയല്ല , ഞങ്ങള്‍ക്ക്‌ നിക്ഷിപ്ത താത്പര്യങ്ങളുണ്ട്‌ , അതു ചെയ്യുന്നുമുണ്ട്‌ എന്നാണ്‌ മറുപടിയെങ്കില്‍ ,

    എന്റെ ഈ കമന്‍റ്റ്‌ ഡിലീറ്റാന്‍ അപേക്ഷിക്കുന്നു.

    ഒരു പക്ഷെ ബ്ലോഗഭിമാനിയുടെ ആദ്യ വരവും മറ്റും കണ്ടുണ്ടായ ദ്ധാരണകളാകാം എന്നെ ഇങ്ങിനെ ചിന്തിപ്പിച്ചത്‌.


    ഇനി ബ്ലോഗാഭിമാനി എന്നതിനേക്കാളും, ഒരാളുടെ പേരായിരിക്കും നന്നായി ചേരുക എന്നു തോന്നുന്നു.

    ബ്ലോഗെന്ന മാധ്യമത്തിനും കൂട്ടായമയുടെ നന്മക്കും വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഉദ്ദേശമുണ്ടെങ്കില്‍ ,

    ഒരു വെക്തിയുടെ കാഴ്ചപ്പാടുപോലല്ലാതെ , ഒരു സമൂഹത്തിന്റെ കാഴ്ചപ്പാടെന്ന തലത്തിലേക്ക്‌ ബ്ലോഗാഭിമാനി ഉയരേണ്ടിയുരിക്കുന്നു,

    അതിനു പക്ഷെ ഇപ്പോള്‍ കൈക്കൊണ്ട ഈ രീതി മാറ്റേണ്ടിവരും എന്നാണെനിക്കു തോന്നുന്നത്‌ , അല്ലെങ്കില്‍ ,

    ക്രമേണ , ബ്ലോഗാഭിമാനി എന്നതിനു പകരം , " എന്റെ പത്രം" എന്നോ മറ്റോ ഇട്ട്‌ പോസ്റ്റേണ്ടിവരും!

    വളരെ വളരെ നിരാശപ്പെടുത്തി!

     
  • At 12:47 PM , Blogger കെവിൻ & സിജി said...

    വളര്‍ച്ചയുടേ നോവുകള്‍ തന്നെയാണു് ബൂലോഗം ഇപ്പോള്‍ അനുഭവിക്കുന്നതു്. അവതരണശൈലി തീരുമാനിക്കാനുള്ള അവകാശം എപ്പോഴും എഴുത്തുകാരനു തന്നെയിരിക്കുന്നു. നന്നായിരിക്കുന്നു, അല്ലെങ്കില്‍ മോശമായിട്ടില്ല എന്ന അഭിപ്രായമുണ്ടെനിക്കു്.

     
  • At 5:34 PM , Blogger കരീം മാഷ്‌ said...

    ബ്ലോഗാഭിമാനിയുടേ ഈ ലക്കത്തിനും അഭിവാദ്യങ്ങള്‍.
    സത്യം മുഖം നോക്കാതെ പറയുക അസാമാന്യ ധൈര്യം വേണ്ട സംഗതിയാണ്. പ്രത്യേഗിച്ചു എന്റെ കാലു നീ തടവുക നിന്റെ കാലു ഞാനും തടവാമെന്ന തോതില്‍ കമണ്ടുകള്‍ കൊണ്ടു പരസ്പരം സുഖിപ്പിക്കുന്ന കൊടുക്കല്‍ വാങ്ങലുകളുടേ കാലത്ത്.
    സൃഷ്ടിയിലെ അപാകത തുറന്നു കമണ്ടിലെഴുതാനും അതു വായിച്ചു അരിശം കൊള്ളാതെ അനോണിയാവാതെ സൃഷ്ടിപരമായ മാറ്റം വരുത്താനും സഹിഷ്ണുത കാണിക്കുന്നവരുടെ സാന്നിദ്ധ്യം കാംക്ഷിച്ചിട്ടുണ്ട്.വ്യക്തിത്വം മറച്ചു വെച്ചുകൊണ്ടാണ്‍ ബ്ലോഗഭിമാനി ഇറങുന്നത്, ഇല്ലങ്കില്‍ ഇതിനകം തന്നെ വ്യക്തിഹത്യ പലതു നടന്നു കഴിഞ്ഞിരിക്കും.അനോണിയായും,സനോണിയായും.

     
  • At 6:09 PM , Blogger Unknown said...

    ഇന്ത്യന്‍ വെബ്‌ലോഗ് അവാര്‍ഡിന് നാമനിര്‍ദ്ദേശങ്ങള്‍ ബ്ലോഗഭിമാനി വഴിയായി അറിഞ്ഞു. ഷിജു എന്ന ബ്ലോഗ്ഗര്‍ ജ്യോതിശാസ്ത്രം, ഭൌതീക ശാസ്ത്രം എന്നീ വിഷയങ്ങള്‍ വളരെ ലളിതമായ ഭാഷയില്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗുകള്‍ http://jyothisasthram.blogspot.com,http://shijualex.blogspot.com/
    പരിഗണിക്കാത്തത് കഷ്ടമായി പോയി എന്നേ പറയാനൊള്ളൂ. ശാസ്ത്ര സത്യങ്ങള്‍ വളരെ ലളിതമായ ഭാഷയില്‍ വിവരിക്കുന്ന ഈ ബ്ലോഗ് മലയാളത്തിലെ ഏറ്റവും മികച്ച ബ്ലോഗുകളില്‍ ഒന്നാണ്.

     
  • At 8:08 PM , Blogger Mubarak Merchant said...

    ബ്ലോഗഭിമാനി ‘ബ്ലോഗപമാനി’യായി മാറിയിരിക്കുന്നു എന്ന് അറിയിക്കുന്നു.

     
  • At 8:21 PM , Blogger ഉമേഷ്::Umesh said...

    കഴിഞ്ഞ വര്‍ഷം വിശ്വപ്രഭയോ മറ്റോ ഒരു പോസ്റ്റിട്ടതുകൊണ്ടു് (അതു് ഇതായിരുന്നോ അതോ മൈക്രോസോഫ്റ്റിന്റെ ഭാഷാ-ഇന്ത്യയായിരുന്നോ, അതോ രണ്ടും ഒന്നാണോ?) നോമിനേഷനു മുമ്പു് അതു കാണാന്‍ പറ്റിയിരുന്നു. ഇക്കൊല്ലം നോമിനേഷന്‍ കഴിഞ്ഞാണല്ലോ അറിയുന്നതു്.

    മലയാളം ബ്ലോഗുകളില്‍ ആര്‍ക്കു നോമിനേഷന്‍ കിട്ടി, ആര്‍ക്കു സമ്മാനം കിട്ടി എന്നതില്‍ വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. നമുക്കറിയാവുന്ന ഒരു നല്ല ബ്ലോഗിനു കിട്ടും. വേണ്ടിയിരുന്നതു് നമ്മുടെ നല്ല ബ്ലോഗുകള്‍ ജെനറല്‍ കാറ്റഗറികളില്‍ നോമിനേറ്റു ചെയ്യപ്പെടുകയായിരുന്നു. അതിനര്‍ഹതയുള്ള ബ്ലോഗുകള്‍ നമുക്കു ധാരാളമുണ്ടു്.

    ഇക്കുറി വൈകിപ്പോയി എന്നു തോന്നുന്നു. ഇനിയുള്ള മത്സരങ്ങളില്‍ അതു ശ്രദ്ധിക്കണം.

     
  • At 8:33 PM , Blogger Peelikkutty!!!!! said...

    ലേഖകര്‍‌ ഓടിനടന്ന് എല്ലാം ഉള്‍‌ക്കൊള്ളിച്ചിട്ടുണ്ടല്ലൊ..ലക്കം നന്നായി.

     
  • At 9:15 PM , Blogger Visala Manaskan said...

    ബ്ലോഗഭിമാനി പറഞ്ഞ പല കാര്യങ്ങളും‍ ശരിയാണ്. അതുകൊണ്ട് തന്നെ ഈ ലക്കവും കൊള്ളാം. ഇത്ര താമസം പാടില്ല കേട്ടോ.

    പക്ഷെ, “ബാക്കി മൂന്നും...എണ്ണം തെകക്കാന്‍ ഇട്ടതാണോഡേയ് ?“ ആ ഒരു ഡയലോഗ് ഇത്തിരി അക്രമമായി പ്പോയി. അത്തരം ഒരു ഡയലോഗ് ഇട്ട ലേഖകാ.... അതൊരു ഒരു ‘ചിത്രകാരന്‍ ലൈന്‍‘ പേച്ച് താന്‍! അത് ഒഴിവാക്കേണ്ടതായിരുന്നു.

    പിന്നെ മറ്റൊരു കാര്യം. അറുന്നൂറിലധികമുള്ള മലയാളം ബ്ലോഗുകളിലെ ആറെണ്ണത്തിലൊന്നാകാനുള്ള വകുപ്പൊന്നും എന്റെ കൊടകര ക്കില്ല എന്ന പരമാര്‍ത്ഥം ഉള്‍കൊണ്ട് ഒരു കാര്യം ചോദിക്കട്ടേ..

    നമ്മുടെ അറിവോ സമ്മതമോ കൂടാതെ ഇങ്ങിനെ നോമിനേറ്റ് ചെയ്യപ്പെടുന്നത് ശരിയാണോ?

    അതുവഴി എവിടെയെങ്കിലും പരാ‍തിപ്പെടാന്‍ പറ്റുമോ?? :)

    എന്റെ പൊന്നു ചേട്ടന്മാരെ, നമ്മക്ക് നോമിനേഷനും വേണ്ട, അവാര്‍ഡും വേണ്ട.. നമ്മളെ ഇങ്ങിനെ അനാവശ്യമായി വലിച്ചിഴക്കാതിരുന്നാ മാത്രം മതി.

     
  • At 10:33 PM , Blogger chithrakaran:ചിത്രകാരന്‍ said...

    "അമേധ്യത്തില്‍ കിടന്നുരുളുന്ന പന്നി എന്നും തെരുവോരത്തെ ഭ്രാന്തന്‍ നായ എന്നുമാണ് ശ്രീ കൈപ്പള്ളി ഇയാളെക്കുറിച്ച് ഈയിടെ പറഞ്ഞത്. തെരുവോരത്തെ പട്ടികള്‍ മാന നഷ്റ്റത്തിനു കൈപ്പിള്ളിക്കെതിരെ കേസുകൊടുക്കാന്‍ സാധ്യതയുണ്ട്. ( അവരെ ചിത്രകാരനുമായി ഉപമിച്ചതിനു)
    ആവശ്യമില്ലാത്ത കവറേജാണ് ഈ മനുഷ്യന് ബ്ലോഗാഭിമാനി കൊടുക്കുന്നതെന്നറിയാം. എങ്കിലും ആളു കൂടുതോറും ഒരു കൂട്ടായ്മക്ക് നേരിടേണ്ടി വരുന്ന മൂല്യചുതി‍ ചൂണ്ടിക്കാണിക്കാന്‍ ഇതിലും നല്ല ഒരുദാഹരണമില്ല. ജീവിതത്തിലേറ്റ നിരാശയോ, അപമാനമോ ആകാം സ്നേഹത്തിലൂന്നിയ, അതില്‍‌ക്കൂടി ചില ഹയറാര്‍ക്കികള്‍ നിശ്ചയിച്ച ബൂലോഗകൂട്ടായ്മക്കെതിരെ വര്‍ഗ്ഗീയ/കുത്തക/മുതലാളിത്ത ശക്തികള്‍ക്കെതിരെ പ്രതികരിക്കുന്ന കണക്ക് ചിലരെ ആഞ്ഞടിക്കാന്‍ പ്രേരിപ്പിക്കുന്നത്.
    ബ്ലോഗാഭിമാനി വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നതെന്തെന്നാല്‍, സര്‍വ്വസമത്വസ്വാതന്ത്ര്യത്തിന്റെ പേരില്‍ കൂട്ടായ്മകളും അവയുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും ബലികഴിക്കേണ്ടതില്ല. ബൂലോഗം വളരുകയാണെങ്കില്‍, സ്വതന്ത്രമായ കൂട്ടായ്മകളുണ്ടാകുകയാണ് വേണ്ടത്..അല്ലാതെ കഴുതകളേയും.........."


    പ്രിയ ബ്ലൊഗാഭിമാനി,
    മുകളില്‍ കൊടുത്തിരിക്കുന്ന താങ്കളുടെ പൊസ്റ്റിലെ ഉദ്ദരണിയില്‍ എന്തുമാത്രം തെറികളും , തരംതാണ പ്രയൊഗങ്ങളുമാണെന്ന് താങ്കള്‍തന്നെ ഒന്നു വായിച്ചുനോക്കുക.
    ചിത്രകാരന്റെ ഏതെങ്കിലും പൊസ്റ്റില്‍നിന്നും ഇത്തരം തെറിവാക്കുകള്‍ താങ്കള്‍ക്ക്‌ ഉദ്ദരിക്കാനാകാത്തതുകൊണ്ടാണല്ലൊ തെറികളുടെ വിജ്ഞാനകോശം വില്‍ക്കുന്ന കൈപ്പള്ളിയെ താങ്കള്‍ക്ക്‌ ആശ്രയിക്കേണ്ടി വന്നത്‌.
    കുറഞ്ഞ പക്ഷം താങ്കള്‍ കൈപ്പള്ളിയുടെ മാത്രം സ്വന്തമായ തെറികളെക്കുറിച്ചു പറയുംബോള്‍ ആ തെറികളിലേക്ക്‌ ഒരു ലിങ്കു കൊടുത്ത്‌ കൈപ്പള്ളിയുടെ വിസര്‍ജ്യം അയാളുടെ സെപ്റ്റിക്‌ ടാങ്കില്‍ മാത്രമായി ഒതുക്കിനിര്‍ത്താമായിരുന്നു. ഇതിപ്പോള്‍ താങ്കള്‍ കൈപ്പള്ളിയുടെ സെപ്റ്റിക്‌ ടാങ്ക്‌ വൃത്തിയാക്കി ബ്ലൊഗാഭിമാനിക്ക്‌ നല്ലൊരു ഫുള്‍ തെറി ടാങ്ക്‌ തീര്‍ത്തുവച്ചിരിക്കുന്നു.

    ചിത്രകാരനെ താങ്കള്‍ക്ക്‌ ക്രൂശിക്കാം.. തെറിയുടെ പേരിലല്ല.
    1) ബ്ബ്ലൊഗിലെ ആചാരങ്ങളെ മാനിക്കാത്തതിന്റെ പേരില്‍
    2)ചിത്രകാരന്‍ ഒരു കൂട്ടായ്മയിലേക്കും പ്രവേശിക്കാത്തതിനാല്‍.
    3)ചിത്രകാരന്റെ വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളുടെയും, ആശയങ്ങളുടെയും പേരില്‍.
    4) മുഖം നൊക്കാതെ നടത്തുന്ന വസ്തു നിഷ്ടമായ കമന്റുകളുടെ പേരില്‍.
    5) വിനീതനാകാത്തതിനാല്‍
    6) ബൂലൊക പ്രമാണികളെ ബഹുമാനിക്കാത്തതിനാല്‍.
    7)ബൂലൊകത്തെ പൊങ്ങച്ചങ്ങള്‍ക്ക്‌ ഒരു വര്‍ഗ ശത്രു ആയതിനാല്‍

    ഇങ്ങനെ കുറെ കാരണങ്ങളുണ്ട്‌.
    പക്ഷെ ഇതൊന്നും പറഞ്ഞാല്‍ പറഞ്ഞവന്‍ വെട്ടിലാകുമെന്ന് അറിയുന്നതിനാല്‍ നിങ്ങള്‍ തെറിവലയുമായി ചിത്രകാരനെ കുരുക്കാനിറങ്ങുന്നു.

    പണ്ടൊക്കെ ഇത്തരം ആശയങ്ങളുള്ള മനുക്ഷ്യരെ കേരള പാരംബര്യമനുസ്സരിച്ച്‌ "നക്സല്‍" മുദ്ര കുത്തുകയായിരുന്നു പതിവ്‌.
    മലയാള ബൂലൊകത്ത്‌ അത്‌ "തെറി" മുദ്രയായിപ്പോയി !!

    ബൂലൊകത്തിന്റെ വളര്‍ച്ചയുടെ ഭാഗമായുള്ള ഒരു വിഭാഗത്തിന്റെ അവകാശതര്‍ക്കങ്ങളുടെ തിയ്യും പുകയുമായെ ചിത്രകാരന്‍ ഇതിനെ കാണുന്നുള്ളു.
    ഭാവുകങ്ങള്‍ !!!!

     
  • At 11:36 PM , Blogger Sreejith K. said...

    എല്ലാവരോടും,

    ഇന്‍ഡി ബ്ലോഗീസ് അവാര്‍ഡിനായി ഈ ആറ് ബ്ലോഗുകളും നോമിനേറ്റ് ചെയ്തത് ഞാനാണ്. ഇതു കൂടാതെ ലേഖനത്തില്‍ പറഞ്ഞവയായ തുളസി, ദേവേട്ടന്‍, ലാപ്പുട, തുടങ്ങിയവരുടേയും ബ്ലോഗുകള്‍ നോമിനേറ്റ് ചെയ്യപ്പെടുകയുണ്ടായെങ്കിലും അവ സമയം വൈകിപ്പോയി എന്ന പേരില്‍ തള്ളിപ്പോകുകയായിരുന്നു. ജൂറി അംഗങ്ങള്‍ക്ക് നോമിനേഷന്‍ ചെയ്യുന്ന കാര്യത്തില്‍ ആദ്യവസാനം സംശയങ്ങളുണ്ടായിരുന്നും, പ്രതീക്ഷിക്കാതെ വന്ന തിരക്കുകളില്‍ അകപ്പെട്ടതും ഈ നോമിനേഷന്‍ നടപടി അപഹാസ്യമാക്കി. തെറ്റിനു മാപ്പ് ചോദിക്കുന്നു. എങ്കിലും അവാര്‍ഡിനര്‍ഹമായ ബ്ലോഗുകള്‍ ഇപ്പോള്‍ നോമിനേറ്റ് ചെയ്യപ്പെട്ടവയില്‍ തന്നെ ഉണ്ട് എന്ന് വിശ്വസിക്കാന്‍ ഞാന്‍ വ്യക്തിപരമായി താത്പര്യപ്പെടുന്നു.

    നിഷ്പക്ഷമായും വസ്തുനിഷ്ടമായും ഈ ലേഖനം തോന്നിയെങ്കിലും “ഡിസ്‌ക്ലൈമര്‍ : ഇത് ബ്ലൊഗാഭിമാനിയുടെ ഈ റിപ്പോര്‍ട്ട് എഴുതിയ ലേഖകന്റെ അഭിപ്രായം മാത്രം.” എന്ന വാചകം കല്ലുകടിയായി. ഒരാളുടെ മാത്രം പ്രയത്നമാകരുത് ഓരോ ലേഖനവും, ഒരാള്‍ എഴുതി മറ്റുള്ള ലേഖകര്‍ വായിച്ച് തിരുത്തിയിട്ട് പോസ്റ്റ് ചെയ്താല്‍ ലേഖനം കുറേക്കൂടി കുറ്റമറ്റതാക്കാം എന്ന് ഞാന്‍ വിശ്വസിക്കുന്നു (ലേഖകര്‍ ഒന്നിലധികം പേരുണ്ടെന്ന ഊഹത്തിലാണ് ഈ അഭിപ്രായം)

    കൊച്ചി ബ്ലോഗേര്‍സിന്റെ ഇടയില്‍ ഒന്നും ചീഞ്ഞുനാറുന്നില്ല എന്നുംകൂടി പറഞ്ഞുകൊള്ളട്ടെ. പരസ്യമായി പറയാന്‍ കഴിയാതിരുന്ന ചില കാരണങ്ങളുടെ പേരിലായിരുന്നു അത് വേണ്ട എന്ന് വച്ചത്. പക്ഷെ ആ കാരണം കൊച്ചി ബ്ലോഗേര്‍സില്‍ എല്ലാവരും അറിയുകയും അംഗീകരിക്കുകയും ചെയ്ത ഒന്നായിരുന്നു. യാതൊരു സ്വരച്ചേര്‍ച്ചയും ഗ്രൂപ്പിസവും കൊച്ചിയില്‍ ഇല്ല. ഉടന്‍ തന്നെ ഒരു മീറ്റ് എന്തായാലും സംഘടിപ്പിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും എന്ന് കൊച്ചിക്കാര്‍ പറഞ്ഞിട്ടുണ്ട്. എന്തിരുന്നാലും അത് വിളിച്ച് പറഞ്ഞ് പബ്ലിസിറ്റി സ്റ്റണ്ടാക്കാന്‍ ആര്‍ക്കും (എനിക്കടക്കം) ഇനി താത്പര്യമില്ല എന്നതിനാല്‍ ഇനി മേല്‍ മറ്റൊരു സമീപനമാകും മീറ്റിന്റെ കാര്യത്തില്‍ എടുക്കുക.

     
  • At 11:43 PM , Blogger ഉമേഷ്::Umesh said...

    ശ്രീജിത്ത് പറഞ്ഞു:

    യാതൊരു സ്വരച്ചേര്‍ച്ചയും ഗ്രൂപ്പിസവും കൊച്ചിയില്‍ ഇല്ല.

    !!!????

    [ഇതു തന്നെയല്ലേ അഭിമാനിയും പറഞ്ഞതു്? :)]

     
  • At 11:47 PM , Blogger Sreejith K. said...

    അയ്യോ, ടൈപ്പിങ്ങ് മിസ്റ്റേക്ക്. മാഫ് കരോ.

    മേല്‍പ്പറഞ്ഞ ഡയലോഗില്‍ സ്വരച്ചേര്‍ച്ച എന്നുള്ളിടത്ത് സ്വരച്ചേര്‍ച്ചയില്ലായ്മ എന്നാക്കാന്‍ അപേക്ഷ ;) ഈ കമന്റ് എഡിറ്റ് ചെയ്യാന്‍ പറ്റാത്തത് വല്ലാത്തൊരു ശല്യം തന്നെ.

     
  • At 11:51 PM , Blogger അരവിന്ദ് :: aravind said...

    "ഈ നോമിനേഷന്‍ നടപടി അപഹാസ്യമാക്കി. തെറ്റിനു മാപ്പ് ചോദിക്കുന്നു"

    അവസാനത്തെ ആണി ശ്രീജിയുടെ വക..:-)

    ഞാനങ്ങ് മരി. ന്റെ പിഞ്ചു ഹൃദയ്...ശോ..!


    (പച്ചത്തൊപ്പീ, ഞാന്‍ ബാംഗ്ല്ലൂരില്‍ വരുമ്പോ ഇതിന് പകരം വിട്ടും...ഒബറോയിയില്‍ കൊണ്ടു പോയി മൂക്കറ്റം തീനും കുടീം വാങ്ങിത്തന്നിട്ട് ഞാന്‍ അടുക്കളവാതിലില്‍‌ക്കൂടെ മുങ്ങും!)

    :-)

     
  • At 11:57 PM , Blogger കണ്ണൂസ്‌ said...

    ഇതു വന്നതിനു ശേഷം, മൂന്ന് പേര്‍ എന്നെ വിളിച്ചു ചോദിച്ചു ഞാനാണോ ബ്ലോഗാഭിമാനി എന്ന് :-) .

    ജിത്തേ, നോമിനേഷന്‍ കൊടുത്തപ്പോള്‍ ഒരു വിഭാഗത്തില്‍ നിന്ന് ഒന്ന് മാത്രം എന്നതിലെങ്കിലും ശ്രദ്ധിക്കാമായിരുന്നു. ഇപ്പോള്‍ ബൂലോഗത്തില്‍ ഏറ്റവും നിലവാരമുള്ള വിഭാഗം നിസംശയം കവിതയാണ്‌. ലാപുട, ചാരുകേശി, പ്രതിഭാഷ, വിശാഖം, ദേവസേന, ദ്രൌപതി വര്‍മ തുടങ്ങി മിക്ക ബ്ലോഗുകളും ഒന്നിനൊന്ന് മികച്ചത്‌. ആ വിഭാഗം തീര്‍ത്തും അവഗണിക്കപ്പെട്ടത്‌ കഷ്ടമായി.

    പറ്റുമെങ്കില്‍ ഇനിയുള്ള അവാര്‍ഡുകളില്‍ ഇങ്ങനെ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത്‌ തന്നെ ഒഴിവാക്കണം എന്നാണ്‌ എന്റെ അഭിപ്രായം. അവാര്‍ഡിനു ക്ഷണിക്കുക, വോട്ട്‌ ചെയ്യാന്‍ താത്‌പര്യമുള്ള ബ്ലോഗര്‍മാര്‍, അവര്‍ക്കിഷ്ടമുള്ള മൂന്ന് ബ്ലോഗുകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ രേഖപ്പെടുത്തുക, അതില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഒന്നാം വോട്ട്‌ കിട്ടിയ ബ്ലോഗിന്‌ അവാര്‍ഡ്‌ കൊടുക്കുക. ഇതായിരിക്കും നല്ലത്‌ എന്ന് തോന്നുന്നു. കഴിയുമെങ്കില്‍ ഇതുമായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുമല്ലോ.

    ആ "സ്വരച്ചേര്‍ച്ച" സുഖിച്ചു. :-)

     
  • At 12:04 AM , Blogger Rasheed Chalil said...

    നന്നായിട്ടുണ്ട്.

    ഓടോ :

    കണ്ണൂസ്ജീ എന്നോടും ചോദിക്കുന്നു ഞാനാണോ ബ്ലോഗാഭിമാനിയെന്ന്. സത്യത്തില്‍ ഞനല്ലല്ലോ...

     
  • At 12:06 AM , Blogger Sreejith K. said...

    കണ്ണൂസേട്ടാ, എന്നോടും ഓരോരുത്തര്‍ ചോദിക്കുവാ ഞാനാണോ ബ്ലോഗാഭിമാനി എന്ന്. അവരോടൊക്കെ ഞാന്‍ പറഞ്ഞു, ഞാന്‍ തന്നെയാണ് ബ്ലോഗാഭിമാനി എന്ന്. സമാധാനമാകട്ടെ ചോദിച്ചവര്‍ക്ക്, അല്ല പിന്നെ.

    നോമിനേഷനില്‍ ആദ്യം തൊട്ടേ താളപ്പിഴ ആയിരുന്നു. ദേബശിശ് എന്ന ഇന്ഡി ബ്ലോഗീസിന്റെ തലവന്‍ അയച്ച മെയില്‍ മുഴുവന്‍ ഇംഗ്ലീഷിലായതിനാല്‍ ഞാന്‍ ആകെ കഷ്ടപ്പെട്ടു ;) കണ്ണൂസേട്ടന്‍ പറഞ്ഞതിനോട് തര്‍ക്കമില്ല. കുറേയേറെ ബ്ലോഗുകള്‍ വിട്ടുപോയി :( ജൂറിയിലുള്ള ഞാന്‍ വിചാരിച്ചത് ആളുകള്‍ നോമിനേറ്റ് ചെയ്യുന്നതിനു അവസാനം മാര്‍ക്കിട്ടാല്‍ മതിയാകും എന്നായിരുന്നു. അങ്ങിനെ തന്നെയായിരുന്നു വേണ്ടതും. അതും പ്രതീക്ഷിച്ച് ആ വഴി പോകാതെയിരുന്നതായിരുന്നു. ബട്ട് അവസാനം വന്നപ്പോല്‍ ആകെ തിരിഞ്ഞു. ജൂറി നോമിനേറ്റ് ചെയ്യുകയും നാട്ടുകാര്‍ തിരഞ്ഞെടുക്കുകയും വേണമത്രേ. അവസാനം കാര്യം മനസ്സിലായി “എനിക്കിനിയും നോമിനേറ്റ് ചെയ്യാനുണ്ടേ, ബസ്സ് വിടല്ലേ” എന്നും പറഞ്ഞ് ദേബശിശിനു മെയില്‍ അയച്ചപ്പോഴേക്കും വണ്ടി കുണ്ടറ പാലം കഴിഞ്ഞു പോയിരുന്നു :( പിന്നെ ഒന്നും നടന്നില്ല. ഇത്തവണത്തേക്ക് ഒന്ന് ക്ഷമിക്കൂ നാട്ടുകാരേ. അടുത്ത തവണ ഇത്തിരി വിവരവും ബുദ്ധിയും ഉള്ളവരെ ജൂറിയില്‍ ഇരുത്താന്‍ ഞാന്‍ തന്നെ ദേബശിശ് നോട് പറയാം.

    സ്വരച്ചേര്‍ച്ച എന്ന വാക്ക് പിന്മൊഴികളില്‍ ബാന്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ശ്ശൊ. ഒരു മണ്ടത്തരം കാണിച്ചാല്‍ ഒരുത്തനും വിടൂലല്ലോ.

     
  • At 12:12 AM , Blogger ഇടിവാള്‍ said...

    “എണ്ണം തികക്കാനാണോടോ ബാക്കി മൂന്നും”

    അഭിമാനികള്‍ എന്നെയും അരവിന്ദനെയും സന്തോഷിനേയുമൊക്കെ ഒന്നു നന്നായിട്ടു തന്നെ വാരി അല്ലേ. കൊള്ളാം ;) (പിന്നെയെടുത്തോളാം!)

    എന്റെ ബ്ലോഗീ ലിസ്റ്റില്‍ വന്നത് “മേക്കിങ്ങ് അപ് നമ്പേഴ്സ്” നി വേണ്ടിത്തന്നെയാനാ തോന്നുന്നത്.

    അയ്യോ.. ശ്രീജിത്തിന്റെ ഒരു കാര്യം. സ്വരച്ചേര്‍ച്ച ഉഗ്രനായിട്ടാ.. മണ്ടത്തരത്തിലേക്കൊരു പോസ്റ്റിനു സ്കോപ്പ്പുണ്ടല്ലോ..

    അരവിന്ദന്റെ പച്ചത്തൊപ്പി പ്രയോഗം, അടുക്കളയിലൂടെ മുങ്ങും ഒക്കെ വായിച്ച് പൊട്ടിച്ചിരിച്ചു! അരവി മുങ്ങി, ബില്ലടക്കാന്‍ കാശില്ലാതെ, പച്ചത്തൊപ്പിയും വച്ച് ഒബ്രോയ് കിച്ചനില്‍ ഉഴുന്നാട്ടുന്ന ശ്രീജിത്തിന്റെ പടം മനസ്സിലോടിവന്നു ! ഉഗ്രന്‍!

     
  • At 12:33 AM , Blogger Ziya said...

    അവാര്‍ഡ്, അവാര്‍ഡെന്നും പറഞ്ഞു മരി!
    മോനേ ശ്രീജീ, ഇങ്ങനൊരു ചതി ബൂലോഗരോട് കാണിക്കരുതായിരുന്നു.
    ഇതിലും ഭേദം ബ്ലോഗേഴ്സെല്ലാരും കൂടെ വല്ല സിനിമ പിടിക്കാനും പോകുന്നതായിരുന്നു. ആ ജൂറികള്‍ ഇതിനേക്കാള്‍ ഫേദമാ

     
  • At 12:38 AM , Blogger സുല്‍ |Sul said...

    ബ്ലൊഗാഭിമാനി പണ്ടത്തെ നര്‍മ്മമെല്ലാം കൈവിട്ട്, കാര്യത്തിലേക്കു കടന്നല്ലോ.
    “വള്ളിനിക്കറുമിട്ട് ടയറുരുട്ടിക്കളിച്ച്, മോനേ എന്ന് വിളിച്ചാല്‍ മാമുണ്ണാന്‍ ഓടിവരുന്ന നിഷ്കളങ്കനായ പയ്യന്റെ മുഖം മാറി, പൊടിമീശയും, പങ്ക് സ്റ്റൈലും, അറപ്പുവരുന്ന തെറിപ്രയോഗങ്ങളും, കള്ളും കഞ്ചാവുമുപയോഗിക്കുന്ന അഡോളസന്‍സിന്റെ മുഖം ബൂലോഗത്തിനായിക്കഴിഞ്ഞിരിക്കുന്നു.“
    ഇതു ബ്ലൊഗഭിമാനിക്കും ബാധകം.

    -സുല്‍

     
  • At 12:45 AM , Blogger പട്ടേരി l Patteri said...

    Welcome back !!!
    പണ്ട് കാത്തുസൂക്ഷിച്ചിരുന്ന ...... ബൂലോഗത്തിന്റെ നിഷ്കളങ്കത്വം കുറച്ചൊന്നുമല്ല, ..... നഷ്ടമായിപ്പോയത്!
    So true....
    Good work!!!
    നീട്ടിവലിച്ചെഴുതുന്ന സ്വഭാവം ഇനിയും മാറിയില്ല അല്ലെ ....!!!;-)
    qw_er_ty

     
  • At 12:55 AM , Blogger അനോണിമസ്‌പുണ്യാളന്‍ said...

    This comment has been removed by the author.

     
  • At 1:24 AM , Blogger അനോണിമസ്‌പുണ്യാളന്‍ said...

    This comment has been removed by the author.

     
  • At 1:25 AM , Blogger Visala Manaskan said...

    :) അലോണ്‍!

    എന്നെ ചീത്ത വിളിക്കല്ലേ ഡാ ചക്കരേ പുണ്യാളാ... പ്ലീസ്. ഞാനേയ് ഒരു തമാശിന് ചുമ്മാ ചെയ്തതല്ലേ!

    ഇന്ന് മൊത്തം കുറച്ച് മൂഡ് ഔട്ടുകള്‍. കൂടെ ബ്ലോഗഭിമാനിയുടെ ഡയലോഗും കേട്ടപ്പോള്‍... എന്നാ കൊടകര ഡേഷ് ആരും വായിക്കണ്ട എന്ന് വച്ചു ത്രേ ഉള്ളൂ.

    പിന്നെ പേടി?? ഹ ഹ ഹ... സ്വന്തം ബ്ലോഗ് കുറച്ച് നേരം ബ്ലോക്ക് ചെയ്തപ്പോഴേക്കും ഇത്രക്കും പറയുമോ നിങ്ങള്‍? എന്തൊരു വല്യ തെറ്റാണേ ഞാന്‍ ചെയ്തേ.. :) എന്നാ ബാക്കി കൂടെ കേള്‍ക്കട്ടേ!

     
  • At 3:04 AM , Blogger Gopu said...

    Paintadikkaarante blog entha ithra mosham. Pala vishayathilum onnu sharikku aalochikkunnathu aa blog kandittaanu. In some topics I totally agree to that blog, in some topics I disagree fully. But it is a very good blog.

     
  • At 5:06 AM , Blogger chithrakaran:ചിത്രകാരന്‍ said...

    ഗോപകുമാര്‍,
    പെയിന്റുകടക്കാരന്‍ ബ്ലൊഗില്‍ കയറിയതും ജാതിമത പൊങ്ങച്ചങ്ങള്‍ക്കെതിരെ ചെറിയ അഭിപ്രായ തുണ്ടുകള്‍ പലയിടത്തായി ഇട്ടിരുന്നു. ഈ അഭിപ്രായ തുണ്ടുകള്‍ തട്ടി ചില പകല്‍മാന്യന്മാരുടെ വിശാല മനസ്സിന്റെ പൊങ്ങച്ച ബലൂണുകളില്‍ കാറ്റൊഴിയാന്‍ തുടങ്ങിയതാണ്‌ പെയിന്റുകടക്കാരന്‍ അനഭിമതനാകാന്‍ കാരണം. കൂട്ടായ്മയുടെ മേലാള സ്ഥാനം കെട്ടിപ്പിടിച്ചിരിക്കുന്നവര്‍ക്ക്‌ അവരുടെ വില ഇടിയുന്നത്‌ സഹിക്കാനാകുമോ ?
    ബ്ലൊഗാഭിമാനിയുടെ തെറിപ്രയോഗങ്ങളുടെ ആവേശം കണ്ടിട്ട്‌ ഏവൂരാന്‍ മുതലാളീടെ ഹൃദയം തന്നെയാണ്‌ ഇവിടെയും സ്പന്ദിക്കുന്നതെന്നു തോന്നുന്നു.
    u may read:ബ്ലൊഗഭിമാനിക്ക്‌ കോളറ !!
    http://chithrakaran.blogspot.com/2007/02/blog-post_503.html

     
  • At 5:07 AM , Blogger SunilKumar Elamkulam Muthukurussi said...

    http://www.indibloggies.org/jury-2006/ ശ്രീജിത്ത്-ഇന്‍ഡീബ്ലോഗ്ഗേഴ്സ്-ബ്ലോഗാഭിമാനി...
    എന്നാടെയ് ഇദ്? (smaili)

     
  • At 5:07 AM , Blogger അനംഗാരി said...

    ബ്ലോഗഭിമാനി എന്ന നാമധേയത്തില്‍ ഒളിഞ്ഞിരുന്ന് ഇവിടെയുള്ള ഏതോ ബ്ലോഗര്‍ മറ്റു ബ്ലോഗര്‍മാരെ വ്യക്തിഹത്യ ചെയ്യുന്നതും,തരം താണതും നിലവാരമില്ലാത്തതുമായ പദപ്രയോഗങ്ങള്‍ കൊണ്ട് വാചക കസര്‍ത്തുകള്‍ നടത്തുന്നതും അത്ര ശരിയായ പ്രവണതയല്ല.അനോണിമാരായി വന്ന് മറ്റു പലരും ചെയ്യുന്നതും ഇതു തന്നെയാണ്.ബ്ലോഗഭിമാനി വെറുമൊരു മഞ്ഞപത്രത്തിന്റെ നിലവാരത്തിലേക്ക് താഴുന്നു എന്ന് കാണുന്നതില്‍ അതിയായ സങ്കടമുണ്ട്.
    പറയാനുള്ളത് പേര് വെച്ച് പറഞ്ഞാല്‍ ബ്ലോഗഭിമാനിക്ക് പലരോടും സന്ധി ചെയ്യേണ്ടി വരും.പലതും മുഖത്ത് നോക്കി പറയാനും കഴിയാതെ വരും.അപ്പോള്‍ ബ്ലോഗഭിമാനിക്ക് എന്ത് അഭിമാനവും,നിലവാരവുമാണുള്ളത്? തനിക്ക് പറയാനുള്ളത് പറയുകയും വേണം അത് താനാണ് പറഞ്ഞതെന്ന് മറ്റുള്ളവര്‍ അറിയുകയും ചെയ്യരുത് എന്ന രിതി നല്ലതല്ല.അതിന് നട്ടെല്ലില്ലാത്ത ഏര്‍പ്പാട് എന്നാണ് പറയുക.

    അവാര്‍ഡിനായി ശ്രീ‍ജിത്ത് തെരെഞ്ഞെടുത്ത ബ്ലോഗുകള്‍ ഏത് മാനദണ്ഡത്തിലായിരുന്ന് എന്ന് അറിയാന്‍ താല്‍പ്പര്യമുണ്ട്.അതു ചെയ്യുന്നതിനു മുന്‍‌പ് ബൂലോഗര്‍ക്ക് അതിനായി ഒരു അവസരം നല്‍കിയിരുന്നെങ്കില്‍ ഏറ്റവും മികച്ച ബ്ലോഗുകള്‍ നമുക്ക് ഉള്‍പ്പെടുത്താന്‍ കഴിയുമായിരുന്നു.അടുത്ത തവണയെങ്കിലും അതിന് കഴിയുമെന്ന് പ്രത്യാശിക്കാം.
    ഏറ്റവും നല്ല ബ്ലോഗുകളില്‍ ഒന്നായ ഷിജുവിന്റെ ബ്ലോഗ്,ദേവന്റെ ആര്യോഗ്യ ബ്ലോഗ്,സപ്തന്റെയൂം, തുളസിയുടേയും ഫോട്ടോ ബ്ലോഗ്,ഉള്‍പ്പെടുത്താന്‍ കഴിയാഞ്ഞത് കഷ്ടമായി.

     
  • At 6:50 AM , Blogger Sreejith K. said...

    അനംഗാരീ, ഞാന്‍ മാത്രമായിരുന്നില്ല ജൂറി ;) താങ്കള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഞാന്‍ നേരത്തേയിട്ട കമന്റുകളില്‍ തന്നെ മറുപടി ഉണ്ടെന്ന് കരുതുന്നു. ഇല്ലെന്നുണ്ടെങ്കില്‍ ഞാന്‍ മെയില്‍ അയക്കാം.

     
  • At 7:06 AM , Blogger Inji Pennu said...

    ആദ്യത്തെ ലക്കം ബ്ലോഗാഭിമാനി എഴുതിയ ആള്‍ തന്നെയല്ലാന്നു തോന്നുന്നു. :) അയാള്‍ എവിടെപ്പോയി? നാട്ടീപ്പോയെന്ന് അറിവു കിട്ടി:)

    പിന്നെ മാരുതി കാറ് മോശം ആണെങ്കില്‍ മാരുതി കമ്പനിക്കെതിരേയല്ലെ കമ്പ്ലെയിന്റ് പറയാ? അവരുടെ പല പല പ്ലാന്റില്‍ ഉള്ള ഏതെങ്കിലും അസ്സംബ്ലീല്‍ നില്‍ക്കുന്ന ആള്‍ക്ക് എതിരെയല്ലല്ലൊ? ല്ലെ? അതേ ലോജിക്ക് ആണുട്ടൊ. :) :)

    ലോയര്‍മാര്‍ക്ക് തെളിവുണ്ടാവും, പക്ഷെ എന്നും പറഞ്ഞ്, അത് നമ്മള്‍ ആദ്യമേ കൊടുത്ത് അവര്‍ക്ക് അതിനെതിരെ തെളിവു നിരത്താന്‍ ആരും ആദ്യം കൊടുക്കാറില്ലാട്ടൊ. കുറച്ച് ക്രൈം ലോയര്‍ ടൈപ്പ് സിനിമകള്‍ കാണൂ. എനിക്കങ്ങിനെയാ വിവരം വെച്ചേ.. :-)

    എന്തായാലും ഇനിയുമുള്ള ലക്കങ്ങള്‍ പോരട്ടെ.

    പക്ഷെ എന്തൊക്കെയാണെങ്കിലും ചിത്രകാരനല്ലാട്ടൊ പെയിന്റര്‍. പെയിന്റര്‍ മറ്റൊരു ബ്ലോഗറാണ്. പക്ഷെ പുള്ളി ഇപ്പൊ അധികം അപഡേറ്റാറില്ല.

    എന്നാലും ബ്ലോഗിലെ പേരു വെക്കാണ്ടാണ് എഴുതുന്നതെങ്കില്‍ കൂടിയും “ചിത്രകാരന്‍” എന്ന് പോസ്റ്റിലുടനീളം എഴുതാന്‍ കാണിച്ച ആ
    ‘ധൈര്യത്തിനെ’ സമ്മതിച്ചു തന്നിരിക്കുന്നു :) ഹിഹിഹി!

    എന്തായാലും അടുത്തുള്ള ലക്കങ്ങള്‍ വേഗം പോരട്ടെ.

     
  • At 7:30 AM , Blogger ശ്രീ മുത്തപ്പന്‍ Sree Muthapan said...

    അയ്യൊ... ചേട്ടന്മാരെ ബ്ലൊഗ്‌ ഇത്ര മോശം സ്ഥലാണോ ?
    എന്താ കൈപ്പള്ളിചേട്ടന്റെ തെറീടെ ഉശിര്‌ . എത്ര പ്രാവശ്യം കുളിക്കേണ്ടി വരുമ്ന്നാവോ.

     
  • At 10:17 AM , Blogger Kaippally said...

    ചിത്രകാരന്‍ ദാ "Naxalites"നേയും അപമാനിച്ചു. അവമ്മാര്‍ ബ്ലോഗന്മാരല്ല കേട്ട.
    വെട്ടികോണ്ടു പോകും. പിന്നെ കാണാന്‍ ഒരു ഫങ്ങിയും കാണൂല്ല ..

     
  • At 10:22 AM , Blogger പരാജിതന്‍ said...

    ഇഞ്ചി, ശരിയാണ്‌. പെയിന്റര്‍ എന്ന പേരില്‍ ബ്ലോഗ്‌ ചെയ്തിരുന്നത്‌ എനിക്കു നേരിട്ടറിയാവുന്ന ഒരു വ്യക്തിയാണ്‌. ആള്‍ ഇപ്പോള്‍ ബ്ലോഗിങ്ങൊന്നും ഇല്ലെന്നാ അറിവ്‌.

     
  • At 10:26 AM , Blogger sandoz said...

    ഹ..ഹ..ഹ..ഹാ.എനിക്ക്‌ വയ്യ...എന്റെ കൈപ്പിള്ളീ ....പാതിരാത്രി മനുഷ്യനെ ഇങ്ങനെ ചിരിപ്പിക്കല്ലേ.......

    വെട്ടിക്കൊണ്ടു പോകൂന്ന്...ഹ...ഹ..ഹാ

     
  • At 8:22 PM , Blogger Kaippally said...

    Chitrakara:
    നല്ലതുപോലെ ആലോചിച്ചിട്ടും, കേരളത്തിലുള്ള അതികൃതരുമായി ചര്‍ച്ച ചെയ്തതിനും ശേഷം പറയുന്ന കാര്യങ്ങളാണു.

    ശ്രദ്ധിക്കുക.


    താങ്കളുടെ anonymous state എനിക്ക പ്രശ്നമല്ല. ഇരിക്കുന്ന മുറി ഏതാണെന്നുവരെ തിട്ടപെടുത്താനുള്ള വഴി അറിയാവുന്ന ആളുകളും ഉണ്ട്. So please don't assume perpetual immunity.


    തനിക്ക് എന്റെ തലയില്‍ കയറിയുള്ള കളി മതിയാക്കാം. തനിക്ക് എന്നെ നല്ലതുപോലെ അറിയാത്തതിന്റെ കുഴപ്പമാണു. താന്‍ കരുതുന്ന കണക്കുള്ള് വ്യക്തി അല്ല് കൈപ്പള്ളി.

    You've had your fun. Please don't mess with me. Don't make me start.

     
  • At 9:45 PM , Blogger chithrakaran ചിത്രകാരന്‍ said...

    അതു ശരി !! അപ്പോള്‍ പെയിന്റര്‍ എന്നൊരാളും ബൂലൊകത്ത്‌ ഉണ്ടായിരുന്നു അല്ലേ ?!! ചിത്രകാരന്‌ അത്‌ അറിവില്ലായിരുന്നു.
    മുകളില്‍ ചിത്രകാരന്റെ കമെന്റില്‍ പെയിന്റര്‍ എന്ന് എഴുതിയതെല്ലാം ചിത്രകാരന്‍ എന്നു തിരുത്തി വായിക്കാന്‍ അപേക്ഷ.

     

Post a Comment

Subscribe to Post Comments [Atom]

<< Home