ബ്ലോഗഭിമാനി

:: സ്വതന്ത്ര ബ്ലോഗീയ ഇഷ്ടിക::

Monday, October 30, 2006

ബ്ലോഗാഭിമാനി - ലക്കം 3 ( കേരളപ്പിറവി വിശേഷാല്‍പതിപ്പ് )

എഡിറ്റോറിയല്‍ : മലയാളിയുടെ സമാന ചിന്താഗതിയും അനുകരണവും

ബ്ലോഗാഭിമാനിയില്‍ പ്രതിപാദിക്കപ്പെടുന്ന മാന്യ ബ്ലോഗ് സുഹൃത്തുക്കളെ എഡിറ്റര്‍ കാര്യം ഓര്‍മ്മപ്പെടുത്താനാഗ്രഹിക്കുന്നു. ഉയരമുള്ള തെങ്ങിലെ കാറ്റു പിടിക്കൂ. നിങ്ങള്‍ ബൂലോഗത്തില്‍ പ്രശസ്തരാണ്, ഇവിടത്തെ ഹെവി വെയിറ്റുകളാണ്. അതിനാലാണ് നിങ്ങള്‍ ബ്ലോഗാഭിമാനിയില്‍ വിഷയങ്ങള്‍ ആകുന്നത്. നിങ്ങള്‍ വിമര്‍ശനങ്ങളെ/ അഭിപ്രായങ്ങളെ/ നിര്‍ദ്ദോഷകരമായ തമാശകളെ ശരിയായ രീതിയില്‍ എടുക്കുന്നവരാണ് എന്ന വിശ്വാസത്തിലാണ് ഈ സാഹസം. കൂടപ്പിറപ്പുകളോടെടുക്കുന്ന ഈ സ്വാതന്ത്ര്യം ആര്‍ക്കെങ്കിലും അസഹനീയമായി തോന്നിയാല്‍‍ ഒന്നറിയിക്കുക.(അനോണിയായ് അല്ല). ആ നിമിഷം പ്രസ്തുത വാര്‍ത്ത ചവറ്റുകുട്ടയില്‍ വീഴും, ബ്ലോഗാഭിമാനി മാപ്പ് പറയും, സത്യം

മലയാളഭാഷയുടെ വളര്‍ച്ചയില്‍ ബ്ലോഗ് എന്ന മാധ്യമത്തിന്റെ പ്രാധാന്യം അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ‍, മലയാളത്തെ വളര്‍ത്തുകയും സ്നേഹിക്കുകയും (ചിലപ്പോള്‍ വധിക്കുകയും) ചെയ്യുന്ന എല്ലാ മലയാളി ബ്ലോഗര്‍മാര്‍ക്കും ബ്ലോഗാഭിമാനിയുടെ കേരളപ്പിറവി ആശംസകള്‍ !


സാഹിത്യ ഭാഷയില്‍ "ഇന്‍സ്പിരേഷന്‍" എന്നും വെറും സാധാരണക്കാരന്റെ ഭാഷയില്‍ മോഷണം എന്നും വിളിക്കാവുന്ന അനുകരണം എന്ന കല മലയാള ബൂലോഗത്ത്‌ തരംഗം സൃഷ്ടിക്കുന്നതായി ബ്ലോഗാഭിമാനി മനസ്സിലാക്കുന്നു.

ഒരേ പോലെ ചിന്തിക്കുക എന്നത് ഒരിക്കലും തെറ്റല്ല. എന്നാല്‍ ഒരാള്‍ പണ്ടെങ്ങോ ചിന്തിച്ചതും പ്രസിദ്ധീകരിച്ചതും, തന്റെ പുതിയ ചിന്തകള്‍ എന്നവകാശപ്പെടുന്നത്, അനുകരണമാണ്. ആശയ ദാരിദ്ര്യം എന്ന മഹാസാഗരത്തെ തരണം ചെയ്യുവാനായുള്ള പുതിയ മാര്‍ഗമായ “ഫോട്ടോ ബ്ലോഗിങ്ങ്” നു ശേഷം, ഒരു പടി കടന്നു ചിന്തിക്കുന്നവരാണ് അനുകരണ കലയുമായി രംഗത്തു വന്നിരിക്കുന്നത്.


പ്രശസ്തമായ ഇംഗ്ലീഷ്‌ ബ്ലോഗുകളില്‍ നിന്നും ആശയങ്ങള്‍ "ഔട്ട്‌സോഴ്‌സ്‌" ചെയ്യുക എന്നതാനു പുതിയ ഫാഷന്‍. വെറും ആശയങ്ങള്‍ മുതല്‍, ഇംഗ്ലീഷ്‌ കൃതികളുടെ "വേഡ്‌ ബൈ വേഡ്‌ ട്രാന്‍സ്ലേഷന്‍ വരെ ചെയ്ത്‌, സ്വന്തം കൃതികളായി അവകാശപ്പെടുന്നത് തികച്ചും അപഹാസ്യമായ നടപടിയാണെന്നേ ബ്ലോഗാഭിമാനിക്കു പറയാനുള്ളൂ.

ഈയ്യടുത്ത കാലത്ത് ഒരു മലയാളം ബ്ലോഗില്‍ ഇങ്ങനെയൊരു പോസ്റ്റ് പ്രസിദ്ധീകരിക്കുകപ്പെടുകയുണ്ടായി. ഈ പോസ്റ്റ്‌ മലയാള ബൂലോഗത്ത്‌ ഒരു തരംഗം തന്നെ സൃഷ്ടിക്കുകയും, സാധാരണ ബ്ലോഗര്‍മാര്‍ മുതല്‍ “കുറേകാലമായി ഭക്ഷണം കിട്ടാതെ വിശന്നിരിക്കുകയായിരുന്ന” അഭിനവ ബുദ്ധിജീവികള്‍ വരെ പ്രതികരണങ്ങളുടെ ഒരു പെരുമഴതന്നെ വര്‍ഷിക്കുകയും ചെയ്തശേഷമാണ്‌‍, ചില വായനക്കാര്‍ ഇതേ കൃതിയുടെ മാസങ്ങള്‍ക്കു മുന്‍പ് മറ്റൊരാള്‍ പ്രസിദ്ധപ്പെടുത്തിയ ഇംഗ്ലീഷ് വേര്‍ഷനെപ്പറ്റി സൂചിപ്പിച്ചത്. കയ്യോടെ പിടികൂടിയിട്ടും, “അത്ഭുതപരമായ സമാന ചിന്താഗതി” മൂലമാണ് ഇങ്ങനെയൊരു മലയാളം പരിഭാഷ താന്‍ പ്രസിദ്ധീകരിച്ചതെന്നാണ് പ്രസ്തുത മലയാളി ബ്ലോഗറുടെ അവകാശവാദം. വായനക്കാരെ എല്ലാക്കാലവും വിഡ്ഢികളാക്കാന്‍ സാധ്യമല്ലെന്നു ഇങ്ങനെയുള്ളവര്‍ മനസ്സിലാക്കണം. ഇത്തരം നീക്കങ്ങള്‍ക്ക് തടയിടേണ്ടതു മലയാള ബൂലോഗത്തിന്റെ വളര്‍ച്ചക്ക് അത്യന്താപേക്ഷികമാണ്.

ഗൂഗിള്‍ റ്റാക്ക് സ്റ്റാറ്റസ് സന്ദേശങ്ങള്‍ - ബൂലോഗത്തെ പുതിയ പൊങ്ങച്ചസഞ്ചികളോ?
ബൂലോഗത്തില്‍ എഴുതുന്നവര്‍ തമ്മില്‍ ബ്ലോഗുകള്‍ക്ക് പുറത്തും സൌഹൃദം ഉണ്ടെന്നുള്ളത് പരമാര്‍ത്ഥമാണ്. ഗൂഗിള്‍ ഇറക്കിയ റ്റാക്ക് എന്ന മെസ്സഞ്ചര്‍ സെര്‍വീസ് ഉപയോഗിച്ച് ചാറ്റ് ചെയ്താണ് ഇവര്‍ പലപ്പോഴും സംവദിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഗൂഗിള്‍ മെസ്സഞ്ചറിലെ സ്വന്തം സ്റ്റാറ്റസ് ബാറില്‍ ബൂലോഗനിവാസികള്‍ കൊടുക്കുന്ന സ്റ്റാറ്റസ് അറിയിപ്പുകള്‍ അമ്പരപ്പുളവാക്കുന്നതാണ്.

ചാറ്റിന് താന്‍ അവൈലബിള്‍ ആണോ, ബിസി ആണോ, ഭക്ഷണം കഴിക്കാന്‍ പോയതാണോ, ഇന്ന് സന്തോഷമാണോ, സങ്കടമാണോ , ജോലിത്തിരക്കാണോ, കുക്കിംഗില്‍ ആണോ എന്നൊക്കെയാണ് സാധാരണ സ്റ്റാറ്റസ് മെസ്സേജുകള്‍ കൊണ്ട് മറ്റുള്ളവരെ അറിയിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍.

“ബൂലോഗത്തിലെ പല സുഹൃത്തുകളോടും ഈ റിപ്പോര്‍ട്ടര്‍ സംസാരിച്ചതില്‍ നിന്ന് വ്യക്തമാകുന്നത് ‍ ഈയിടെയായി കടിച്ചാല്‍ പൊട്ടാത്ത അവലോസുണ്ടപോലെയുള്ള സന്ദേശങ്ങളാണ് പലരുടേയും സ്റ്റാറ്റസില്‍ തെളിയുന്നത് എന്നാണ്.“

"പരിണാമങ്ങള്‍ രൂപാന്തരീകരണങ്ങളുടെ അവസ്ഥാന്തരങ്ങളാണ്"
"അനുകാലികങ്ങള്‍ അപേക്ഷികത്തിന്റെ മൂര്‍ദ്ധാവിലെ ഗദ്ഗദങ്ങളാണോ"
"ഭാര്‍ഗവചരിതം ക്രോഡിത ഫലിതം കുക്കുടാവിധി പൊന്നപ്പന്‍"
"ഹസാരോം ഖ്വായിഷ് മേം സിന്ദഗി മാര്‍ കിയാ ജായേ ജാനേമന്‍"
"താത്രിക്കുട്ടിയും ഉണ്ണിമേരിയും.."


പിന്നെ ഇതും പോരാഞ്ഞ് തമിഴില്‍ കടവുളേ കാപ്പാത്തുങ്കോ മോഡല്‍ എന്തോ എഴുതിയിരിക്കുന്നതും പലരുടേയും സ്റ്റാറ്റസില്‍ കാണുവാറായി.

വായിക്കുന്നവന്റെ മസ്തിഷ്കത്തിന്റെ ഫ്യൂസടിച്ചുപോകുന്ന ഇത്തരം സ്റ്റാറ്റസ് മെസ്സേജുകള്‍ കൊണ്ട് എന്താണ് ഇവര്‍ ഉദ്ദേശിക്കുന്നത് എന്ന് ബ്ലോഗാഭിമാനിക്ക് മനസ്സിലാകുന്നില്ല. മറ്റുള്ളവര്‍ ഇവര്‍ എന്തു ചെയ്യുകയാണ് എന്നാണ് ധരിക്കേണ്ടത്?

കേവലം തന്റെ അവസ്ഥ (busy, available) മറ്റു സുഹൃത്തുക്കള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുവാനുള്ള സ്റ്റാറ്റസ് സന്ദേശങ്ങള്‍, തന്റെ 'നിലയും വിലയും അറിവും' മറ്റുള്ളവരെ മനസ്സിലാക്കിപ്പിക്കുവാനുള്ള ഒരു ഉപകരണമായി ഉപയോഗിക്കുന്നതില്‍ ഒരു സാംഗത്യപിശക് ബ്ലോഗാഭിമാനി കാണുന്നു.

മലയാളിയുടെ കൂടപ്പിറപ്പായ " ദഹിക്കാത്ത വര്‍ത്തമാ‍നം പറയുന്നവന്‍ കേമന്‍" എന്ന അബദ്ധ ചിന്താഗതിയാണോ ഈ പ്രവണതക്ക് പിന്നില്‍? സാധാരണ ഇത്തരം പുറമ്പൂച്ചുകളെ കമന്റടിച്ചോ പോഡ്‌കാസ്റ്റ് നടത്തിയോ വെടിപ്പാക്കി കൊടുക്കുന്ന കൈപ്പള്ളിയെപ്പോലെയുള്ള ബൂലോഗ നിവാസികള്‍ ഇതിനെതിരെ കണ്ണടച്ചിരിക്കുകയാണ്.

“അല്പനു ഗൂഗിള്‍ ടോക്ക് കിട്ട്യാല്‍ സ്റ്റാറ്റസിലും അര്‍ത്ഥം മനസ്സിലാകാത്ത ഡയലോഗടിക്കും“ എന്നൊരു പുതുചൊല്ല് ബൂലോഗത്തില്‍ പ്രചരിക്കുന്നു എന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഒരു ശരാശരി മലയാളിയുടെ, വളരെ തത്ത്വചിന്താപരമായ ഒരു സീധാ സാധാ ചോദ്യം ഇവിടെ പ്രസക്തമാകുന്നു. "ആരെ കാണിക്കാന്‍? ആരെ തോല്‍‌പ്പിക്കാന്‍?"

നോട്ട് : ഈ പറഞ്ഞിരിക്കുന്നത് ബ്ലോഗാഭിമാനിയുടെ ചിന്താഗതി മാത്രമാണ്. ആത്യന്തികമായി സ്റ്റാറ്റസില്‍ എന്തെഴുതണം എന്നുള്ളത് ഒരോരുത്തരുടേയും അഭിരുചിയാണ്/അവകാശമാണ്. ബ്ലോഗാഭിമാനി അത് മാനിക്കുന്നു.


വരകള്‍ - ബൂലോഗത്തിലെ പുതുമ
തമാശബ്ലോഗുകളും ഫോട്ടോബ്ലോഗുകളും, ചര്‍ച്ചാബ്ലോഗുകളും മറ്റും പെരുകി വായനക്കാരുടെ മനം മടുപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീക്കുമ്പോള്‍ വരകള്‍ എന്ന വ്യത്യസ്ത ബ്ലോഗ് ബൂലോഗരുടെ മനം കവരുന്നു.

സാക്ഷി, കുമാര്‍ എന്നീ അനുഗ്രഹീതകലാകാരന്മാര്‍ തങ്ങളുടെ ഭാവനക്കനുസരിച്ച് അഡോബി ഇല്ലസ്റ്റ്രേറ്റര്‍ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ വരക്കുന്ന ചിത്രങ്ങളാണ് ഈ ബ്ലോഗിന്റെ ഇതിവൃത്തം.

ഒഴിവ് സമയങ്ങളില്‍ തങ്ങള്‍ കോറി വരച്ചിടുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരിടം എന്ന നിലയില്‍ തുടങ്ങിയ ഈ ബ്ലോഗ് ബൂലോഗരുടെ വമ്പിച്ച പ്രോത്സാഹനം മൂലം ദിനം പ്രതി മെച്ചപ്പെട്ടു വരികയാണ്. കുമാറിന്റേയും സാക്ഷിയുടേയും ചിത്രങ്ങള്‍ ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് എന്നുള്ളത് ബൂലോഗത്തിലെ ചിത്രകലാസ്വാദകര്‍ക്ക് അനുഗ്രഹമാകുന്നു.

ബ്ലോഗ് സിംഹം വിശാലമനസ്കന്റെ ജീവന്‍ തുളുമ്പുന്ന പോര്‍ട്രേയ്റ്റ് സൃഷ്ടിച്ച് കുമാറാണ് ബൂലോഗത്തില്‍ ആദ്യം തരംഗം സൃഷ്ടിച്ചത്. ആ ചിത്രം കണ്ട ശേഷം വിശാ‍ലനെ നാഷണല്‍ ഹൈവേയുടെ ഇരുവശവുമുള്ള പരസ്യബോര്‍ഡുകളില്‍ മോഡല്‍ ആയി പ്രദര്‍ശിപ്പിക്കുവാന്‍ ‍ കിറ്റെക്സ് ലുങ്കി, ഓര്‍മ മാര്‍ബിള്‍സ്, കുമാരീകല്പം, ജീവന്‍ ടോണ്‍ എന്നീ കമ്പനികള്‍ ആലോചിക്കുന്നതായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. ബ്ലോഗിന്റെ മുത്ത് വിശാലന്‍ ഈയിടെ തിരക്കിട്ട് നാട്ടില്‍ പോയത് തന്റെ മോഡലിംഗ് കോണ്ട്രാക്റ്റ് ഉറപ്പിക്കാനാണ് എന്നും ഗള്‍ഫില്‍ സംസാരമുണ്ട്.

മെഴുകുതിരിവെളിച്ചത്തില്‍ ബാറ്റണ്‍ബോസിന്റെ കുറ്റാന്വേഷണനോവല്‍ വായിക്കുന്ന കന്യാസ്ത്രീയുടെ ചിത്രവുമായാണ് സാക്ഷി, കുമാറിന്റെ ചിത്രത്തിന് മറുപടി പറഞ്ഞത്. ആസ്വാദകര്‍ക്ക് മറക്കാന്‍ പറ്റാത്ത ഒരനുഭവമായി ജീവന്‍ തുടിക്കുന്ന,ആ ചിത്രം.
ഇവര്‍ തമ്മിലുള്ള ആരോഗ്യകരമായ ചിത്രരചനാ 'മത്സരം' ഏതായാലും ഗുണകരമാവുന്നത് ബൂലോഗത്തിലെ ചിത്രകലാസ്വാദകന്മാര്‍ക്കാണ്.

എന്നാല്‍ അമേരിക്കന്‍ കുത്തകയായ അഡോബിയുടെ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ നടത്തുന്ന ഈ ചിത്രരചന അപലപനീയമാണെന്ന് കേരളാ ഫാര്‍മര്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. സ്വദേശിയായ കരിക്കട്ട, ചെങ്കല്ല്, ഇലച്ചാറ് കുമ്മായം തുടങ്ങിയ ചിത്രരചനാ സഹായികളുടെ മാര്‍ക്കറ്റ് ഇടിക്കുവാന്‍ അഡോബിയുടെ കൈകൂലി പറ്റിയിട്ടാണോ ഇവര്‍ ഇങ്ങനെ അമേരിക്കന്‍ കുത്തക കമ്പനികളുടെ ഉത്പന്നങ്ങള്‍ ചിത്രം വരയ്കുവാനായി ഉപയോഗിക്കുന്നത് എന്ന് അന്വേഷിക്കണമെന്ന് അസോസിയേഷന്‍ സെക്രട്ടറി ആവശ്യപ്പെടുകയുണ്ടായി. ഈ പ്രശ്നം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് ഒരു കത്തെഴുതുവാന്‍ തയ്യാറെടുക്കുകയാണെന്നും ഏഷ്യാനെറ്റില്‍ ഒരു ഡോക്യുമെനറ്റ്രി ചെയ്യുവാന്‍ ശ്രമിക്കുകയാണെന്നും , അത്‍ കണ്ട് എല്ലാവരും കൈയ്യടിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.സ്ത്രീകളുടെ സൌന്ദര്യത്തിന്റെ നവ മാപിനികള്‍- മലയാളി ഗവേഷകന് ബഹുമതി
മലയാളിസ്ത്രീസൌന്ദര്യത്തിന്റെ അളവുകോലുകളെ പുനനിര്‍ണ്ണയിച്ച് മലയാളി സൌന്ദര്യഗവേഷകന്‍ ആഗോളപ്രശസ്തി നേടുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് ബൂലോഗത്തിലെ പാര്‍ട്ട് ടൈം ലക്ചററായ ഒരു ഗവേഷകനാണ് അടുത്തകാലത്ത് പല കോലാഹലങ്ങള്‍ക്കും വഴിമരുന്നിട്ട, അന്താരാഷ്ടശ്രദ്ധ ആകര്‍ഷിച്ച ഈ കണ്ടുപിടുത്തത്തിന് പിന്നില്‍.

മലയാളിസ്ത്രീകളുടെ സൌന്ദര്യം അവരുടെ നിതംബം, മാറിടം എന്നിവയുടെ വലിപ്പത്തിനോട് ആനുപാതികമായിരിക്കും എന്നാണ് വര്‍ഷങ്ങള്‍ നീണ്ട ഗവേഷണ തപസ്യക്ക് ശേഷം ഇദ്ദേഹം കണ്ടെത്തിയിരിക്കുന്നത്. ഈ കണക്കുകൂട്ടല്‍ വച്ച്, ഷക്കീല,മറിയ, ബിന്ദുപണിക്കര്‍ എന്നിങ്ങനെ മലയാള സൌന്ദര്യറാണികളുടെ ഒരു ലിസ്റ്റും ഗവേഷണ സ്ഥാപനം പുറത്തിറക്കിയതായി റിപ്പോര്‍ട്ടുണ്ട്.

ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടിനെതിരെ‍ അമേരിക്ക, ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങളിലെ വനിതാ അസോസിയേഷനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇന്ന് മലയാള സിനിമാരംഗത്ത് ഈ ഒരു അളവുകോല്‍‍ വച്ച് മീരാ ജാസ്മിനാണ് ഭാവിയിലെ സൌന്ദര്യ പ്രതീക്ഷയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ റിപ്പോര്‍ട്ട് കേരളത്തില്‍ വ്യാപകമാവുന്നതോടെ ഇന്ത്യന്‍ ഭാരദ്വാഹകടീമിലെ കുഞ്ജാറാണീദേവി, കര്‍ണ്ണം മല്ലേശ്വരി എന്നിവര്‍ മലയാളം സിനിമയില്‍ ചാന്‍സ് നേടിയേക്കുമെന്ന് അഭ്യൂഹമുണ്ട്.

ഇതിനിടെ അമേരിക്കയിലെ വനിതാ സംഘടനയായ റ്റി.എ.എ (തടീച്ചീസ് അസോസിയേഷന്‍ ഓഫ് അമേരിക്ക) ഈ കണ്ടെത്തലിന് 101 ഡോളര്‍ ക്യാഷ് അവാര്‍ഡ് പ്രഘ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, ഹോളിവുഡിലും ഇതാകണം സ്ത്രീ സൌന്ദര്യത്തിന്റെ അളവുകോലുകള്‍ എന്ന് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീമതി താട്-ചീ-പാറു കാലിഫോര്‍ണിയായില്‍ പ്രസ്താവിച്ചു.

ഈ കണ്ടെത്തലിന് നോബല്‍ സമ്മാനം കിട്ടിയേക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഗവേഷണവൃന്ദങ്ങള്‍.


ബുദ്ധിജീവികള്‍ പെരുകുന്നു
ബൂലോഗത്ത് ബുദ്ധിജീവികളുടെ വളര്‍ച്ചാനിരക്ക് ഈവര്‍ഷം കാര്യമായ ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ട്രഡീഷണല്‍ കാവിക്കളറിനും പുറമേ, നീലക്കളറീലും, പച്ചക്കളറിലും ഉള്ള അവാര്‍ഡു പടം പോലെയുള്ള പല ബുദ്ധിജീവികളും ബൂലോഗത്തില്‍ സജീവമാണെന്നും, കഴിഞ്ഞ വര്‍ഷത്ത അപേക്ഷിച്ച് ഇവരുടെ എണ്ണത്തിലെ വളര്‍ച്ചാനിരക്ക് 12.08% കൂടുതലാണെന്നും ബി.ബി.ഏ ( ബൂലോഗ ബുദ്ധിജീവി അസ്സോസിയേഷന്‍) നടത്തിയ സെന്‍സസില്‍ നിന്നും വ്യക്തമാവുന്നു.

പോസ്റ്റുകളില്‍ അനതിസാധാരണമായ കമന്റുകള്‍ നടത്തിയും, ചില ഘട്ടങ്ങളില്‍, കമന്റുകള്‍ക്കുള്ള മറുപടി സ്വന്തം ബ്ലോഗുകളില്‍, ഉത്തരാധുനിക കഥാപോസ്റ്റുകളായും നടത്തിയാണ് ഇത്തരം വ്യക്തിത്വങ്ങള്‍ ബൂലോഗത്ത് തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുന്നത്. മഹാഭാരതവും, ഗീതയുമെല്ലാം കലക്കിക്കുടിച്ച് തോള്‍ സഞ്ചിയിലിട്ടു നടക്കുന്ന തന്നോട് “മുട്ടാനുണ്ടോ” എന്നു വരെ ചില ബ്ലോഗുകളില്‍ ഇവര്‍ ഭീഷണി മുഴക്കുന്നതായും, തനിക്കിഷ്ടപ്പെടാത്തെ പോസ്റ്റുകള്‍ പിന്‍‌വലിക്കണമെന്നുവരെ ആവശ്യപ്പെടുകയും ചെയ്യുന്നതായി ബൂലോഗത്ത് സംസാരമുണ്ട്.

ഇവരുടെ ജാഢകള്‍ കാണുന്ന സാധാരണ വായനക്കാര്‍, “ഓന്‍ വല്യ പുലിയാ” എന്നുള്ള ചിന്ത, സഹതാപം, “ചാണകം ചാരിയാല്‍ നാറുമല്ലോ” എന്നീ ചിന്താഗതകള്‍ മൂലവും, പ്രതികരിക്കാതിരിക്കുന്നത് ഈ ബുജികളുടെ തേര്‍വാഴ്ച വര്‍ദ്ധിപ്പിക്കാനേ സഹായിക്കൂ.


നേര്‍ക്കാഴ്ചകള്‍ തൊട്ട് അദ്വൈതം വഴി വനിതാലോകത്തിലേക്ക്... ഒരു തിരിഞ്ഞുനോട്ടം‍.
മലയാളികള്‍ സ്വതേ അധികമില്ലാത്ത ഇസ്രായേലില്‍ നിന്നാണ് ഡാലി എന്ന വനിതാബ്ലോഗര്‍ ബ്ലോഗെഴുതുന്നത്.

വളരെ വ്യത്യസ്തമായും കാര്യമാത്രപ്രസക്തവുമായി ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ചെഴുതി ഈ ബ്ലോഗിണി ബൂലോഗത്തില്‍ പെട്ടെന്ന് ശ്രദ്ധ നേടുകയുണ്ടായി. അതിനു ശേഷം ബ്ലോഗുകളില്‍ നല്ല കമന്റുകളിട്ടും, മറ്റുള്ളവര്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കിയും ഡാലി ബൂലോഗത്തിന്റെ അവിഭാജ്യഘടകമാവുകയായിരുന്നു.

എന്നാല്‍ അല്പം മുന്‍പേ നടന്ന ഇസ്രായേല്‍ ലബനന്‍ സംഘര്‍ഷം കാരണം , ഡാലിക്ക് ബൂലോഗത്തില്‍ നിന്നും അല്പകാലം വിട്ടു നില്‍ക്കേണ്ടി വന്നു. പക്ഷേ ചീറി വരുന്ന ഹിസ്‌ബൊള്ള മിസൈലുകള്‍ക്കിടയിലിരുന്നും ബൂലോഗ നിവാസികളോട് തനിക്ക് കുഴപ്പമൊന്നുമില്ല എന്ന് സന്ദേശമയച്ച് ഡാലി തന്റെ മനോദാര്‍ഢ്യവും ഇച്ഛാശക്തിയും വ്യക്തമാക്കി. എന്നാല്‍ യുദ്ധത്തിനു ശേഷം അദ്വൈതം എന്ന വിഷയത്തെക്കുറിച്ച് ദീര്‍ഘവും, കഠിനവും, ബുള്‍ഡോസര്‍ കയറ്റിയാല്പോലും പൊട്ടാത്തതുമായ ഒരു പോസ്റ്റുമായാണ് ഡാലി തിരികെ വന്നത്.

ബൂലോഗര്‍ക്കെല്ലാം ആസ്വാദ്യകരമായ പോസ്റ്റെഴുതിയിരുന്ന ഡാലിയില്‍ ഒരു മല്ലു ബുജി ഒളിച്ചിരിപ്പുണ്ടെന്ന സത്യം ബൂലോഗരില്‍ അമ്പരപ്പുളവാക്കി.

ബൂലോഗരില്‍ നല്ലൊരു വിഭാഗവും ഡാലിയുടെ പൊടുന്നനെയുള്ള ഈ മാറ്റത്തില്‍ ആശങ്കാകുലരായിരുന്നു. ഹിസ്ബൊള്ളാ മിസൈല്‍ ആക്രമണത്തില്‍ ലക്ഷ്യംതെറ്റി പതിച്ച ഒരു മിസൈലിന്റെ പരിണിതഫലമാണോ ഈ ഭാവമാറ്റം എന്ന് പോലും അവര്‍ അമ്പരന്നു.
എന്നാല്‍ ബൂലോഗത്തിലെ ന്യൂനപക്ഷമായ ബുദ്ധിജീവികള്‍ ഡാലി കൊണ്ടു വന്ന അദ്വൈതം എന്ന വിഷയത്തിനു മീതെ ചാടിവീണ് അത് ഒരു ഹിമാലയന്‍ സംവാദമാക്കിത്തീര്‍ക്കുകയാണുണ്ടായത്.

അദ്വൈതവും ക്വാണ്ടം ഫിസിക്സും പാര്‍‌ട്ടിക്കിള്‍ തിയറിയും (പിന്നെ രോമവും) എന്ന ഈ ചര്‍ച്ചയില്‍, ചക്ക എന്ന് ഒരാള്‍ പറയുമ്പോള്‍ 'ഓ മാങ്ങ' എന്ന് വേറൊരാള്‍ അത് മനസ്സിലാക്കുകയും അപ്പോള്‍ മൂന്നാമതൊരാള്‍, 'കറക്റ്റ്, തേങ്ങ' എന്ന് അത് ശരിവയ്ക്കുകയും ചെയ്ഹു കൊണ്ടിരുന്നു.

സാധാരണ മലയാളികള്‍ പറയാന്‍ കാര്യമായൊന്നും ഇല്ലാത്തപ്പോളാണല്ലോ, കഠിനമായ പദങ്ങള്‍ ഉപയോഗിച്ച് സംസാരിക്കുന്നത്..വിശ്വപ്രഭയെന്ന പ്രശസ്തബൂലോഗന്‍ കോപ്പിറൈറ്റ് ചെയ്തിരിക്കുന്ന (വല്ലതും കാര്യമായ് പറയാന്‍ ഉണ്ടെങ്കില്‍ അദ്ദേഹം നല്ല പച്ചമലയാളത്തില്‍ വെടിപ്പായി പോസ്റ്റെഴുതും) ഈ ഒരു രീതി അദ്വൈതം ചര്‍ച്ചയില്‍ വ്യാപകമായി എല്ലാ ബൂലോഗരും ഉപയോഗിക്കുകയുണ്ടായി.

കഥയറിയാതെ ആട്ടം കണ്ടുകൊണ്ടിരുന്ന ബൂലോഗരില്‍ പലരും (ഈ റിപ്പോര്‍ട്ടര്‍ അടക്കം) ഇനി താന്‍ മോശമാകേണ്ടാ എന്ന് കരുതി ഈ ചര്‍ച്ചക്കിടയില്‍ കയറി ഓ മനോഹരം ഓ ഭയങ്കരം ഓ ബീഭത്സം എന്നൊക്കെ അഭിനന്ദനങ്ങള്‍ ചൊരിയുകയുണ്ടായി. പ്രത്യേകിച്ചൊന്നും ഒന്നിനേക്കുറിച്കും പറയാനില്ലാത്ത ചില ഗവേഷക ബുദ്ധിജീവികള്‍ ഈ അദ്വൈതം ശരിക്കുമുണ്ടോ, ഉണ്ടെങ്കില്‍ അദ്വൈതത്തിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ, കണ്ടിട്ടുണ്ടെങ്കില്‍ എത്ര ശതമാനം ഇല്ലെങ്കില്‍ എത്ര ശതമാനം, ആരെങ്കിലും അത് പഠിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ എത്ര ശതമാനം, ഇല്ലെങ്കില്‍ എത്ര ശതമാനം, ഇനി പഠിക്കാന്‍ എവിടെയെങ്കിലും കിട്ടുമോ, ക്യാപിറ്റേഷന്‍ ഫീ എത്ര, എങ്കില്‍ എത്ര ശതമാനം ഡിസ്കൌണ്ട് എന്നൊക്കെ ചോദിച്ചുകൊണ്ട് നടക്കുന്നുണ്ടായിരുന്നു.

ഏതായാലും ചര്‍ച്ച കൊഴുത്തപ്പോള്‍ ആരോ കേക്ക് മുറിച്ച് ചര്‍ച്ച അവസാനിപ്പിക്കാന്‍ ശ്രമിക്കുകയും അദ്വൈതം മഹാശ്ചര്യം എനിക്കും കിട്ടണം കേക്ക് എന്നു കരുതി പല പാവം ബൂലോഗരും കേക്ക് തിന്നാല്‍ പോവുകയും ചെയ്തു. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ആ കേക്ക് മുറിക്കല്‍ അനന്തതയെക്കുറിച്ചുള്ള മറ്റൊരു കടുപ്പന്‍ കടുകടുപ്പന്‍ സംവാദത്തിലാണ് അവസാനിച്ചത്. ഇക്കാരണത്താല്‍ ആ കേയ്ക് തിന്ന പല സാധാരണ ബൂലോഗര്‍ക്കും കടുത്ത ചര്‍ദ്ദി, വയറിളക്കം, വയറ്റെരിച്ചില്‍ എന്നിവ അനുഭവപ്പെടുകയുണ്ടായി.

നല്ല ഒന്നാന്തരമായി ബ്ലോഗെഴുതിയിരുന്ന തങ്ങളുടെ ഡാലി തങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയോ എന്ന് ബൂലോഗത്തിലെ പലരും വിലപിക്കുന്നുണ്ടായിരുന്നു.

താമസിയാതെ എക്കാലത്തേയുമ്പോലെ ബൂലോഗത്തിലെ ഈ അദ്വൈത ചര്‍ച്ചയും യാതൊന്നും തീരുമാനമാകാതെ പിരിയുകയാണുണ്ടായത്.

ഇസ്രായേലിലെ വിദഗ്‌ദ്ധ ചികിത്സ കൊണ്ടാണോ അതോ യുദ്ധം പോയി മഴക്കാലം വന്നെത്തിയതിനാലാണോ എന്തോ ഏതായാലും ഡാലി ഇപ്പോള്‍ അദ്വൈതം മാറ്റിവച്ച്, വനിതാലോകം എന്ന ബ്ലോഗുമായി വീണ്ടും രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നല്ലൊരുപോസ്റ്റുമായാണ് വനിതാലോകം തുടങ്ങുന്നത്. ബൂലോഗത്തില്‍ ഇതിനകം ജനശ്രദ്ധ നേടിയിരിക്കുന്നു ഈ വനിതാലോകം ബ്ലോഗ്.

അദ്വൈതബാധ വിട്ടൊഴിഞ്ഞ തങ്ങളുടെ പഴയ ഡാലിയെ തിരികെക്കിട്ടിയ സന്തോഷത്തിലാണ് ബൂലോഗത്തിലെ സാധാരണ ബ്ലോഗ് പ്രേമികള്‍. ഇനിയും ഇസ്രായേല്‍ ലബനനെ ആക്രമിക്കല്ലേ എന്നു മാത്രമാണ് ബൂലോഗരുടെ പ്രാര്‍‌ത്ഥന. കാരണം മറ്റൊരു അദ്വൈതം കൂടി താങ്ങാല്‍ അവര്‍ക്ക് കരുത്തില്ല.
===================================

65 Comments:

 • At 9:36 PM , Blogger ബ്ലോഗഭിമാനി said...

  "ബ്ലോഗാഭിമാനി - ലക്കം 3 ( കേരളപ്പിറവി വിശേഷാല്‍പതിപ്പ് )" പുറത്തിറങ്ങീ.

  വായിക്കൂ, പ്രതികരണങ്ങള്‍ അറീയിക്കൂ..

   
 • At 9:48 PM , Blogger Adithyan said...

  ഹഹഹ...
  കൊള്ളാം അഭിമാനികളെ :)

   
 • At 9:49 PM , Blogger ഇത്തിരിവെട്ടം|Ithiri said...

  ഇതും കലക്കി...

   
 • At 9:50 PM , Blogger കുറുമാന്‍ said...

  കൊള്ളാം, പക്ഷെ ഒരു സംശയം. ബ്ലോഗുകളില്‍ വരുന്ന പോസ്റ്റുകളെ കുറിച്ച് മൊത്തമായുള്ള ഒരു വിശകലനമായിരുന്നല്ലോ, ആദ്യ രണ്ടു ലക്കങ്ങളിലും ബ്ലോഗാഭിമാനി ചെയ്തിരുന്നത്, മറിച്ച് ഈ ലക്കം മൊത്തമായും വിമര്‍ശനങ്ങക്കായി മാത്രം മാറ്റിവച്ചിരിക്കുന്നു. ഒരു കോപ്പയില്‍ ഒരേ തരം പഴം മാത്രം ഇട്ട് ഐസ്ക്രീം വിളമ്പുന്നതിന്നു പകരം, പലവിധ തരത്തിലുള്ള പഴങ്ങള്‍ ഇട്ട് ഐസ്ക്രീം വിളമ്പൂ, കൂടുതല്‍ സ്വാദ് നല്‍കില്ലെ അത്. മടുപ്പും കുറയും.


  ഇത്രയും മൂര്‍ച്ചയേറിയ തരത്തിലുള്ള വിമര്‍ശനം ആവശ്യമാണോ?

   
 • At 9:52 PM , Blogger saptavarnangal said...

  ഈ ലക്കവും കലക്കി!

   
 • At 9:59 PM , Blogger ഷിജു അലക്സ്‌‌: :Shiju Alex said...

  കലക്കി. വിമര്‍ശനങ്ങളും ആവശ്യമാണ്.
  അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.

  എന്തു വന്നാലും ബ്ലോഗാഭിമാനിയുടെ ഐഡന്റിറ്റി പരസ്യമാക്കരുത്.

   
 • At 10:03 PM , Blogger ദില്‍ബാസുരന്‍ said...

  ബ്ലോഗാഭിമാനീ,
  വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ചയേറുന്നുവോ എന്ന് ഞാനും ചോദിക്കുന്നു. വ്യക്തിഹത്യ എന്ന മാജിക്ക് ലൈനിന് വളരെ അരികിലാണ് താങ്കളിപ്പോള്‍. ചെറുതായി ഒന്ന് മുറിച്ച് കടന്ന് തിരിച്ച് വന്നില്ലേ എന്നും സംശയം.

  പിന്നെ ഗൂഗിള്‍ ടോക്കിലെ ഒരു പൊങ്ങച്ച സഞ്ചി ഞാനാണ്. ഞാന്‍ ഒരു വന്‍ സംഭവമാണെന്നും സംസ്കൃതം, ലാറ്റിന്‍, തുളു മുതലായ ഭാഷകള്‍ അറിയാമെന്നും ഒരു പൊടി ബുദ്ധിജീവിയാണെന്നും എന്നെ തൊട്ടാല്‍ തട്ടിക്കളയുമെന്നുമൊക്കെ അറിയിക്കാനാ ശ്രമം. ആരെ കാണിക്കാനാ എന്ന് ചോദിച്ചാല്‍ നാട്ടുകാരെ കാണിക്കാന്‍ എന്ന് ഉത്തരം. ഞാന്‍ അണ്‍ഗനെയൊന്നും നന്നാവുന്ന ടൈപ്പല്ല മോനേ...... :-)

   
 • At 10:09 PM , Blogger Sul | സുല്‍ said...

  ലക്കം മൂന്ന് മറ്റു രണ്ടുലക്കങ്ങളോട് അടുത്തുവരുന്നില്ല. വിമര്‍ശനങ്ങളുടെ അതിപ്രസരം വായനാസുഖം കുറക്കുന്നു. വിമര്‍ശനങ്ങളോടൊപ്പം നല്ല ബ്ലോഗുകളെപറ്റിയുള്ള അഭിപ്രായങ്ങളും പോരട്ടെ!

  ആ ശം സ ക ള്‍

  - സുല്‍

   
 • At 10:10 PM , Blogger മുരളി വാളൂര്‍ said...

  കുറച്ചു ബ്ലോഗുകളെക്കുറിച്ച്‌ കൂടുതല്‍ പറയുന്നതിനേക്കാള്‍ നല്ലത്‌ കൂടുതല്‍ ബ്ലോഗുകളെക്കുറിച്ച്‌ കുറച്ച്‌ പറയുന്നതല്ലേ..... സംഭവം ഉഗ്രന്‍....

   
 • At 10:10 PM , Blogger പട്ടേരി l Patteri said...

  നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു അഭിനന്ദനങ്ങള്‍ .....
  പക്ഷെ 4ത് റിപ്പോറ്ട്ടും ബൂലോഗവും ആയുള്ള ബന്ധം ?
  (ഇതൊക്കെ കുത്തിയിരുന്നു ടൈപ്പു ചെയ്യാന്‍ എവിടുന്നു കിട്ടുന്നു ടൈം ...നിക്കു കുറച്ചു തരുമോ..
  റിപ്പോറ്ട്ട് ഏതു ഇമൈയിലില്‍ അയക്കണം ?)

   
 • At 10:18 PM , Blogger പച്ചാളം : pachalam said...

  ഹോമിയോ ഗുളിക തിന്നാലോന്ന് കരുതി വന്നതാ..കിട്ടിയതു കഷായമായിപ്പോയി..
  (രണ്ടും മരുന്നു തന്നെ..അല്ലേ)

  അടുത്ത ലക്കത്തിനായ് കാത്തിരിക്കുന്നൂ...

   
 • At 10:24 PM , Blogger പെരിങ്ങോടന്‍ said...

  ബ്ലോഗാഭിമാനിക്ക് ബ്ലോഗിലെ കാര്യം നോക്കിയാല്‍ പോരേ? ഗൂഗിള്‍ ടാക്കിലെ സ്റ്റാറ്റസ് ഒരാള്‍ അയാളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്ന ആശയങ്ങളാണു്, അത് ആ സുഹൃത്തുക്കള്‍ക്കും അയാള്‍ക്കും ഇടയിലെ സ്വകാര്യതയാണു്, അത് ഒരു ബ്ലോഗില്‍ വിമര്‍ശിക്കപ്പെടേണ്ടതുമല്ല (അനുവാദമില്ലാതെ അതിനെ കുറിച്ചു പരാമര്‍ശിക്കുന്നതു തന്നെ voyeur സ്വഭാവമാണു്).

  വിമര്‍ശകനാകാന്‍ മെനക്കെടുന്നതിനു മുമ്പേ വിമര്‍ശിക്കപ്പെടേണ്ടതെന്തു് എന്നുള്ള തിരിച്ചറിവുണ്ടാകണം, അതില്ലാത്തവര്‍ ആ പണിയുമായി നടക്കരുത് (എന്റെ ഫേമസ് സ്റ്റാറ്റസ് മെസേജ് ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ലല്ലോ അപ്പൊ എന്റെ ടാക്ക് കോണ്ടാക്റ്റ്സില്‍ ബ്ലോഗാഭിമാനിയില്ലെന്നര്‍ഥം, സമാധാനായി)

   
 • At 10:33 PM , Blogger ഇടിവാള്‍ said...

  പത്രാധിപന്മാരേ,
  സംഭവം ഉഗ്രന്‍. ഈ ലക്കം കുറച്ചുനീണ്ടു പോയെങ്കിലും വായന ബോറടിപ്പിച്ചില്ല.
  വിമര്‍ശനങ്ങള്‍ നല്ലതുതന്നെ, എങ്കിലും ആ ലൈന്‍ ഓഫ് കണ്ട്രോള്‍ നിശ്ചയിച്ചുറപ്പിക്കുന്നത് നന്നായിരിക്കും.

  ഐഡന്‍ഡിറ്റി ഒരിക്കലും വെളിപ്പെടുത്തരുതെ! ആരോഗ്യത്തിനു ഹാനികരമാവും ;)

   
 • At 10:42 PM , Blogger സന്തോഷ് said...

  കൊള്ളാം... ബ്ലോഗാഭിമാനിയില്‍ ജോലി ചെയ്യുന്ന രണ്ട് പുലികളെ പിടികിട്ടി. അധികം കമന്‍റുകളിട്ട് സ്വയം വെളിവാകാതെ നോക്കണേ!

   
 • At 10:53 PM , Blogger ശ്രീജിത്ത്‌ കെ said...

  ആദ്യ രണ്ട് പോസ്റ്റുകള്‍ ഇട്ടതും ഈ പോസ്റ്റ് ഇട്ടതും രണ്ട് പേരാണെന്ന് വ്യക്തമായും മനസ്സിലാവുന്നുണ്ട്. രണ്ടും എനിക്കിഷ്ടമായി. ഈ വൈവിധ്യം വേണ്ടത് തന്നെ.

  ബ്ലോഗാഭിമാനി പറഞ്ഞത് പോലെ, സ്വന്തം പേര് ഇവിടെ വരാന്‍ ആഗ്രഹിക്കാത്തവര്‍ കമന്റ് ഇട്ട് അറിയിച്ചാല്‍ പോരേ, ചുമ്മാ കുറ്റം പറയണോ? ഈ പോസ്റ്റില്‍ എന്റെ പേര് വന്നില്ല എന്നൊരു പരിഭവം ഉണ്ട്. വിമര്‍ശനം ആണ് എനിക്കേറ്റവും ഇഷ്ടമുള്ള വിഷയം. എന്നെ കുറ്റം പറയുന്നവരോടാണ് എനിക്കേറ്റവും ബഹുമാനവും.

  ഈ പോസ്റ്റും ഒന്നാംതരം. ബ്ലോഗാഭിമാനി ബ്ലോഗ് ലോകത്തിന് അഭിമാനം തന്നെ.


  ഓ.ടോ: ഈ പറഞ്ഞ സ്റ്റാറ്റസ്സ് ഒന്നും ഞാന്‍ കണ്ടില്ലല്ലോ. ഇതൊക്കെ ആരിട്ടതാ. ചുള്ളന്മാരെ, നിങ്ങളുടെ ലിസ്റ്റില്‍ എന്നെ ചേര്‍ത്തില്ലേ ഇതു വരെ?

   
 • At 10:57 PM , Blogger Physel said...

  നല്ല സംരംഭം...ബ്ലോഗില്‍ ഇത്തിരി വിമര്‍ശനങ്ങളും അത്യാവശ്യമാണ്. പറയേണ്ടത് വൃത്തിയായി മൂര്‍ച്ചയോടെ പറയുക. നല്ലത് കണ്ടാല്‍ അതും പറയണം...പിന്നെ ഫോട്ടോ ബ്ലൊഗിങ്ങിനെ കുരിച്ചുള്ള അഭിപ്രായത്തോട് യോജിക്കുന്നില്ല.. അത് വേറെന്തോ ലക്ഷ്യം വെച്ചല്ലേ എന്നൊരു ശങ്ക.

  ഓ.ടോ പത്രാധിപ സമിതിക്കാര്‍ കമന്റിടുമ്പോള്‍ ഒന്നൂടെ ശ്രദ്ധിക്കണം...അച്ഛന്‍ പത്തായത്തിലുമില്ല എന്നു വരരുതല്ലോ...

   
 • At 10:58 PM , Blogger ikkaas|ഇക്കാസ് said...

  പെരിങ്ങോടന്‍ പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളൂ. ആവശ്യമില്ലാത്തിടത്ത് ഇടപെടാതിരിക്കുക. ബ്ലോഗാഭിമാനിക്ക് എന്നും അഭിമാനിയായിത്തന്നെ നിലനില്‍ക്കാം..

   
 • At 11:17 PM , Blogger Siju | സിജു said...

  ഈ “സീധാ സാധാ” എന്ന വാക്ക് വേറോരാളുടെ പ്രൊഫൈലില്‍ കണ്ടതാണല്ലോ..
  പച്ചാളം ആണെന്നു ഞാന്‍ പറയുന്നില്ലാ..

   
 • At 11:28 PM , Blogger aniyans said...

  അല്ല ചങ്ങാതിമാരേ, ഇതെന്ത ബ്ലൊഗാഭിമാനി മാത്രം. ബൂലോകം എന്തേ ഒരു സമ്പൂര്‍ണ വാമപക്ഷ ലോകമാണോ? നമുക്കെന്തേ ഒരു വീക്ഷണമോ (ബൂക്ഷണം) ജന്മഭൂമിയോ (ബൂഭൂമി) കുറഞ്ഞ പക്ഷം ഒരു ചന്ദ്രികയെങ്കിലുമോ ഇല്ലതെയായി. വേണമെങ്കില്‍ പ്രസക്തിയോ യെനാനോ ലിബറേഷനോ ഒക്കെ പോലെ ഇത്തിരി കടുത്ത 'ചെമല' നിറത്തിലുള്ളതു വല്ലതുമായാലോ? എങ്ങനെയുണ്ടെന്റെ പുത്തി?

   
 • At 11:55 PM , Blogger പട്ടേരി l Patteri said...

  ഡാ അനിയാ..ബൂലോകത്ത് വിഭാഗീയത കൊണ്ടുവരുന്നൊ?...പേരെന്തായാലും അതിനുള്ളിലെ ഒത്തൊരുമ എന്താ സഹിക്കുന്നില്ലേ.....
  പുത്തി കൊള്ളാം
  ഒന്നല്ലാ ..ഒരായിരം എണ്ണം തുടങ്ങിക്കോ..പക്ഷേ നല്ല നിലയില്‍ കൊണ്ടു നടത്തണം ട്ടോ
  qw_er_ty

   
 • At 12:28 AM , Blogger ചന്തു said...

  കൊള്ളാം.കീറിമുറിക്കൂ..

   
 • At 1:07 AM , Blogger parajithan said...

  ആ 'മോഷണം' എപ്പിസോഡ്‌ ഉഷാര്‍.

  ചില ബുജികള്‍ (ബുജികള്‍ എന്നാണോ പറയുക? വായിച്ചിട്ട്‌ 'മീറ്റര്‍' ഫുള്‍ സ്പീഡില്‍ കറങ്ങുന്ന ഏതോ ടീമുകളാണെന്നാണ്‌ പലരെയും കുറിച്ച്‌ തോന്നിയത്‌.) മിണ്ടാതിരുന്നാല്‍ പൊയ്ക്കൊള്ളും.

  രണ്ടിനം ആള്‍ക്കാരെക്കൂടി പരിഗണിച്ചാല്‍ കൊള്ളാം.
  1. മലയാളത്തില്‍ മിമിക്രിപ്പടങ്ങളുടെ വിളയാട്ടം നടന്ന പോലെ, കുറുമാന്‍, ബിരിയാണിക്കുട്ടി, വക്കാരി തുടങ്ങിയ സരസബ്ലോഗര്‍മാരെ അനുകരിച്ച്‌ തമാശയെഴുതാന്‍ പാടുപെടുന്നവര്‍.
  2. ബൂലോകം പൈങ്കിളി കൊണ്ട്‌ നിറയ്ക്കുന്നവരും അവരെ കൈയും വായും വിട്ടു പുകഴ്ത്തുന്നവരും.

  പിന്നെ, വിമര്‍ശിക്കുമ്പോള്‍, ബൂലോകത്ത്‌ തമാശയും ഇന്‍ഫര്‍മേഷനും മാത്രമേ പാടുള്ളു എന്ന മുന്‍വിധി വേണോ?

   
 • At 1:14 AM , Blogger മുല്ലപ്പൂ || Mullappoo said...

  പോസ്റ്റ് കൊള്ളാം
  പക്ഷേ “അവലോ..? ഘനം ,തീരെ ഇല്ല.
  ആദ്യത്തെ രണ്ടു പോസ്റ്റുകളാ കുരച്ചുകൂടി നന്നായെ.

  (ആരെന്നു വെളിപ്പെടുത്തേണ്ട. സമാധാനമായി ഞങ്ങള്‍ക്കും വിമര്‍ശിക്കമല്ലോ ? :)

   
 • At 1:57 AM , Blogger ഡാലി said...

  ബഹു. ബ്ലോഗാഭിമാനി പത്രാധിപരേ,
  ഈ ലക്കത്തില്‍ ഒന്നു രണ്ട് തെറ്റുകള്‍ ഈ വായനകാരിയുടെ ശ്രദ്ധയിപ്പെട്ടത് ഇവിടെ കുറിക്കുന്നു.
  1. നേര്‍കാഴ്ചകള്‍ എന്ന ബ്ലോഗ് ബൂലോഗത്തെ പടം‌പിടുത്തപുലി സപ്ത വര്‍ണ്ണങ്ങളുടേതാകുന്നു. ഡാലിയുടെ ബ്ലോഗ് നേര്‍മൊഴി.
  2. വനിതാ ലോകം എന്ന ബ്ലോഗിന്റെ മുഴുവന്‍ ആശയവും, ആശയാവിഷ്കാരവും ബ്ലോഗര്‍ സുധ എന്ന സുധചേച്ചിയുടേതകുന്നു. സുധചേച്ചിയുടെ രണ്ട് പോസ്റ്റ്കള്‍ ആണ് വനിതാലോകത്തിലെ ആദ്യ പോസ്റ്റുകള്‍.

  ഓഫ്:
  1. നല്ല ബ്ലോഗുകള്‍ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നുണ്ടെകില്‍ അവരെ ഒന്നു പരിചയപ്പെടുത്തല്‍ അഭിമാനിയിലൂടെ ആയികൂടെ?

  2.ഇന്നിയപ്പോ നിങ്ങളെ കണ്ടു പിടിച്ചട്ട് ഇടിയടിയൊക്കെ നേരിട്ട്. ഹല്ല പിന്നെ!

   
 • At 2:01 AM , Blogger bodhappayi said...

  ഇതൊരു തകര്‍പ്പന്‍ സം‍രംഭം തന്നെ. പോയവാരം നടത്തിയ അന്തോണീസ് റിട്ടയര്‍ ചെയ്ത കുറവു നികത്തു മാഷേ... :)

   
 • At 2:24 AM , Blogger അഗ്രജന്‍ said...

  കീറിമുറിക്കല്‍... അത് മുറിക്കപ്പെടുന്നവന്‍ അറിയുന്ന വിധത്തില്‍ തന്നെ വേണം!

  പലരും ചോദിക്കുന്നു... എന്നെ കണ്ടാല്‍ കിണ്ണം കട്ടവനെപ്പോലെ തോന്നുമോ എന്ന്... :)

  അഭിനന്ദനങ്ങള്‍!

   
 • At 2:57 AM , Blogger ഉത്സവം : Ulsavam said...

  കൊള്ളാം ഈ ലക്കവും തകറ്ത്തു
  പക്ഷേ വിമറ്ശനവും അവലോകനവും ഏതാനും പേരിലേക്ക് കേന്ദ്രീകരിച്ച് ചെയ്തത് ശരിയായില്ല. പിന്നെ നല്ല ബ്ലൊഗുകളെയും പരാമറ്ശിക്കാം

   
 • At 3:11 AM , Blogger വേണു venu said...

  ഈ ലക്കവും ഇഷ്ടപ്പെട്ടു.
  നന്തനാര്‍ എഴുതിയ ഒരു നോവലിന്‍റെ പേരു പോലെ.
  “അറിയപ്പെടാത്ത മനുഷ്യ ജീവികള്‍“.
  ഈ ബൂലോകത്തിലും ഉണ്ടു്. അറിയാപ്പെടാതെ പോകുന്നവരില്‍(അറിയപ്പെടേണ്ടവരെ)കണ്ടുപിടിക്കുന്നതിനുള്ള ഒരു എളിയ ശ്രമവും ബ്ലോഗാഭിമാനിയില്‍നിന്നു പ്രതീക്ഷിക്കുന്നു,

   
 • At 3:31 AM , Blogger ബ്ലോഗഭിമാനി said...

  സുഹൃത്തേ പെരിങ്ങോടാ,
  voyeur എന്നതിന്റെ അര്‍ത്ഥം "മറ്റുള്ളവരുടെ നഗ്നതയും രതിയും കണ്ട്‌ ആസ്വദിക്കുന്നവന്‍ എന്നാണ്‌.

  ബോധപൂര്‍വമാണു താങ്കളാ പദപ്രയോഗമെങ്കില്‍ ശ്രദ്ധിക്കൂ, നാം ഇവിടെ സംസാരിച്ചത്‌, രതിയെപ്പറ്റിയും, നഗ്നതയെപറ്റിയുമൊന്നുമല്ലല്ലോ സുഹൃത്തേ, ഗൂഗിള്‍ റ്റോക്കിലെ ജനറലൈസ്ഡ്‌ ആയ ഒരു ഫാഷനെപ്പറ്റിയാണ്‌. താങ്കള്‍ അതില്‍ രോഷാകുലനായതിന്റെ അര്‍ത്ഥം മനസ്സിലായില്ല.

  ഗൂഗിള്‍ റ്റോക്കിലൂടെ രതിയും പ്രണയവുമെല്ലാം തേടുന്ന പലരും ഉണ്ടാകും, പക്ഷേ അതിനെപറ്റിയൊന്നുമല്ലല്ലോ ഇവിടെ പ്രദിപാദിച്ചത്‌? വെറും ഒരു സ്റ്റാറ്റസ്‌ ബാറിനെക്കുറിച്ചാണ്‌.

  voyeur സ്വഭാവം ആരോപിക്കാന്‍ തക്ക വിധത്തില്‍ അനുവാദമില്ലാതെ ആരുടേയും ചാറ്റ്‌ കണ്ടന്റൊന്നും ഇവിടെ പരസ്യപ്പെടുത്തിയില്ലല്ലോ?
  മറ്റുള്ള സുഹൃത്തുക്കളോട്‌: വിമര്‍ശനം കുറക്കാന്‍ ശ്രമിക്കാം. ഇതിവിടെ റഗുലറായിട്ടു പ്രസിദ്ധീകരിച്ചോളാമേ, എന്നാര്‍ക്കും വാക്കൊന്നും കൊടുത്തിട്ടില്ലാത്തതിനാല്‍ നിര്‍ത്താന്‍ ഭൂരിപക്ഷം വായനക്കാരും ആവശ്യപ്പെടുമ്പോള്‍ അനുസരിക്കും.

  ഇനിയും ഇതിന്റെ പുറകിലുള്ളവരെത്തേടി ചിലര്‍ പോകുന്ന കാണുമ്പോള്‍ അടുത്തു തന്നെ അതു വേണ്ടി വരും എന്നു തോന്നുന്നു.

  പട്ടേരി, നാലാമത്തെ വാര്‍ത്തയും ബൊലോഗവും തമ്മില്‍ ബന്ധമുണ്ട്‌. താങ്കള്‍ റഗുലര്‍ വായനക്കാരനല്ലാത്തതിനാലാണ്‌ അങ്ങനെയൊരു പോസ്റ്റ്‌ നഷ്ടപ്പെട്ടത്‌. ആ പോസ്റ്റിനെപറ്റി പരസ്യമായിട്ടു പറയാന്‍ ബുദ്ധിമുട്ടുണ്ട്‌.

  ഫൈസല്‍: നല്ല ഫോട്ടോബ്ലോഗുളെപറ്റി അല്ല, ഞങ്ങളുടെ അഭിപ്രായം. രണ്ടാം ലക്കം ബ്ലോഗാഭിമാനി വായിച്ചാല്‍ മനസ്സിലാകും.

  കുട്ടപ്പായി: അന്തോണീസ്‌ റിട്ടയര്‍? മനസ്സിലായില്ല.

  വായിച്ചവര്‍ക്കും പ്രതികരിച്ചവര്‍ക്കും നന്ദി.

   
 • At 3:49 AM , Blogger പട്ടേരി l Patteri said...

  പറയാന്‍ ബുദ്ധിമുട്ടുള്ള വിഷയമാണെങ്കില്‍ പിന്നെ എഴുതി ബുദ്ധിമുട്ടണതു എന്തിനെടേയ്....
  പിന്നെ ആ വിഷയത്തില്‍ കൂടി നിങ്ങള്‍ ഉദ്ദേശിച്ചതെന്താണു?....കുറെ സമയം എടുത്തു ടൈപ്പുമ്പോള്‍ എന്തെങ്കിലും ഉദ്ദേശം കാണുമല്ലോ...
  നന്നായി എഴുതൂ...നീട്ടി വലിച്ചില്ലെങ്കിലും കാര്യമാക്ത പ്രസക്തമാക്കൂ.... ആശംസകള്‍ (നമ്മളില്‍ ഒരുത്തന്‍ ആയി പോയില്ലെ ;-)

  (ഓ ടോ ഇങ്ങനെ പോയാല്‍ ///":..........
  ബൂലോഗത്തിലെ എല്ലാ പോസ്ടുകളും വായിക്കുന്ന ആരെങ്കിലും ഉണ്ടോ?....ഐ മീന്‍ കമ്പ്ലീറ്റ്..;?
  qw_er_ty

   
 • At 4:26 AM , Blogger പെരിങ്ങോടന്‍ said...

  voyeur: a prying observer who is usually seeking the sordid or the scandalous (ഈ അര്‍ഥവും ഉണ്ടെന്ന് ഓര്‍ത്തുവച്ചോള്ളൂ)

  മനോരമ എന്നൊരു പത്രമുണ്ട്, നായനാരും കരുണാകരനും പരസ്പരം നടത്തുന്ന വാചക കസര്‍ത്തുകളെ കുറിച്ചും രാഷ്ട്രീയ പിടിവലികളെ കുറിച്ചും ന്യൂസ് തയ്യാറാക്കുമായിരുന്നു, ഒപ്പം തന്നെ ശാരദറ്റീച്ചര്‍ കല്യാണിക്കുട്ടിയമ്മയ്ക്കു വേലിപ്പുറത്തൂടെ കൊടുത്തയച്ച കാളനെകുറിച്ചും ന്യൂസ് പ്രസിദ്ധീകരിക്കുമായിരുന്നു. ആ പത്രത്തിനെ പൈങ്കിളി പത്രമെന്ന് പലരും വിളിച്ചു കേട്ടിട്ടുണ്ട്. എങ്കിലും ആദ്യത്തെ പേജില്‍ കാളന്‍ കൈമാറ്റത്തെ കുറിച്ചുള്ള ഒരു വാര്‍ത്ത മനോരമ പ്രസിദ്ധീകരിച്ചു കണ്ടിട്ടില്ല, പൈങ്കിളി പത്രത്തിനു പോലും വാര്‍ത്തയേതെന്ന് തിരിച്ചറിവുണ്ടായിരുന്നു.

  ഒരു ബ്ലോഗനായതു കൊണ്ടു മാത്രം ഒരാളുടെ ഗൂഗിള്‍ റ്റാക്കിലെ സ്റ്റാറ്റസ് മെസേജുകള്‍ പൊതുസ്വത്താവുകയില്ലല്ലോ. രണ്ടു ബ്ലോഗന്മാര്‍ കള്ളുകുടിക്കുന്നയിടത്തു ചെന്നിരുന്നാല്‍ കിട്ടുമല്ലോ സാറേ ഇതിനേക്കാളും ഉഗ്രന്‍ ഡയലോഗുകള്‍, പൊങ്ങച്ചസഞ്ചിയില്‍ കൊള്ളാഞ്ഞിട്ടാണോ പ്രസിദ്ധീകരിക്കാത്തത്? ഗൂഗിള്‍ റ്റാക്കില്‍ പച്ച, ചുവപ്പ് എന്നീ രണ്ടു നിറങ്ങളുണ്ട്, അല്പം കോമണ്‍ സെന്‍സുള്ള ഒരുവന് അവയെ യഥാക്രമം available, busy എന്നിങ്ങനെ വേര്‍ത്തിരിച്ചറിയാം, സ്റ്റാറ്റസ് മെസേജ് വായിക്കണം എന്നില്ല. ഗൂഗിള്‍ റ്റാക്കിലെ സ്റ്റാറ്റസ് മെസേജിനു അനുവദിച്ചിരിക്കുന്ന ഒറ്റവരിയില്‍ അല്പം ക്രിയേറ്റിവിറ്റി സമ്മതിച്ചു കൊടുക്കാതിരിക്കുമ്പോള്‍ തന്നെ, അത് ചെയ്യുന്നത് ‘കേമത്തരം‍’ കാണിക്കുവാന്‍ വേണ്ടിയാണെന്നൊരു മുന്‍‌വിധിയും കൈയിലുണ്ടല്ലേ. നല്ല ബെസ്റ്റ് വിമര്‍ശകന്‍ തന്നെ, ബ്ലോഗാഭിമാനി ഈയടുത്തൊന്നും നിര്‍ത്തരുത്.

   
 • At 5:04 AM , Blogger ബ്ലോഗഭിമാനി said...

  പെരിങ്ങോടന്‍: മനോരമയുടെ പൈങ്കിളി ന്യൂസുകളും ബ്ലോഗാഭിമാനി ഇവിടക്കാണിക്കുന്ന സര്‍ക്കസും തമ്മില്‍ തുലം ചെയ്യാന്‍ ശ്രമിച്ച താങ്കളുടെ യുക്തിയോര്‍ത്ത്‌, ചിരിക്കാനല്ല, പൊട്ടിക്കരയാനാണു തോന്നുന്നത്‌ മാഷേ.

  ഇതുപോലുള്ളൊരു വാരികയോ പത്രമോ നടത്തി പ്രശസ്തിയോ, പരോപകാരമോ ചെയ്യാമെന്ന മൂഢവിശ്വാസം അശേഷമില്ല സുഹൃത്തേ. അതിന്റെ ആവശ്യവുമില്ല. ആദ്യം തന്നെ പറഞ്ഞു കഴിഞ്ഞു ഇതു വെറുമൊരു തമാശയാണെന്ന്‌.


  പിന്നെ പേജു നോക്കി പ്രസിദ്ധീകരിക്കാന്‍ ഇതിനു മുന്‍പേജും നടുപ്പേജുമൊന്നുമില്ലല്ലോ, എല്ലാം ഒറ്റപ്പേജിലല്ലേ.


  താങ്കളെഴുതുന്ന ചവറുകള്‍ പ്രസിദ്ധീകരിക്കാനാണു പ്രത്യേകമായൊരു ബ്ലോഗുണ്ടാക്കിയതെന്ന് താങ്കള്‍ തന്നെ ഒരിക്കല്‍ പറഞ്ഞല്ലോ? ഇതും അതുപോലൊന്നായി കാണണെ സോദരാ. താങ്കള്‍ക്കു ദഹിക്കുന്നില്ലെങ്കില്‍ വായിക്കണ്ട.

  നിര്‍ത്തുന്ന കാര്യം നമുക്കാലോചിക്കാം, വിഷമിക്കേണ്ട ;)

   
 • At 5:13 AM , Blogger പെരിങ്ങോടന്‍ said...

  സോറി കരയരുത്!

   
 • At 5:16 AM , Blogger ശ്രീജിത്ത്‌ കെ said...

  പെരിങ്ങോടാ, വെറും ഒരു സ്റ്റാറ്റസ് മെസ്സേജിനെ കളിയാക്കുമ്പോഴേക്കും ഇത്ര ആത്മരോഷം കൊള്ളേണ്ട കാര്യമുണ്ടോ? ഇങ്ങനെയെങ്കില്‍ കാര്യമുള്ള മറ്റെന്തിനെയെങ്കിലും കളിയാക്കിയിരുന്നെങ്കില്‍‍ ഇവിടെ കൊലപാതകം തന്നെ തടന്നേനേ എന്ന് തോന്നുന്നല്ലോ.

  ഇന്നവരെക്കുറിച്ച് എഴുതാന്‍ പാടില്ല എന്നതുപോലെ ഇന്നതിനെക്കുറിച്ചും എഴുതാന്‍ പാടില്ല എന്ന് ബ്ലോഗാഭിമാനി ഇനി ശ്രദ്ധിക്കേണ്ടി വരും എന്ന് തോന്നുന്നു. സ്വന്തം പേരില്‍ ആയിരുന്നു ബ്ലോഗാഭിമാനി എഴുതിയിരുന്നതെങ്കില്‍ എന്താകുമായിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലായി. അത്രേം ബുദ്ധി എനിക്ക് പോകില്ല എന്നുറപ്പുള്ളതുകൊണ്ട് ഇതിന്റെ പിന്നില്‍ ഞാനല്ല എന്ന് നിങ്ങള്‍ക്കും എനിക്കും ഉറപ്പായി. ഹാവൂ, എന്തൊരു സമാധാനം.

   
 • At 5:27 AM , Blogger ബ്ലോഗഭിമാനി said...

  ഇല്ല പെരിങ്ങോടാ, അങ്ങനെ പാലം ചെറിയതായൊന്നു കുലുങ്ങിയാലും, ഈ കേളന്മാര്‍ കുലുങ്ങില്ല.

  കരയുന്നില്ല, നിര്‍ത്തി ;)

  യൂ സെഡ് ഇറ്റ് ശ്രീജിത്ത്! അതല്ലേ ഇങ്ങനെ ഞങ്ങളു തലയില്‍ മുണ്ടിട്ട് നടക്കുന്നത് ;)

   
 • At 5:45 AM , Blogger ചില നേരത്ത്.. said...

  വിമര്‍ശനത്തിന്റെ തീവ്രത അല്‍പ്പം കുറക്കുകയാണെങ്കില്‍ നന്നായിരിക്കുമെന്ന നിര്‍ദ്ദേശമുണ്ട്.
  ബുജി എന്ന് ടാഗടിച്ച് അത്തരക്കാരെഴുതുന്നതിനെ വിമര്‍ശിക്കാതെ വിടരുത്, അത്തരം പോസ്റ്റില്‍ കാണുന്ന
  ഇല്ലായ്മകളെ മനോഹരമായി പരിഹസിക്കൂ, വിമര്‍ശിക്കൂ. ഹാസ്യം രസിക്കാത്തവരായി ആരുമില്ല.
  ജി മെയിലിലെ സ്റ്റാറ്റസിനെ പറ്റി പറഞ്ഞത് ചേര്‍ത്താല്‍ കഴിഞ്ഞ ലക്കത്തേതിലും മോശമായി ഇപ്രാവശ്യത്തെ
  പ്രകടനം, ചേര്‍ക്കാതിരുന്നാലും പഴയ ലക്കത്തിന്റെ നിലവാരത്തിലെത്തിയിട്ടില്ല.
  പോസ്റ്റുകള്‍ നീക്കാന്‍ ഇരിങ്ങല്‍ പറഞ്ഞിട്ട് ബെന്യാമിന്‍ നീക്കിയോ? കോപ്പിയടി എന്നാരോപണം വന്നിട്ട്
  അതുല്യേച്ചി കമന്റ് ഡിസേബ്‌ള്‍ ചെയ്യുകയല്ലാതെ പോസ്റ്റ് നീക്കിയോ ? ഡാലിയുടെ ബ്ലോഗ് തെറ്റായി ഉദ്ധരിച്ചിട്ട്
  ബ്ലോഗാഭിമാനി അത് തിരുത്തിയോ? അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കണമെന്ന് ഞാനും സൂവും കഴിഞ്ഞ പോസ്റ്റില്‍
  പറഞ്ഞിട്ട് ബ്ലോഗാഭിമാനി ശ്രദ്ധിച്ചോ? ഇനിയും വിശാഖമെന്ന ബ്ലോഗ്ഗര്‍ അക്ഷര തെറ്റുകളെഴുതുന്ന പോലെ നിങ്ങള്‍
  എഴുതാതിരിക്കുക എന്ന് വീണ്ടും പ്രതീക്ഷയില്ലാതെ പറയാനല്ലേ ഒക്കൂ? എന്തും സംഭവിക്കും ആരും കുലുങ്ങരുത്. ആരും.

   
 • At 5:59 AM , Blogger പെരിങ്ങോടന്‍ said...

  ശ്രീജിത്തേ ആത്മരോഷം?? ആ പദത്തിന്റെ അര്‍ഥമൊന്ന് പഠിച്ചു പ്രയോഗിക്കണേ (എനിക്കെന്നോട് പ്രത്യേകിച്ചു ദേഷ്യമൊന്നുമില്ല, എന്നാല്‍ പിന്നെ അഭിമാനിയോട് ഉണ്ടെന്ന് കരുതുകയും വേണ്ടാ)

  പിന്നെ ഇന്നവരെ/ഇന്നതിനെ കുറിച്ചെഴുതണം എന്ന് ബ്ലോഗാഭിമാനിയിലെ പത്രപ്രവര്‍ത്തകര്‍ക്ക് ഞാന്‍ (എന്നല്ല ആരും) പഠിപ്പിച്ചു കൊടുക്കേണ്ടതില്ലെന്ന് തോന്നുന്നു, ആദ്യ രണ്ടു ലക്കവും നന്നായിരുന്നല്ലോ. എന്തിനെ കുറിച്ചെഴുതേണ്ടാ എന്നത് ആദ്യം സ്വയം തിരിച്ചറിവെത്തണം, പിന്നെ എഴുതുമ്പോള്‍ മല്ലു-സ്വഭാവമായ മുന്‍‌വിധികള്‍ ഒക്കെ മാറ്റിവച്ച് എഴുതുകയും വേണം. ഒപ്പം വിമര്‍ശിക്കപ്പെടാന്‍ ബ്ലോഗാഭിമാനിയും തയ്യാറായിരിക്കുകയും വേണം (കരയാന്‍ പാടില്ലാട്ടോ)

  ബ്ലോഗാഭിമാനിക്ക് മുഷിഞ്ഞേയ്ക്കും എന്നാലും: നായനാരുടെ വളപ്പില്‍ നിന്ന് ലീഡറുടെ വളപ്പിലേയ്ക്ക് കാളന്‍ പകര്‍ച്ച പോയിക്കാണും - ഈ വാര്‍ത്തയെ പൈങ്കിളിയെന്ന് വിളിക്കും, എന്നാലും മിക്കവരും സഹിക്കും. പകര്‍ച്ച പോയതിന്റൊപ്പം പാര്‍ട്ടിക്കാര്യവും ഉണ്ടെന്ന് ആര്‍ക്കെങ്കിലും മുന്‍‌വിധി തോന്നി അതിനെക്കുറിച്ചെഴുതുകയാണെങ്കിലോ ;) ഇവിടെ ആദ്യത്തെ കമന്റിടുമ്പോള്‍ ഈ മല്ലുസ്വഭാവത്തെ ഞാന്‍ അവഗണിക്കുക തന്നെയാണ് ചെയ്തിരുന്നത്, ബ്ലോഗുലകത്തില്‍ ഗൂഗിള്‍ റ്റാക്കിനും അതിലെ സ്വകാര്യതയ്ക്കും എന്തുകാര്യമെന്നായിരുന്നു ചോദ്യം.

   
 • At 6:11 AM , Blogger nalan::നളന്‍ said...

  കഴിഞ്ഞ രണ്ടു ലക്കവും മോന്തിക്കുടിച്ച പ്രതീക്ഷയിലാ ഓടിയെത്തിയത്.
  ബ്ലോഗു വായന ഏതാണ്ടു നിലച്ചനിലയില്‍ നിക്കുമ്പോള്‍ ഇവിടുന്നു വല്ലോം കിട്ടിയാലായി എന്ന അമിതപ്രതീക്ഷയും ഇല്ലാതില്ല.
  നിരാശിപ്പിച്ചില്ല. മൊത്തത്തില്‍ അടിപൊളി തന്നെ
  ഒരു കാര്യം. ഈ പത്രങ്ങളിടയ്ക്കു ഫില്ലറുകളിടുന്ന പോലെ ഗൂഗിള്‍ റ്റാക്ക് സ്റ്റാറ്റസ് സന്ദേശങ്ങളും, പഴങ്കഥയായ അദ്വൈത ചര്‍ച്ചയുമൊക്കെ ഇട്ടു നിറയ്ക്കേണ്ട ആവശ്യമുണ്ടോ. ചെറിയ പോസ്റ്റായാലും മുഷിയില്ല കേട്ടോ. ഇനി കണ്ടന്റ് കുറവാണെങ്കില്‍ ദ്വൈവാരികയാക്കിയാലും മതി.

   
 • At 6:13 AM , Blogger ikkaas|ഇക്കാസ് said...

  പരാജിതന്‍ പറഞ്ഞു:
  രണ്ടിനം ആള്‍ക്കാരെക്കൂടി പരിഗണിച്ചാല്‍ കൊള്ളാം.
  1. മലയാളത്തില്‍ മിമിക്രിപ്പടങ്ങളുടെ വിളയാട്ടം നടന്ന പോലെ, കുറുമാന്‍, ബിരിയാണിക്കുട്ടി, വക്കാരി തുടങ്ങിയ സരസബ്ലോഗര്‍മാരെ അനുകരിച്ച്‌ തമാശയെഴുതാന്‍ പാടുപെടുന്നവര്‍.
  എന്തിനാ പരാജിതാ അത് വഴിയേ പോകുന്നവരെയും ബ്ലോഗാഭിമാനിയേയുമൊക്കെ ഏല്‍പ്പിക്കുന്നത്?
  കമന്റ് ചെയ്യാനുള്ള സൌകര്യം പുകഴ്ത്താന്‍ വേണ്ടി മാത്രം വച്ചിരിക്കുന്നതല്ല, എന്റെയൊരു പോസ്റ്റ് നിങ്ങള്‍ക്കു മേല്‍പ്പറഞ്ഞ കാറ്റഗറിയില്‍ പെടുത്താനാണ് താല്പര്യമെങ്കില്‍ അത് പറയാന്‍ കൂടിയാണ്. പബ്ലിക്കായി ബ്ലോഗാഭിമാനിയെക്കൊണ്ട് പറയിക്കുന്നതിലും നല്ലത് അങ്ങനെ തോന്നുന്ന ബ്ലോഗുകളില്‍പ്പോയി സ്വന്തം അഭിപ്രായം നേരിട്ട് രേഖപ്പെടുത്തുന്നതല്ലേ?

   
 • At 6:20 AM , Blogger :: niKk | നിക്ക് :: said...

  മോനേ ശ്രീജിത്തേ, നീ തന്നെയല്ലേ ഈ ബ്ലോഗാഭിമാനി? ഹമ്പടാ !!!

   
 • At 7:44 AM , Blogger പൊന്നപ്പന്‍ - the Alien said...

  കാര്‍ട്ടൂണ്‍ നല്ലതാ.. പുശ്ചരസം അത്ര നല്ലതല്ല. പുശ്ചിക്കുന്നത് വിമര്‍ശനമാണെന്നും തോന്നാറില്ല.മനസ്സിലാകാത്ത സങ്കല്‍‌പ്പങ്ങളെ കളിയാക്കുന്നതു തീരെ വില കുറഞ്ഞ ഏര്‍പ്പാടാണ്.ഈ ലക്കം ബ്ലോഗാഭിമാനി വായിച്ചപ്പോള്‍ ഇങ്ങനെ എഴുതാന്‍ തോന്നി. റ്റാറ്റ.

   
 • At 7:57 AM , Blogger ബ്ലോഗഭിമാനി said...

  പെരിങ്ങോടാ; വിമര്‍ശനങ്ങളില്‍ മുഷിവില്ല, കാരണം ഞങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്‌, അതിനാല്‍ വിമര്‍ശനം നേരിടാനും തയ്യാര്‍.


  പക്ഷേ, ബില്‍ ഗേറ്റ്‌സിനേയും വാവച്ചന്‍ മുതലാളിയേയും തമ്മില്‍ കമ്പയര്‍ ചെയ്യുന്ന താങ്കളോട്‌, ഒരിക്കല്‍ പറഞ്ഞ ശേഷവും അതേല്‍ തന്നെ തൂങ്ങിപ്പിടിച്ചിരിക്കുന്ന താങ്കളോട്‌ ഇനിയുള്ള സംസാരം അന്വര്‍ഥമാണു സുഹൃത്തേ, നമ്മുടെ രണ്ടുപേരുടേയും സമയം കളയണ്ട.

  പിന്നെ, ഈ മല്ലു സ്വഭാവം എന്നു വച്ചാലെന്താ ? കൈപ്പിള്ളീ ചേട്ടന്‍ എവിടേയോ എന്തൊക്കെയോ എഴുതിയതായി ഓര്‍മ്മ. ആദ്യം മലയാളത്തേയും മലയാളിയേയും ബഹുമാനിക്കൂ സുഹൃത്തേ..

   
 • At 8:00 AM , Blogger magnifier said...

  ആ‍്ഹഹാ‍ാ...പാച്ചാള കളസം(?) പൊക്കി വിവാഹിതരും അവിവാഹിതരും തോക്കു താഴെ വെച്ചതേ ഉള്ളൂ..ദേണ്ടെ പൊട്ടി അടുത്ത ഗുണ്ട്!
  ബ്ലോഗാഭിമാനീ ദ് വേണം..ഉറപ്പായും നിരപ്പായും വേണം..ചില പോസ്റ്റുകളും അവയുടെ കമന്റുകളും കണ്ടാ‍ല്‍ “നീ എന്റെ പുറം ചൊറിയൂ, ഞാന്‍ നിന്റെ പുറവും ചൊറിഞ്ഞു തരാം” എന്നു പച്ചയായി പറയും പോലെ തോന്നും. രാജാവിനു കോണൊനില്ല എന്നു പറയാനും വേണം കുറച്ചാള്...ഈ ഞാനടക്കം അതര്‍ഹിക്കുന്നു. അതുകൊണ്ട് ധൈര്യമായി മുന്നോട്ട് പോവുക. എല്ലാ ഭാവുകങ്ങളും.

   
 • At 8:07 AM , Blogger ദില്‍ബാസുരന്‍ said...

  ബ്ലോഗാഭിമാനീ,
  ഗൂഗിള്‍ റ്റോക്ക് ബൂലോഗത്തിന്റെ ഭാഗമല്ലാത്ത ഒരു കാര്യമാണ്. അത് ഇവിടേയ്ക്ക് വലിച്ചിഴച്ചത് ശരിയായില്ല എന്ന പെരിങ്ങോടന്റെ വാദം ന്യായം തന്നെയാണ് എന്നേ എനിക്ക് പറയാനുള്ളൂ.

  (ഓടോ:ഉറക്കമൊന്നുമില്ലേ അഭിമാനീ? സമയം ഒരുപാടായി. മാമുണ്ട് ചാച്ചൂ...) :-)

   
 • At 8:44 AM , Blogger കര്‍ണ്ണന്‍ said...

  ആദ്യമായിട്ടാണ് ഇത് കാണുന്നത് വല്ലകാലത്തും ബ്ലോഗ് എഴുതാറുണ്ട് ചിലപ്പോഴൊക്കെ ആര്‍ക്കെങ്കിലും കമ്മന്റിടാറുണ്ടെന്നത് ഒഴിച്ചാല്‍ ഞാനിന്നും ഈ കൂട്ടായാമയ്ക്ക് അനന്യനാണ്. എന്നാലും പറയാതിരിക്കാന്‍ വയ്യ. വിമര്‍ശനങ്ങള്‍ ഇത്തിരി കൂടി ക്രിയാത്മകമാവുകയാണെങ്കില്‍ നല്ലത്. ഉദ്യമം കൊള്ളാം. ആയിരക്കണക്കിന് കമ്മന്റുകളും നൂറുകണക്കിന് പോസ്റ്റുകളും വന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് ഇതുപൊലെ രസകരമായ കാര്യങ്ങള്‍ നന്നായി പറയാന്‍ നിങ്ങളുടെ ഉദ്യമത്തിന് കഴിയട്ടെ. സ്നേഹപൂര്‍വ്വം കര്‍ണന്‍

   
 • At 9:20 AM , Blogger അതുല്യ said...

  ഓഫീസിലേ ബ്ലോഗിങ്ങിനു ആത്മ നിയന്ത്രണം മൂലം ഇവിടെ എത്തി കമന്റാതിരുന്നതാണു. കുറുമാനു പിറന്നാള്‍ ആശംസ പറയാത്തതും അതു തന്നെ.

  എന്റെ ബ്ലോഗിനെ കുറിച്ചുള്ള പരാമര്‍ശം നന്നായി. മറിയം ലിങ്കിടുന്നവരെ ഞാനതിനെ കുറിച്ച്‌ ബോധവതിയല്ലായിരുന്നു. സ്കെച്ചിട്ടത്‌ വിപുലീകരിയ്കാന്‍ സുഹ്രത്ത്‌ "സഹായിച്ച"തിലെ പാകപിഴ മൂലമുണ്ടായതാണത്‌. പക്ഷെ, പോസ്റ്റ്‌ എന്റെ ആയത്‌ കൊണ്ട്‌ ഞാന്‍ പഴി ചാരുന്നതില്‍ അര്‍ഥമില്ലാ, അല്ലെങ്കില്‍ അത്‌ പാഴാവും, അല്ലെങ്കില്‍ "മോര്‍ ആര്‍ഗുമെന്റ്സ്‌ ഈസ്‌ അനദര്‍ വേ ഓഫ്‌ ആക്സപ്റ്റിംഗ്‌" എന്ന് പ്രായത്തിനൊപ്പം വളരാത്ത പക്വത പറയുന്നു. ഞാന്‍ കട്ട കോഴിയുടെ പപ്പ്‌ തലയില്‍ തപ്പുന്നില്ല, കോഴി എന്റെ കൈയ്യില്‍ തന്നെ ഇരുന്നു കൂവുന്നു. പിന്നെ പത്രാധിപര്‍ പറഞ്ഞപോലെ, മറ്റേയാളുടെ തലച്ചോര്‍ എന്നില്‍ വച്ച്‌ പിടിപ്പിച്ചിട്ടില്ല, അത്‌ കൊണ്ട്‌ സമാനമായി ചിന്തിച്ചിരിയ്കണം എന്ന് ഇബ്രു പിച്ചളയില്‍ പുളിയിട്ട്‌ പോളീഷ്‌ പറഞ്ഞുവെങ്കിലും, ഞാനതില്‍ തിളങ്ങാതെ ഉടനെ സൈറ്റില്‍ പോയി സംഗതി കണ്ട്‌ അന്ധാളിച്ച്‌, ഒരു മാപ്പ്‌ പറഞ്ഞിരുന്നു. നൂറു ശതമാനം, ഏതെങ്കിലും കീ വേര്‍ഡിട്ട്‌ സെര്‍ച്ചിയിരുന്നെങ്കില്‍ ഈ പോസ്റ്റുണ്ടാവില്ലായിരുന്നു എന്നും തോന്നുന്നു. സുഹ്രത്തിനേ തള്ളി പറഞ്ഞില്ല എന്നിട്ടും, ഒരു നൂറു നൂറ്റമ്പത്‌ അബദ്ധം ഏത്‌ സി.ബി.എ (കടപ്പാക്കട : ദേവനു) പറ്റുമല്ലോ.

  മലയാളിയും കേമനും ഒക്കെ മാറ്റുരയ്കുന്ന സ്ഥലം ബ്ലോഗാണോ? അവനവന്റെ ചിന്താഗതിയാണു/അവകാശമാണു എന്ന സ്വയം ബോധമുള്ള ബ്ലോഗ്ഗാഭിമാനി, നവവധുവിനേ കണ്ടിട്ട്‌, ഒരു ഭദ്രകാളി ലുക്കുണ്ട്‌, പക്ഷെ നിനക്ക്‌ ഇഷ്ടപെട്ട സ്ഥിതിയ്ക്‌ എനിക്കൊന്നും പരയാനില്ല എന്ന് പറയുന്നത്‌ പോലെയാണു. ഒരു തത്വത്തില്‍ പിടിച്ചു നില്‍ക്കുക. അഭിപ്രായം/കോപ്രായം പറഞ്ഞ്‌ കഴിഞ്ഞിട്ട്‌, എനിക്ക്‌ നിങ്ങളോടുള്ള ബഹുമാനം വച്ച്‌ കൊണ്ട്‌ എന്ന് വാക്യമോ/ഞാന്‍ അത്‌ മാനിയ്കുന്നു എന്നോ പറയാതിരിയ്കുക. അതിനാണല്ലോ നട്ടല്ല് എന്നുള്ള എക്സ്റ്റ്രാ ഫിറ്റിംഗ്‌. ബീ ബോല്‍ഡ്‌. നിങ്ങള്‍ എന്ത്‌ പറഞ്ഞാലും ഇത്‌ സൈബര്‍ സ്പേസിലെ ഓസ്‌ സ്ഥലമാണു. ഒന്നും പേടിയ്കാനില്ലാ, ഫോണും/അഡ്രസ്സും കൊടുക്കാത്തിടത്തോളം ആരും നിങ്ങളെ തേടി വരില്ലാ. പക്ഷേ കൂട്ട്‌ കൃഷിയായത്‌ കൊണ്ട്‌ സ്വകാര്യതയ്ക്‌ കോട്ടമുണ്ടാക്കും. ഒറ്റയ്കാവുകയായിരുന്നു ഭംഗി. കാരണം മൂന്നോ/നാലോ പേരുണ്ടാകുമ്പോ, നീതി/അനീതി നടപ്പാക്കുമ്പോ, എന്റെ അമ്മേനേ/അളിയനേ/ഏമാനെ വിട്ട്‌ കളി എന്നുള്ള അശരീരികള്‍ കേള്‍ക്കേണ്ടി വരും. ജസ്റ്റ്‌ ഏ സജഷന്‍ ദാറ്റ്‌ ഈസ്‌ ഓള്‍.

  എന്റെ അഭിപ്രായത്തില്‍ വിമര്‍ശനങ്ങള്‍ പേരു വച്ച്‌ ആവണം എന്നുള്ളത്‌ തന്നെയാണു. അയാള്‍ക്‌ കറുത്ത മുടിയായിരുന്നു, കഷണ്ടിയായിരുന്നു, മൂക്കുണ്ടായിരുന്നു, രണ്ട്‌ കണ്ണുണ്ടായിരുന്നും എന്നൊക്കെ എഴുതുമ്പോ ഒരു ആശങ്കയുണ്ടാവും വായനക്കാരില്‍. അതു കൊണ്ട്‌ നിക്ഷപക്ഷമായി ശരിയാണെന്ന് തോന്നുന്ന കാര്യങ്ങള്‍ ബ്ലോഗറുടെ പേരു വച്ച്‌ തന്നെ ബ്ലോഗ്ഗാഭിമാനിയില്‍ പറയുക. എനിക്ക്‌ എന്റെ ബ്ലോഗിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ തീരെ അസ്ക്യ്ത തോന്നിയില്ല, മറിച്ച്‌, ബ്ലോഗാഭിമാനിയില്‍ അത്‌ എഴുതാനുള്ള മനസ്സിനു പിന്തുണയാണു തോന്നിയത്‌. ഞാനും ഇത്‌ പോലെ ഒന്ന് കണ്ടിരുന്നുവെങ്കില്‍ ഇത്‌ തന്നെ,അല്ലെങ്കില്‍ ഇതിലപ്പറവും പ്രതികരിച്ചേനേ.

  ബ്ലോഗാഭിമാനിയില്‍ വരുന്ന കാര്യങ്ങള്‍ സത്യ സന്ധമായവ ആവണം. ഇത്‌ എഴുതാന്‍ തോന്നിച്ച കാര്യം, ചന്ദ്രേട്ടന്‍ പറഞ്ഞൂ എന്ന് പറയുന്ന അഡോബിനെ കുറിച്ചാണു. എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലാ അത്‌. "അത്‌ കണ്ട്‌ എല്ലാരും കൈയ്യടിയ്കണമെന്ന് വരെ ചന്ദ്രേട്ടന്‍ എന്ന് പത്രാധിപര്‍ എഴുതി കണ്ടു. വാസ്തവുമുണ്ടോ ഇതില്‍? അല്‍പ സ്വല്‍പം ബഹുമാനം സീനിയര്‍ ബ്ലോഗ്ഗേഴ്സിനോടാവാം എന്ന് എനിക്കു തോന്നുന്നു. മലയാളം പിന്മൊഴി ഒരു കൂട്ടായ്മയാണു. അതില്‍ പല തട്ടുകളിലാണു എഴുതുന്നവര്‍ ഇരിയ്കുന്നത്‌. അത്‌ കൊണ്ട്‌, ബ്ലോഗ്ഗാഭിമാനി പോലെ ഒന്ന് പ്രസിദ്ധീകരിയ്കുമ്പോള്‍,കൂട്ടായ്മയ്ക്‌ നോവുന്നത്‌ ചെയ്യാതിരിയ്കാന്‍ ശ്രദ്ധിയ്കണമെന്ന് എനിക്ക്‌ തോന്നുന്നു. പോസ്റ്റില്‍ ഇടുന്ന കമന്റോ തര്‍ക്കുത്തരമോ പോലെ നിസ്സാരമായി തള്ളിക്കളയാവുന്നതാവില്ലാ, എല്ല്ലാരും അംഗീകരിച്ച്‌ ബ്ലോഗ്ഗാഭിമാനി നല്ലതാണു എന്ന് അഭിപ്രായപെട്ട ഒരു പൊതുതാല്‍പര്യ പോസ്റ്റ്‌. അതായത്‌ ഡി.വൈ.എഫ്‌. എ യുടെ വാര്‍ത്താ ബോര്‍ഡില്‍ വാര്‍ത്തകളാവാം പക്ഷെ അസംബദ്ധമോ, കേരളാ കോണ്‍ഗ്രസ്സിലെ ഇന്ന... ആളിനേ പോലെ ഒരാള്‍ ഇന്നലെ അടിവാരം തങ്കമ്മയുടെ വീട്ടില്‍ കതകിനു തട്ടിയതായി സ്ഥിതീകരിയ്കാത്ത വാര്‍ത്തയുണ്ട്‌ എന്ന് എഴുതാതിരിയ്കുക. ഒന്നുകില്‍ പേരു എഴുതുക, നമുക്ക്‌ കല്ലെറിയാം, അല്ലാതെ വെറുടെ സംശയം പ്രകടിപ്പ്യിയ്കാതിരിയ്കുവാന്‍ ശ്രദ്ധിയ്കുമല്ലോ.

  പിന്നെ ബുദ്ധി ജീവികളും അവരുടെ ഭാഷ ശക്തി തെളിയിയ്കുന്ന കമന്റുകളും. ഇത്‌ വായിച്ചവര്‍ എല്ലാം തന്നെ നെല്ലില്‍ നിന്ന് കിട്ടുന്ന അരി തന്നെ തിന്നുന്നവര്‍ ആകയാല്‍, എളുപ്പം കത്തിയിരിയ്കും അവര്‍ ആരൊക്കെ എന്ന്. ചില നേരത്തിന്റെ അരിഗോണി വായിച്ചപ്പോ, എനിക്കൊന്നും മനസ്സില്ലായില്ല, പെരിങ്ങോടന്റെ ആന്റി ക്ലൈമാക്സും അത്‌ പോലെ തന്നെ. ചാറ്റില്‍ ആരോടൊയ്കോയോ ഞാന്‍ ഒച്ച വച്ച്‌, എനിക്ക്‌ പറഞ്ഞു തരു.. പ്ലീസ്‌.. പിന്നീട്‌ എനിയ്ക്‌ കത്തി,എന്റെ വായന അത്രേം ഉയര്‍ന്നിട്ടില്ല, എഴുത്തിനല്ലാ കേട്‌, എന്റെ വായനയ്കാണു എന്ന്. (അവര്‍ എന്നെപോലെ കോപ്പിയടിച്ചതല്ലാ നൂറൂ തരം), സോ അത്‌ കൊണ്ട്‌, അവരുടെ ഭാഷയേ നമുക്ക്‌ നമിയ്കാം, അല്ലാതെ, ആ ഭാഷ ജാഡയാണേന്ന് പറഞ്ഞ്‌ അധിക്ഷേപിയ്കാന്‍ ഒരുങ്ങുന്നത്‌, മോഷ്ടിച്ച്‌ തിന്ന ഒതളങ്ങയുടെ ഗുണം ചെയ്യും. ദയവായി നല്ല ഭാഷ വഴങ്ങുന്നവരെ വെറുതെ വിടുക. സത്യം പറഞ്ഞാല്‍ അവരുടെ ബ്ലോഗ്ഗ്‌ സംസാരവിഷയം അല്ലാത്തത്‌ കൊണ്ട്‌, അവരേ ഈ പോസ്റ്റില്‍ പരാമര്‍ശിയ്കണമായിരുന്നോ?

  പിന്നെ കാര്യമായി പറയാനില്ലാത്തപ്പോഴല്ലാ, മലയാളി കഠിന പദം ഉപയോഗിയ്കുന്നത്‌, അറിയുന്ന കാര്യങ്ങള്‍ നല്ലവണ്ണം പറയണം, അറിയുന്ന ഭാഷ നല്ലവണ്ണം ഉപയോഗിയ്കണം എന്ന നിര്‍ബ്ബദ്ധം കൊണ്ടണു. ഉമേഷ്ജിയും മറ്റും നമുക്ക്‌ നല്‍കുന്ന്/കാട്ടിത്തരുന്ന മലയാള ഭാഷയുടെ (ബുക്കുകളോ/മറ്റ്‌ വിഞ്ഞാനമോ എല്ലാം എത്തിപ്പിടിയ്കുവാന്‍ ആവാത്ത ജീവിത നിലവാരമുണ്ടായിരുന്ന എന്റെ കാര്യത്തിലെങ്കിലും) ഒരു വിത്യസ്ത മുഖമാണു. അത്‌ നിരാകരിയ്കാന്‍/കുറച്ചു കാട്ടാന്‍ ബ്ലൊഗ്ഗാഭിമാനി ശ്രമിയ്കരുത്‌. ഒരുപക്ഷെ ഇത്രേം കടന്ന് ചിന്തിച്ചിട്ടുണ്ടാവില്ല എന്നാണു എനിക്ക്‌ തോന്നുന്നത്‌.

  പ്രശസ്ത ബൂലോകന്‍ എന്ന വാക്കു കൊണ്ട്‌ വിശ്വപ്രഭയേ സംബോധന ചെയ്യണമായിരുന്നോ? അതും അല്‍പം ചിന്തയുടെ കുറവായി എന്നു തോന്നുന്നു. വിശ്വത്തിനു കൊമ്പില്ല (ഞാന്‍ കണ്ടില്ല), എന്നാലും ആ ഭാഷ പ്രശസ്ത ബ്ലോഗ്ഗുടമ എന്നാക്കാം ആയിരുന്നു. പ്രതെയ്യ്കിച്ച്‌ ബ്ലോഗ്ഗ്‌ മുത്ത്‌ എന്ന് വിശാലനേ എഴുതിയ സ്ഥിതിയ്ക്‌. (ആരെങ്കിലും ഒന്ന് പറയൂ, എങ്ങനെയാണു ഈ പ്രതെയ്യ്കിച്ച്‌ എഴുതുക എന്ന്... ഓള്‍വെയ്സ്‌ ഐ ആം എ ഫേലിയര്‍...) ഇവിടെ മുത്തും പവിഴവും കീരീടവും, കൊമ്പും ഒന്നും ആര്‍ക്കും കൊടുക്കേണ്ട ബ്ലോഗ്ഗാഭിമാനി, ബ്ലോഗിന്റെ പേരെഴുതുക അല്ലെങ്കില്‍ ബ്ലൊഗ്ഗ്രര്‍ ഉടമയുടെ പേരെഴുതുക. അതാവും നല്ലെതെന്ന് എനിക്കു തോന്നുന്നു. ബ്ലോഗാഭിമാനി നിക്ഷപക്ഷമായി കാര്യങ്ങള്‍ വിലയിരുത്തുന്നു എന്ന് ഒരു തോന്നലുണ്ടാവണം, അതാണു നിങ്ങളുടെ ലക്ഷ്യവും.

  മഹാഭാരതത്തിനേയും ഗീതയേയും ഒക്കെ വിടുക. അവര്‍ക്കുള്ള അറിവാണവര്‍ പറയുന്നത്‌. ഒരു പേജെങ്കിലും അവര്‍ അതിന്റെ ഒക്കെ മറിച്ചിട്ടുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും ബഹുമാനം അര്‍ഹിയ്കുന്നു. 10 നാരായണ ഒന്നിച്ച്‌ പറയുമ്പോള്‍ 20 കോട്ടുവായ വരുന്നവരാണു നമ്മളില്‍ പലരും. സീരിയലോ സിനിമയോ കാണുമ്പോ അത്‌ ഒട്ട്‌ ഇല്ല താനും. അത്‌ കൊണ്ട്‌ അതൊക്കെ അറിയുന്നവര്‍ വിളബുന്നത്‌ വിശന്നിരിയ്കുന്ന പറപ്പട്ടിണിക്കാരായ എന്നെ പോലുള്ളവര്‍ക്ക്‌ ഒരു സദ്യയാണു. ഇവരെയൊക്കെ പറഞ്ഞതും പേരു വച്ച്‌ തന്നെയാവാമായിരുന്നു. (പെരിങ്ങ്സ്സിസും ഞാന്‍ ഇരിങ്ങലുമാണു ഉന്നമെന്ന് എനിക്കു തോന്നുന്നു,) ബ്ലോഗ്‌ അവര്‍വര്‍ക്കുള്ള വിഞ്ഞാനം പങ്കുവയ്കപെടാനുള്ള വേദിയാണു. ദേവന്റെ പണംബുരാണം ബ്ലോ.നിയുടെ അളവുകോല്‍ വച്ച്‌ അടുത്ത ലക്കത്തില്‍,

  "സി.ഏ പഠിച്ച്‌ ആപ്പീസില്‍ പണിയില്ലാതെ, നമ്മളെ കണക്ക്‌ പഠിപ്പിയ്കാന്‍ നടക്കുന്ന കുറച്ച്‌ അശുക്കള്‍ എന്നെഴുതില്ലേ? എഴുതാമോ? പാടില്ലാ. എന്നാല്‍ ബ്ലോ.നി എഴുതണം, കാരണം, അത്‌ പോലെയ്‌ല്ലേ ഈ ലക്കം.?""

  അപ്പോ ദേവനല്ലേ, പാടില്ല, പാടില്ലാ എന്ന് മനസ്സ്‌ പറഞ്ഞുവോ? ഉവ്വ്‌. ആയിരം വട്ടം.

  അപ്പോ ആ ദേവന്റെ മുഖം വന്ന പോലെ എല്ലാരുടെ മുഖവും ബ്ലോഗ്‌,നിയുടെ മനസ്സില്‍ തെളിയണം. അവരവരുടെ അറിവിനെ കുറിച്ച്‌ എന്തും പങ്കു വയ്കട്ടേ.

  സാമ്പാറിനു വെളുത്തുള്ളി ചേര്‍ക്കണം എന്ന് വരെ പറയൂ. പക്ഷെ.... സാമ്പാറിനു വെളുത്തുള്ളി ചേര്‍ക്കണം എന്ന് വരെ ഒരു മരങ്ങോടന്‍ പറഞ്ഞു എന്ന് പറയുന്നതിലും, വെളുത്തുള്ളി ചേര്‍ത്തും സാമ്പാറുണ്ടാക്കാം എന്ന് വരെ ഒരാള്‍ പറഞ്ഞു എന്ന് ബ്ലോഗാഭിമാനി പറയുന്നതില്‍ ഒരുപാട്‌ വിത്യാസം കാണുന്നു.

  "അദ്വൈതവും ക്വാണ്ടം ഫിസിക്സും പാര്‍‌ട്ടിക്കിള്‍ തിയറിയും (പിന്നെ രോമവും) എന്ന ഈ ചര്‍ച്ചയില്‍, ചക്ക എന്ന് ഒരാള്‍ പറയുമ്പോള്‍ 'ഓ മാങ്ങ' എന്ന് വേറൊരാള്‍ അത് മനസ്സിലാക്കുകയും അപ്പോള്‍ മൂന്നാമതൊരാള്‍, 'കറക്റ്റ്, തേങ്ങ' എന്ന് അത് ശരിവയ്ക്കുകയും ചെയ്ഹു കൊണ്ടിരുന്നു."


  ഇത്‌ ആരു എപ്പോ ഏത്‌ സാഹചര്യത്തില്‍ പറഞ്ഞു എന്ന് വ്യക്ത്മാക്കുക ദയവായി. കാരണം, ബ്ലോഗാഭിമാനി കാടടച്ച്‌ പട്ടിയേ പേടിച്ച്‌, നാട്‌ ഒക്കെ എന്റെയാണു പകലൊന്നും ഇറങ്ങി നടക്കാന്‍ മേലാ എന്ന് പറയുന്ന കുറുക്കനേ പോലെ ആവരുത്‌. ആരും പേരു പറഞ്ഞത്‌ കൊണ്ട്‌ നിങ്ങളുടെ തല വീശില്ല, "ഫാക്റ്റ്‌ ഈസ്‌ ഏ ഫാക്റ്റ്‌ ഈവന്‍ അതര്‍വൈസ്‌ ഡിനൈഡ്‌"" എന്നറിയാമല്ലോ. സ്ഥലകാല ബോധമില്ലാതെയാണു ഒരു വ്യക്തി ഒരു കമന്റിട്ടതെങ്കില്‍ ആ വ്യക്തിയ്ക്‌ അല്‍പം കൂടി ചിന്തിച്ച്‌ എഴുതാന്‍ ഒരു വക നല്‍കും ഇത്‌.

  ഗൂഗിള്‍ റ്റോക്ക്‌ ബ്ലോഗ്ഗിന്റെ വിഷയമല്ലാ എന്ന് തന്നെ എനിക്കു തോന്നുന്നു. ഞാന്‍ നാളെ എനിക്ക്‌ പ്രേമിയ്കണം എനിക്ക്‌ ഇനിയും രതി വേണം എന്ന് എന്റെ ഗൂഗിള്‍ റ്റോക്കില്‍ ബ്ലൊഗ്ഗാഭിമാനി കണ്ടാല്‍, അടുത്ത പതിപ്പില്‍, അതുല്യ ആളു പിഴയാണെന്ന് എഴുതിയാ എനിക്ക്‌ കെറുവിയ്കേണ്ടി വരും. ഗൂഗില്‍ ഞാന്‍ അനുവദിച്ച, ഞാന്‍ വിശ്വസിയ്കുന്നവര്‍ക്ക്‌ വേണ്ടി മാത്രം തുറന്ന് കൊടുക്കുന്ന ഒരു സ്ഥലമാണു. ബ്ലോഗ്ഗാഭിമാനി അത്‌ വിഷയമാക്കണ്ട. പക്ഷെ ഞാന്‍ ആ പറഞ്ഞ വാചകം നാളെ പോസ്റ്റാക്കിയിട്ടാല്‍, ബോ.നി, തീര്‍ച്ചയായും എന്നെ തൂക്കി കൊല്ലണം. എം.എല്‍.ഏ നിയമ സഭയില്‍ ഇരുന്ന് മൂത്രമൊഴിയ്കുന്നതും, വീട്ടിലെത്തി വളപ്പില്‍ മതിലില്‍ പെയിന്റടിച്ച്‌ മൂത്രമൊഴിയ്കുന്നതും പോലെയുള്ള വിത്യാസമുണ്ട്‌. ആദ്യത്തത്‌ ശിക്ഷ/അല്ലെങ്കില്‍ ആസ്പത്രിവാസം അര്‍ഹിയ്കുന്നു, രണ്ടാമത്തത്‌ സിമ്പിള്‍... ഇനിയുമാവാം...വീട്ടു വളപ്പില്‍ അയല്‍ക്കാരി സൂസ്സമ്മ കാണാതെ എന്തുമാവാം... ക്യാരി ഓണ്‍.


  പിന്നെ ബ്ലോ.നി, കമന്റുകള്‍ക്ക്‌ മറുപടി പറയുന്നത്‌ ആവശ്യമാണോ? കമന്റ്‌ എഴുതിയ ആള്‍ അല്ലെങ്കില്‍ പപ്പ്‌ തപ്പിയ ആള്‍ ഒക്കെ അല്‍പം രോഷം പ്രകടിപ്പിയ്കും അത്‌ സാധാരണ. കീഴ്‌വായു പോയി ആരെങ്കിലും മൂക്ക്‌ പൊത്തിയാല്‍ ഞാനല്ലാ എന്ന് പറയുന്ന രിഫ്ല്ക്സ്‌ ആക്ഷന്‍ അത്‌ സാധാരണം. പക്ഷെ ബ്ലോഗ്‌.നി യുടെ മറുപടി കാണുമ്പോള്‍, ഇര കൊത്തിയ സന്തോഷം പോലെ തോന്നുന്നു. അത്‌ വേണോ? ഒരു യുദ്ധത്തിനുള്ള ആഹ്വാനം നമുക്കൊഴിവാക്കി കൂടേ?

  പിന്നെ ഡാലി പറഞ്ഞ പോലെ സത്യാവസ്തയെഴുതുക. അല്‍പംകൂടി കാര്യങ്ങള്‍ ചികഞ്ഞ്‌ വസ്തുനിഷ്ടമായി എഴുതുക. (വനിതാ) അല്‍പം വൈകും എന്നാലും പതിപ്പ്‌ നന്നാവും. ആളുകള്‍ക്‌ ചൂണ്ടിക്കാണിയ്കാന്‍ പാകപിഴയില്ലാതിരിയ്കുക എന്നത്‌ വിജയത്തില്‍ ഒരു പൊന്‍ തൂവല്‍ വയ്കാന്‍ ഇട നല്‍കും. സംശയങ്ങള്‍ തോന്നുന്നിടത്ത്‌, ഒരു ഈമെയില്‍ വഴി അന്വേക്ഷണം നടത്തുക. ഒരു നല്ല ഉദ്യമനത്തിനു എല്ലാ പിന്തുണയും ഈ കൂട്ടായ്മ തരും.

  ബ്ലോഗാഭിമാനി നല്ല സംരംഭമാണു. നല്ല സാരഥികളുണ്ടാവട്ടെ. ആരെയും പേടിയ്കാതെ സത്യസദ്ധമായി എഴുതുക. എല്ലാ പിന്തുണയും.

  കുക്കര്‍ കൂക്കി തോല്‍പിയ്കുന്നു. മണം വരുന്നു. കുട്ടാന്റെ അല്ല, കരിഞ്ഞ്‌ പിടിച്ചതിന്റെ.


  പച്ചാളത്തിന്റെ കമന്റ്‌ വായിച്ചിട്ട്‌ സന്തോഷം പെരുത്ത്‌ കയറുന്നു. 10/10 ***** GOLDEN STARS TO YOU. CAN DO BETTER.
  അദ്വൈതവും ക്വാണ്ടം ഫിസിക്സും പാര്‍‌ട്ടിക്കിള്‍ തിയറിയും (പിന്നെ രോമവും) എന്ന ഈ ചര്‍ച്ചയില്‍, ചക്ക എന്ന് ഒരാള്‍ പറയുമ്പോള്‍ 'ഓ മാങ്ങ' എന്ന് വേറൊരാള്‍ അത് മനസ്സിലാക്കുകയും അപ്പോള്‍ മൂന്നാമതൊരാള്‍, 'കറക്റ്റ്, തേങ്ങ' എന്ന് അത് ശരിവയ്ക്കുകയും ചെയ്ഹു കൊണ്ടിരുന്നു.

   
 • At 9:22 AM , Blogger പെരിങ്ങോടന്‍ said...

  മലയാളിയുടെ കൂടപ്പിറപ്പായ " ദഹിക്കാത്ത വര്‍ത്തമാ‍നം പറയുന്നവന്‍ കേമന്‍" എന്ന അബദ്ധ ചിന്താഗതി - ഇങ്ങിനെയൊരു ജനറലൈസേഷനാണ് മല്ലു സ്വഭാവം എന്ന് ഓമനപ്പേര് ;) മലയാളികള്‍ എല്ലാവരും ലുങ്കി ചുറ്റുന്നു, റ്റീക്കട നടത്തുന്നു എന്നുള്ള ഇ-മെയില്‍ പ്രചാരണങ്ങള്‍ പോലെ ഭീമമായ അബദ്ധങ്ങളാണു മിക്കതും.

  മലയാളത്തെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്‌, മലയാളികളില്‍ പലരേയും ഞാന്‍ ബഹുമാനിക്കുന്നുണ്ട്. മലയാളികളെ കുറിച്ചു അബദ്ധമായ പല ധാരണകളും വച്ചുപുലര്‍ത്തുന്ന താങ്കള്‍ക്കായിരിക്കാം ആ ബഹുമാനക്കുറവ്.

   
 • At 9:53 AM , Blogger ബ്ലോഗഭിമാനി said...

  അതുല്യ.
  കമന്റിനു നന്ദി. അഭിപ്രായങ്ങള്‍ ശ്രദ്ധിച്ചു. പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിക്കാം.

  അവനല്ലേ ഇവന്‍, ഇതങ്ങേരുടെ മച്ചമ്പിയല്ലേ, എന്നൊക്കെ, ഊഹിക്കാനും സംശയിക്കാനുമുള്ള സ്വാതന്ത്ര്യം വായക്കാര്‍ക്കുണ്ട്‌. അതിവിടെ ഒരു നീളന്‍ കമന്റായി, കഥാപാത്രങ്ങളുടെ പേരും ചേര്‍ത്ത്‌ താങ്കള്‍ ഇവിടെ കമന്റിയത്‌ "എനിക്കു ശേഷം പ്രളയം" എന്നൊരു ചിന്താഗതി മൂലമാണോ എന്നു സംശയം തോന്നി.

  ഉദാഹരണത്തിനു പെരിങ്ങോടന്‍, ഇരിങ്ങല്‍ വിശ്വപ്രഭ എന്നീ പേരുകള്‍ താങ്കളിവിടെ പ്രദിപാദിച്ചത്‌ അസ്ഥാനത്താണെന്നു തോന്നി.

  മറ്റൊന്നു കൂടി: മഹാഭാരതത്തിലേയും ഗീതയിലേയും വരികള്‍ ആരെങ്കിലും ഉപയോഗിക്കുനതൊരു തെറ്റാണെന്നു ഞങ്ങള്‍ക്കു തോന്നുന്നില്ല. പല നല്ല ചര്‍ച്ചകളും വിവാദങ്ങളും ഇതു സംബന്ധിയായി ബൂലോഗത്തില്‍ നടന്നിട്ടുമുണ്ട്‌. പക്ഷേ, "ഞാന്‍ ഗീതയും മഹാഭാരതവുമൊക്കെ വായിച്ചിട്ടുണ്ട്‌, നമുക്കൊരു കൈ നോക്കിയാലോ എന്നു വല്ലവന്റേയും ബ്ലോഗില്‍ പോയി കമന്റടിക്കുന്നതിനേയാണു ബ്ലോഗാഭിമാനി പരിഹസിച്ചത്‌. വ്യക്തിഹത്യയല്ല ഉദ്ദേശം.

   
 • At 10:07 AM , Blogger പച്ചാളം : pachalam said...

  അത്യുല്യേച്ചീ, ഞാന്‍ സഹായിക്കാം :)
  :: prathyEkichch പ്രത്യേകിച്ച് ::

   
 • At 10:17 AM , Blogger അതുല്യ said...

  ഒരു വെല്ലുവിളിയല്ലാ ഉദ്ദേശം. എല്ലാരും അംഗീകരിയ്കപെടുന്ന ഒരു ബ്ലോഗ്ഗാഭിമാനി സംരംഭം ഉണ്ടാവണമെന്നതാണു. ഇതിനു മറിച്ചാണു നിങ്ങള്‍ക്ക്‌ തോന്നിയാല്‍, നിങ്ങള്‍ ദയവായി പറയുക, ഇത്‌ ബ്ലൊഗ്ഗുകളുടെ അവലോകന പതിപ്പല്ലാ, ഈ പേരില്‍ ഒരു ബ്ലോഗ്ഗാണെന്നും,ഇത്‌ ഒരു പോസ്റ്റാണെന്നു.

  പിന്മൊഴി/മലയാളം ബ്ലോഗ്ഗ്‌ ഒക്കെ ഒരൂ കൂട്ടായ്മ എന്ന സ്ഥിതിയ്കും, നിങ്ങള്‍ വിശ്വപ്രഭയേയും ചന്രേട്ടനേയും ഒക്കെ പേരെടുത്ത്‌ പറഞ്ഞ സ്ഥിതിയ്കും ഒക്കെ, അവരുടെ ഒരു ഓണ്‍ ബിഹാല്‍ഫ്‌ പറയാനുള്ള ഒരു ലിബര്‍ട്ടി ഞാനെടുത്തു എന്നു മാത്രം. അല്ലാതെ പ്രകോപിപ്പിയ്കാനാണെന്ന് കരുതരുത്‌ ദയവായി. ഒരു ഗൈഡന്‍സായി കണക്കാക്കുക. നാളെ ബ്ലോഗ്ഗഭിമാനിയേ കുറിച്ചും, അറിവില്ലാതെ ആരെങ്കിലും പറഞ്ഞാ ഈ ആവേശം അന്നും എന്നിലുണ്ടാവും, ഞാനുണ്ടായാല്‍. യുദ്ധമല്ലാ വേണ്ടത്‌, വാദ മുഖങ്ങളുമല്ലാ. നിങ്ങളുടെ മറുപടി ഇതിന്റെ ലക്ഷ്യത്തേ തകര്‍ക്കുന്നു. പോസ്റ്റിട്ട്‌, കമന്റുകള്‍ കണ്ട്‌, ഒരു ഇടവേളയ്ക്‌ ശേഷം, കമന്റുകളെല്ലാം വിലയിരുത്തി, ഇനിയും മെച്ചപെട്ട അടുത്ത പ്രസാധനത്തില്‍ അത്‌ തെളിയിയ്കുക എന്നതാണു നല്ലതെന്ന് എനിക്കു തോന്നുന്നു. നിങ്ങള്‍ കമന്റുകളില്‍ യുദ്ധത്തിനാണോ ഇത്‌ തുടങ്ങിയത്‌? ദയവായി എന്റെ അഭിപ്രായത്തില്‍ നല്ല ഒരു എഡിറ്റോറിയല്‍ ബോര്‍ഡ്‌ കമന്റുകളില്‍ പ്രകോപിതരാകാതെ, അടുത്ത ലക്കം കുറ്റമറ്റതാക്കുക.

   
 • At 10:33 AM , Blogger ബ്ലോഗഭിമാനി said...

  Atulya,
  OK, DOne. We'll try our best. We didn't mean offense with any of the articles/comments above.

  Now clarification for The names we mentioned in the posts.
  There is a disclaimer on the top of the post. (I'm copying it below)

  ബ്ലോഗാഭിമാനിയില്‍ പ്രതിപാദിക്കപ്പെടുന്ന മാന്യ ബ്ലോഗ് സുഹൃത്തുക്കളെ എഡിറ്റര്‍ കാര്യം ഓര്‍മ്മപ്പെടുത്താനാഗ്രഹിക്കുന്നു. ഉയരമുള്ള തെങ്ങിലെ കാറ്റു പിടിക്കൂ. നിങ്ങള്‍ ബൂലോഗത്തില്‍ പ്രശസ്തരാണ്, ഇവിടത്തെ ഹെവി വെയിറ്റുകളാണ്. അതിനാലാണ് നിങ്ങള്‍ ബ്ലോഗാഭിമാനിയില്‍ വിഷയങ്ങള്‍ ആകുന്നത്. നിങ്ങള്‍ വിമര്‍ശനങ്ങളെ/ അഭിപ്രായങ്ങളെ/ നിര്‍ദ്ദോഷകരമായ തമാശകളെ ശരിയായ രീതിയില്‍ എടുക്കുന്നവരാണ് എന്ന വിശ്വാസത്തിലാണ് ഈ സാഹസം. കൂടപ്പിറപ്പുകളോടെടുക്കുന്ന ഈ സ്വാതന്ത്ര്യം ആര്‍ക്കെങ്കിലും അസഹനീയമായി തോന്നിയാല്‍‍ ഒന്നറിയിക്കുക.(അനോണിയായ് അല്ല). ആ നിമിഷം പ്രസ്തുത വാര്‍ത്ത ചവറ്റുകുട്ടയില്‍ വീഴും, ബ്ലോഗാഭിമാനി മാപ്പ് പറയും, സത്യം

   
 • At 11:01 AM , Blogger അതുല്യ said...

  പ്രിയ സുഹൃത്തെ,

  ദയവായി അങ്കം വെട്ടല്ലേ. രാവിലെ കുറുമാന്റെ കമന്റ്‌ തൊട്ട്‌ അങ്ങോട്ട്‌ എല്ലാരും ഏകദ്ദേശം ഒരു തലത്തില്‍ നിന്ന് വിമര്‍ശനത്തിനു മൂര്‍ച്ചാ മൂര്‍ച്ചാ മൂര്‍ച്ചാന്ന് അറിയിച്ചു തുടങ്ങീല്ലേ? എന്തോ പന്തികേട്‌ പോസ്റ്റില്‍/അല്ലെങ്കില്‍ ഉപയോഗിച്ച ഭാഷയില്‍ തോന്നി തുടങ്ങിയില്ലേ? വിമര്‍ശനം മൂര്‍ച്ചയുള്ളത്‌ എന്നറിഞ്ഞു കൊണ്ട്‌ തന്നെ തുടങ്ങിയ പോസ്റ്റില്‍ എന്തിനീ ഉദ്യമത്തിനു ഒരുങ്ങി? നമ്മള്‍ ഒന്നായി നിക്കണ്ടവര്‍, വിമര്‍ശനത്തിനെ "എനി പേര്‍സണ്‍ ഓഫ്‌ ഓര്‍ഡിനറി പ്രൂഡന്‍സ്‌," ഇവിടെ അതേ സ്പിരിറ്റില്‍ തന്നെയാണു എടുത്തിട്ടുള്ളത്‌. വിമര്‍ശനം അതിരു കടന്നു എന്നുള്ള കാഴ്ചപ്പാടണു എല്ലാരും വ്യക്തമാക്കിയത്‌. അതു കൊണ്ട്‌, നിങ്ങള്‍ കമന്റിനു ഉരുളയ്കുപ്പേരി പൊതിയാതെ, ഈ ലാസ്റ്റ്‌ പറഞ്ഞ കമന്റ്‌ ഇട്ടിരുന്നുവെങ്കില്‍ എന്ന് ഞാന്‍ അഗ്രഹിച്ചു പോകുന്നു. നിങ്ങളുടെ ഉദ്ദേശം അളുകളുടെ വെറുപ്പ്‌ സമ്പാദിയ്കല്‍ അല്ലാ എന്ന് നിങ്ങള്‍ക്ക്‌ തന്നെ അറിവുണ്ടാവുമായിരുന്നെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും കമന്റ്‌ മോണിറ്റര്‍ ചെയ്യുന്നവരും ബാക്കി കൂട്ടാളികളും, പോസ്റ്റില്‍ അല്‍പ സ്വലപം തിരുത്തുകളുണ്ടാക്കി, റീ പബ്ലിഷ്‌ ചെയ്യാമായിരുന്നു വെന്നും തോന്നുന്നു. അവലോകനവും സത്യനിഷ്ടമായ ആരെയും പരിഹസിയ്കാത്ത ബ്ലോഗ്ഗഭിമാനിയല്ലേ നിങ്ങളും ഉദ്ദേശിച്ചത്‌? അത്‌ ചെയ്തതില്‍ അല്‍പം പാക പിഴ വന്നു എന്നു പറഞ്ഞ്‌ തിരുത്താന്‍ മനസ്സ്‌ വന്നിരുന്നുവെങ്കില്‍ ഇത്ര മാത്രം വാഗ്വാദങ്ങള്‍ക്ക്‌ പിന്നീട്‌ എത്തിയവര്‍ക്ക്‌ ഒഴിവാക്കാമായിരുന്നില്ലേ?

   
 • At 11:04 AM , Blogger parajithan said...

  ഇക്കാസേ, എന്നെ ശത്രുവായിക്കാണരുതേ. ഞാന്‍ താങ്കളുടെ പോസ്റ്റ്‌ വായിച്ചിട്ടില്ല. വായിക്കാം. കമണ്റ്റുന്നെങ്കില്‍ അവിടെ തന്നെ കമണ്റ്റുകയും ചെയ്യാം. പൊതുവായ ഒരു പ്രവണതയെപ്പറ്റി പറഞ്ഞെന്നേ ഉള്ളൂ, സത്യത്തില്‍.

  ബ്ളോഗാകാശത്തില്‍ ധാരാളം പൈങ്കിളികള്‍ പാടിയും പാറിയുമൊക്കെ പറക്കുന്നുണ്ടെന്നതും സത്യമല്ലേ?

  പെരിങ്ങോടന്‍ പറഞ്ഞതിനോടൊക്കെയും യോജിക്കുന്നു. ബ്ളോഗാഭിമാനി പെരിങ്ങോടന്‌ കൊടുത്ത മറുപടിക്കൊന്നിനും ബലം പോരാ. (അടി വലുതാക്കാന്‍ നോക്കുന്ന 'മല്ലു' തന്ത്രമല്ല കേട്ടോ!)

  ഓ.ടോ. എണ്റ്റെ പ്രൊഫൈലിലെ ഫോട്ടോ കണ്ട്‌ ഏതോ 'ബുജി'യാണെന്ന് ചിലര്‍ ധരിക്കാന്‍ സാധ്യതയുണ്ട്‌. കഷ്ടകാലത്തിന്‌ ആ അബ്ദുവിണ്റ്റെ വാക്ക്‌ കേട്ട്‌ ഒരു മെക്സിക്കന്‍ കവിയെപ്പറ്റി എന്തോ എഴുതുകയും ചെയ്തു. ഒന്നുകില്‍ തമാശ, അല്ലെങ്കില്‍ ക്വിസ്‌ മത്സരത്തിന്‌ പ്രയോജനം ചെയ്യുന്ന എന്തെങ്കിലും വിവരം(?) എന്ന് കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിക്കുന്നവര്‍ക്ക്‌ ക്ഷമിക്കാന്‍ പറ്റുമോ? ഫോട്ടോയാണെങ്കില്‍ നാലഞ്ചു കൊല്ലം മുമ്പ്‌ മലയ്ക്ക്‌ പോകുന്നതിന്‌ മുമ്പ്‌ എടുത്തതാണ്‌. ഇപ്പോഴത്തെ കുറ്റിത്തലമുടിയും കുറുന്താടിയും കള്ള് കുടി മൂലം വവ്വാല്‍ കണ്ടാല്‍ കൊത്തുന്ന പരുവമായ മുഖവുമൊക്കെ കണ്ട്‌ ബൂലോകവാസികള്‍ ഭയക്കേണ്ടെന്ന് കരുതിയാണ്‌ പഴയ ഫോട്ടോ തൂക്കിയത്‌. ഞാന്‍ ബുദ്ധിജീവിയല്ലേ! വെറുമൊരു പരസ്യമെഴുത്ത്‌/പരസ്യകലാ കാരനാണേ!

   
 • At 2:05 PM , Blogger ദേവന്‍ said...

  അപ്പോ ഇത്തവണ ബ്ലോഗ്ഗേല്‍ അഭിമാനിക്കാനുള്ള വക വലുതായൊന്നുമില്ലെന്നാ അഭിപ്രായം? പത്തമ്പത്‌ കമന്റുള്ളകാരണം നാളെയെങ്ങാന്‍ വായിക്കാം, ഇല്ലേല്‍ എന്റെ ഉറക്കം ഗോവിന്ദാ.
  (പരാജിതോ പ്രൊഫൈലേല്‍ എന്റെ ഒരു പടം വച്ചോ, ബുജി പോയിട്ട്‌ പള്ളിക്കൂട തിണ്ണ പോലും കണ്ടിട്ടുണ്ടെന്ന് പിന്നെയാരും പറയില്ല!)

   
 • At 5:40 PM , Blogger വിശ്വപ്രഭ viswaprabha said...

  എല്ലാവരും ഇവിടെ വന്ന് അത്യാവശ്യവും അതിലും കൂടുതലും കാര്യങ്ങള്‍ പറഞ്ഞ സ്ഥിതിയ്ക്ക് ഞാനുമാവട്ടെ രണ്ടു വരി:

  1.
  ബ്ലോഗാഭിമാനി മൊത്തത്തില്‍ കൊള്ളാമെന്നു തന്നെയാണു തുടക്കം മുതല്‍ തോന്നിയിട്ടുള്ളത്. ഇപ്രാവശ്യം അത്യുക്തി എന്നൊരു ചെറിയ ദോഷം ബാധിച്ചുവോ എന്നൊരു സംശയം. അത്രേയുള്ളൂ.

  2.
  ഗൂഗിള്‍ടോക്കും ബൂലോഗവും തമ്മില്‍ പരസ്പരം യാതൊരു ബന്ധവുമില്ലല്ലോ എന്ന് വാസ്തവത്തില്‍ ഞാന്‍ ബോധവാനായത് ഇന്നാണ്. കാരണം വല്ലപ്പോഴും മാത്രം തുറക്കാറുള്ള എന്റെ ചെറിയ ഗൂഗിള്‍പ്പെട്ടിയില്‍ ഞാന്‍ നോക്കുമ്പോള്‍ ഒരു പറ്റം ബൂലോഗക്കാര്‍ മാത്രമേയുള്ളൂ പറ്റുപടിക്കാരായിട്ട്!
  ഒരു പക്ഷേ മലയാളം യുണികോഡ് ആര്‍മ്മാദിച്ചുനടക്കുന്ന ഏറ്റവും നല്ല രണ്ട് ഗോദകളായതുകൊണ്ടാവാം ഗൂഗിള്‍ടോക്കിനെ ഞാനും ബ്ലോഗിന്റെ ഭാഗമല്ലേ എന്ന് (ഒരു കഥയുമില്ലാതെ) ധരിച്ചുവെച്ചത് ഇന്നുവരെ! (അട പാപീ!)

  അത്തരമൊരു ധാരണയാവാം ബ്ലോഗാഭിമാനിയേയും ഈ കൊച്ചുകുഴിയില്‍ ചെന്നു ചാടിച്ചിട്ടുണ്ടാവുക എന്നു സമാശ്വസിക്കാം ഇനി.

  3.
  ബ്ലോഗുകളെപ്പറ്റി പറയുന്നതിലും കൂടുതല്‍ ബ്ലോഗര്‍മാരെപ്പറ്റി പറയാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ വെറും ഹാസ്യം എന്ന നില വിട്ട് ബ്ലോഗാഭിമാനിക്ക് ഒരു യഥാര്‍ത്ഥ ബ്ലോഗുപത്രമായി ഉയരാന്‍ കഴിയും. ഇക്കാര്യത്തില്‍ മലയാളിയുടെ മുന്‍‌വിധി എന്ന പ്രയോഗം കുറെയൊക്കെ ശരിയാണു താനും. നമ്മുടെ ഒഴിവാക്കേണ്ട ശീലങ്ങളില്‍ ഒന്നു തന്നെയാണതെന്നു മൂന്നരത്തരം.

  4. മല്ലു എന്ന പ്രയോഗം ഒരവഹേളനമായെടുക്കണം എന്ന് എനിക്കു തോന്നുന്നില്ല. ഒരു മല്ലു ആയതില്‍ അഭിമാനിക്കൂ എന്നാണ് ഞാന്‍ എന്റെ മല്ലു കൂട്ടുകാരോട് പഠിപ്പിച്ചുകൊടുക്കാറ്. അസൂയ കൊണ്ടോ അപകര്‍ഷം കൊണ്ടോ അങ്ങനെ വിളിക്കുന്ന മറ്റു നാട്ടുകാരോട് അഹന്തയോടെ അവരോടുള്ള സഹതാപവും ഞാന്‍ അപ്പോള്‍ തന്നെ ഒഴിച്ചുകൊടുക്കാറുണ്ട്.

  എങ്കിലും, നാം വിശ്വസിച്ചാലും ഇല്ലെങ്കിലും മല്ലുകള്‍ക്കുണ്ടെന്ന് സാമാന്യേന നിരൂപിക്കാവുന്ന ദോഷങ്ങളെപ്പറ്റി പറയുമ്പോഴൊക്കെയും അതിനെതിരെ നാം മുഷ്ടി ചുരുട്ടേണ്ടതൊന്നുമില്ല. ഇനിയും കുറേയൊക്കെ നന്നാവാനുണ്ട് നാം എന്നതൊരു വാസ്തവം തന്നെ. അത് ആരെങ്കിലും പറഞ്ഞാല്‍ അതു മലയാളത്തിനേയോ കേരളത്തേയോ അവഹേളിക്കുന്നതായി വ്യാഖ്യാനിച്ചുകൂടാ.
  മൂന്നും മൂന്നാണ്. മലയാളിയും മലയാളവും കേരളവും. എന്റെ പള്ളിക്കൂടത്തില്‍ മൂന്നിനും മൂന്നുതരത്തിലേ മാര്‍ക്കിടാറുള്ളൂ.

  6. വെറും കോപ്പിപേസ്റ്റ് അല്ലെങ്കില്‍ ട്രാന്‍സ്ലേഷന്‍ അല്ലെങ്കില്‍ തല്‍ക്കാലം ഇത്തിരി അനുകരണഭ്രമമോ പൈങ്കിളിവല്‍ക്കരണമോ ഒക്കെ ഉണ്ടായാലും ബ്ലോഗുകളില്‍ കുഴപ്പമൊന്നുമില്ല എന്നാണെന്റെ അഭിപ്രായം. നല്ലതും വേണ്ടതും എന്താണെന്ന് കാലം തിരഞ്ഞെടുത്തുകൊള്ളും. ഒരു ട്രെന്‍ഡ് കണ്ട്രോള്‍ ബൂലോഗത്തിന്റെ സംവിധാനത്തില്‍ എളുപ്പമല്ല. മാത്രമല്ല, എഴുതിത്തെളിഞ്ഞു സാവധാനം സ്വയം തിളങ്ങി വന്ന ബ്ലോഗുകള്‍ക്ക് എത്രയോ ഉദാഹരണങ്ങള്‍ ബ്ലോഗുകളില്‍ തന്നെ ഉണ്ട്.

  7. അനോണിയഭിമാനികള്‍ ആരായിരുന്നാലും തല്‍ക്കാലം അങ്ങനെതന്നെയിരുന്നോട്ടെ. അതിനൊരു രസം കൂടുതലുണ്ട്. (മാതൃഭൂമിയിലെ ‘നിരീക്ഷകന്റെ’ സ്വാതന്ത്ര്യം പോലെ). പക്ഷേ വിമര്‍ശിക്കപ്പെടുന്ന ബ്ലോഗുകളെ പറ്റുന്നത്ര കൃത്യമായി ചൂണ്ടിക്കാണിക്കുന്നതാണു ബുദ്ധി. അല്ലെങ്കില്‍ ചക്കിനു വെച്ചതു കൊക്കിനു കൊണ്ടെന്നു വരും.

  8.
  ഇനി ദുരൂഹമായ എഴുത്തിനെക്കുറിച്ച്. എഴുതാനൊന്നുമില്ലാത്തതുകൊണ്ടല്ല കേട്ടോ, (ചുരുങ്ങിയത് എന്റെയെങ്കിലും) എഴുത്ത് ദുരൂഹമാവുന്നത്. വായിക്കുന്നത് എന്തെങ്കിലും മനസ്സിലായില്ലെങ്കില്‍ എഴുതിയവനും വായിച്ചവനും വേറെ വേറെ അറകളിലാണു പാര്‍ക്കുന്നതെന്നെ ഞാന്‍
  മനസ്സിലാക്കാറുള്ളൂ. കഴിവും പോരിമയുമുണ്ടെങ്കില്‍ ഇടയ്ക്കുള്ള വാതിലുകള്‍ തള്ളിത്തുറന്ന് പരസ്പരം കടന്നുകയറാനാണ് ആദ്യം ശ്രമിച്ചുനോക്കാറ്. വിനീതമായി പറഞ്ഞോട്ടെ, വിശ്വബൂലോഗം ഞാന്‍ വളരെ ആസ്വദിച്ചും മനസ്സിലാക്കിയും വായിക്കുന്ന ഒരു ബ്ലോഗ് ആണ്!

  ലളിതമായി എഴുതണമെന്നുണ്ട് കുറേയധികം. ആശയദാരിദ്ര്യം തീരെ ഇല്ല. പക്ഷേ സമയം തീരെ കമ്മി. പോരാത്തതിന് വേറെ എത്രയോ നല്ല എഴുത്തുകാരുണ്ടല്ലോ അതിനിവിടെ!

  എന്തായാലും വിശ്വബൂലോഗത്തെപറ്റി പറഞ്ഞുവോ എന്നൊരു സംശയമുള്ളതുകൊണ്ട് കുറേക്കാലമായി പറയണമെന്നുദ്ദേശിക്കുന്ന ഇത്തിരി ജല്‍പ്പനങ്ങള്‍ അവിടെ തന്നെ ഒരു കുമ്പസാരപ്പോസ്റ്റ് ആയി ഇടുന്നു.

  എഴുതിപ്പെയ്തിറങ്ങാന്‍ ഒരാകാശം മുഴുവന്‍ മേഘങ്ങളുണ്ടെന്റെ കയ്യില്‍...
  പക്ഷേ വായിച്ചുകോരിയെടുക്കാന്‍ ഒരു തുടം കടല്‍ നീട്ടുമോ നീ?

   
 • At 9:07 PM , Blogger parajithan said...

  ദേവനേ,
  പ്രൊഫൈലില്‍ പടമിട്ടാലും ഇല്ലെങ്കിലും ബൂലോകത്തിലെ ഒന്നാം നമ്പര്‍ ബുജി ദേവനാണെന്നത്‌ ആര്‍ക്കാണറിയാത്തത്‌?

   
 • At 10:07 PM , Blogger അരവിന്ദ് :: aravind said...

  ബ്ലോഗാഭിമാനി നിര്‍ത്തുന്നതായിരിക്കും ഉചിതം എന്ന് തോന്നുന്നു.
  കഷ്ടം, നല്ലോരു പത്രമായിരുന്നു.

  ബൂലോഗം വളരേണ്ടിയിരിക്കുന്നു. ആപ്പിളിന്റെ പല ടെക്നോളജികളും പോലെ, സമയമാവുന്നതിന് മുന്‍പേ ഇറങ്ങിയതായി ഈ വിമര്‍ശന കോണ്‍സെപ്റ്റ്.
  ബൂലോഗര്‍ ഇത്തിരീം കൂടെ ഫേമസ് ആകട്ടെ. വിമര്‍ശനം ഇനി പേരെടുത്താണെങ്കിലും ചൊടിക്കില്ല.
  നൌ ദേ ആര്‍ മീര്‍ മോര്‍ട്ടല്‍‌സ്.  വിട്ടുകള.

   
 • At 11:03 PM , Blogger mariam said...

  ഗൂഗില്‍ ടാക്ക് സ്റ്റാറ്റസിനെ പറ്റി ഒമ്പത് പാര.
  (ഞാന്‍ റ്റാക്ക് പതിവില്ല. സ്റ്റാറ്റസുമില്ല. എന്നാലും..)

  വായിക്കാനുള്ള പുസ്തകം, എഴുത്തു മേശ ഇളകാതിരിക്കാന്‍ മേശയുടെ കാലിനടിയില്‍ “ആപ്” ആയി ഉപയോഗിക്കറില്ലേ?
  (ആപ് വന്ന സ്ഥിതിക്ക്, ഹോഹൊയ് വന്നേക്കാം)

  അലമാരയുടെ താക്കോല്‍ ചിലപ്പൊ “ചെവി തോണ്ടി“ ആവാറില്ലെ?

  എന്തിന്? ശിഖണ്ഡിയെ രണ്ടുമൂന്നു ദിവസം പരിചയാക്കിയില്ലെ?

  അപ്പൊ ഗൂഗിള്‍ റ്റാക് സ്റ്റാറ്റസ് വേറെ എന്തിനെങ്കിലും ഉപയോഗിച്ചാല്‍ അത് രസിക്കാന്‍ പഠിക്കണം. അത് ഇതിനല്ലേ മറ്റത് എന്ന ചോദ്യം ബാലിശമാണ്.

  സരസമായി പറഞ്ഞാല്‍ ഇതിനു “ഹാക്കിങ്ങ്” എന്നു പറയാം.(ഹാക്കിങ് ചരിത്രം തുടങുന്നത് ഇങനെ ഒന്നിനുള്ളത് മറ്റൊന്നിനുപയോഗിച്ചാണ് എന്നു ചരിത്രം പറയുന്നു)

  പിന്നെ ഒരു കാര്യം വായിച്ചിട്ട് മനസ്സിലാവാത്തത് ശരിക്കും ആരുടെ പ്രശ്നമാണ്? ചര്‍ച്ച നടക്കട്ടെ.(അറിയാത്ത ഭാഷ കേട്ടാല്‍ നമ്മള്‍ അവരെ പരിഹസിക്കുമൊ?)
  എന്നാലും ഒരു കാര്യം ഓര്‍ക്കുകയാണ് സാന്ദര്‍ഭികമായി
  ഏറണാകുളത്ത് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നു. കുറസോവയുടെ “ഡ്രീംസ്” കണ്ടിറങ്ങുന്ന പ്രമുഖരോട് പത്രക്കാര്‍ അഭിപ്രായം തിരക്കുന്നു.
  “എങ്ങനെയുണ്ട്?”
  കവയത്രി റോസ്‌മേരി ഒരു നിമിഷം ശ്വാസം പിടിച്ചു നിന്നു. എന്നിട്ട് മൊഴിഞ്ഞു.
  “പ്രക്ഷുബ്ദ്ധ മനോജ്ജ്ഞം!“.
  (സരിതയുടെ മുന്നിലെ മാടകടക്കാരന്‍ ജോയിച്ചേട്ടന്റെ മൂന്ന് സോഡാ കുപ്പിയാണ് വീണു പൊട്ടിയത്)

  -മറിയം-

   
 • At 11:35 PM , Blogger magnifier said...

  എന്തിനു നിര്‍ത്തണം അരവിന്ദ്? എന്റെ അഭിപ്രായത്തില്‍ ആ ഹാസ്യത്തിന്റെ മേമ്പൊടി ഒഴിവാക്കി ഗൌരവമായി ഇതിനെ മുന്നോട്ട് കൊണ്ടുപോവേണ്ടതുണ്ട്.

  “ഭൂതക്കണ്ണാടി“ (Magnifier) എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ മaസിക ആരംഭിച്ച് അതില്‍ ഒരോമാസവും മലയാളം ബ്ലോഗ്ഗുകളില്‍ വെളിച്ചം കാണുന്ന മികച്ച രചനകള്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കാനും വിശകലനം നടത്താനുമുള്ള ഒരു സംരംഭത്തിന് ഞങള്‍ നാലുപേര്‍ ചേര്‍ന്നു തുടക്കം കുറിച്ചിരുന്നു.സതീഷ് തിരുവെള്ളൂര്‍, ഞാന്‍, സുനില്‍ കോങ്ങാട്,രജിത് ലാല്‍ എന്നിവര്‍. (ഞാന്‍ ആരെന്ന് തല്‍ക്കാലം വെളിപ്പെടുത്തുന്നില്ല, നിങ്ങളില്‍ പലര്‍ക്കും എന്നെ അറിയാം)ഇതില്‍ ഉറ്റ സുഹൃത്തുക്കളായിരുന്ന സതീഷും രജിത്തും മൂന്ന് മാസം മുന്നെ ഒരു ബൈക്ക് ആക്സിഡന്റില്‍ ഈ കൂട്ടായ്മയുപേക്ഷിച്ച് ബ്ലോഗുകളില്ലാത്ത ലോകത്തേക്ക് കടന്നുപോയി... അതോടെ ആ സംരംഭം പാതിവഴിയില്‍ നിന്നു പോവുകയും ചെയ്തു. ഇപ്പോള്‍ ഞാന്‍ മാത്രം മാഗ്നിഫയര്‍ എന്ന പേരില്‍ ചില വെടിയൊക്കെ പൊട്ടിച്ച് ഇവിടിങ്ങനെ കൂടുന്നു. ഏതായലും ഉമേഷിന്റെ സംരംഭം വളരെ നല്ലൊരു ചുവടു വെയ്പ്പാണ്! പലപ്പോഴും കണ്ണില്‍ പെടാതെ പോവുന്ന നല്ല രചനകള്‍ കണ്ടെത്തി വായിക്കാന്‍ ഈ സംരംഭം ഉപകരിക്കും എന്ന തികഞഞ വിശ്വാസം ഉണ്ട്. ആശംസകള്‍...(ഇത് മാഗ്നിഫയര്‍ ഒന്നാമന്‍ ഉമേഷിന്റെ ബ്ലോഗ് വാരഫലത്തിലേക്ക് കാലം തെറ്റി അയച്ച ഒരു കമന്റ്)

  ഇതു തന്നെയാണ് എനിക്കു ബ്ലോഗാഭിമാനിയോടും പറയാനുള്ളത്. ഒരു ബ്ലോഗര്‍ക്ക് തന്റെ ആത്മാവിഷ്കാരം നടത്താന്‍ മാത്രമുള്ള വേദിയാണ് ബ്ലോഗിംഗ് എന്ന് നമുക്കംഗീകരിക്കാം. എങ്കിലും വായനയുടെ സ്നേഹത്തിന്റെ വലിയൊരു കൂട്ടായ്മ ഈ സംരംഭത്തില്‍ ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ചില തെറ്റായ പ്രവണതകളെ എതിര്‍ക്കുക തന്നെ വേണം.(ഗൂഗ്ഗിള്‍ ടോക്കിന്റെ കാര്യമല്ല പരഞ്ഞത്) വിമര്‍ശനങ്ങള്‍ പേടിച്ച് ആരും എഴുതാതിരിക്കുകയൊന്നുമില്ലല്ലോ..? പക്ഷേ അത് ബ്ലോഗാഭിമാനി ഇപ്പോഴത്തെ നിലവാരത്തില്‍ പോരാ കുറച്ചുകൂടെ ഗൌരവമായി ചെയ്യണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കാരണം പലപ്പോഴും ബ്ലൊഗില്‍ വരുന്ന നല്ല രചനകള്‍ ആരും ശ്രദ്ധിക്കാതെ പോവുന്നുണ്ട്. അവയെ വായനാക്കാരുടെ ശ്രദ്ധയില്‍ പെടുത്താനും ബ്ലോഗാഭിമാനി ഒരല്പം സ്ഥലം നീക്കിവെക്കേണ്ടിയിരിക്കുന്നു.

  സുനില്‍ കോങ്ങാട് (മാഗ്നിഫയര്‍ രണ്ടാമന്‍)

   
 • At 12:46 AM , Blogger ഞാന്‍ ഇരിങ്ങല്‍ said...

  ബ്ലോഗാഭിമാനി ലക്കം മൂന്ന് വായിച്ചു. അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.
  തികച്ചും അനുയോജ്യമായി ഈ ബ്ലോഗ് കാരണം ദിനം പ്രതി ബ്ലൊഗ് വായനക്കാരുടെയും ബ്ലോഗ് മാന്‍ / മഹതികളുടെയും എണ്ണം കൂടുമ്പോള്‍ നല്ലതു പലതും വായിക്കാന്‍ സമയമൊ കണ്ടെത്താനൊ പറ്റില്ല സാധാരണ വായനക്കാരന്. ഒരു തമശ എന്നതിനപ്പുറം കാര്യങ്ങള്‍ കുറേക്കൂടി സീരിയസ്സ് ആയി കൈ കാര്യം ചെയ്യുകയാണെങ്കില്‍ വായനക്കാര്‍ക്ക് ഒരു പാട് സഹായകമാവും ഈ ബ്ലോഗ് എന്നതില്‍ സംശയമില്ല.

  ലക്കം - 3 യില്‍ എന്നെക്കുറിച്ചും എന്‍റെ കമന്‍ റുകളെ കുറിച്ചും വന്ന വിലയിരുത്തല്‍ ഇഷ്ടമായി.എന്നാല്‍ ചില തെറ്റ് തിരുത്തല്‍ അനിവാര്യമാണെന്ന് തോന്നുന്നു.

  ‘ഭാരതം പുനര്‍ജ്ജനിക്കുമ്പോള്‍’ എന്ന ബ്ലോഗില്‍ ഞാന്‍ കൊടുത്ത ചില കമന്‍ റുകള്‍ വായനക്കാരും ബ്ലോഗാഭിമാനിയും തെറ്റിദ്ധരിച്ചു എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു ആയതിനാല്‍ ഒരു വിശദീകരണം നല്‍കാന്‍ ആഗ്രഹിക്കുന്നു.

  1. മുകളില്‍ പറഞ്ഞിരിക്കുന്ന പ്രസ്തുത ബ്ലോഗില്‍ എന്തു പറയുന്നുവന്ന് സമര്‍ത്ഥിക്കാതെ എഴുതിയതില്‍ എല്ലാ വയനക്കാരെയും പോലെ ഞാന്‍ വിമര്‍ശിച്ചു. കൂടാതെ മഹഭാരതത്തെയും, ഇതിഹാസങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്‍റെ അജ്ഞത വെളിവാക്കുന്നതായിരുന്നു പ്രസ്തുത ബ്ലോഗ്. എന്നാല്‍ മലയാളം ബ്ലോഗ് സാഹിത്യത്തില്‍ നിരന്തരം ഇടപെടുന്ന ഒട്ടനവധി പ്രതിഭാധനന്‍ മാര്‍ ഇതിഹാസങ്ങളെയും വേദങ്ങളെയും കുറിച്ച് ബോധവാന്‍ മാരാണ്. അത്തരം ആളുകള്‍ (ബ്ലൊഗ് ചെയ്യുന്നാതിനാല്‍ അവരൊക്കെ എന്‍റെയും കൂട്ടുകാര്‍ എന്ന് ഉറച്ചു വിശ്വസിക്കുന്നതിനാല്‍) ‘നമുക്ക്’ എന്ന പദം ഞാന്‍ ഉപയോഗിച്ചു. നമുക്ക് എന്ന് ഞാന്‍ അര്‍ത്ഥമാക്കിയത് നിയാല്‍ ഒഴികെ അദ്ദേഹത്തിന്‍റെ വാദഗതി എതിര്‍ക്കുന്ന അറിവുള്ള ആളുകള്‍ എന്നു മാത്രമാണ്. അല്ലാതെ ഞാന്‍- ഇരിങ്ങല്‍ എന്ന ഞാന്‍ അല്ല. എനിക്കറിയാവുന്ന കാര്യങ്ങള്‍കൊണ്ട് ഞാനും എന്‍റെ വാദഗതികള്‍ പറയാം എന്നു മാത്രമാണ് അതു കൊണ്ട് അര്‍ത്ഥമാക്കിയത്.

  2. മണലെഴുത്തില്‍ വന്ന ‘പിന്‍ വലിക്കല്‍’ പ്രയോഗം. പലതവണ ആവര്‍ത്തിച്ച് പറഞ്ഞതാണ്. പോസ്റ്റ് പിന്‍ വലിക്കല്‍ എന്നായിരുന്നില്ല ഞാന്‍ ഉദ്ദേശിച്ചത്. ലേഖന കര്‍ത്താവ് കൊണ്ടുവന്ന വാദം 98% (ഏറ്റക്കുറച്ചിലുകള്‍ കാണാം- ആധികാരികത യില്ല)പേരും തള്ളിക്കളഞ്ഞ സ്ഥ്തിക്ക് പുതിയ വാദമുഖങ്ങള്‍ നിരത്തി സമര്‍ത്ഥിക്കണമെന്നും അതിന്‍ ഇപ്പോഴുള്ള മൊഴി പോരാ എന്നു മാത്രമാണ് ഞാന്‍ അഭിപ്രായപ്പെട്ടത്. പോസ്റ്റ് പിന്‍ വലിക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.

  ആരോഗ്യകരമായി ഞാന്‍ നിക്ഷേപിച്ച കമന്‍റ് കഥ എനിക്ക് നേടി തന്നത് ഒരു വ്യക്തിയുടെ ശ്ത്രുതയും കുറേ കമന്‍ റുകളും മാത്രമാണ്. വിമര്‍ശനത്തെ വ്യക്തി പരമായെടുക്കാതെ ആശയത്തെയൊ എഴുതിയ വാക്കുകളെയൊ ആണെന്ന് മനസ്സിലാക്കുവാന്‍ ബ്ലോഗ് മാന്‍ / മഹതികള്‍ക്ക് കഴിയണം.

  3. ബുജി : പരിവേഷം എനിക്കു തന്നതില്‍ സന്തോഷം. ചിരിച്ച് ചിരിച്ച് ഒന്നും വയ്യാതായി. വിവരമില്ലായ്മ ഒരു കുറ്റമാണൊ ഡോക്ടര്‍? ലോകത്തിലെ വളരെ കുറച്ചു കാര്യങ്ങളെ എനിക്ക് അറിയൂ. അതു തന്നെ വളരെ വളരെ കുറച്ച് മാത്രം.

  4. ഞാന്‍ ബ്ലോഗില്‍ അംഗമായിട്ട് വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ.
  എന്നാല്‍ ഞാന്‍ മനസ്സിലാക്കിയത് എല്ലാവരുടേയും ബ്ലോഗില്‍ ‘ നന്നയിരിക്കുന്നു, കിടിലം, സുന്ദരം, എന്നിങ്ങനെ പുളകിത കമന്‍ റുകള്‍ മാത്രമാണ് കാണുവാന്‍ സാധിച്ചത്. പരസ്പരം സ്നേഹിക്കുന്നതോടൊപ്പം പുറം ചൊറിഞ്ഞു കൊറ്റുക്കേണ്ട ആവശ്യം നമുക്കില്ലല്ലൊ. അതു കോണ്ടാണ് വിമര്‍ശനം പലപ്പോഴും മൂര്‍ച്ച കൂട്ടേണ്ടി വന്നത്. അതില്‍ ബു. ജി ഒന്നും ഇല്ല.
  ബ്ലോഗിലെ എല്ലാ മാന്യ വായനക്കാര്‍ക്കും ഒരേ ബഹുമാനം കൊടുക്കയും അവരുടെ രചനകളെ എനിക്കറിയാവുന്ന കാഴ്ചയില്‍ വായിക്കുകയും വിലയിരുത്തുകയും ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്ത കുറ്റം.
  ഇനിയും തുടരുക തന്നെ ചെയ്യും.
  ബ്ലൊഗാഭിമാനിക്ക് ഒരിക്കല്‍ കൂടി ലാല്‍ സലാം.
  സ്നേഹത്തോടെ
  രാജു

   
 • At 6:13 AM , Blogger കൈപ്പള്ളി said...

  മലയാളിയുടെ കൂടപ്പിറപ്പായ " ദഹിക്കാത്ത വര്‍ത്തമാ‍നം പറയുന്നവന്‍ കേമന്‍" എന്ന അബദ്ധ ചിന്താഗതിയാണോ ഈ പ്രവണതക്ക് പിന്നില്‍? സാധാരണ ഇത്തരം പുറമ്പൂച്ചുകളെ കമന്റടിച്ചോ പോഡ്‌കാസ്റ്റ് നടത്തിയോ വെടിപ്പാക്കി കൊടുക്കുന്ന കൈപ്പള്ളിയെപ്പോലെയുള്ള ബൂലോഗ നിവാസികള്‍ ഇതിനെതിരെ കണ്ണടച്ചിരിക്കുകയാണ്.

  അണ്ണ ഇനി ഒള്ളത് പറയമ്മലെ.

  ഈ കടിച്ച പോട്ടാത്ത മലയാളം വാക്കുകള്‍ വായിച്ച് എപ്പഴും എപ്പഴും ശ്രീഖണ്ഠേശ്വരന്‍ പിള്ളേട ശബ്ദതാരവലി പൊക്കി എടുത്തുവെച്ച് നോക്കി നോക്കി കൈയില്‍ മസില്‍ വന്നു. അതാണെങ്കി മൂനു് നാലു് കിലോ തൂകമോണ്ട്.

  പള്ളിയാണ, ഈ status messages ഞാന്‍ നോക്കി വായിക്കാന്‍ ശ്രമിക്കാറെയില്ല. എനിക്ക അതിനൊള്ള വിവരം ഇല്ലടെ. നീ വേറെ ഒന്നും വിചാരിക്കല്ല്. ക്യേട്ടല്ല്?

  എന്തായാലും പരിപാടി ചൂടുപിടിക്കുന്നുണ്ട. ചിലരൊക്കെ അനങ്ങി തുടങ്ങി. ധൈര്യമായിട്ട് വിട്ടൊ. ആരെയും ഭയക്കരുത്. എല്ലാവനേയും പറ്റി എഴുതണം. എന്നെ പറ്റിയും എഴുതണം. വിമര്‍ശിച്ച് വിമര്‍ശിച്ച് പരിപ്പിളക്കണം.

  വിമര്‍ശനം എന്താണെന്ന് എല്ലാവമ്മാരും ഒന്നു പഠിക്കട്ട്. :-) all the best.

   
 • At 6:22 AM , Blogger കൈപ്പള്ളി said...

  ശ്രീജിത്ത്‌ കെ:
  എന്നെ കുറ്റം പറയുന്നവരോടാണ് എനിക്കേറ്റവും ബഹുമാനവും.
  എന്നോട് ഒരു വാക്ക് പറയാമായിരുന്നു. ഞാന്‍ പറയില്ലെ കുറ്റങ്ങള്‍. :-)

   
 • At 6:38 AM , Blogger ദില്‍ബാസുരന്‍ said...

  കൈപ്പള്ളി ചേട്ടാ,
  ആ അവസാനം പറഞ്ഞത് കലക്കി. :-)

   
 • At 1:11 AM , Blogger കൃഷ്‌ | krish said...

  കുറച്ചു ദിവസം തിരക്കിലായതുകൊണ്ട്‌ ബ്ലോഗുകളൊ കമന്റുകളോ ഒന്നും കാര്യമായി വായിക്കാന്‍ പറ്റിയില്ല. ബ്ലോഗാഭിമാനി ഒന്ന്‌ നോക്കാം എന്ന് കരുതി വന്നതാണ്‌. മൂന്നാം ലക്കവും നന്നായി. വലിയ കുഴപ്പം പറയാനില്ല.

  ടൈറ്റില്‍ 'ബ്ലോഗഭിമാനി' ആണോ അതോ 'ബ്ലോഗാഭിമാനി' -യോ.
  ദ്വൈവാരിക എന്ന്‌ മുകളില്‍ എഴുതിയിട്ട്‌ രണ്ടാഴ്ചക്കുള്ളില്‍ മൂന്ന്‌ ലക്കം ഇറക്കിയില്ലേ.. നല്ല കാര്യം. അപ്പോള്‍ പിന്നെ 'വാരിക' എന്നാക്കുന്നതല്ലേ നല്ലത്‌.

  ബ്ലോഗാഭിമാനി 'നിര്‍ത്താന്‍' പോകുന്നു എന്ന ശ്രുതി ശരിയാണോ. നിറുത്തല്ലേ. ധൈര്യമായി തുടരുക.

  കൃഷ്‌ | krish

   
 • At 6:10 AM , Blogger വിശാല മനസ്കന്‍ said...

  ബ്ലോഗഭിമാനി പുതിയ ലക്കം എവിടെ എവിടെ ചേട്ടന്മാരേ..

   

Post a Comment

Subscribe to Post Comments [Atom]

<< Home