ബ്ലോഗാഭിമാനി - Vol:1
ബ്ലോഗാഭിമാനി പ്രസിദ്ധീകരിച്ചു തുടങ്ങി.
ബൂലോഗത്തിലെ സമകാലിക സംഭവങ്ങളെയും, വാര്‍ത്തകളിലും അധിഷ്ഠിതമായ പുതിയ ദ്വൈവാരികയായ "ബ്ലോഗാഭിമാനി" ബൂലോഗത്തു നിന്നും പ്രസിദ്ധീകരിച്ചു തുടങ്ങിയിരിക്കുന്നു. എല്ലാ വായനക്കാര്‍ക്കും ദീപാവലി/ റമദാന്‍ ആശംസകള്‍
പത്രാധിപര്‍
ചര്‍ച്ച വിജയം . വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
ബൂലോഗത്തെ വിവാഹിതരും ബാച്ചലേഴ്സും തമ്മിലുണ്ടായിരുന്ന സംഘര്‍ഷത്തിന് ഒരു അയവു വന്നിരിക്കുന്നു. ദിവസങ്ങളായി ഇരു പക്ഷവും തമ്മില്‍ നടത്തിയിരുന്ന കനത്ത ആക്രമണപ്രത്യാക്രമങ്ങളില്‍ ഇരു വശത്തും കനത്ത നാശനഷ്ടങ്ങളുണ്ടായതായി വിലയിരുത്തപ്പെട്ടിരിക്കുന്നു. ഇന്നു രാവിലെ നടന്ന ഉഭയ കഷി ചര്‍ച്ചയില്‍, ബാച്ചികളെ പ്രതിനീധീകരിച്ച് ദില്‍ബാസുര്‍, ആദിത്യന്‍, ശ്രീജിത്ത് അളിയന്‍സ് എന്നിവരും, വിവാഹിതരെ പ്രതിനിധീകരിച്ച് ദേവരാഗം, ഇടിവാള്‍, കലേഷ് എന്നിവരും പങ്കെടുത്തു. താന്‍ ക്ലബ്ബു മുറ്റത്ത് ഉണക്കാനിട്ടിരുന്ന വെള്ളക്കളസമെടുത്ത് അനുവാദമില്ലാതെ വീശിക്കാണിച്ചു എന്നതില്‍ പ്രതിഷേധിച്ച് ബാച്ചി ക്ലബ്ബ് ഗുണ്ട പച്ചാളം, ചര്‍ച്ചയില്‍ നിന്നും മാറിനിന്നു. കളസമെടുത്ത് വീശി ബൂലോഗ പരിസരമലിനീകരണം നടത്തിയതിന്റെ പേരില്‍ അളിയന്‍സിനെതിരെ കേസെടുക്കാന്‍ സാധ്യതയുണ്ടെന്ന് ഞങ്ങളുടെ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുണ്ട്.
വക്കാരി- നിഗൂഢതകള്‍ ബാക്കി
ബൂലോഗ താപ്പന ശ്രീ. വക്കാരിയുടെ തിരോധാനത്തില്‍ നിഗൂഢതകള്‍ ബാക്കി. ഒരു മാസത്തിലധികമായി കാണാതായിരിക്കുന്ന വക്കാരിയെ കണ്ടു പിടിക്കാന്‍ ബൂലോഗം മുഴുവന്‍ വല വീശിയതായി ഐ.ജി. തങ്കപ്പന്‍ സാര്‍ പറഞ്ഞു. കൈപ്പിള്ളിയുടെ ബ്ലോഗില്‍ നിന്നും, "രണ്ടു കിലോ വിട വാങ്ങി വരട്ടേ" എന്നു പറഞ്ഞു പോയ വക്കാരിയെ അതിനു ശേഷം കാണാതായി എന്നാണ് പോലീസിനു ലഭിച്ച പരാതി. പരാതിയനുസരിച്ച് ശ്രീ. കൈപ്പിള്ളിയെ പോലീസ് ചോദ്യ ചെയ്തെങ്കിലും, അദ്ദേഹത്തിന്റെ മറുപടിയില്‍ നിറയേ അക്ഷരതെറ്റായിരുന്നതിനാല്‍, ഒന്നും മനസ്സിലായില്ല എന്നും, "പോഡ്‌കാസ്റ്റ്" ക്വസ്റ്റിനിങ്ങിനായി ഇദ്ദേഹത്തിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അവസാന വാര്‍ത്ത. ജപ്പാനില്‍ നിന്നുള്ള പുതിയ ബ്ലോഗേഴ്സായ അംബി, ഉത്സവം, അന്‍വര്‍ എന്നിര്‍ക്കും ഈ തിരോധാനത്തിലുള്ള പങ്കിനെപറ്റി അന്വേഷിക്കുമെന്നു പോലീസ് അറിയിച്ചു.
അപരന്‍- ചര്‍ച്ച വഴിമുട്ടുന്നു.
ബൂലോഗത്തെയാകെ തന്റെ ഹാസ്യ കൃതികളാല്‍ പുളകിതനാക്കിയിരുന്ന കൊടകരൈ മന്നന്‍ ശ്രീ. വിശാല മനസ്കന്റെ പേരില്‍ ഇറങ്ങിയ അപരനെക്കുറിച്ചുള്ള അന്വേഷണം വഴി മുട്ടുന്നതായി വാര്‍ത്തകള്‍. ഒരു മാസം മുന്‍പിറങ്ങിയ ഇദ്ദേഹത്തിന്റെ പരകായ പ്രവേശി, ബഹുമാന്യനായ ശ്രീ. ചന്ദ്രേട്ടന്റെ ബ്ലോഗില്‍, വിശാലന്റെ പേരില്‍ അസഭ്യവര്‍ഷം നടത്തുകയും, തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ നിന്നും, പ്രതിയെക്കുറിച്ചുള്‍ല വ്യക്തമായ തെളിവുകളും ഐ.പി അഡ്രസ്സും ലഭിച്ചിരുന്നു. ബൂലോഗരെ മുഴുവന്‍ ആകാംക്ഷയിലാഴ്ത്തിയിരുന്ന ഈ സംഭവത്തിന്റെ അന്വേഷണം വഴിമുട്ടിയതായി ഞങ്ങളുടെ ലേഖകന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സുരക്ഷിതമായ ബ്ലോഗിങ്ങ് ഉറപ്പാക്കാന്‍ ഉത്തരവാദിത്തപ്പെട്ട അധ്കൃതരുടെ ഭാഗത്തുനിന്നുള്ള നിസ്സംഗത ബ്ലോഗേഴ്സിനെ നിരാശരാക്കിയിരിക്കുകയാണ്.
അരവിന്ദന്റെ തിരോധാനത്തില്‍ ആശങ്ക
ബൂലോഗ ഹാസ്യ പുലി അരവിന്ദന്റെ തിരോധാനത്തില്‍ അദ്ദേഹത്തിന്റെ ഫാന്‍ അസോസിയേഷന്‍ ഉല്‍കണ്ഠ രേഖപ്പെടുത്തി. വക്കാരിക്കു പുറകേ, അരവിന്ദനും ബ്ലോഗില്‍ നിന്നും അപ്രത്യക്ഷനായത് ബൂലോഗരെ അത്യധികം ദുഖത്തിലാഴ്‌ത്തിയിരിക്കുന്നത്. തന്റെ "ലണ്ടന്‍ വിശേഷങ്ങള്‍" എന്ന പ്[ഓസ്റ്റിന്റെ തുടര്‍ച്ച എഴുതുവാനായി അരവിന്ദ ലണ്ടന്‍ പര്യടനത്തിലാണെന്നു അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കള്‍ അറിയിച്ചു.
കുറുമാന്‍ തിരിച്ചെത്തി.
ഭാഷാവരത്തിന്റെ ഉപജ്ഞാതാവും, പ്രശസ്ത അമേരിക്കന്‍ ഡ്രീമറുമായ കുറുമാന്‍, തന്റെ രണ്ടു മാസത്തെ "അജ്ഞാതവാസത്തിനു ശേഷം തിരിച്ചെത്തി. വായനക്കാര്‍ക്ക് കടുത്ത ഡോസിലുള്ള "എന്റെ യൂറോപ്യന്‍ പര്യടനങ്ങള്‍-1" എന്ന ഒരു പോസ്റ്റുമായിട്ടാണ് ഇദ്ദേഹത്തിന്റെ മടങ്ങി വരവ്. ബൂലോഗ റീഡേഴ്സ് ഫോറം ഇദ്ദേഹത്തിന്റെ തിരിച്ചു വരവില്‍ സന്തോഷം രേഖപ്പെടുത്തി.
========= ========== ========== ==========
*** ക്ഷമിക്കൂ ബൂലോഗരെ; ഒരു പരീക്ഷണാര്‍ത്ഥമാണ് ഈ ലക്കം ബ്ലോഗാഭിമാനി ഇറക്കുന്നത്. നിങ്ങളറിയുന്ന, നിങ്ങളിലൊരാളാണു ഞാന്‍. അതു കൊണ്ട് തെറി വിളിക്കരുത് പ്ലീസ്. എനിക്കു വിഷമമാകും. ഞാനാരെന്നു പിന്നീടറിയിക്കുന്നതാണ്. നിങ്ങള്‍ പറയാതെ ഇതു തുടരില്ല. മേല്‍ പ്രതിപാദിച്ചിരുന്ന വാര്‍ത്തകളിലെ കഥാപാത്രങ്ങള്‍ക്ക്, അവരുടെ പേര്‍ ഉപയോഗിച്ചതില്‍ എന്തെങ്കിലും വിഷമമുണ്ടെങ്കില്‍, ഇവിടെ കമന്റായി ഇടാവുന്നതാണ്. നിങ്ങളുടെ പ്രതികരണം അനുസരിച്ച് അടുത്ത ലക്കം ഇറക്കണോ വേണ്ടയോ എന്നു തീരുമാനിക്കും.
31 Comments:
At 7:49 AM , ബ്ലോഗഭിമാനി said...
*** ക്ഷമിക്കൂ ബൂലോഗരെ; ഒരു പരീക്ഷണാര്‍ത്ഥമാണ് ഈ ലക്കം ബ്ലോഗാഭിമാനി ഇറക്കുന്നത്. നിങ്ങളറിയുന്ന, നിങ്ങളിലൊരാളാണു ഞാന്‍. അതു കൊണ്ട് തെറി വിളിക്കരുത് പ്ലീസ്. എനിക്കു വിഷമമാകും. ഞാനാരെന്നു പിന്നീടറിയിക്കുന്നതാണ്. നിങ്ങള്‍ പറയാതെ ഇതു തുടരില്ല. മേല്‍ പ്രതിപാദിച്ചിരുന്ന വാര്‍ത്തകളിലെ കഥാപാത്രങ്ങള്‍ക്ക്, അവരുടെ പേര്‍ ഉപയോഗിച്ചതില്‍ എന്തെങ്കിലും വിഷമമുണ്ടെങ്കില്‍, ഇവിടെ കമന്റായി ഇടാവുന്നതാണ്. നിങ്ങളുടെ പ്രതികരണം അനുസരിച്ച് അടുത്ത ലക്കം ഇറക്കണോ വേണ്ടയോ എന്നു തീരുമാനിക്കും.
At 7:55 AM , asdfasdf asfdasdf said...
ബ്ലോഗാഭിമാനി.. പരീക്ഷണം നന്നായി. തുടരട്ടങ്ങനെ തുടരട്ടെ..
At 7:56 AM , ബ്ലോഗഭിമാനി said...
ഫ്ലാഷ് ന്യൂസ്: നടി ശ്രീവിദ്യ അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. കുറച്ചു നാളുകളായി ആരോഗ്യ സംബധമായ പ്രശ്നങ്ങളാല്‍ അഭിനയ രംഗത്തു നിന്നും വിട്ടു നില്‍ക്കയായിരുന്നു ഇവര്‍.
At 8:01 AM , ബിന്ദു said...
:( എന്റീശ്വരാ.. കഷ്ടമായി. ആദരാഞ്ജലികള്‍!:(
At 8:10 AM , Unknown said...
ബ്ലോഗാഭിമാനീ,
കൊള്ളാം പരീക്ഷണം. നടക്കട്ടെ.
(ഓടോ: അടി വന്നാല്‍ ഓടാന്‍ മറക്കരുതേ :-))
At 8:24 AM , ലിഡിയ said...
ശ്രീവിദ്യ വാര്‍ത്ത കേട്ട് ഒന്ന് ഞെട്ടീല്ലോ....സത്യം വീട്ടില്‍ വിളിച്ച് കണ്‍ഫേം ചെയ്തു.(ഞാന്‍ ഓഫീസിലാണെ..)അര്‍ബുദം ആയിരുന്നു പോലും.
എന്തായാലും ഈ സംഭവം ഇഷ്ടപെട്ടു.കാലിക പ്രാധാന്യമുള്ള വിഷയങ്ങളൊക്കെ ഉള്‍പെടുത്തി തുടരൂ,പുതിയ സംരംഭം ആയത് കൊണ്ട് സ്വീകരിക്കപെടും.
എല്ലാ ആശംസകളും..(ആരാണാവൊ നിങ്ങളറിയുന്ന നിങ്ങളിലൊരാള്‍ ???)
എല്ലാം മായ എന്ന് ഭഗവാന്‍ പണ്ട് പറഞ്ഞത് ഈ ബ്ലൊഗ്ഗും ചാറ്റും ഒക്കെ മനക്കണ്ണില്‍ കണ്ടാവും
-പാര്‍വതി.
At 10:23 AM , കാളിയമ്പി said...
ബ്ലോഗാഭിമാനി തകര്‍പ്പന്‍...
തുടരട്ടേ...തുടരട്ടേ...
ആഴ്ച്ചയിലൊരിയ്ക്കല്‍ വരുമോ?
കഴിഞ്ഞയാഴ്ച്ച ഉമേഷേട്ടന്‍ തുടങ്ങിയ സമസ്യാ വാര്‍ത്ത കൊടുത്തില്ല എന്നതില്‍ ഞാന്‍ അതിഭീകരമായി പ്രതിഷേധിയ്ക്കുകയും ...
വാര്‍ത്ത അടുത്ത ലക്കത്തില്‍ നല്‍കിയില്ലെങ്കില്‍ ബ്ലോഗാഭിമാനിയുടെ ആപ്പീസിനു നേരേ കല്ലേറുണ്ടാവും എന്ന് തക്കീത് ചെയ്യുകയും ചെയ്യുന്നു..:)..:-)
At 10:27 AM , വല്യമ്മായി said...
നല്ല ഉദ്യമം.
At 11:12 AM , Abdu said...
നല്ല പരിക്ഷണം,
പക്ഷെ, എനിക്ക് തൊന്നുന്നു ഇതിനെ കുറച്ച് കൂടി
ഗൗരവമുള്ള വാര്‍ത്തകള്‍ക്ക് വേണ്ടി ഉപയൊഗിക്കാമെന്ന്, നല്ല ആശയമാണ്,
-അബ്ദു-
At 8:06 PM , ഉത്സവം : Ulsavam said...
കൊള്ളാം ബ്ലോഗാഭിമാനിയ്ക്ക് ആശംസകള്‍.
വക്കാരി തിരോധാനക്കേസില്‍ എന്നെ പ്രതി ചേര്‍ത്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. പണ്ട് നെഹ്രു കൊടുത്ത ഒരു ആന ദൊബുത്സു കാനില്‍ (മൃഗശാലയില്‍) അന്തരിച്ചതിനു ശേഷം ജപ്പാന്‍കാര് ജീവനോടെ കണ്ട ഏക ആനയായിരുന്നു വക്കാരി. ഒരു സവിശേഷഭാഷയില്‍ (മലയാളത്തില്‍) സംസാരിക്കുന്നത് കേട്ട് വക്കാരിയെ ആരോ ഹൈജാക്ക് ചെയ്തു എന്ന് ജപ്പനിലെ അസാഹിഷിംബുന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വക്കാരി നാട്ടിലേക്ക് പോയി എന്ന് ചില സി ഐ ഡി കള്‍ ചോദ്യം ചെയ്തതിന്റെ ഫലമായി അന്‍വര്‍ കമന്റിയതും കണ്ടിരുന്നു. ഇതല്ലാതെ മറ്റൊന്നും എനിക്കറിയില്ലേ...:-)
ആരെങ്കിലും ഒരു മലയാള ബ്ലോഗുരമ തുടങ്ങുവൊ..ഇവിടെ പറയുന്നതെല്ലാം ഒന്നെതിര്‍ക്കാന്‍ :-)
At 8:48 PM , ദിവാസ്വപ്നം said...
ഹായ് ബ്ലോഗാഭിമാനീ,
ധൈര്യമായി തുടരുക.
ഇനിയിപ്പോള്‍, പലരും വോളണ്ടറിയായി ഓഫീസ്-ബ്ലോഗിംഗ് നിര്‍ത്തുക കൂടി ചെയ്യുന്നതുകൊണ്ട്, പിന്മൊഴി വായിച്ചെത്താന്‍ പറ്റില്ലല്ലോ. അപ്പോള്‍, സമയമുള്ള ആരെങ്കിലും ഇത്തരമൊരു റൌണ്ടപ്പ് ചെയ്യുന്നത് തീര്‍ച്ചയായും അഭിനന്ദനാര്‍ഹം.
*****
ഒരു ചെറിയ സജഷന്‍ :
പ്രധാനപ്പെട്ട സംഭവങ്ങള്‍ (കമന്റുകള്‍ വഴി പോപ്പുലറായ പോസ്റ്റുകള്‍) മിക്കവാറും എല്ലാവരും (അല്ലാതെ തന്നെ) അറിഞ്ഞുകാണുമല്ലോ. അതിലും പ്രധാനമായി, ശ്രദ്ധിക്കപ്പെടാതെ പോകുന്ന നല്ല ഇനീഷ്യേറ്റീവുകളും ബ്രേക്-ത്രൂകളും ഈ ബ്ലോഗിലൂടെ വെളിച്ചത്തുകൊണ്ടു വരികയല്ലേ കൂടുതല്‍ ഉചിതം.
പോപ്പുലറായ സംഭവങ്ങള്‍ ഒന്നോ രണ്ടോ വരികളില്‍ വിവരിക്കുകയും, കമന്റുകളുടെ പെരുമഴയില്‍ ഒഴുകിപ്പോകുന്ന നല്ല പോസ്റ്റുകളും സംഭവങ്ങളും (ഒരോ പാരഗ്രാഫ് വിതം കൊടുത്ത്) ഹൈലൈറ്റു ചെയ്യുകയും ചെയ്താല്‍ കൂടുതല്‍ ഉപകാരപ്പെട്ടേനേ എന്ന് തോന്നുന്നു.
*****
ഒരു സജഷന്‍ മാത്രമാണ്. ഇങ്ങനെയല്ലെങ്കിലും, നല്ല രീതിയില്‍ റെഗുലറായി എഴുതുക.
ആശംസകള്‍
At 8:59 PM , Adithyan said...
ഇതു സംഭവം കൊള്ളാം കേട്ടാ... അധികം സീരിയസാക്കാതെ ഇങ്ങനെ തമാശയായി അങ്ങ് അടിച്ചുപൊളിച്ചാല്‍ പോരെ?
എന്റെ പെര് പറഞ്ഞതു കൊണ്ട് അടിപൊളി പോസ്റ്റ് ;) (കട്: പെരിങ്ങ്സ്)
At 9:18 PM , Santhosh said...
ഇഷ്ടപ്പെട്ടു!
At 9:47 PM , മുല്ലപ്പൂ said...
ബ്ലോഗാഭിമാനീ,
കൊള്ളാം വളരെ നല്ല ഉദ്യമം. നര്‍മ്മത്തില്‍ പൊതിഞ്ഞുള്ള ഈ അവലോകനം വളരെ നന്നായി.
ഇതു ഇങ്ങനെ തന്നെ തുടര്‍ന്നു കൊണ്ടു പോവുക.
(ഓ:ടോ ജേര്‍ണലിസം ആണോ, അന്നത്തിന്‍ വക? ആരാണാവോ ഞങ്ങളറിയുന്ന ഈ ആള്‍ ? )
At 9:53 PM , സുഗതരാജ് പലേരി said...
ദിവയുടെയും ആദിത്യന്‍റെയും അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോചിച്ചുകൊള്ളുന്നു. നിര്‍ത്തരുത്. മുന്‍പ് ഉമേഷ്ജിയും പെരിങ്ങോടനും ചേര്‍ന്ന് ബ്ലോഗുവാരഫലം തുടങ്ങിയിരുന്നു. എന്തോ കുറേനാളുകളായി പുതിയ പോസ്റ്റുകളൊന്നും അതില്‍ കാണില്ല.
At 10:31 PM , വേണു venu said...
നല്ല ഉദ്യമമാണു്.ആശംസകള്‍.
At 10:50 PM , Unknown said...
ബ്ലോഗാഭിമാനി പത്രാധിപരേ,
തുടക്കം കലക്കി, പ്രസിദ്ധീകരണം മുടക്കരുതേ!
At 11:21 PM , കുറുമാന്‍ said...
പത്രാധിപരെ, എന്റെ പേരെഴുതിയതുകൊണ്ടു പറയുന്നതല്ല. നല്ല ഉദ്യമം. മുടങ്ങാതെ എഴുതൂ. ഐഡന്റിറ്റി എന്നേക്ക് വെളിപ്പെടുത്തും എന്ന് ഒരു കുളു തരൂ
At 11:25 PM , സ്വാര്‍ത്ഥന്‍ said...
ആശംസകള്‍.....
വരും ലക്കങ്ങള്‍ക്കായി ആകാംഷയോടെ കാത്തിരിക്കുന്നു...
(താള്‍ വിന്യാസം ലളിതം, മനോഹരം :)
At 11:27 PM , Sreejith K. said...
This comment has been removed by a blog administrator.
At 11:39 PM , Kumar Neelakandan © (Kumar NM) said...
This comment has been removed by a blog administrator.
At 12:42 AM , Siju | സിജു said...
ചേട്ടാ..
പരിപാടി കലക്കീട്ട്‌ണ്ട്..
തുടരട്ടെ..
പക്ഷഭേധം വന്നാല്‍ ഉത്സവം പറഞ്ഞതു പോലെ ഒരു ബ്ലൊഗുരമ തുടങ്ങാം
At 1:44 AM , പട്ടേരി l Patteri said...
ഗുഡ് എഫര്‍ട്ട്സ് !!!
ആരുടെയും കല്ലേര്‍ കിട്ടാതെ നല്ലനിലയില്‍ മുന്നോട്ട് പോകട്ടെ. ആശമ്സകള്.
(ഓ > ടോ. ഗുണ്ട പച്ചാളമേ..
എടുക്കെടാ കല്ല്..
തകറ്ക്കെടാ ചില്ല്. )
At 1:59 AM , krish | കൃഷ് said...
ബ്ലോഗാഭിമാനിക്ക് എല്ലാ ആശംസകളും.
ഭയമില്ലാതെ നിഷ്പക്ഷമായി മുന്നേറുക.
At 4:37 AM , കാളിയമ്പി said...
എന്താ സ്രീജിത്തും കുമാറും കൂടെ കമന്റുകള്‍ ഡിലീറ്റിയൊരു കളി...?ആരാ കള്ളന്‍..?
At 4:46 AM , സൂര്യോദയം said...
ബ്ലോഗാഭിമാനി കലക്കീട്ടോ... അങ്ങ് ട് തുടരാ....
At 4:53 AM , ദേവന്‍ said...
ഇതു കൊള്ളാമല്ലോ. പുതിയ പുതിയ ആളുകളെ പരിചയപ്പെടുത്താനും പറ്റിയ വഴിയാണ്.
At 5:43 AM , Anonymous said...
സ്വാര്‍ത്ഥന്‍ ചേട്ടന്‍ എവിടെ പോയി? :)
At 11:30 AM , sreeni sreedharan said...
മോനേ പത്രാധിപനേ,
അങ്ങിനെ പരിസരമലിനീകരണം ഉണ്ടാക്കാന്‍ പോന്ന ട്രൌസറല്ല, ഈ പച്ചാളത്തിന്‍റേത്. ഞാനതെല്ലാ ആറുമാസം കൂടുമ്പോഴും അലക്കുന്നതാ...
:)
ഓള്‍ ദ ബെസ്റ്റ്!!!
At 7:29 AM , Kaippally said...
എനിക്കിഷ്ടപെട്ടു. വളരെ ഇഷ്ടപെട്ടു. എന്നെ ബുള്‍ഡോസര്‍ എന്നു വിളിച്ചതു പ്രിയ (ഭാര്യ) കേള്‍കണ്ട. അലങ്കിലെ തിന്നാന്‍ അവളൊന്നും തരുന്നില്ല. എങ്കിലും കൊള്ളാം. :-)
പക്ഷെ ഫോട്ടൊ എടുക്കാന്‍ ആരെയും നിരുത്സാഹപെടുത്തരുത്. അരും ക്യാമറയുമായി ജനിച്ചിട്ടില്ല. എല്ലാവര്‍ക്കും കുറഞ്ഞ സമയം കൊണ്ടു പഠിക്കാവുന്നതെയുള്ളു. ചാണകകുഴിയും, തൊഴുത്തും, പുല്ലും, പുഴുക്കളും എല്ലാം നല്ല വിഷയങ്ങള്‍ തന്നെയാണു്. സംശയിക്കണ്ട.
ഈ എഴുത്തില്‍ നിര്‍ത്തേണ്ട. നല്ല കഴിവുള്ളവനാണു് താങ്കള്‍. സംസാരിക്കണം. podcastണം. വിജയിക്കും.
At 9:56 PM , Peelikkutty!!!!! said...
ബ്ലോനീ..നല്ല രസായിട്ട് എഴുതീട്ടുണ്ട്.തുടരട്ടെ...
Post a Comment
Subscribe to Post Comments [Atom]
<< Home