ബ്ലോഗഭിമാനി

:: സ്വതന്ത്ര ബ്ലോഗീയ ഇഷ്ടിക::

Wednesday, October 25, 2006

ബ്ലോഗ്ഗാഭിമാനി - ലക്കം 2

യൂയേയി മീറ്റ്‌: കജാന്‍ജികളെ തീരുമാനിച്ചു.
ഉമ്മല്‍ ക്വയിനില്‍ അടുത്ത പത്തിനു നടത്താനുദ്ദേശിച്ചിരിക്കുന്ന രണ്ടാം യൂയേയി മീറ്റിനുള്ള കജാന്‍ജികളെ തെരെഞ്ഞെടുത്തു. ഡ്രിസില്‍, ആരിഫ്‌, ദില്‍ബന്‍, പട്ടേരി, ഇബ്രൂ എന്നിവരാണ്‌ മീറ്റിലെ മൊയിലാളിമാരെന്നു കമ്മിറ്റി സെക്രട്ടറി കലേഷ്‌ പുലി അറിയിച്ചു. ഒരാളെ "ഒറ്റക്കു" കജാന്‍ജിയാക്കിയാല്‍ കാര്യങ്ങളൊന്നും ശരിയാവില്ലെന്നതിനാലാണത്രേ ആന്റണി മന്തിസഭപോലെയുള്ള ഈ "ജമ്പോ കജാന്‍ജി" പാനല്‍ തെരെഞ്ഞെടുത്തിരിക്കുന്നത്‌.കജാന്‍ജിയാവാന്‍ താല്‍പറ്യമുള്ളവര്‍ മീറ്റിനു ഒരു ദിവസം മുന്‍പെങ്കിലും സെക്കര്‍ട്ടറിയുമായി ബന്ധപ്പെടണമെന്ന് ഭരണിസമിതി അറിയിച്ചു. നവമ്പര്‍ 10 രാവിലെ 10 മണിക്കു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്നും സെക്രട്ടറി ബ്ലോഗാഭിമാനിയോടു പറഞ്ഞു. ഖജാന്‍ജി പാനല്‍ വികസിപ്പിച്ച്‌ 20 പേര്‍ വരേയുള്ള ഒന്നാക്കി തീര്‍ക്കാമെന്നാണ്‌ തന്റെ പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാന ആകര്‍ഷണമായ "ബറാകുഡ ബീര്‍കുഡി" യെപ്പറ്റി തീരുമാനമൊന്നും ആകാത്തതിനാല്‍, ആസ്ഥാന കുടിയന്മാര്‍ പലരും മീറ്റില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സാധ്യതയുണ്ടെന്നും രഹസ്യ വിവരം കിട്ടിയിട്ടുണ്ട്‌. മദ്യനിരോധന മെമ്മോറാണ്ടവുമായി ശ്രീ.അതുല്യ രംഗത്തു വന്നതോടെ"ഡബ്ലിങ്ങ്‌ ദ ലെഗ്സ്‌" (ഇരു കാലില്‍ വന്ന് നാല്‍ക്കാലില്‍ തിരിച്ചു പോകുക)എന്ന ഉദ്ദേശവുമായി മീറ്റിനു വരുന്ന പലരേയും ഈ തീരുമാനം നിരാശരാക്കിയിരിക്കുകയാണ്‌.

മീറ്റു വേണമെന്നു തീരുമാനിച്ച ശേഷം, ഒഫീഷ്യല്‍ യൂയേയി ബ്ലോഗേഴ്സ്‌ ക്ലബ്ബിലിട്ട ആഞ്ചു പോസ്റ്റിലും മല്‍സരബുദ്ധിയോടെ ഒപ്പു വച്ച "അത്തിക്കുര്‍ശ്ശി" എന്ന ബ്ലോഗര്‍ നാട്ടില്‍ പോകുന്ന മൂലം മീറ്റിലുണ്ടാവില്ലെന്നറിയിച്ചു. ഹാജര്‍ ബുക്കില്‍ ഒപ്പു വച്ച്‌ വച്ച്‌ വളഞ്ഞു പോയ ഇദ്ദേഹത്തിന്റെ ചൂണ്ടു വിരലില്‍ ഇടാന്‍ ഒരു "സ്പ്‌ളിന്റ്‌" യൂയേയി കമ്മിറ്റി ഡൊണേറ്റ്‌ ചെയ്തു.

വടംവലിയില്‍ ഉപയോഗിക്കാനായി ശ്രീ. ദേവന്‍ രണ്ടു ടണ്‍ വട കേരളത്തില്‍ നിന്നും ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും, മീറ്റിനു മുന്‍പു തന്നെ വട കണ്‍സൈന്‍മന്റ്‌ എത്തിച്ചേരുമെന്നും ഭാരാവാഹികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ ഇടപാടുകളില്‍ അഴിമതി നടന്നിട്ടുണ്ടെന്നും, "വട കുംഭകോണത്തെ" കുറിച്ച്‌ ഒരു റിട്ടയേഡ്‌ ബ്ലോഗറെ വച്ച്‌ അന്വേഷണം നടത്തണമെന്നും ചിലയിടങ്ങളില്‍ നിന്ന്‌ ആവശ്യമുയര്‍ന്നിട്ടുണ്ട്‌.

മീറ്റില്‍ ഇത്തവണയും "ഐസ്‌ ബ്രേക്കിങ്ങ്‌" വേണ്ടിവരുമെന്നതിനാല്‍, ബാക്കി വരുന്ന ഐസ്‌ സ്മാളടിക്ക്‌ ഉപയോഗിക്കാമെന്നു ചില കുടിയന്മാര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഭക്ഷണത്തിന്റെ മെനു എന്താണെന്നറിഞ്ഞിട്ട്‌ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന്‌ കലേഷും ദില്‍ബാനദനും "ഈറ്റ്‌ ദ പ്രസ്‌" പരിപാടിയില്‍ വച്ച്‌ സൂചിപ്പിച്ചു.




സമസ്യാപൂരണം : ബൂലോഗത്തിലെ പുതിയ തരംഗം

ഇക്കിളിയിട്ടാല്‍ ചിരിക്കാന്‍ പറ്റുന്നതരം തമാശകളും കടിച്ചാല്‍ പൊട്ടാത്ത കഥകളും, ദഹിക്കാത്ത കവിതകളും പിന്നെ ഇടക്കിടെ എല്ലാവരും കൂടി ആഘോഷമാക്കുന്ന കൂട്ടത്തല്ലും മാത്രമുള്ള ബൂലോഗത്തില്‍ സമസ്യാപൂരണം തരംഗം സൃഷ്ടിക്കുന്നു. അമേരിക്കയില്‍ നിന്നും ബ്ലോഗുന്ന മുതിര്‍ന്ന ബ്ലോഗറും ബൂലോഗത്തിലെ വ്യാകരണ-അക്ഷരപിശക് പോലീസുമായ ശ്രീ ഉമേഷ് ആണ് ബൂലോഗത്തിലെ സമസ്യാപൂരണത്തിന്റെ ഉപജ്ഞാതാവ്. ഭാരതീയഗണിതശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങളും, ധാരണകളും സ്ഥിരമായി എഴുതി ബൂലോഗരെ ബോറടിപ്പിച്ചുകൊണ്ടിരുന്ന ശ്രീ ഉമേഷ്, അവിചാരിതമായാണ് സമസ്യാപൂരണരംഗത്തേക്ക് ശ്രദ്ധ തിരിച്ചത്. ആപ്പിള്‍ ഐ-പോഡ് മാര്‍ക്കറ്റിലിറക്കിയപ്പോളുള്ളപോലെ ആദ്യത്തെ സമസ്യയായ "വെളുത്തുപോമെന്നിഹതോന്നിടൂന്നു" എന്നതിന് അഭൂതപൂര്‍വ്വമായ വരവേല്‍പ്പാണ് ബൂലോഗത്തില്‍ ലഭിച്ചത്. അതുവരെ മിക്കദിവസങ്ങളിലും ഈച്ചയടിച്ചുകൊണ്ടിരുന്ന ഗുരുകുലം എന്ന ബ്ലോഗില്‍ ഒറ്റദിവസം കൊണ്ട് നൂറുകണ‍ക്കിന് ഹിറ്റുകള്‍ ലഭിക്കുകയുണ്ടായി.

കാവ്യാത്മകമായ, വൃത്തത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുങ്ങുന്നപൂരണങ്ങളും, വൃത്തബന്ധിതമല്ലാതെ,ആശയം കൊണ്ട് മാത്രം ശ്രദ്ധേയമായ പൂരണങ്ങളും ഒരുപോലെ പ്രവഹിക്കുകയുണ്ടായി. മനപ്പൂര്‍വ്വമല്ലെങ്കിലും, താന്‍ സൃഷ്ടിച്ച സൂപ്പര്‍ഹിറ്റ് പോസ്റ്റില്‍ വളരെയധികം സന്തുഷ്ടനാണെന്ന് ശ്രീ ഉമേഷ് അമേരിക്കയില്‍ നിന്ന് ഞങ്ങളുടെ ലേഖകനെ അറിയിച്ചു. ഒരു സൂപ്പര്‍ ഹിറ്റ് നല്‍കിയ ആവേശത്താല്‍ ശ്രീ ഉമേഷ്, "പഞ്ചേന്ദ്രിയാകര്‍ഷണം" എന്ന അടുത്ത സമസ്യ ഇറക്കിയെങ്കിലും ബൂലോഗരെ അധികം ആകര്‍ഷിക്കാന്‍ കഴിയാതെ അത് ചീറ്റിപ്പോവുകയാണുണ്ടായത് എന്നും റിപ്പോര്‍ട്ടുണ്ട്.

രണ്ടാമത്തെ സമസ്യ തരംഗം സൃഷ്ടിച്ചില്ലെങ്കിലും ഇനി സ്റ്റോക്കുള്ളവ പ്രായഭേദമെന്യേ, ലിംഗഭേദ്യമെന്ന്യേ ബൂലോഗരെ ഹഠാദാകര്‍ഷിക്കാന്‍ കെല്പുള്ളവയാണെന്ന് ഉമേഷ് ഉറപ്പ് പറയുന്നു. അതുറപ്പു വരുത്തുവാനായി നാട്ടില്‍ പ്രചാരമുള്ള "കോളേജ് ശ്ലോക"ങ്ങളെക്കുറിച്ച് ഉമേഷ് ഗവേഷണം നടത്തിയിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്.


ആദ്യ സമസ്യക്കു ലഭിച്ച പൂരണങ്ങള്‍ വായിച്ച്, കവിതയേയും സമസ്യാപൂരണത്തേയും ശ്ലോകങ്ങളേയും സ്നേഹിക്കുന്ന ചിലര്‍ക്ക് അമിതരക്തസമ്മര്‍ദ്ദമുണ്ടായി വൈദ്യ സഹായം തേടേണ്ടി വന്നു എന്ന് സ്ഥിതീകരിക്കാത്ത വാര്‍ത്തയുണ്ടെങ്കിലും ഉമേഷിന്റെ ആദ്യ സമസ്യയിലൂടെ മണ്മറെഞ്ഞെന്നു കരുതിയ പ്രാചീന കേരള കലാരൂപങ്ങളായ പാരഡി മേക്കിംഗ്, കോമിക് ശ്ലോകങ്ങള്‍, തെറിശ്ലോകങ്ങള്‍ എന്നിവ പുനര്‍ജ്ജനിച്ച ആവേശത്തിലാണ് ബൂലോഗര്‍. ബാച്ചി ക്ലബ്ബ് ഗുണ്ട പച്ചാളം, പുലികേശി രണ്ട് തുടങ്ങിയ ബഹുുമുഖപ്രതിഭകള്‍ പങ്കെടുത്ത് ഇ മത്സരം ആവേശഭരിതമാക്കിയ എല്ലാ ബൂലോഗര്‍ക്കും ശ്രീ ഉമേഷ് ശ്ലോകത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞു.



കൈപ്പള്ളിയുടെ പുതിയ ഉദ്യമം പരാജയപ്പെടുന്നോ?

ബൂലോഗത്ത് ചുരുങ്ങിയ നേരം കൊണ്ട് ഭാഷയിലും സമീപനത്തിലും വ്യത്യസ്തതപുലര്‍ത്തുന്ന പോസ്റ്റുകള്‍ കൊണ്ട് പ്രശസ്തനായ കൈപ്പള്ളിയുടെ പുതിയ ഉദ്യമമായ കൊളാബറേറ്റീവ് സ്റ്റോറി വഴിമുട്ടി നില്‍ക്കുന്നു. അക്ഷരത്തെറ്റിനെപ്പേടിച്ച് ബ്ലോഗ് ചുട്ട കൈപ്പള്ളി കുറേനാളായി കൈപ്പള്ളി പോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ എന്ന് സ്ഥാപനം തുടങ്ങി ഹാസ്യപ്രധാനവും വിമര്‍ശനപരവുമായ പോഡ് കാസ്റ്റിംഗിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ചു വരികയായിരുന്നു.

മറ്റു ബ്ലോഗര്‍മാരെ നിഷ്കരുണം ഹെവിവെയിറ്റ് കമന്റടിച്ച് നിരപ്പാക്കുന്നതില്‍ കുപ്രസിദ്ധിനേടിയ കൈപ്പള്ളി ബുള്‍ഡോസര്‍ എന്ന ഓമനപ്പേരിലാണ് ബൂലോഗവൃത്തങ്ങളില്‍ അറിയപ്പെടുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ പുതിയ സൃഷ്ടിയായ കൊളാബറേറ്റീവ് സ്റ്റോറി റ്റെല്ലിംഗ് എന്ന സഹകരണാടിസ്ഥാനത്തിലുള്ള നാടകസൃഷ്ടി ബൂലോഗരെ ആകര്‍ഷിക്കാന്‍ പരാജയപ്പെട്ടുപോയി.

തണുപ്പന്‍ പ്രതികരണം ലഭിച്ച ഈ ഉദ്യമത്തില്‍ തണുപ്പന്‍ എന്ന ബ്ലോഗര്‍ മാത്രമാണ് പങ്കെടുക്കാന്‍ തയ്യാറായി മുന്നോട്ട് വന്നത്.

ബ്ലോഗിലും പ്രൊഫൈലിലും‍ നയനഹാരികളായ പല പല പോസിലുള്ള തന്റെ സുന്ദരഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ച് ബൂലോഗരെ ആകര്‍ഷിക്കാന്‍ കൈപ്പള്ളി ശ്രമിച്ചെങ്കിലും, കൊളാബറേറ്റീവ് കഥപറയല്‍ ഇന്നും എടുക്കാച്ചരക്കായി കിടക്കുന്നു.

കൈപ്പള്ളിയുടെ വ്യത്യസ്തത പുലര്‍ത്തുന്ന ഈ ഉദ്യമവും താമസിയാതെ ഹിറ്റാകട്ടെ എന്ന് ബ്ലോഗാഭിമാനി ആശംസിക്കുന്നു.



പുളകിതന്‍ – ഒരു കുമ്പസാരം.

സംശയം വാസു എന്ന പേരില്‍ ബൂലോഗ ക്ലബ്ബില്‍ കമന്റിയിരുന്ന ശ്രീ.പുളകിതനെ “സംശയമില്ലാത്ത വാസു” എന്ന പേരില്‍ ആരോ ആക്രമിക്കുകയും, ഇതേതുടര്‍ന്നുള്ള മാനസാന്തരം മൂലം, ശ്രീ.പുളകിത്‌ജി തന്റെ തെറ്റു കുറ്റങ്ങള്‍ ഏറ്റു പറഞ്ഞ് ബൂലോഗത്ത്നിന്നും ഒന്നര കിലോ വിടയും വാങ്ങി മടങ്ങിപ്പോകയുമാനുണ്ടായത്. തന്റെ ഭൂതകാലത്തിന്റെ പാപങ്ങള്‍ , നന്നവാന്‍ തീരുമാനിച്ച ശേഷവും, ആദിയായും, അന്തമില്ലാത്തവരായും, അനോണികളായും പിടികൂടുന്നതില്‍ നിരാശനയാണ് ഈ പത്തൊമ്പതുകാരന്‍ അരങ്ങൊഴിയുന്നത്. അപരനായും, സിനികുമാറായ്യും, വിശാലന്റെ അപരനായുമൊക്കെ നീയല്ലേടാ അവതരിച്ചത്, എന്ന ചോദ്യങ്ങള്‍ക്കെല്ലാം, കുറ്റം ഏറ്റു പറഞ്ഞ അദ്ദേഹം ഇറങ്ങുമ്പോള്‍, തിരിഞ്ഞു നിര്‍വികാരതയോടെ ബൂലോഗത്തെ നോക്കി കോട്ടുവായിട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. നന്നവാന്‍ തീരുമാനിച്ചിട്ടും ഒരുത്തനെ ബൂലോഗ ക്ലബ്ബില്‍ നിന്നും ഒഴിച്ചു നിര്‍ത്തുന്ന പ്രവണത നന്നല്ലെന്നും, ബൂലോഗപോലീസില്‍ നിന്നും ഒരു സ്വഭാവ സര്‍ട്ടിഫിക്കറ്റു ഹാജരാക്കിയാല്‍, തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കാമെന്നും, ബൂലോഗ ക്ലബ്ബിന്റെ അഡ്മിന്‍ പുലി ശ്രീ ശ്രീജിത്ത് പുളകിതനെ അറിയിച്ചു.( അല്ലേലും മണ്ടത്തരം കാണിക്കാന്‍ ഇദ്ദേഹത്തേക്കാള്‍ മിടുക്കന്‍ ആര്?)



ഫോട്ടോ ബ്ലോഗിങ്ങ്.. ആശയ ദാരിദ്ര്യമോ ? സ്പെഷല്‍ ഫീച്ചര്‍
ബൂലോഗത്തു പുതിയതായി കണ്ടു വരുന്ന ട്രെന്‍ഡായ ഫോട്ടോ ബ്ലോഗിങ്ങിന്റെ അന്തരാളങ്ങളിലേക്കിറങ്ങിച്ചെന്ന “ബ്ലോഗാഭിമാനി” ലേഖകന്‍ ഞെട്ടിക്കുന്ന സത്യങ്ങളാണ് മനസ്സിലാക്കിയത്. ആശയ ദാരിദ്യം കലശലായ ചിലരാണു ഫോട്ടോ ബ്ലോഗിങ്ങ് പ്രമോഷനുമായി നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഷ്ടി 50 ഡോളര്‍ വിലമതിക്കുന്ന അമൂല്യമായ ക്യാമറകളില്‍ വീടിന്റെ അടുക്കളയിലും, പിന്നാമ്പുറത്തും കുത്തിമുളപ്പിക്കുന്ന പച്ചമുളക്, ഇഞ്ചി, കറിവേപ്പില, തൊട്ടപ്പുറത്തെ ചാണകക്കുഴി, വിറകുപുര എന്നിവയുടെയൊക്കെ പടങ്ങളെടുത്ത് പ്രസിദ്ധീകരിക്കുന്നതാണു പുതിയ പ്രവണത. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫേഴ്സായ തുളസി, സപ്തവര്‍ണങ്ങള്‍, നളന്‍, കൈപ്പിള്ളീ എന്നിവരെ അനുകരിക്കുന്ന ഈ പ്രവണത, നിലവരമുള്‍ല ഫോട്ടോബ്ലോഗുകളോടുള്ള ബൂലൊഗരുടെ പ്രതിപത്തി കുറക്കാനേ ഉപകരിക്കൂ എന്നു റിഡേഴ്സ് ഫോറം നടത്തിയ ഒരു സര്‍വേയില്‍ തെളിഞ്ഞു. ഈ പുതിയ ഫോട്ടോബ്ബ്ലോഗിങ്ങ് തരംഗത്തിനു ശേഷം ‘എതു ആദിക്കും പടമെടുക്കാം” എന്ന ഒരു ഭാഷാപ്രയോഗം തന്നെ ബൂലോഗത്ത് നിലവില്‍ വന്നിരിക്കുകയാണെന്നു നിരീക്ഷകര്‍ അവകാശപ്പെട്ടു. സ്വന്തം ബ്ലോഗില്‍ എന്തിടണമെന്നുള്ള അവകാശം മുഴുവനായും ആ ബ്ലോഗര്‍ക്കു തന്നെയാണെങ്കിലും ഒരു സ്വയം അവലോകനം നല്ലതാണെന്നാണ് ഭൂരിഭാഗം വായനക്കാരും അഭിപ്രായപ്പെട്ടത്.



ദീപാവലി ആഘോഷം: ബാംഗ്ലൂരില്‍ വിവാദം കൊഴുക്കുന്നു

കേരളത്തില്‍ ദീപാവലി, തമിഴ്‌നാട്ടില്‍ ദീപാവളി, ആന്ധ്രയില്‍ ദീപാവലു എന്നീ പേരുകളിലറിയപ്പെടുന്ന ദീവാലി ബൂലോഗര്‍ കഴിഞ്ഞയാഴ്ച ഗംഭീരമായി കൊണ്ടാടി. കഴിഞ്ഞ ഒരാഴ്ചക്കാലമായി പടക്കം‌പൊട്ടലുകള്‍കൊണ്ട് മുഖരിതമായ ബൂലോഗത്തിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് കലാശപ്പടക്കം പൊട്ടിച്ചത്, മണ്ടത്തരങ്ങള്‍ എന്ന ബ്ലോഗിനാല്‍ ക്ഷിപ്രപ്രശസ്തിയിലേക്കുയര്‍ന്ന ശ്രീജിത്ത് എന്ന ബൂലോഗപ്രിയനായ ബാംഗ്ലൂര്‍ ബ്ലോഗറാണ്.

ബാംഗ്ലൂരില്‍ താമസിക്കുന്ന ശ്രീജിത്ത്, അയല്‍‌വക്കത്തുകാര്‍ പടക്കം പൊട്ടിക്കുന്നത് കേട്ട് അസൂയപൂണ്ട് എല്ലാവരേയും വിഢികളാക്കുവാന്‍ പടക്കമൊന്നുമില്ലാതെ, പേപ്പര്‍ കൂട്ടിയിട്ട് കത്തിച്ചെന്നും അത് ആളി സ്വന്തം കാല്‍ പൊള്ളൂവാനും മുണ്ടില്‍ തീ പിടിക്കുവാനും‍ കാരണമായെന്നും, സ്വരക്ഷാര്‍‌ത്ഥം വാട്ടര്‍ ടാങ്കില്‍ അവസാനം ചാടേണ്ടി വന്നുവെന്നും സ്വന്തം ബ്ലോഗില്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

എന്നാല്‍ ഈ വാര്‍ത്ത ഇപ്പോള്‍ ബാംഗ്ലൂരില്‍ ചില വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. "വെടിവച്ചാല്‍ പുക" എന്ന മോഡല്‍ , തീകണ്ടാല്‍ പടക്കം എന്നു കരുതാന്‍ ബംഗലൂരുനിവാസികള്‍ അത്ര ചെവിപൊട്ടന്മാരും, മണ്ടന്മാരുമല്ല എന്ന് ബി.പി.എഫ്.എ(ബാംഗളൂര്‍ പടക്കം ഫാന്‍ അസോസിയേഷന്‍) ചെയര്‍മാന്‍ ശ്രീ വൈകുണ്ഠദൊരൈ അഭിപ്രായപ്പെടുകയുണ്ടായി.

അതേ സമയം, ദീപാവലിപിറ്റേന്ന് ബാംഗ്ലൂര്‍ സിറ്റി പ്രദേശത്ത് വെള്ളം കുടിച്ചവര്‍ക്കുണ്ടായ അസ്വസ്ഥത, മനം‌പിരട്ടല്‍, വയറിളക്കം എന്നിവക്ക് കാരണം ശ്രീജിത്ത് വര്‍ഷങ്ങളായി കഴുകാതെയുടുത്തുകൊണ്ടിരുന്ന ഉടുമുണ്ടുമായി വാട്ടര്‍ ടാങ്കില്‍ ചാടിയതാണോയെന്ന് അന്വേഷിക്കുമെന്ന് ബാംഗ്ലൂര്‍ വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി.


ശ്രീജിത്തിന്റെ വീട്ടിന്റെ ടെറസ്സില്‍ നിന്നും കാറ്റില്‍ പറന്നുയര്‍ന്ന കത്തുന്ന കടലാസു തുണ്ടുകള്‍ കണ്ട് ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എയര്‍ ഫോഴ്സ് വിംഗ്, പാകിസ്ഥാന്‍ മിസൈലുകള്‍ പറന്നുവരികയാണെന്ന് കരുതി ബങ്കറുകളില്‍ ഒളിച്ചത് ദേശീയ സുരക്ഷയിലെ വിള്ളലുകള്‍ തെളിവാക്കിയെന്ന് പ്രതിപക്ഷ നേതാവ് മഡിവാലമഡികൃഷ്ണ പത്രസമ്മേളനത്തില്‍ അറിയിച്ചു.

യഥാര്‍ത്ഥത്തില്‍ പടക്കം പൊട്ടിക്കുവാനായി കടം വാങ്ങിയ മൂന്നുരൂപയുടെ ബീഡിപ്പടക്കവും കൊണ്ട് രാത്രി ടെറസ്സില്‍ കയറിയ ശ്രീജിത്ത് പടക്കത്തിന്റെ തിരി കാണുവാനായി പേപ്പര്‍ കത്തിച്ചതാണെന്നും , അങ്ങനെ അഗ്നി പടരുകയും വാട്ടര്‍ടാങ്കില്‍ ചാടിയ നേരം കൈയ്യിലുണ്ടായിരുന്ന പടക്കം നനഞ്ഞ്പോവുകയും ചെയ്തതാണെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്.

എന്തായാലും ഈ സംഭവം ഒരു കന്നഡ മലയാളി സംഘര്‍ഷമാകാതെ നിയന്ത്രിക്കുവാന്‍ പരിശ്രമിക്കുകയാണ് അധികൃതര്‍.



ക്ലാസിഫൈഡ്സ്;

ബ്ലോഗാഭിമനിയിലേക്ക് സ്റ്റാഫ് റിപ്പോര്‍ട്ടര്‍മാരെ ആവശ്യമുണ്ട്. ബൂലോഗത്തെ സമകാലീന സംഭവങ്ങളെക്കുറിച്ചുള്ള വാര്‍ത്ത്കളും അവലോകനങ്ങളും റിപ്പോര്‍ട്ടു ചെയ്യാനായി ചുറുചുറുക്കുള്ള റിപ്പോര്‍ട്ടര്‍മാരെ ആവശ്യമുണ്ട്. അപേക്ഷകര്‍ പിന്മൊഴികള്‍ സ്ഥിരം കവര്‍ ചെയ്യുന്നവരും, എല്ലാ വിധ സകലമാന ചപ്പു ചവറു ബ്ലോഗുകളും അരിച്ചു പെറുക്കുന്നവരുമായിരിക്കണം. സംഭവങ്ങളെപറ്റി മലയാളത്തില്‍ ടൈപ്പു ചെയ്ത് ഈമെയില്‍ ആയിട്ടായിരിക്കനം റിപ്പോര്‍ട്ടിങ്ങ് നടത്തേണ്ടത്. താല്പര്യമുള്‍ലവര്‍ ഈമെയില്‍ അഡ്രസ്സ് ഇവിടെ കമണ്ടായി ഇടുക, നിങ്ങളുടേയോ എന്റേയോ വ്യക്തിത്വത്തെപ്പറ്റി അങ്ങോട്ടുമിങ്ങോട്ടും യതൊരു തരത്തിലുള്ള ചോദ്യോത്തരങ്ങളും ഉണ്ടായിരിക്കുന്നതല്ല. അനോണികളുടെ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

ശമ്പളം= 2000 ഇറാനി റിയാല്‍ ,
ബാക്കി എല്ലാ ആനുകൂല്യങ്ങളും (തരില്ല)

56 Comments:

  • At 10:37 PM , Blogger ബ്ലോഗഭിമാനി said...

    "ബ്ലോഗ്ഗാഭിമാനി - ലക്കം 2" പുറത്തിറങ്ങി !

    മാന്യ വായനക്കാരേ: ലക്കം ഒന്ന് പുറത്തിറങ്ങിയ ശേഷമുള്ള ഗംഭീര പ്രതികരണങ്ങളെ മാനിച്ച് “ബ്ലോഗാഭിമാനി - ലക്കം 2“ പുറത്തിറക്കിയിരിക്കുന്നു. വായിക്കൂ വരിക്കാരാകൂ..

     
  • At 10:47 PM , Blogger Shiju said...

    ശ്രീജിത്തും കുമാറും ആണോ ഈ ബ്ലോഗ്ഗാഭിമാനികള്‍ എന്നു എനിക്ക് വര്‍ണ്ണ്യത്തിലാശങ്ക. ആരായാലും ഈ പരിപാടി അത്യുഗ്രന്‍.

     
  • At 10:48 PM , Blogger സുല്‍ |Sul said...

    തകര്‍പ്പന്‍. ഇതില്‍ കൂടുതല്‍ പറയാന്‍ ഞാന്‍ ആളല്ല.
    ഞാന്‍ ഏതായാലും വരിക്കാരനായി.
    പിന്നെ ഞാന്‍ ധന്യനായി.

    -സുല്‍

     
  • At 10:52 PM , Blogger Adithyan said...

    പരിപാടി കൊള്ളാം...
    എന്റെ പേര് രണ്ടിടത്ത് പറഞ്ഞിട്ടുണ്ട്. അത്യുഗ്രന്‍ പോസ്റ്റ് ;)

    ശ്രീജിത്ത് തന്നെ ആണെന്ന് തോന്നുന്നു, അല്ലേല്‍ അവസാനത്തെ അത്രേം നീളത്തിലുള്ള ‘സ്വയം പൊക്കല്‍’ ഉണ്ടാവാന്‍ ചാന്‍സ് ഇല്ലായിരുന്നു.

    ബ്ലോഗാഭിമാനി പറഞ്ഞതുകൊണ്ടൊന്നും എന്റെ ഫോട്ടോഗ്രാഫിയിലുള്ള കമ്പക്കെട്ട് അവസാനിപ്പിക്കില്ല എന്നു ഞാന്‍ എല്ലാ വായനക്കാരെയും അറിയിക്കുന്നു. ഒന്നേല്‍ ആശാന്റെ നെഞ്ഞ്, അല്ലേല്‍ കളരീടെ പുറം എന്നതാ എന്റെ പോളിസി.

     
  • At 10:53 PM , Blogger ബ്ലോഗഭിമാനി said...

    ഷിജൂ.. അല്ല, കുമാറോ ശ്രീജിത്തോ അല്ല ഇത് ! ആദ്യ ലക്കം ഇറക്കിയത് ഞാന്‍ ഒറ്റക്കായിരുന്നു. ഇത്തവണ ഞങ്ങള്‍ രണ്ടു പേരുണ്ട്. അതേ, നിങ്ങളറീയുന്ന, നിങ്ങളേയറിയുന്ന, ബൂലോഗത്തെ സ്നേഹിക്കുന്ന രണ്ടുപേര്‍.

    എനിക്ക് ഒരു പുലിയെതന്നെ സഹായത്തിനു കിട്ടിയതില്‍ ഞാന്‍ അഭിമാനിക്കുന്നു !

    ശ്രീജിത്ത് “ആരെടാ ഈ ബ്ലോഗാഭിമാനി” എന്നുള്ള റിസര്‍ച്ചിലാണ് ! ആ പാവത്തെ സംശയിക്കല്ലേ !

     
  • At 10:58 PM , Blogger Adithyan said...

    നിങ്ങളറീയുന്ന, നിങ്ങളേയറിയുന്ന, ബൂലോഗത്തെ സ്നേഹിക്കുന്ന രണ്ടാമത്തെ പുലി ഞാനല്ല എന്നു ഞാനും വ്യക്തമാക്കിക്കൊള്ളുന്നു ;)

    ആര്‍ക്കും സംശയം ഒന്നും തോന്നണ്ടാന്നു കരുതിയാണേയ് ;)

     
  • At 10:59 PM , Blogger Sreejith K. said...

    ഹ ഹ. ഇത് തകര്‍പ്പന്‍ പോസ്റ്റ്. എനിക്കിഷ്ടായി. ഇത്രേം നര്‍മ്മബോധം ഉള്ള പുലി/പുലികള്‍ ഏതാണാവോ. വിശാലേട്ടന്‍ നാട്ടിലാണല്ലോ, പിന്നെയാര്?

    എന്തായാലും ഒരു ക്ലൂ കിട്ടി. എന്റെ പുതിയ പോസ്റ്റ് വായിച്ചിട്ടുണ്ടല്ലോ. അത് വായിച്ച പത്ത്-ഇരുപത് പേരെ ഇനി സംശയിച്ചാല്‍ മതിയല്ലോ. ഐ.പി. അഡ്രസ്സിന്റെ ജാതകം വച്ച് പേരും നാളും കണ്ടു പിടിക്കുന്ന ജാലവിദ്യ ആരെങ്കിലും ഒന്നു പറഞ്ഞു തര്വോ?

     
  • At 11:00 PM , Blogger Shiju said...

    ബ്ലോഗാഭിമാനി നിങ്ങള്‍ ആരാണെന്ന് അറിയേണ്ട. എന്നാലെ വായനയ്ക്ക് ഒരു ഇതുണ്ടാവൂ.

    ഇതേ പോലുള്ള തകര്‍പ്പന്‍ ലക്കങ്ങള്‍ക്കായി തുടര്‍ന്നും കാത്തിരിക്കുന്നു. ബൂലോഗത്തെ വസ്തുനിഷ്ടമായും യുക്തുഭദ്രമായും വിലയിരുത്തുന്ന പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു. ഞാന്‍ ആയുഷ്ക്കാല മെമ്പര്‍ ആയിരിക്കുന്നു. ‍

     
  • At 11:08 PM , Blogger Unknown said...

    ബ്ലോഗാഭിമാനി,
    എന്തിനധികം പറയുന്നു, അങ്ങനെ ലക്കം 2ഉം കലക്കി.

     
  • At 11:14 PM , Blogger Unknown said...

    പുലികളേ,
    കലക്കി. ശൈലി നോക്കി ആളെ പിടിയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നന്ന്. സംഭവം രസിച്ചു. ഈ ലക്കം മുന്നത്തേതിനേക്കാള്‍ കേമം. ഒരു പുലിയേക്കാള്‍ രണ്ട് പുലികളാണല്ലോ നല്ലത്.

    (ആളുകളെ അറിയാം എന്നതിനാല്‍ എനിക്ക് ഷിജു പറഞ്ഞ ത്രില്‍ ഇല്ല. :-()

     
  • At 11:16 PM , Blogger Unknown said...

    ഞാന്‍ സ്വന്തം പേരില്‍ മാത്രമേ കമന്റും പോസ്റ്റും ഇടൂ. അതിനാല്‍ ആളെ അറിയാം എന്നതിനപ്പുറം എനിക്ക് ഈ ബ്ലോഗുമായി നോ ബന്ധം! :-)

     
  • At 11:16 PM , Blogger Siju | സിജു said...

    രണ്ടാം ലക്കം ഒന്നാമത്തേതിനെ കടത്തിവെട്ടി. സ്വന്തം ലേക്ഗന്‍ ആകാന്‍ താല്പര്യം ഉണ്ടായിരുന്നു. പക്ഷേ സമയക്കുറവ്, ഫ്രീലാന്‍സ് ആകാന്‍ പറ്റുമോന്ന് നോക്കട്ടെ.

     
  • At 11:24 PM , Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    ബ്ളോഗാഭിമാനികളേ നിങ്ങള്‍ ആരാണെന്നു നിങ്ങള്‍ എന്നോടു പറഞ്ഞാല്‍ ഞാന്‍ നിങ്ങളോടു പറഞ്ഞുതരാം നിങ്ങളാരാണെന്നു----ഒരു പപ്പു സ്റ്റൈല്‍
    നടക്കട്ടെ തകര്‍പ്പന്‍ ശ്രമം

     
  • At 11:27 PM , Blogger കരീം മാഷ്‌ said...

    ഞാനാണ്‌ എന്നു ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അസ്‌ഥാനത്ത്‌.
    ഞാനിപ്പോള്‍ കല്ല്യാണങ്ങളും ആഘോഷങ്ങലുമായി അല്‍പ്പം തെരക്കിലാ don't disturb, Just reach "Home" country"

     
  • At 11:27 PM , Blogger കരീം മാഷ്‌ said...

    This comment has been removed by a blog administrator.

     
  • At 11:32 PM , Blogger Rasheed Chalil said...

    ഇത് കലക്കി.

     
  • At 11:38 PM , Blogger Unknown said...

    എന്തര് പറഞ്ഞാലും ശരിയന്ന... ഞാന്‍ ഫോട്ടം പിടിക്കിനത് നിര്‍ത്തൂല്ലണ്ണാ...

    [ അത്രക്ക് മോശമാണോ?:( ]

    പക്ഷെ ബ്ലോഗാഭിമാനി കൊള്ളാം...

     
  • At 11:39 PM , Blogger മുസ്തഫ|musthapha said...

    വളരെ നല്ലൊരു കാര്യം... അനോണികള്‍ പോലും പറയാന്‍ മടിക്കുന്നത് തുറന്ന് പറയുന്നൊരു ബ്ലോഗ്.

    പിന്നണിയിലുള്ളവര്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാം... ഹാസ്യാത്മകമായി കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാനുള്ള ഈ കഴിവ് കാത്തു സൂക്ഷിക്കുക.

    എല്ലാ വിധ ഭാവുകങ്ങളും!

    ബ്ലോഗാഭിവാദ്യങ്ങള്‍

     
  • At 11:40 PM , Blogger കുറുമാന്‍ said...

    ഓരോ ലക്കവും ഒന്നിനൊന്നു ഹൃദ്യമാക്കികൊണ്ട്‌, മലയാളം ബ്ലോഗുകളുടെ നെറ്റിയില്‍ തിലകകുറി അണിയിച്ചുകൊണ്ട്‌, ബ്ലോഗാഭിമാനി അതാ, ആയിരക്കണക്കിനു വായനക്കാരുമായ്‌ തന്റെ ജൈത്രയാത്ര തുടരുന്നു.

    അണിയറയിലുള്ള രണ്ട്‌ പുലികള്‍ക്കും (ആദ്യ പുലിയേയും, രണ്ടാം പുലിയേയും എനിക്ക്‌ പുടി കിട്ട്‌) ആശംസകള്‍ നേര്‍ന്നുകൊണ്ട്‌, അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു

     
  • At 11:40 PM , Blogger -B- said...

    ബ്ലോഗാഭിമാനി കസറുന്നുണ്ടല്ലോ. ഇതാരാണെന്നറിയാണ്ട് നെഞ്ചകത്തിനുള്ളില്‍ ആകെ കൂടി ഒരു ജഞ്ജലിപ്പ്.

     
  • At 11:50 PM , Blogger ഉത്സവം : Ulsavam said...

    അഭിമാനി തകര്‍ക്കുന്നു.
    കൊള്ളാം നല്ല റിപ്പോര്‍ട്ടിംഗ്‌.
    കൂടുതല്‍ ലക്കങ്ങള്‍ക്കായി കത്തിരിക്കുന്നു.

    ഓടോ : ബ്ലോഗാഭിമാനിയ്ക്കെന്താ കൊമ്പുണ്ടോ..?
    (കട : കൈരളി സാക്ഷി) :-)

     
  • At 11:58 PM , Blogger ചില നേരത്ത്.. said...

    ബ്ലോഗാഭിമാനിയിലെ പുലികള്‍ ആരായിരുന്നാലും കൊള്ളാം, സംഭവം നന്നായിരിക്കുന്നു.
    ഓഫ് : പിന്നെ ഖജാ‌ന്‍ജി പണി എന്നെയും(ഇബ്രു) ഏല്‍പ്പിച്ചിരിക്കുന്നുവെന്ന സെക്രട്ടറി കലേഷിനോട്,
    എല്ലാ ബഹുമാനങ്ങളോടെയും പറയുന്നു. “എനിക്കാ പത്തിരിയും വേണ്ട, കോഴി ഇറച്ചിയും വേണ്ട’‘.

     
  • At 12:07 AM , Blogger മുസാഫിര്‍ said...

    സംഭവം രസകരമായിട്ടൂണ്ട്.പ്രസാധകരെ അറിഞ്ഞിട്ടെന്തിനാണ് ? ചുമ്മാ വായിച്ചാല്‍ പോരെ ?
    (കിട്ടാത്ത മുന്തിരി ?)

     
  • At 12:09 AM , Blogger ഇടിവാള്‍ said...

    ബ്ലോഗാഭിമാനി ഗെഡീസ്, ആരായാലും കൊള്ളാം, അടി വീഴുമ്പോഴും തുല്യമായിട്ടു വീതിച്ചോളണേ !

     
  • At 12:14 AM , Blogger രാജ് said...

    ഉഗ്രന്‍.

     
  • At 12:15 AM , Blogger വാളൂരാന്‍ said...

    ഹാ... ഇതുഗ്രനാണേയ്‌.... ആ ഒരു സ്റ്റൈല്‍ കലക്കന്‍... ഞാനും പറയുന്നു എനിക്കു മനസ്സിലായി പുലികളെ... (ചുമ്മാതെ!!)

     
  • At 12:25 AM , Blogger ചില നേരത്ത്.. said...

    Proof Reading ഒരു ആര്‍ഭാടമല്ല ബ്ലോഗാഭിമാനിക്ക് എന്ന ഒരു സജഷനുണ്ട്.

     
  • At 12:34 AM , Blogger രാജീവ് സാക്ഷി | Rajeev Sakshi said...

    അടിപൊളിയായി കൂട്ടുകാരെ.
    ഞാനും വരിക്കാരനായി.


    ഇതാരാണെന്നറിയാണ്ട് നെഞ്ചകത്തിനുള്ളില്‍ ജഞ്ജലിപ്പുള്ളവര്‍ക്ക് ഒരു കുളു.
    ഇതിലെ ഒരു പുലി ഈ പോസ്റ്റില്‍
    ഒറിജിനല്‍ പേരിലും കമന്‍റിയിട്ടുണ്ട്. ;)
    ഇനി അതാരാന്നു ചോദിച്ച് എന്‍റെ പിന്നാലെ
    ആരും വരണ്ട.
    അമ്മച്ച്യാണേ വക്കാര്യേ കാട്ടിത്തരാന്നു പറഞ്ഞാലും ഞാന്‍ പറയില്ല.

     
  • At 12:35 AM , Blogger വേണു venu said...

    പേരു പോലെ ബൂലോകത്തിന്‍റെ ഒരു അഭിമാനമായി തീര‍ട്ടെ ബ്ലോഗാഭിമാനി എന്ന ഈ സം‍രംഭം.രണ്ടൂ ലക്കങ്ങളും നന്നായിരുന്നു.നല്ല തുടക്കം.ഞാന്‍ വരിക്കാരനായിരിക്കുന്നു.

     
  • At 12:41 AM , Blogger സു | Su said...

    പരിപാടിയൊക്കെ കൊള്ളാം.

    അക്ഷരത്തെറ്റൊക്കെ മാറ്റിയിരുന്നെങ്കില്‍ കുറച്ചുംകൂടെ അഭിമാനിക്കാമായിരുന്നു ;)

     
  • At 12:47 AM , Blogger ഏറനാടന്‍ said...

    എന്റെമ്മോ ഞാനിതാ സാഷ്‌ടാംഗം വീണിരിക്കുന്നു ബ്ലോഗാഭിമാനിയേ..

    പഴയ ഒരു ഹെര്‍ക്കുലീസ്‌ സൈക്കിളിന്റെ ഉടമയായ എനിക്ക്‌ ഈ വാരിക വിതരണം ചെയ്യുവാന്‍ എന്തോന്നാണ്‌ ചെയ്യേണ്ടതെന്ന് എറിഞ്ഞാല്‍ അല്ല അറിഞ്ഞാല്‍ കൊല്ലാം ഛെചെഛെ.. കൊകൊള്ളാം...

     
  • At 12:53 AM , Blogger അരവിന്ദ് :: aravind said...

    കൊള്ളാം...നല്ലോം രസിച്ചു.

    ആശംസകള്‍.

    സാക്ഷ്യേ....അങ്ങേര്‍ ആരായാലും സ്വതന്ത്രനായി എഴുതട്ടെ.
    ആരാണെങ്കിലും വായനക്കാര്‍ക്ക് രസിച്ചാല്‍ പോരേ?
    കുളുവൊന്നും കൊടുക്കേണ്ട...സ്പോയിത്സ്പോര്‍ട്ട് കളിക്കല്ലേ പ്ലീസ്..
    ഐ.ഡി പുറത്തായാല്‍ ആള്‍ക്കാര്‍ക്ക് പിന്നെ രസിക്കില്ല(വാര്‍ത്തകള്‍ പേര്‍സണല്‍ ആയി എടുക്കും)
    എന്നാണ് എനിക്ക് തോന്നുന്നത്.

    അടുത്തലക്കത്തിനായി കാത്തിരിക്കുന്നു.

     
  • At 12:56 AM , Blogger ദേവന്‍ said...

    ഹിതു ഹൊള്ളാം. ഹാരപ്പാ ഹീ ഹഞ്ജാതര്‍?

     
  • At 1:12 AM , Blogger mariam said...

    മൊഹഞ്ജതാ‍ാരൊ വിരല്‍ മീട്ടി..

     
  • At 1:26 AM , Blogger അന്‍‌വര്‍ സാദത്ത് | anwer sadath said...

    ഈ പത്രക്കാരെ കൊണ്ടു തോറ്റു... അപ്പോഴേക്കും അവന്മാ‍ര്‍ അതെഴുതിയോ.... ;)


    കഷ്ടി 50 ഡോളര്‍ വിലമതിക്കുന്ന അമൂല്യമായ ക്യാമറകളില്‍ വീടിന്റെ അടുക്കളയിലും, പിന്നാമ്പുറത്തും കുത്തിമുളപ്പിക്കുന്ന പച്ചമുളക്, ഇഞ്ചി, കറിവേപ്പില,
    ഇതു എന്നെ ഉദ്ദേശിച്ചുള്ളതാണ്.. എന്നെ തന്നെ ഉദ്ദേശിച്ചുള്ളതാണ്...എന്നെ മാത്രം ഉദ്ദേശിച്ചുള്ളതാണ്...

    ആദിയേ ഞാന്‍ ഫുള്‍ സപ്പോര്‍ട്ട് തരുന്നു... അങ്ങിനെ ഒന്നും ഞങ്ങള്‍ പിന്മാറില്ല...അല്ലേ... ?

    ഓ.ട്ടോ : പുലികളേ...സംഭവം കിടിലം...അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു...ആരാന്നു പറയാതിരിക്കുന്നതാണു നല്ലത്... ( അവനവന്റെ തടി അവനവന്‍ തന്നെ നോക്കണമല്ലോ ;))

     
  • At 3:01 AM , Blogger K.V Manikantan said...

    ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് എനിക്ക് എന്തു പറയുന്ന പത്രാധിപരേ, എന്ന് ചോദിച്ചുകൊണ്ട് ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരിക്കുന്നു.

    പത്രാധിപന്മാറ് പുലികള്‍ ആണെന്ന കാര്യം ശ്രദ്ധിക്കുക. ഈ എലി അല്ല അല്ല അല്ല എന്ന് ഇതിനാല്‍ തെര്യപ്പെടുത്തുന്നു.

    ദില്‍ബു ആണെന്ന് എനിക്ക് സംശയം. പണ്ട് സ്കൂളൊല്‍ പഞ്ചബാണന്‍ ഇറക്കി തല്ല് വാങ്ങിയതാണല്ലോ?

    വീണ്ടും പറയട്ടെ..... ഞാന്‍ അല്ല. നിങ്ങളുടെ ഫോണിലെ പൈസ ചുമ്മാ കളയല്ലേ....

     
  • At 3:12 AM , Blogger Unknown said...

    ഹൈ! ഞാനല്ലെന്നേ... പറഞ്ഞാലും മനസ്സിലാവില്ലെങ്കില്‍ എന്ത് ചെയ്യും?

    സങ്കു ചേട്ടാ എന്നോട് ഈ പാര വേണ്ടായിരുന്നു. ഞാനായിരുന്നു എങ്കില്‍ സ്വന്തം പേരില്‍ ഇതൊക്കെ എഴുതിയേനേ. അടി പേടിച്ച് പേര് മാറ്റുന്നതിന് പകരം അടി കിട്ടുന്നത് എഴുതാതിരിക്കുക എന്നതാണ് എന്റെ പോളിസി.ഇത് ഞാനല്ലാ പൂയ്.......... :-)

     
  • At 3:39 AM , Blogger ഡാലി said...

    അഞ്ജാതരാകുന്ന ഹഞ്ജാതര്‍ പുലികളേ അടിപൊളി!

     
  • At 3:59 AM , Blogger പട്ടേരി l Patteri said...

    ബ്ലോഗാഭിമാനി കൊള്ളാം ....അടികിട്ടുമ്പോള്‍ വീതിച്ചെടുക്കാനാണോ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ :)
    ഓരോ വാക്കിനെയും കീറിമുറിക്കുന്നവരാണു ബൂലോഗവാസികള്‍ ..അതുകൊണ്ടു ഹാസ്യാമാണു ലക്ഷ്യമെങ്കിലും അതിനു പിന്നിലെ കാര്യവും ശ്രദ്ദിച്ചാല്‍ നന്ന്... (ഏതായാലും ഒരു നാള്‍ ഒരു പൊന്നാട അണിയേണ്ടതല്ലേ :)
    ഓ ടോ : ഹ ഹ : നീയാണൊ യു എ ഈ യിലെ ബ്ലോഗഭിമാനി പുലി എന്ന ചോദ്യം (ഫോണ്/ചാറ്റ്/മെയില്‍ വഴി ) കേള്‍ക്കാത്ത ഏതെങ്കിലും ഇമറാത്തി ബ്ലോഗര്‍ ഉണ്ടോ? ;)

     
  • At 4:22 AM , Blogger Rasheed Chalil said...

    ബൂലൊഗത്ത് ഇത്തിരിവെട്ടവുമായി തപ്പിത്തടഞ്ഞ് നടക്കുന്ന മ്മളേയും സംശയിക്കുന്നുണ്ടെത്രെ. ഇങ്ങനെ എഴുതാന്‍ കഴിയുമായിരുന്നെങ്കില്‍ എന്നേ രക്ഷപെട്ടു പോയേനേ.

    ഈ രക്തത്തില്‍ മ്മക്ക് പങ്കില്ല.

     
  • At 6:48 AM , Blogger thoufi | തൗഫി said...

    ബ്ലോഗിന്റെ പേരു സൂചിപ്പിക്കുന്നതു പോലെയും,ബ്ലോഗിന്റെ സൈഡ്‌ ലിങ്കില്‍ chintha.com എന്നുള്ളതുകൊണ്ടും ഇതിന്റെ പിന്നില്‍ ഒരു ഇടതുപക്ഷാനുകൂല ബ്ലോഗര്‍ ആണുള്ളതെന്ന് നമ്മക്കൂഹിച്ചെടുക്കാം.
    മാത്രവുമല്ല,ആന്റണി മന്ത്രിസഭക്കിട്ടുള്ള കുത്തും ഓരോ വാര്‍ത്തകളുടെയും തലക്കെട്ടിന്റെ നിറവും പിന്നെ തരാന്‍ കഴിയില്ലെന്നുറപ്പുള്ള വാഗ്ദാനങ്ങളും ഇതിന്റെ പിന്നില്‍ ഒരു ചുകപ്പന്‍ സഖാവണെന്ന് വ്യക്തമാക്കുന്നുണ്ട്‌.

    ഇനിയും ആരാണെന്നു മനസ്സിലായില്ലേ,ബ്ലോഗര്‍മാരേ...?

     
  • At 7:55 PM , Blogger അനംഗാരി said...

    മിന്നാമിനുങ്ങ് പറഞ്ഞത് ശരി!.ഒരു സഖാവിന്റെ കറുത്ത കൈകള്‍ ഞാന്‍ കാണുന്നു. അതും, യു.എ.ഇയില്‍ നിന്ന്!ങും..നടക്കട്ടെ!പിന്നൊരാള്‍..അത് സി.ഐ.എ.ചാരനാണ്...
    സൂക്ഷിക്കുക..

    ഓ:ടോ: എന്തായാലും ഇത് ഉഗ്രന്‍.അഭിനന്ദനങ്ങള്‍.

     
  • At 8:35 PM , Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

    മിന്നാമിനുങ്ങേ, ഇതു പോളേട്ടന്റെ ചിന്ത മേറ്റ ചിന്തയല്ല. അതു വേ ഇതു റേ.......

     
  • At 8:38 PM , Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

    മിന്നാമിനുങ്ങേ, ഇതു പോളേട്ടന്റെ ചിന്ത മേറ്റ ചിന്തയല്ല. അതു വേ ഇതു റേ.......

     
  • At 10:00 AM , Blogger sreeni sreedharan said...

    നാട്ടുകാരെ ഇനി ഞങ്ങള്‍ സത്യം പറയാം...
    ഇതിനു പിന്നില്‍ ഞാനും ആദിയുമാണ് :)

     
  • At 10:05 AM , Blogger Adithyan said...

    പച്ചാളം, നെന്നോടീ ന്യൂസ് ഇത്ര പെട്ടെന്ന് പുറത്തു വിടരുതെന്ന് ഞാന്‍ പറഞ്ഞതല്ലെ?
    ;)

     
  • At 12:39 PM , Blogger ഇടിവാള്‍ said...

    ഞാനാണിതിനു പിന്നില്‍ എന്ന്‌ അതിഭീകരമായി സംശയിക്കുന്നുണ്ടെന്നു, ഇന്നലെയും ഇന്നുമായി വന്ന ചില ഫോണ്‍ കോളുകളില്‍ നിന്നും മനസ്സിലായി...

    ഹനുമാന്‍ മാറുകീറിയപോലെ, പണ്ടു ഞാന്‍ മാറു തുറന്ന്‌ C;/My Love Documents ഫോള്‍ഡറിലെ ചിത്രങ്ങള്‍ കാണിച്ച പോലെ, ഇനി നെഞ്ചു തുറന്ന്‌ എന്റെ മനസ്സു ശുദ്ധമാണെന്നു കാണിക്കാന്‍ എനിക്കാവില്ലലോ എന്റെ ഈശ്വരന്മാരേ..

    കാരണം.. മാറു കീറിയാല്‍ ഞാന്‍ വടിയാവില്ലേ.. നല്ല കുരുത്തക്കേടും വികൃതിയുമുണ്ടെങ്കിലും പറക്കമുറ്റാത്ത രണ്ടു ക്ടാങ്ങള എനിക്കുള്ളതേ..

    സമയക്കുറവും ആശയ ദാരിദ്ര്യം മൂലവും എന്റെ ബ്ലോഗില്‍ തന്നെ ഒരു പോസ്റ്റിടാന്‍ സമയമില്ലാതിരിക്കുവാ.. അതിനിടക്കു ഞ്നിതു ചെയ്യുവോന്നു നിങ്ങളു പറ..

    എന്റെ ബലമായ സംശയം, ആദിയും പച്ചാളവും തന്നെ ആണെന്നാ;)

    ഓ.ടോ: കുറുമാന്‍ ഇപ്പോ ഇമറാത്തിലെ ആരെ ഫോണ്‍ വിളിക്കുമ്പോഴും " നമസ്കാരം ബ്ലോഗാഭിമാനി പത്രാധിപരേ" എന്നു സംബോധന ചെയ്താണത്രേ സംസാരിക്കുന്നത്‌ !

     
  • At 10:26 PM , Blogger ബ്ലോഗഭിമാനി said...

    മാന്യ വായനക്കാരേ,
    എന്തെഴുതുന്നു എന്നതിലുപരി, ആരെഴുതുന്നു എന്നറിയാനുള്ള ജിജ്‌ഞാസയാണ് ഇതില്‍ കമന്റിയ പലര്‍ക്കും എന്നെനിക്കു തോന്നി. ബ്ലോഗാഭിമാനിയെക്കുറിച്ചുള്ള “ക്ലൂ”വുകളും, സംശയങ്ങളുമെല്ലാം വിരല്‍ ചൂണ്ടുന്നത് ഇതിലേക്കാണ്.

    മേല്പറഞ്ഞവരില്‍ ആരുമല്ലഞങ്ങള്‍, ഞങ്ങള്‍ അജ്‌ഞാതരായിരിക്കുന്നതിനുള്ള കാരണം, ഇവിടെ എന്തു തോന്നിവാസവും എഴുതിപ്പിടിപ്പിക്കാം എന്നുള്ള വിശ്വാസത്തിലല്ല, മറിച്ച്, നിക്ഷ്പക്ഷമായും നിര്‍ഭയമായും എഴുതണം എന്നുള്ള നിര്‍ബന്ധത്തിലാണ്. ഞങ്ങളാല്‍ കഴിയുന്ന ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് ബ്ലോഗുകളിലെ നുറുങ്ങുകള്‍ നിങ്ങളിലെത്തിക്കുക എന്നാണ് ഞങ്ങളുടേ ഉദ്ദേശം.

    ഞങ്ങളുടെ സ്വന്തം ഐഡിയിലോ, പേരിലോ, എഴുതാനറിയാഞ്ഞിട്ടല്ല, എന്നാല്‍, അങ്ങനേയായാല്‍ വാര്‍ത്തകളും അഭിപ്രായങ്ങളും, ആള്‍ക്കാര്‍ വ്യക്തിപരമായി എടുത്താലോ എന്നു കരുതിയാണ് ഞങ്ങള്‍ അതിനു മുതിരാത്തത്.

    ഒന്നു കൂടി: ഞങ്ങള്‍ ഇപ്പോള്‍ 3 പേരുണ്ട്. ഇതില്‍ ആരുടെയെങ്കിലും ഐഡി പുറത്തു വന്നാല്‍, ഈ ബ്ലോഗ് ഞങ്ങള്‍ ഡീലിറ്റ് ചെയ്യുന്നതായിരിക്കും.

    വായിച്ചു കമന്റിയ എല്ലാവര്‍ക്കും നന്ദി. വാര്‍ത്തകള്‍ ആരും വ്യക്തിപരമായി എടുക്കരുതെന്നപേക്ഷ. വ്യക്തിഹത്യക്കായി ഈ ബ്ലോഗ് ഉപയോഗിക്കില്ലെന്നു നിങ്ങള്‍ക്കു വിശ്വസിക്കാം.

     
  • At 4:05 AM , Blogger sreeni sreedharan said...

    ആദിയേയ്, ചീറ്റിപ്പോയടേയ് നമ്മുടെ ഐഡിയ.. :)

     
  • At 10:48 AM , Blogger അമല്‍ | Amal (വാവക്കാടന്‍) said...

    പ്രിയ ബ്ലോഗാഭിമാനി പത്രാധിപരേ(ബഹു വചനം)(അല്ലെങ്കില്‍ പത്രാധിപനേ എന്നു വിളിച്ചേനെ!!)

    നിങ്ങളുടെ എല്ലാ ശ്രമത്തിനും എന്റെ ആത്മാര്‍ത്ഥമായ പിന്തുണ വാഗ്ദാനം ചെയ്യുന്നു..

    ആര്‍ക്കു വേണമെങ്കിലും പത്രാധിപനാകാവുന്ന സ്ഥിതിയായി :)

    മൂന്നു പേരായി. ഇനി മതി!!

    ആളു കൂടിയാലും കുഴപ്പമാ!!

     
  • At 12:59 AM , Blogger മുല്ലപ്പൂ said...

    ലക്കം രണ്ടു കലക്കി.
    ആരാണു എന്നു പറയണ്ട. വായനയുടെ രസം പോകും.

     
  • At 10:13 AM , Blogger ഉമേഷ്::Umesh said...

    എന്നെയങ്ങു കൊല്ലു്!

    “ഭാരതീയഗണിതശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങളും, ധാരണകളും സ്ഥിരമായി എഴുതി ബൂലോഗരെ ബോറടിപ്പിച്ചുകൊണ്ടിരുന്ന ശ്രീ ഉമേഷ്...”

    “അതുവരെ മിക്കദിവസങ്ങളിലും ഈച്ചയടിച്ചുകൊണ്ടിരുന്ന ഗുരുകുലം എന്ന ബ്ലോഗില്‍...”

    “ശ്രീ ഉമേഷ്, "പഞ്ചേന്ദ്രിയാകര്‍ഷണം" എന്ന അടുത്ത സമസ്യ ഇറക്കിയെങ്കിലും ബൂലോഗരെ അധികം ആകര്‍ഷിക്കാന്‍ കഴിയാതെ അത് ചീറ്റിപ്പോവുകയാണുണ്ടായത്...”

    ഇപ്പഴാ കണ്ടതു്. മൂന്നും വായിച്ചു. കൊള്ളാം. മുടങ്ങാതെ തുടരൂ.

    എങ്കിലും മൂന്നാം ലക്കത്തില്‍ വിശ്വസിച്ചു സുഹൃദ്‌വലയത്തില്‍ ഉള്‍പ്പെടുത്തിയ കൂട്ടുകാരുടെ സ്റ്റാറ്റസ് മെസ്സേജുകളെപ്പറ്റി എഴുതിയതു മോശമാ‍യിപ്പോയി. കള്ളപ്പേരില്‍ എഴുതിയാല്‍ എന്തും എഴുതാമെന്നാണോ?

    ഈ രണ്ടാം ലേഖനത്തില്‍ ഞാന്‍ അടിമുടി ശ്രീജിത്തിനെ കാണുന്നു. മൂന്നു പുറം ഒന്നാന്തരം ഹാസ്യം എഴുതിയിട്ടു് വായനക്കാരനെ ഊറുന്നതല്ലാ‍തെ പൊട്ടിച്ചിരിപ്പിക്കാന്‍ കഴിയാത്ത ഒരേയൊരു ബൂലോഗസാഹിത്യകാരന്‍ അദ്ദേഹമാണു്. ഒന്നുകില്‍ ഇതു് അവന്‍ തന്നെ. അല്ലെങ്കില്‍ ബ്ലോനി ശ്രീജീത്തിനെ വിദഗ്ദ്ധമായി അനുകരിച്ചു. അതും നല്ല കാര്യം.

    തെറ്റുകള്‍ ഒരുപാടുണ്ടു്. പറഞ്ഞു തന്നാല്‍ തിരുത്താന്‍ മനസ്സുണ്ടോ?

    മറ്റൊന്നും തിരുത്തിയില്ലെങ്കിലും പേരൊന്നു തിരുത്തൂ. ബ്ലോഗ്+അഭിമാനി = ബ്ലോഗഭിമാനിയേ ആവൂ. “ആ” എവിടെ നിന്നു വന്നു? ദേശ+അഭിമാനി = ദേശാഭിമാനി ആകുന്നതു് അ+അ = ആ ആയതുകൊണ്ടാണു്.

    മത+ഇതരം=മതേതരം എന്നു കണ്ടു് പദ്ധതി+ഇതരം = പദ്ധതിയേതരം എന്നെഴുതിയ ഏതോ വിഡ്ഢി നമ്മുടെ സര്‍ക്കാരിന്റെ ഉപദേഷ്ടാക്കളിലുണ്ടു്. ‘ചിത്രോത്സവം’ കണ്ടിട്ടു് ‘ഫിലിമോത്സവം’ എന്നെഴുതിയവരും. (കൂടുതല്‍ വിവരങ്ങള്‍ക്കു് ഇതു കാണുക.) അതു പോലെ തന്നെ “ബ്ലോഗാഭിമാനി”യും. വേറെയും വികലപ്രയോഗങ്ങളുണ്ടു്. വേണമെങ്കില്‍ പറഞ്ഞുതരാം.

    ആശംസകള്‍!

     
  • At 11:00 AM , Blogger ബ്ലോഗഭിമാനി said...

    പറയൂ ഉമേഷ്‌ തിരുത്താം..
    ഇവിടെ കമന്റായി പോസ്റ്റു ചെയ്താല്‍ മതി. സഹായത്തിനു നന്ദി.

    അഭിപ്രായങ്ങള്‍ക്കു നന്ദി. ഡിസ്‌ക്ലൈമര്‍ വായിച്ചില്ലേ?

     
  • At 11:13 AM , Blogger ഉമേഷ്::Umesh said...

    കഴിഞ്ഞ കമന്റില്‍ “മൂന്നു പുറം ഒന്നാന്തരം ഹാസ്യം എഴുതിയിട്ടു് വായനക്കാരനെ ഊറുന്നതല്ലാ‍തെ പൊട്ടിച്ചിരിപ്പിക്കാന്‍ കഴിയാത്ത ഒരേയൊരു ബൂലോഗസാഹിത്യകാരന്‍ അദ്ദേഹമാണു്.” എന്നു ശ്രീജിത്തിനെപ്പറ്റി എഴുതിയതു് “മൂന്നു പുറം ഒന്നാന്തരം ഹാസ്യം എഴുതിയിട്ടു് വായനക്കാരനെ ഊറിച്ചിരിപ്പിക്കുകയല്ലാ‍തെ പൊട്ടിച്ചിരിപ്പിക്കാത്ത ഒരേയൊരു ബൂലോഗസാഹിത്യകാരന്‍ അദ്ദേഹമാണു്.” എന്നു തിരുത്തി വായിക്കാന്‍ അപേക്ഷ. “കഴിയാത്ത” എന്നതു് വായനക്കാരനെയാണു് ഉദ്ദേശിച്ചതു്‌. പക്ഷേ എഴുതിയപ്പോള്‍ ഇങ്ങനെ ആയിപ്പോയി.

    അതു ശ്രീജിത്തിനൊരു കോമ്പ്ലിമെന്റ് ആയിരുന്നു. ഒ. വി. വിജയന്‍, മലയാറ്റൂര്‍, ഒരു പരിധി വരെ വി. കെ. എന്‍. തുടങ്ങിയവര്‍ എന്നെ ഊറിച്ചിരിപ്പിച്ചിട്ടേ ഉള്ളൂ-പൊട്ടിച്ചിരിപ്പിച്ചിട്ടില്ല.

    പോസ്റ്റെഴുതുമ്പോള്‍ എടുക്കുന്ന അവധാനത കമന്റെഴുതുമ്പോള്‍ കിട്ടാറില്ല. ക്ഷമിക്കുക.

     
  • At 3:20 AM , Blogger Kalesh Kumar said...

    ഞാനിതിപ്പഴാ കണ്ടത്! സംഗതി ഉഷാര്‍!

    എന്നെ കൊല്ല്!
    ഖജാന്‍‌ജിപാനല്‍ ഉണ്ടാക്കിയത് തെറ്റാണേല്‍ എന്നോട് ക്ഷമിക്കൂ....
    നദീറാണ് മുദീര്‍ (മെയിന്‍ ഖജാന്‍ജി). അവനെക്കൊണ്ടെ സകലരേന്നും കാശ് പിരിക്കല്‍ നടക്കൂ.
    അവന്റെ കൂടെ ആരിഫും ഇബ്രുവും ഉണ്ടാകും!
    (ആത്മാവിന്റെകൂടെ പറങ്കിമാവ് ഉണ്ടാകുന്നതുപോലെ)

    ഇത്തവണത്തെ മീറ്റ് ഞാന്‍ ജ്വാലി ചെയ്യണടത്താണ്. ആരും വന്നില്ലേല്‍ എനിക്ക് 2-3 മാസത്തേക്ക് ശമ്പളമുണ്ടാകില്ല! സാരമില്ല. എല്ലാരും വരും.

    ബ്ലോഗാ‍ഭിമാനിയുടെ ഒരു മീറ്റ് സ്പെഷ്യല്‍ എഡിഷന്‍ പ്രതീക്ഷിക്കാമോ? ബ്ലോഗാഭിമാനിക്ക് എന്തേലും സ്പോണ്‍സര്‍ ചെയ്യണമെന്നുണ്ടെങ്കില്‍ (ബാനറോ മറ്റോ) ദയവായി അറിയിക്കൂ...

    സ്നേഹം...
    കലേഷ്

     
  • At 3:09 AM , Blogger naradhanarayam said...

    shijuarikkath@gmail.com

     

Post a Comment

Subscribe to Post Comments [Atom]

<< Home