ബ്ലോഗഭിമാനി

:: സ്വതന്ത്ര ബ്ലോഗീയ ഇഷ്ടിക::

Sunday, November 26, 2006

ബ്ലോഗഭിമാനി - ലക്കം-5

പിന്മൊഴികളുടെ പ്രസക്തി നഷ്ടപ്പെടുന്നുവോ?

മലയാളം ബൂലോഗങ്ങളില്‍ വായനക്കാര്‍ എഴുതുന്ന കമന്റുകള്‍‍‍ ഒരുമിച്ചു കൂട്ടുവാനും വായിക്കുവാനുമുള്ള ഒരിടമാ ിന്മൊഴികള്‍ എന്ന ബ്ലോഗ് ഫോര്‍ കമന്റ്സ്’ ഗ്രൂപ്പ് വെറുമൊരു ചാറ്റ് ഫോമിന്റെ നിലവാരത്തിലേക്കു താഴുന്നതായി ബ്ലോഗഭിമാനി മനസ്സിലാക്കുന്നു. തനിമലയാളം തുടങ്ങിയ അഗ്രഗേറ്ററുകളില്‍ പോസ്റ്റുകള്‍ കാണപ്പെടും മുന്‍പു തെന്നെ ചൂടോടെ സ്വന്തം കൃതികളെക്കുറിച്ച് വായനക്കാര്‍ക്ക് ഒരു “നോട്ടിഫിക്കേഷന്‍ കൊടുക്കാന്‍” സഹായകമായിരുന്ന പിന്മൊഴികളാണ്‍ ഈയ്യടുത്ത കാലത്ത് ദുരുപയോഗിക്കപ്പെടുന്നതായി കാണപ്പെടുന്നത്.

മലയാളം ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍ ഉടന്‍ തന്നെ വായനക്കാരിലെത്തിക്കാണുള്ളൊരു പിടിവള്ളിയായി ഇത്രയും കാലം ഉപയോഗിക്കപ്പെട്ടിരുന്ന പിന്മൊഴിവള്ളി, കുറച്ചു പേരുടെ പേഴ്സണല്‍ ഗ്രൂപ്പ് ചാറ്റ് റൂം ആയി അധപതിക്കുന്നത് മലയാളം ബ്ലോഗേഴ്സിനു പിന്മൊഴികളിലുള്ള വിശ്വാസത്തെ തകര്‍ക്കാനേ സാധിക്കൂ. യതൊരു വിധ പ്രസക്തികളുമില്ലാത്ത ഈ കമന്റു മലവെള്ളപ്പാച്ചിലില്‍ പല മികച്ച കൃതികളും ഒലിച്ചു പോകുന്നുവെന്നതാണു വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യം. നാനൂറിലധികം പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ ഗ്രൂപ്പ് നിലനില്‍ക്കേണ്ടത് മലയാളബൂലോഗത്തിന്റെ വളര്‍ച്ചക്ക് ആവശ്യമാണെന്നാണ് ബ്ലോഗഭിമാനിയുടെ വിലയിരുത്തല്‍.

പിന്മൊഴികളില്‍ വരേണ്ട കമന്റുകളുറ്റെ കാര്യത്തില്‍ ബൂലോഗര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി മുന്‍പു പലപ്പോഴും ചര്‍ച്ചകളുണ്ടായിട്ടുണ്ടെങ്കിലും, ഇതിനെയെല്ലാം തൃണവല്‍ഗണിച്ചാണ് ചിലമാന്യ ദേഹങ്ങള്‍ മീറ്റു കമന്ററിക്കും ഓഫു മഹാമഹത്തിനുമായ്യി ഇതുപയോഗിച്ച്, ഏവൂരാന്റേയ്യും, ശനിയന്റേയും, അനിലിണ്ടേയുമൊക്കെ, സെര്‍വറുകളെ ചൂടുപിടിപ്പിക്കുന്നത്, പിന്നെ അവരുടെയെല്ലാം തലയേയും. പിന്മൊഴികള്‍ എന്ന സംരഭം മൂലം, തനിമലയാളം എന്ന സൈറ്റില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 24% കൂരവുണ്ടെന്നു ബ്ലോഗഭിമാനി നടത്തിയ ഒരു സര്‍വേയില്‍ തെളിഞ്ഞു. കൂടാതെ, 10 പേരില് 7 പേരും തനിമലയാളം സൈറ്റില്‍ പോകുന്നതിലുപരി, പിന്മൊഴികലെ കമന്റുകള്‍ വായിക്കാനാനു താല്പര്യം പ്രകടിപ്പിച്ചത്.

മീറ്റുകളുടെ ലൈവ് കമന്ററിക്കും, ഓഫടിച്ചും പിന്മൊഴികളെ പെരുവഴികളാക്കുന്ന സഹൃദയന്മാര്‍ ഒന്നു ചിന്തിക്കുന്നത് നന്ന്‌.. ഇതിങ്ങനെ തുടര്‍ന്നാല്‍, മനം മടുത്ത മലയാളം ബ്ലോഗേഴ്സ് ഇതെല്ലാം ഇട്ടേച്ചു പോകും, പിന്നെ നിങ്ങളുടെ പോസ്റ്റുകളില്‍ പുറം ചൊറിയാനായി, നിങ്ങള്‍ തന്നെ അനോണിയായും, മറ്റു പല പേരുകളിലും ലോഗിന്‍ ചെയ്ത് കമന്റുകള്‍ ചെയ്യേണ്ടി വരും. നിങ്ങളുടെ പോസ്റ്റുകള് ായിക്കാന്‍ ഗൂഗ്ഗിള്‍ ടോക്കു വഴി ഡയറക്റ്റ് മാര്‍ക്കറ്റിങ്ങ് നടത്തേണ്ടി വരും! ബിവെയര്‍ !

വല്ലതെ കുഴക്കുന്ന ചില ചോദ്യങ്ങള്‍ കൂടി ഈയവസരത്തില്‍ ഉന്നയിക്കാന്‍ ഞങ്ങള്‍ താല്പര്യപ്പെടുന്നുമീറ്റുകള്‍ എല്ലാം നല്ലതു തന്നെ.. അവക്കൊരു ബ്ലോഗുണ്ടാവുന്നതും നല്ലത്. പക്ഷേ ആ പോസ്റ്റില്‍ 500 ഉം ആയിരവും കമന്റുകള്‍ തികക്കണമെന്നു അര്‍ക്കാണു നിര്‍ബന്ധം ? അവിടങ്ങളില്‍ 500 കമന്റു വീണില്ലെങ്കില്‍ മലയാള സാഹിത്യത്തിനു എന്താണു നഷ്ടം? 1000 കമന്റു വീണിട്ട് ആര്‍ക്കെന്തു ലാഭം?

മലയാളം ബ്ലോഗ്സ് അഗ്രിഗേറ്റര്‍ : ആരോഗ്യകരമായ പ്രവണത
ബൂലോഗത്തിന് ഏറെ സന്തോഷിക്കുവാനും അഭിമാനിക്കാനും വകനല്‍കുന്ന മലയാളം ബ്ലോഗ് പോര്‍ട്ടല്‍ ഇക്കഴിഞ്ഞ കൊച്ചീ ബൂലോഗസംഗമത്തില്‍ വച്ച് ശ്രീ കുമാറും ശ്രീജിത്തും ചേര്‍ന്ന് അനാവരണം ചെയ്യുകയുണ്ടായി. ഇവര്‍ തന്നെയാണ് ഈ സംരഭത്തിന്റെ സാരഥികളും. ബൂലോഗത്തിലെ മോണോപോളി ആയിരുന്ന ഏവൂരാന്റെ ബ്ലോഗ് അഗ്രിഗേറ്ററിന് കടുത്ത ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് ഈ പുതിയ സംരംഭം. ബിസിനസ്സ് മോഡലുകളിലല്ല ബൂലോഗത്തിലെ അഗ്രിഗേറ്ററുകള്‍‍ ഓടുന്നതെങ്കിലും പല ഈഗോ ക്ലാഷുകളും അഗ്രിഗേറ്ററുകളുടെ നടത്തിപ്പിനെ സംബന്ധിച്ച് ബൂലോഗത്തില്‍ ഉണ്ടായത് ഈ സാഹചര്യത്തില്‍ ഓര്‍ക്കണം. "ഒരു ബ്ലോഗിന്റെ ഫീഡും നാട്ടാരുടെ സദാചാരബോധവും" എന്ന കൂട്ടയടിയെതുടര്‍ന്നാണ് മറ്റൊരു അഗ്രിഗേറ്റര്‍ ആവശ്യമാണ് എന്ന് ബൂലോഗത്തിലെ പലര്‍ക്കും തോന്നിത്തുടങ്ങിയത്.

പല ബ്ലോഗുകളിലും, നിലവിലുണ്ടായിരുന്ന അമേരിക്കന്‍ അഗ്രിഗേറ്ററിനെ ഭര്‍ത്സിച്ചുകൊണ്ട് ലിയോണാഡ് പഴംപൊരി എന്ന ബ്ലോഗറുടെ നേതൃത്വത്തില്‍ പലരും നിഴല്‍‌യുദ്ധത്തിന് ശ്രമിച്ചെങ്കിലും ബൂലോഗര്‍ അവരെ നിര്‍ദ്ദയം അടിച്ചമര്‍ത്തുകയാണ് ഉണ്ടായത്. ഇതിനു തുടര്‍ച്ചയായി ചിന്ത ഒരു അഗ്രിഗേറ്റര്‍ നിര്‍മ്മിച്ചപ്പൊളും അതില്‍ വായനക്കാരുടെ റേറ്റിംഗ് സൌകര്യം ഏര്‍പ്പെടുത്തിയപോഴും ഏറെ കോലാഹലമുണ്ടായി. ആ അഗ്രിഗേറ്ററും ശൈശവത്തില്‍ തന്നെ വടിയായി. അഗ്രിഗേറ്റര്‍ മേഖലയിലെ അമേരിക്കന്‍ ആധിപത്യം അരക്കിട്ടറപ്പിക്കുന്നതായിരുന്ന് ആ സംഭവം.

നിശബ്ദമായി, ഞങ്ങളുടെ പ്രവര്‍ത്തികള്‍ ഞങ്ങള്‍ക്കായി സംസാരിക്കട്ടെ എന്നരീതിയില്‍ മുന്നേറിയ ശ്രീജിത്തും സംഘവും വ്യത്യസ്തമായ പോര്‍ട്ടല്‍ എന്ന സ്വപ്നം മാസങ്ങള്‍‌ക്കകം യാഥാര്‍ത്ഥ്യമാക്കുകയാണ് ഉണ്ടായത്. മലയാളികളായ എല്ലാവര്‍ക്കും കുളിരുകോരി ചിലര്‍ക്ക് ജലദോഷം പിടിപ്പിച്ച ഒരു മുന്നേറ്റമായിരുന്നു അത്.

എന്നാല്‍ ബീറ്റാ വേര്‍ഷനില്‍ എത്തിനില്‍ക്കുന്ന ഈ സംരഭം ഇപ്പോഴും ഏവൂരാന്‍സ് അഗ്രിഗേറ്ററുമായി തുലനം ചെയ്യുമ്പോള്‍ ഒരു പടി താഴെയാണോ എന്ന് ബ്ലോഗാഭിമാനി സംശയിക്കുന്നു. ഡിസ്പ്ലേ ചെയ്യുന്ന ലിസ്റ്റിന്റെ നീളമില്ലായ്മയാണ് ഒരു പ്രശ്നം. മോര്‍ എന്ന ലിങ്കില്‍ പലപ്പോഴും ക്ലിക്ക് ചെയ്യേണ്ടി വരുന്നത് തലവേദനയാകുന്നു. ബ്ലോഗുകളുടെ പേരിന് താഴെ രണ്ട് വരികള്‍ പ്രദര്‍ശിപ്പിക്കുന്നതും ഒഴിവാക്കാവുന്നതാണ്. പ്രത്യേകിച്ച് ഗുണമൊന്നും അത് ചെയ്യുന്നില്ല. സത്യം പറഞ്ഞാല്‍ ബ്ലോഗുകള്‍ വായിക്കാതെ ഒഴിവാക്കാന്‍ അത് തടസ്സമാകുന്നു.

വളരെ വ്യത്യസ്തമായ രീതിയില്‍ മറ്റൊരു മലയാളം ബ്ലോഗ് പോര്‍ട്ടലും അണിയറയില്‍ ഒരുങ്ങുകയാണ് എന്നാണ് ബ്ലോഗഭിമാനിയില്‍ കിട്ടിയ ഏറ്റവും പുതിയ വിവരം.

ഏതായാലും അഗ്രിഗേറ്ററും പോര്‍ട്ടലും യഥേഷ്ടമുണ്ടാകുന്നത് ബൂലോഗത്തിന് ഗുണകരം തന്നെയാണ് എന്നാണ് ബ്ലോഗഭിമാനിയുടെ അഭിപ്രായം. ആരോഗ്യകരമായ മത്സരങ്ങള്‍ വളര്‍ച്ചക്ക് നല്ലത് തന്നെ. കൂട്ടായ്മ അവിടെ വിഷയമാക്കേണ്ട കാര്യമില്ല എന്ന് തോന്നുന്നു.

ഏവൂരാനും, ശ്രീജിത്തിനും കുമാറിനും ആശംസകള്‍. അടുത്ത ലക്കത്തില്‍ ഈ രണ്ട് സൈറ്റുകളുടേയും ഒരു കം‌പാരറ്റീവ് സ്റ്റഡി പ്രതീക്ഷിക്കുക

.

തേങ്ങയടി കരാറുകാര്‍
ഷെയിം ഷെയിം പപ്പി ഷെയിം എന്നു ബാല്യത്തില്‍ മറ്റുള്ളവരെ, കളിയാക്കി പാടാറുണ്ടായിരുന്ന റൈം ഓര്‍മ്മ വരുന്നതിവിടെ.


ഒരാള്‍ ഒരു പോസ്റ്റ്‌ ചെയ്തതറിയിക്കാനിടുന്ന കമന്റ്‌ വരുന്നതിന്നു മുന്‍പ്‌ തന്നെ, തേങ്ങ ദാ എന്റെ വക എന്നു പറഞ്ഞു തേങ്ങ ഉടക്കുന്ന നിരവധി പോസ്റ്റുകള്‍ അടുത്തിടെ ശ്രദ്ധയില്‍ പെട്ടു. ഒരു പോസ്റ്റ്‌, പോസ്റ്റ്‌ ചെയ്യുന്നതിന്നു മുന്‍പു തന്നെ, പരസ്പരം ഫോണിലൂടെ കഥ/കവിത വിവരിച്ച്‌ ഉടക്കു മോനേ തേങ്ങ, ഉടക്കു മോനെ തേങ്ങ എന്ന് കരാര്‍ കൊടുത്ത്‌ പോസ്റ്റില്‍ പബ്ലിഷ്‌ എന്നു ചെയ്തതും, കരാറെടുത്തവന്‍ തേങ്ങ ഉടക്കുന്നു. പോസ്റ്റ്‌ ചെയ്തവന്‍, തന്റെ പോസ്റ്റ്‌ പിന്മൊഴിയില്‍ വരുവാന്‍ വേണ്ടി അതില്‍ ആദ്യത്തെ ഒരു കമന്റു വയ്ക്കാം എന്നു കരുതി വരുമ്പോഴേക്കും, കരാറുകാരന്‍ തേങ്ങ ഉടച്ചു കഴിഞ്ഞിരിക്കും. അതും നല്ല ഡിജിറ്റല്‍ ഡോള്‍ബി അഫക്റ്റൊടു കൂടീ “ഠേ....... എന്ന ശബ്ദത്തില്‍“ !

ഇത്തിരിതേങ്ങ, അഗ്രജന്‍ തേങ്ങ, സുല്ലിട്ട തേങ്ങ, എന്നിങ്ങനെ തേങ്ങയടിക്കാര്‍ പലവിധം. ഇതേതുടര്‍ന്ന ഈയടുത്ത കാലത്ത് ബ്ലോഗില്‍ തേങ്ങയടിയുടെ പേരു തന്നെ മാറി സുല്ലിട്ടു എന്നായിക്കിരിക്കുന്നു എന്നു ബ്ലോഗഭിമാനിക്കു വിവരം ലഭിച്ചു. സുല്‍ ഇട്ടതാണോ തേങ്ങ, അതോ സുല്ലിന്നു മുന്‍പേ തേങ്ങയടിച്ചു എന്നാണോ അര്‍ത്ഥം എന്ന് വായനക്കാര്‍ വായിച്ചു മനസ്സിലാക്കുക.

ഇവരുടെ തേങ്ങയേറു പേടിച്ച ്ലോഗന്മാര്‍ പലരും “പബ്ലിഷ്” ബട്ടന്‍ അമര്‍ത്തിയ ശേഷം സുരക്ഷക്കു വേണ്ടി ഓടി മാടി നില്‍ക്കുന്നതായാണ് കാണപ്പെടുന്നത്. പബ്ലിഷ് ബട്ടന്‍ ഞെക്കും മുന്‍പ് എല്ലാവരും ഹെല്‍മെറ്റ് ധരിക്കുന്നത് തേങ്ങയേറിനെ പ്രതിരോധിക്കാന്‍ നല്ലതായിരിക്കും എന്നാണ് ബ്ലോഗഭിമാനിക്കു തോന്നുന്നത്.

ആര്‌ ആദ്യം കമന്റു വച്ചു എന്നുള്ളതിനല്ല പ്രാധാന്യം, മറിച്ച്‌, പോസ്റ്റ്‌ ശരിയാം വണ്ണം മനസ്സിരുത്തി വായിച്ച്‌, അതിനെ കുറിച്ചുള്ള സത്യസന്ധമായ വിലയിരുത്തലാകണം കമന്റ്‌ എന്നാണ്‌ ബ്ലോഗഭിമാനിയുടെ അഭിപ്രായം

വിവാഹങ്ങള്‍ ബ്ലോഗുകള്‍ പൂട്ടിക്കുന്നുവോ?

അക്ഷരത്തെറ്റുകള്‍, അടിപിടി, കുറ്റം-കുന്നായ്മ-കുശുമ്പ് കമന്റുകള്‍, പാരലല്‍ സെറ്റപ്പുകള്‍, ബൂലോഗകൂട്ടായ്മ, സദാചാരപോലീസിംഗ്, കുന്തം കുടച്ചക്രം ഇങ്ങനെ പലതും ബൂലോഗത്തില്‍ മിന്നിത്തളിയുകയും, പൊട്ടിമുളക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്ന പല ബ്ലോഗുകളും പൂട്ടിച്ചതായി നമുക്ക് അറിയാമല്ലോ.

വിവാഹം എന്ന സാമൂഹിക ആചാരവും ബ്ലോഗ് കൊല്ലികളുടെ കൂട്ടത്തില്‍ പെടുത്താവുന്ന തലത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ് ഈയിടെ. 18നും-30നും ഇടക്ക് പ്രായമുള്ള ബ്ലോഗിണികളേയാണ് വിവാഹം ആക്രമിക്കുന്നത്. വിവാഹത്തിന് മുന്‍പ് സജീവമായിരുന്ന ഇവര്‍ വിവാഹശേഷം ന്യായമായ മധുവിധു സമയം കഴിഞ്ഞിട്ടും ബ്ലോഗുകളിലേക്ക് മടങ്ങാന്‍ വിമുഖതകാണിക്കുകയാണ് പതിവ്. ഈ വിമുഖതക്ക് പിന്നില്‍ അവരുടെ പുത്യാപ്ലകള്‍ ആണോ എന്നത് സ്ഥിതീകരിക്കാത്ത സംശയം മാത്രമായി നിലകൊള്ളുന്നു.
മഞ്ചുവാര്യര്‍ പോലും വിവാഹശേഷം സിനിമയില്‍ നിന്ന് വിടപറഞ്ഞല്ലോ. ആ ഒരു സ്റ്റൈല്‍ ഫോളോ ചെയ്യുകയാണോ ബൂലോഗത്തിലെ 'നായികമാര്‍' എന്നും സംശയം നിലനില്‍ക്കുന്നു.

ഏതായാലും ബൂലോഗത്തില്‍ നിന്ന് നവവധുക്കളുടെ ഈ തിരോധാനം താത്കാലികം മാത്രമാണെന്നും, അല്പം കഴിഞ്ഞാല്‍ ഭര്‍ത്താക്കന്മാര്‍ തന്നെ അവരെ "നീ പോയി ഇത്തിരി ബ്ലോഗ് ചെയ്യടീ, ഞാന്‍ ഒന്നു മനസമാധാനത്തോടെ ഇരിക്കട്ടെ" എന്ന് നിര്‍ബദ്ധിച്ച് ബ്ലോഗിലേക്ക് തിരിച്ചയക്കുമെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത, എക്സ് ബാച്ചിലേഴ്സ് വനിതാ അസോസിയേഷന്‍ അംഗം ബ്ലോഗഭിമാനിയോട് പറഞ്ഞു.

ആ ഒരു പ്രതീക്ഷയിലാണ് ബൂലോഗത്തിലെ വായനാപ്രേമികളും.

മീറ്റുകള്‍ പ്രഹസനങ്ങളോ?

അത്യധികം കൊട്ടിഘോഷിക്കപ്പെട്ട ബ്ലോഗേഴ്സ് മീറ്റ് വെറും പ്രഹസനങ്ങളാണേന്നു ഈയടുത്തകാലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നു. ബൂലോഗ കൂട്ടായ്മ എന്നൊക്കെയുള്ള പെരില്‍ സംഘടിപ്പിക്കപ്പെട്ട യൂയെയി മീറ്റില്‍ നടന്ന മദ്യപാന വിവാദവുംമറ്റും ഇതിലെക്ക്കാണു വിരല്‍ ചൂണ്ടുന്നത്. ഈ മീറ്റിന്റെ വിജയത്തിനായി ആദ്യാവസാനം അഹോരാത്രം പ്രയത്നിച്ച പലരും മീറ്റിനു ശേഷം വ്യാകുല മാതാക്കന്മാരായി കാണപ്പെട്ടുവെന്നത്, ഇനി ഇങ്ങനെയൊരു മീറ്റുണ്ടാകുവാനുള്ള സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കയാണ്. പെട്ടിയും കിടക്കയുമായി വന്ന കുവൈറ്റ് വിശിഷ്ടാതിഥി വരെ കോലാഹലങ്ങള്‍ കണ്ട് ആകെ ഡെസ്പടിച്ചാണു തിരിച്ചു പോയത് എന്നാണു ബ്ലോഗഭിമാനിക്കു ലഭിച്ച രഹസ്യ വിവരം. കൊച്ചി, ഡല്‍ഹി മീറ്റുകള്‍ താരതമ്യേന ശാന്തസുന്ദരമായിരുന്നുവെന്നാണ് പൊതുജനാഭിപ്രായം.

ബ്ലോഗഭിമാനിക്കും അപരന്‍!
ബ്ലോഗഭിമാനി എന്ന പേരില്‍ പല ബ്ലോഗുകളിലും ഈയിറ്റെ കാണപ്പെട്ട കമന്റുകള്‍ ഞങ്ങലുടേതല്ലെ എന്നു വ്യക്തമാക്കിക്കൊള്‍ലട്ടെ. ആരേയും അവരുറ്റെ ലോഗില്പോയി പ്രോത്സാഹിപ്പിക്ക്കാനോ, നിരുത്സാഹപ്പെടുത്താനോ പുരം ചൊറിയാനൊ ഞങ്ങള്‍ക്കുദ്ദേശമില്ല, അതിന്റെ ആവശ്യവുമില്ല. എഴുതനുള്ളത് ഞങ്ങള് ബ്ലൊഗിലെഴുതും. യൂയേയി മീറ്റിന്റെ ബ്ലൊഗിലും, സമീഹ, പൊന്നമ്പലം എന്നീ ബ്ലോഗുകാലിലുമാണ് ഞങ്ങളുടെ പേരിലുള്ള അപരാക്രമണം കാണപ്പെട്ടത്. ഇതേതുടര്‍ന്ന്, “ബ്ലോഗ്ഭിമാനി” സ്വയം ബൂലോഗ പൊലീസായി ചമയുകയാണോ, ബ്ലോഗഭിമാനി എന്തു ഭാവിച്ചാ “ എന്നൊക്കെ പല ബൂലൊഗരും ചോദ്യ ശരങ്ങളുയര്‍ത്തിയെങ്കിലും, ശേഷം ഞങ്ങളുടെ വിശദീകരനക്കുറിപ്പില്‍ തൃപ്തരായി. ബ്ലോഗഭിമാനിയെ കരിവാരി തേക്കാനുള്ള കുത്സിതശ്രമങ്ങള്‍ ബൂലോഗര്‍ മനസ്സിലാക്കണമെന്നു ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ബ്ലോഗഭിമാനി എന്ന പേരില്‍ ഞങ്ങള്‍ മറ്റു ബ്ലോഗുകളില്‍ കമന്റിയിട്ടില്ല, ഇനിയൊട്ടു കമന്റുകയുമില്ല. ഞങ്ങളുടെ പേരില്‍ കമന്റുന്ന ചില ഞരന്‍പു രോഗികളുടെ പുറം പൂച്ചു പൊളിക്കാന്‍ അനിയറയില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നു മാത്രം ഇത്തരുണത്തില്‍ അറിയിക്കുന്നു.

മോഡേണ്‍ ആര്‍ട്സ്‌
ആപ്പീസില്‍ പ്രത്യേകിച്ച്‌ പണിയൊന്നുമില്ലാത്തതിനാല്‍, ഫോട്ടോ ഷാപ്പില്‍ വെറുതെ മൗസ്‌ ഓടിച്ച്‌ വെളുത്ത പ്രതലത്തില്‍ കറുത്ത ഛായത്താല്‍ ചാണകം മെഴുകുന്നതുപോലെ മെഴുകി ബ്ലോഗില്‍ ഇടേണ്ട താമസം, കമന്റുകള്‍ ഒഴുകുകയായി. കുറുക്കന്റെ കണ്ണല്ലെ, ആനയുടെ കണ്ണല്ലെ, പൂച്ചയുടെ കണ്ണല്ലെ, തൊട്ടി കിണറ്റില്‍ വീണതല്ലേ? അത്യന്താതുനികന്‍! തമോഗര്‍ത്തത്തിലേക്കുരുണ്ടു പോകുന്ന കമന്റുകള്‍. ഒന്നും മനസ്സിലാവാത്ത മോഡേണ്‍ ആര്‍ട്ട്‌ (വരച്ചയാള്‍ക്കു തന്നെയറിയില്ല എന്താ വരച്ചതെന്ന്, പിന്നെ കാഴ്ചക്കാര്‍ക്കെങ്ങിനെ?) അതില്‍ കമന്റിടാനായി, അതും അത്യന്താതുനികന്‍ തന്നെ വേണമല്ലോ, തല പുകച്ചേ പറ്റൂ.

പ്രിയ വായനക്കാരെ, നല്ലതും, ചീത്തയും മനസ്സിലാക്കാനുള്ള സ്വന്തം കഴിവിനെ വളര്‍ത്തൂ.

അയ്യോ, ദാ ഇന്നയാള്‍ ഒരു പോസ്റ്റിട്ടു. കമന്റിട്ടില്ലെങ്കില്‍ വിഷമം ആയാലോ എന്ന ഒരു ചിന്തയാണ്‌ ഇന്ന് ഒട്ടുമിക്ക വായനക്കാര്‍ക്കും, എഴുത്തുകാര്‍ക്കും. വായിച്ചില്ലെങ്കിലും കമന്റിടുന്നവരാണധികവും. നന്നായി. ഗംഭീരം. അടിപൊളി. കുറച്ചുകൂടെ നന്നാക്കാമായിരുന്നു, ഒരു വിധം കമന്റുകളെല്ലാം ഈ പറഞ്ഞതുപോലെ കോപ്പി പേസ്റ്റ്‌ തന്നെ.

പിന്നൊരു കൂട്ടര്‍, കഥയുടെ ആദ്യവും, അന്ത്യവും ഒന്നോടിച്ച്‌ നോക്കും, പിന്നെ കഥയുടെ ഏതെങ്കിലും രണ്ടു വരി കോപ്പി ചെയ്ത്‌ കമന്റായ്‌ പേസ്റ്റ്‌ ചെയ്യും, ഒപ്പം സൂപ്പര്‍, സമ്മതിച്ചു ഗഡി, കലക്കി പൊളിച്ചു, അടിപൊളിയായിട്ടുണ്ട്‌, ഇത്രയുമേ ഞാന്‍ ക്വാട്ടുന്നുള്ളൂ, ഇനിയുള്ളവര്‍ക്കും ക്വാട്ടണ്ടൊ എന്ന മുഖവുരയും.

എഴുത്തുകാരെ, മനസ്സില്‍ തോന്നുന്ന ആശയം അതു പോലെ തന്നെ മുന്‍ വിധിയില്ലാതെ തുറന്നെഴുതൂ. കമന്റുകളുടെ എണ്ണം നോക്കരുത്‌. എഴുതി എഴുതി ഒരിക്കല്‍ നമുക്കെല്ലാവര്‍ക്കും തെളിയാം. ഒട്ടുമുക്കാല്‍ ഭാഗവും കമന്റുകള്‍ ശവത്തില്‍ വക്കുന്ന റീത്തുകളെപോലെയാണ്‌. വെറും ഫോര്‍മാലിറ്റിക്ക്‌ വേണ്ടി വക്കുന്നത്‌.

പൊതുജനത്തിനെ അഥവാ വായനക്കാരെ ഞാനും ഈ പോസ്റ്റ്‌ വായിച്ചു എന്നറിയിക്കാനുള്ള ഒരു പ്രഹസനമായിരിക്കുന്നു കമന്റുകള്‍. തീര്‍ച്ചയായും ഇതിന്നൊരു മാറ്റം ആവശ്യമാണ്‌ എന്ന് ബ്ലോഗഭിമാനി ഊന്നി ഊന്നി പറയുന്നു.

================ ======================

ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍:

അഗ്രജന്‍സ് തേങ്ങയടി കോണ്ട്രാക്റ്റിങ്ങ് കമ്പനി എല്‍.എല്‍.സി
മിതമായ നിരക്കില്‍ പോസ്റ്റുകള്‍ക്ക് കമന്റു തേങ്ങയടി ചെയ്തു കൊടുക്കപ്പെടുന്ന ബൂലോഗത്തിലെ ഏറ്റവും മികച്ച സ്ഥാപനം ! കസ്റ്റമേഴ്സിന്റെ സാറ്റിസ്ഫാക്ഷന്‍ ഞങ്ങളുടെ മുഖമുദ്ര. “ ഠേ.. എന്ന സ്പെഷല്‍ സൌണ്ട് ഇഫക്റ്റോടു കൂടി തേങ്ങയടി നടത്തുന്ന ബൂലോഗത്തിലെ ഏക സ്ഥാപനം !

സങ്കുചിതന്‍ ബ്രീവറീസ്: ( ഞങ്ങളുടെ വെബ് സൈറ്റ് സന്ദര്‍ശിക്കൂ ഇവിടെ ) വാറ്റ് നമ്പ്ര: 3234
മേല്‍ത്തരം, വീഞ്ഞുകള്‍ക്കും, പട്ടക്കും പേരുകേട്ടതും വിശ്വസനീയവുമായ ബൂലോഗത്തെ ഏക സ്ഥാപനം. ഉന്നത നിലവാരത്തിലുള്ള ബേട്ടറി, തേരട്ട, പഴുതാര, പഴയ കൈതച്ചക്ക, ചീഞ്ഞ മുന്തിരി എന്നിവയിട്ടു വാറ്റിയ കൃസ്തുമസ് സ്പെഷല്‍ വിഭവങ്ങളുടെ കൂടെ ടച്ചിങ്ങ്സ് ആയി “തവള, ആമ, കൂന്തള്‍” കറികളുടെ റസീപ്പി സൌജന്യമായി നല്‍കുന്നു. ഈ ഓഫര്‍ ഡിസമ്പറ് 25 വരെ മാത്രം!

ഞങ്ങളുടെ പ്രൊഡക്റ്റ്സ് അടിച്ചാല്‍, നിങ്ങളുടെ കണ്ണടിച്ചു പോകില്ല എന്നു ഞങ്ങള്‍ ഗ്യാരണ്ടി തരുന്നതാണ്. വാറ്റുകളുടെ സാമ്പിളുകളും സൌജന്യമായി നല്‍കപ്പെടുന്നതാണ്.

കമന്റുകള്‍ റിഡക്ഷന്‍ സേയില്‍ :
ഫ്രീ ആയി കമന്റുകളെഴുതി നിങ്ങളുടെ ബ്ലോഗില്‍ അന്‍പത് നൂറ് ഇരുന്നൂറ് ഇവ അടിച്ചു തരുന്നു. ന്യായവില. ബ്ലോഗിലെ വിഷയം പ്രശ്നമല്ല. ഉദാത്തം, ഉന്മാദഭരിതം, ഉത്‌പ്രേക്ഷകം, അല്‍ത്ഭുതകരാക്ഷം മുതലായ പദങ്ങള്‍ കമന്റുകളില്‍ ഉണ്ടായിരിക്കും. 25 കമന്റുകള്‍ ബുക്ക് ചെയ്താല്‍ 5 കമന്റ് ഫ്രീ. ബന്ധപ്പെടുക കമന്റ്സ്‌ഫോര്‍‌യൂ@തേങ്ങയടി.കോം

കൊട്ടേഷന്‍ വര്‍ക്ക് :
ബ്ലോഗുകളില്‍ ഉണ്ടാകുന്ന അടിപിടി ബ്ലോഗിനു പുറത്ത് സെറ്റില്‍ ചെയ്യാന്‍ ഞങ്ങളെ സമീപിക്കൂ. ദുബായ് അമേരിക്ക ആഫ്രിക്ക എന്നിവടങ്ങളില്‍ ബ്രാഞ്ചുകള്‍. കാല്‍‌വെട്ട്, കൈവെട്ട് , പടപടാ പടക്കം പൊട്ടിക്കല്‍, മുതലായവ ന്യായമായ നിരക്കില്‍. നിങ്ങള്‍ തരേണ്ടത് ബ്ലോഗര്‍ പ്രൊഫൈല്‍ ഐ.ഡിയും ഫീസും മാത്രം. എയര്‍പോര്‍ട്ട്, ബോട്ട് ജെട്ടി എന്നിവടങ്ങളില്‍ വച്ച് കാര്യം തീര്‍ക്കും. കൊട്ടേഷന്‍@ജയില്‍.കോം

Note: ചില സാങ്കേതിക കാരണങ്ങളാല്‍ “ശ്രദ്ധിക്കപ്പേടേണ്ട ബ്ലോഗുകള്‍’ എന്ന പംക്തി ഈ ലക്കത്തില്‍ ഉള്‍പ്പെടുത്താനായില്ല എന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു. അടുത്ത ലക്കം ബ്ലോഗാഭിമാനി 8 ഡിസമ്പര്‍ 2006 ഇല്‍ ഇറക്കുന്നതായിരിക്കും. അഭിപ്രായങ്ങള്‍ അറിയിക്കുക. എല്ലാവര്‍ക്കും നമസ്കാരം

35 Comments:

  • At 11:33 PM , Blogger മുസ്തഫ|musthapha said...

    അഗ്രജന്‍സ് തേങ്ങയടി കോണ്ട്രാക്റ്റിങ്ങ് കമ്പനി ഒരു ലിമിറ്റഡ് ല്യാബിലിറ്റി (എല്‍.എല്‍.സി) കമ്പനിയല്ല ഒരു സോള്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആണെന്നുള്ള വിവരം ബ്ലോഗാഭിമാനിയെ ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു :)

     
  • At 11:34 PM , Blogger Unknown said...

    ബ്ലോഗഭിമാനീ,
    സൂപ്പര്‍ ഒരു ലക്കം കൂടി ഇതാ. വിമര്‍ശനങ്ങള്‍ നിലവാരം പുലര്‍ത്തി. ഹാസ്യവും നന്നായി. :-)

    ഓടോ: തേങ്ങയ്ക്കിപ്പൊ എന്താ വില?

     
  • At 11:34 PM , Blogger മുസ്തഫ|musthapha said...

    നക്കൂലാ മോനേ ദില്‍ബാ... നടക്കൂലാ... ഇത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയാ :)

     
  • At 11:41 PM , Blogger കുറുമാന്‍ said...

    ഹാ ഹാ, ഇത് കലക്കീ ബ്ലോഗാഭിമാനീന്ന് ഞാന്‍ ഞാന്‍ പറയില്ല, നിലവാരം മെച്ചപെട്ടിട്ടുണ്ടെങ്കിലും, അക്ഷര പിശാചുക്കള്‍ കാളിക്കു പിന്‍പെ കൂളികള്‍ എന്നതു പോലെ നിറയെ. മാത്രമല്ല ഇത്രയും സമയമെടുത്തിറക്കിയിട്ടും മൊത്തം കവറേജ് കുറഞ്ഞുപോയില്ലേ എന്നൊരു ശങ്ക.

     
  • At 11:48 PM , Blogger തറവാടി said...

    നിലവാരം , അത് ഞാന്‍ പ്രതീക്ഷിച്ച അത്ര വന്നില്ല, പിന്നെ കവറേജ് വളരെ കുറവ്‌ , നിരുല്‍സാഹപ്പെടുത്തി
    പ്രൂഫ് റീഡറുടെ ഒഴിവുണ്ടോ?
    ഹാസ്യം , അത് നിങ്ങള്‍ക്ക് വേണോ

     
  • At 11:51 PM , Blogger മുസ്തഫ|musthapha said...

    ഈ ലക്കത്തില്‍ പറായാനുള്ളത് മൂര്‍ച്ച കുറച്ചും, ഹാസ്യത്തിന്‍റെ മേമ്പൊടി ചേര്‍ത്തും പറഞ്ഞ് വെച്ചിരിക്കുന്നു.

    ബ്ലോഗാഭിമാനി ലേഖകര്‍ വളരെയധികം തിരക്കിലാണെന്നത് അക്ഷരപിസാസുകളും ബ്ലോഗിന്‍റെ മൊത്തത്തിലുള്ള കോലവും സാക്ഷ്യപ്പെടുത്തുന്നു.

    എങ്കിലും തിരിക്കിനിടയ്ക്കും സമയമുണ്ടാക്കി ഇങ്ങിനെയൊരു അവലോകനം നടത്തുന്നത് തികച്ചും അഭിനന്ദനാര്‍ഹം തന്നെ.

     
  • At 12:06 AM , Blogger Kumar Neelakandan © (Kumar NM) said...

    “പിന്മൊഴികളുടെ പ്രസക്തി നഷ്ടപ്പെടുന്നുവോ?“

    ഇത് ഞാന്‍ “ബ്ലോഗാഭിമാനിയുടെ പ്രസക്തി നഷ്ടപ്പെടുന്നുവോ” എന്നു വായിച്ചോട്ടേ?

    ഇവിടെ വലിയ കമന്റു കസര്‍ത്തുകള്‍ ഒന്നും നടത്തിയിട്ടില്ലെങ്കിലും ശ്രദ്ധയോടെ വായിക്കുമായിരുന്നു. ലക്കം 5 ല്‍ എത്തി നില്‍ക്കുമ്പോള്‍ മേല്‍പ്പറഞ്ഞ ചോദ്യം വായനക്കാരനായ എന്റെ മനസില്‍ ഉയരുന്നു.

    ഇതിന്റെ അവസാനം വായിച്ച ക്ലാസിഫൈഡ്സ് പോലെ ഉള്ള കസര്‍ത്തുകള്‍ എന്റെ തോന്നലിനു പ്രചോദനമാണ്..

    കാമ്പില്ലാത്തെ കമന്റുകള്‍ എഴുതുന്നു എന്നു പറഞ്ഞ ബ്ലോഗഭിമാനി തന്നെ ഇതേ ലക്കത്തില്‍ വിവാഹിതയായ ഒരു ബ്ലോഗിണി ബ്ലോഗാത്തതു പോലെ ഉള്ള സില്ലി കാര്യങ്ങളും പറയുന്നു. (ഇവിടെ അടുത്ത കാലത്ത് വിവാഹിതയായ ഒരു ബ്ലോഗറെ ഉള്ളു എന്ന അറിവാണ് “ഒരു ബ്ലോഗിണി” എന്ന് പ്രയോഗിക്കാന്‍ കാരണം.)

    എല്ലാറ്റിനേയും കൊന്നാല്‍ മാത്രമേ വിമര്‍ശനം ആകൂ എന്ന ചിന്ത മനസില്‍ നിന്നും മാറ്റൂ കൂട്ടരേ..

    പിന്മൊഴികള്‍ ബ്ലൊഗിന്റെ വളര്‍ച്ചയെ എത്രമാത്രം സഹായിച്ചു എന്ന് ആദ്യം മനസിലാക്കാം. പിന്‍ മൊഴികളിലൂടെ ഉള്ള പ്രചോദനം ഇല്ലെങ്കില്‍ ഇവിടെ അധികമാരും ബ്ലൊഗിങില്‍ തുടരും എന്നു ഞാന്‍ കരുതുന്നില്ല.
    ഒരു പുതിയ പോസ്റ്റ് എഴുതിക്കഴിഞ്ഞാല്‍ അതില്‍ തന്നെ ഒരു കമന്റിട്ട് പിന്മൊഴികള്‍ വഴി നാട്ടുകാ‍രെ അറിയിക്കുന്നതില്‍ പിശകുണ്ടെന്നു എനിക്കു തോന്നുന്നീല്ല. പോസ്റ്റ് വച്ചാല്‍ പുറത്തറിയിക്കാന്‍ പാടില്ല എന്നാണോ? അഗ്രഗേറ്ററുകളില്‍ എത്തി എല്ലാവരും അറിയും മുന്‍പുതന്നെ അറിയിക്കാന്‍ ഉള്ള അവകാശം അതു എഴുതിയ ആളിനുണ്ട്. അതു നിക്ഷേധിക്കാനുള്ള അവകാശം ബ്ലോഗഭിമാനിക്കില്ല താനും.

    കൂട്ടരെ കൂട്ടത്തിലൊരാളായി നിന്ന് എഴുതാന്‍ കഴിയില്ലേ? അതല്ലേ രസകരം.

    എന്നിലെ വായനക്കാരന് ഈ ലക്കം ഉള്ളില്ലാത്ത ലക്കമാണ്. അങ്ങനെ പറഞ്ഞാല്‍ വിഷമംതോന്നരുത്. തോന്നിയാല്‍ ശിക്ഷിക്കാം. അടുത്ത ലക്കത്തില്‍ എന്റെ ഉള്ളുതന്നെ കീറാം.

     
  • At 12:08 AM , Blogger സു | Su said...

    വായിച്ചു. പ്രത്യേകിച്ച് അഭിപ്രായം ഒന്നും ഇല്ല.

    പിന്നെ, മീറ്റുകള്‍ക്ക് ഏറ്റവും കൂടുതല്‍, അല്ലെങ്കില്‍ ഒരുവിധം കൂടുതല്‍ കമന്റിട്ട ആള്‍ എന്ന നിലയ്ക്ക് ഇത്രയെങ്കിലും പറയാന്‍ ഉണ്ട്. ബൂലോഗം ഒരു കൂട്ടാ‍യ്മയാണ്. മീറ്റില്‍ പങ്കെടുക്കാത്തവര്‍, മീറ്റില്‍ പങ്കെടുത്തവരേയും അവര്‍ ചെയ്ത കാര്യങ്ങളും കണ്ട് വെറുതേ, ഇരിക്കണം, എന്നറിയാത്തതുകൊണ്ടും, മീറ്റില്‍ പെങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും, കമന്റടിച്ചും, ലൈവ് കണ്ടും, അതില്‍ ദൂരെയിരുന്ന്, പങ്കെടുത്തു സന്തോഷിക്കാം, എന്ന് തോന്നിയത് കൊണ്ടുമാണ് കമന്റിയത്. അത്, പിന്‍‌മൊഴിയില്‍ കമന്റുകളുടെ ആധിക്യം കൂട്ടാനേ കഴിഞ്ഞിട്ടുള്ളൂ എന്നും മലയാള സാഹിത്യത്തിനും, ആര്‍ക്കും, ലാഭവും നഷ്ടവും, ഇല്ലെന്നും അറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഇനിയുള്ള മീറ്റുകളില്‍, കമന്റ് ഒരു ആശംസയില്‍ ഒതുക്കാന്‍ പരമാവധി ശ്രമിക്കുന്നതാണ്.
    ചില കാര്യങ്ങളെങ്കിലും ലാഭത്തിനും നഷ്ടത്തിനും പുറത്തുണ്ടെന്ന് ബ്ലോഗാഭിമാനി മനസ്സിലാക്കിയാല്‍ നന്ന്.

     
  • At 12:10 AM , Blogger ഏറനാടന്‍ said...

    സാഹിത്യത്തില്‍ എം.കൃഷ്‌ണന്‍ നായരെ പോലെ ബ്ലോഗുലകത്തില്‍ ബ്ലോഗാഭിമാനിയും ആവട്ടെയെന്ന് പ്രത്യാശിക്കുന്നു. (ഇനിയിത്‌ സുഖിപ്പീരെന്നാരെങ്കിലും വിചാരിച്ചാല്‍ 'നോ കമന്റ്‌സ്‌')

    ഹ ഹ കൊല്ലാലോ ബ്ലോഗാഭിമാനീ.. പുകഴ്‌ത്തി പറയാന്ന് കരുതണ്ട, ഈ ലക്കമാ എനിക്ക്‌ പിടിച്ചതും നന്നായെന്ന് തോന്നിയതും (അച്ചര പിസാച്ചിനെ ഒയിച്ച്‌ നിറുത്തിയാല്‍ ഒന്നൂടെ ഉസാറാവും).

     
  • At 12:15 AM , Blogger മുസ്തഫ|musthapha said...

    മൂന്നാമതായി വെച്ചിരുന്ന എന്‍റെ ഈ (താഴെ) കമന്‍റ് എവിടെ പോയി???

    “ദേ... കിടക്കണു... ബ്ലോഗാഭിമാനിക്കിട്ടും തേങ്ങ... അതും അഗ്രജന്‍സ് തേങ്ങയടി കോണ്ട്രാക്റ്റിങ്ങ് വഹ :)“

     
  • At 12:27 AM , Blogger അരവിന്ദ് :: aravind said...

    ബ്ലോഗാഭിമാനി, ഈ ലക്കവും പാസ്സ് മാര്‍ക്കിന് അര്‍ഹതയുള്ളത് തന്നെ.
    പക്ഷേ ഇവിടെ കമന്റിടുന്നവരുടെ ചില അഭിപ്രായങ്ങളോട് വിയോജിപ്പുണ്ട്. എങ്കിലും വായനക്കാരുടെ അഭിപ്രായം തുറന്ന് പറയുന്നത് നല്ലതാണ് എന്ന് വിശ്വസിക്കുന്നത് കൊണ്ട് അതിനെ വിമര്‍ശിക്കുന്നില്ല.എങ്കിലും ബ്ലോഗാഭിമാനിയെ അര്‍ഹിക്കാത്ത പ്രാധാന്യം കൊടുത്ത് ഉയരത്തില്‍ പ്രതിഷ്ഠിക്കേണ്ട എന്നാണ് എനിക്ക് തോന്നുന്നത്.
    മിമിക്രിക്കാര്‍ രാഷ്ട്രീയക്കാരെയും മറ്റും വിമര്‍ശീക്കുന്നത് ഇങ്ങനെ തലനാരിഴകീറി പരിശോധിച്ചാല്‍ എന്താകും?
    അവരുടെ ചില തമാശകള്‍ ചില ചെറിയ സന്ദേശങ്ങള്‍ നല്‍കുന്നു, ചില തിരിച്ചറിവുകള്‍ തരുന്നു. അത്രേയുള്ളു ബ്ലോഗാഭിമാനിക്കും ബൂലോഗത്തില്‍ പ്രസക്തി എന്ന് തോന്നുന്നു.
    അല്ലാതെ ബ്ലോഗുകളെ മൊത്തം വിമര്‍ശകന്റെ നിലക്ക് വിലയിരുത്തി അഭിപ്രായം പറയാന്‍ ബ്ലോഗാഭിമാനിക്ക് കഴിയുമെന്ന് തോന്നുന്നില്ല.അതിന്റെ ആവശ്യവും ഉണ്ടെന്ന് തോന്നുന്നില്ല.
    70% ഹാസ്യം 20% കാര്യം, 10% പോക്രിത്തരം എന്നേ ഞാന്‍ ബ്ലോഗാഭിമാനിയെക്കാണുന്നുള്ളൂ.
    അതിനാല്‍ എല്ലാ ലക്കങ്ങളും ഒരു മിമിക്സ് പരേഡ് പോലെ ഞാന്‍ ആസ്വദിക്കുന്നു. ചില പോസ്റ്റുകള്‍ കാണുമ്പോള്‍ ചിരിക്കുന്നു, തമാശ ആസ്വദിക്കുന്നു.മറ്റ് ചിലത് കാണുമ്പോള്‍ ഇത് ശരിയാണല്ലോ എന്ന് തോന്നുന്നു.

    അല്ലാതെ സീരിയസ്സ് ആയി അവലോകനം എഴുതിയാല്‍....അതു വേണോ?
    എന്റെ അഭിപ്രായം മാത്രം.

    എല്ലാ ആശംസകളും.

     
  • At 1:12 AM , Blogger അതുല്യ said...

    പണ്ട്‌ നിന്ന് മൂത്രമൊഴിയ്കുന്ന മകനേ കണ്ടിട്ട്‌ ഇതൊന്ന് ഗുണദോഷിയ്കാന്‍ ഈ കൊച്ചിന്റെ തന്തയേ കണ്ടിട്ട്‌ തന്നെ കാര്യമ്ന്ന് പറഞ്ഞ്‌ പോയ വഴിപോക്കന്‍ കൊച്ചന്റെ വീട്ടിലെത്തിയപ്പോ കണ്ടത്‌ ഓടികൊണ്ട്‌ മൂത്രമൊഴിയ്കുന്ന തന്തയേ! അത്‌ പോലയായി ഈ ലക്കം അഭിമാനി.

    ഈ പിന്മൊഴിയും കമന്റു മേളവും ഓഫും ഒക്കെ ആരുടെയും ജീവശ്വാസമല്ലാ അഭിമാനി. ഒക്കേം ഉള്ളത്‌ കൊണ്ട്‌, ഒരു നൂറോ നൂറ്റമ്പതോ സൈറ്റുകള്‍ വെബ്ബില്‍ ഇരുന്ന് തുറക്കുന്നതിനിടയില്‍ ഈ പിന്മൊഴിയിലോ തനിമലയാളത്തിലോ ഒന്ന് കേറി ചിലപ്പോ എന്തെങ്കിലും പറയും, ചിലപ്പൊ കൊഞ്ഞനംകുത്തും, അല്ലെങ്കില്‍ രണ്ട്‌ തര്‍ക്കുത്തരം പറയും. തീര്‍ന്നു ഈ ബ്ലോഗ്ഗിന്റെയോ പിന്മൊഴീടെയോ ഒക്കെ പ്രസക്തി, ഒന്നല്ല, 5 ദിവസമല്ല, മാസം പിന്മൊഴിയോ മലയാളം അടിച്ചിട്ട്‌ തെളിഞ്ഞില്ലങ്കിലോ ഒക്കെ ആദ്യം ഒരു ഫോണ്‍ വിളിയോ പിന്നെ ഒരു മെയിലോ ഒക്കെ വിടും, ഒരു ഔദ്യോഗിക മര്യാദ. അതും കഴിഞ്ഞ്‌ വല്ല ബിയോണ്ട്‌ എക്കോണോമിക്കല്‍ റിപ്പയര്‍ എന്നങ്ങാനും വന്നാ, ഒരു സാധാരണ മരണം പോലെ അതിനോട്‌ പൊരുത്തപെടും.

    അഭിമാനിയ്ക്‌ തോന്നുന്ന പോലെ ഒരു സംശയമോ/നിലനില്‍പ്പിന്റെ ആവശ്യകതയോ ഒന്നും തന്നെ എനിക്ക്‌ തോന്നിയട്ടില്ല. അത്‌ കൊണ്ട്‌ അഭിമാനിയ്ക്‌ ഇതിനേ കുറിച്ച്‌ ഇത്രേം അധികം ആശങ്ക വേണോ?

    മലയാള ബൂലോഗത്തിന്റെ വളര്‍ച്ചയ്ക്‌ പിന്മൊഴിലൂടെയല്ലാതെ തന്നെ ഒരുപാട്‌ കൂട്ടായ പ്രവര്‍ത്തനം പിന്നണിയില്‍ നടക്കുന്നുണ്ട്‌. പിന്മൊഴിയില്‍ കമന്റുന്നവരാണു ബൂലോഗം പിടിച്ച്‌ നിര്‍ത്തുന്നത്‌ എന്ന് അഭിമാനിയ്ക്‌ തോന്നിയാ, എന്റെ ചുമരിലാണു തൂണെന്ന് ഔസേപ്പ്പ്പ്‌ മാപ്ല പറയുന്നത്‌ പോലെയാണു. മലയാളം വളരുന്നതും ബ്ലോഗ്‌ വഴിയല്ലാ. അതിനെ കുറിച്ച്‌ ഒക്കെ അറിയണമെങ്കില്‍ ഒന്ന് രണ്ട്‌ കൊല്ലത്തിനു മുമ്പുള്ള ബ്ലോഗ്ഗുഗള്‍ മറിയ്കുക. ഈ കാണുന്ന കമന്റ്‌ മഹാമഹമോ കൂവലോ ഒക്കെ ആപ്പീസ്‌ സമയത്തെ പ്രെഷര്‍ വാല്വ്‌ തുറക്കലാണു. മലയാളം വളരുവാനും പോഷിയ്കപെടുവാനും ഒക്കെ ഒരുപാട്‌ ആളുകള്‍ ഇതിന്റെ പിന്നിലിരുന്ന് അഹോരാത്രം പ്രയത്നിയ്കുന്നുണ്ട്‌. പേരേടുത്ത്‌ പറയുന്നില്ല. ഞാന്‍ അറിയാത്തവരും ഉണ്ടാവും. അത്‌ കൊണ്ട്‌ പിന്മൊഴിയ്ക്‌ ഒരു ഇടിവും ഈ കമന്റുകള്‍ കൊണ്ട്‌ ഉണ്ടാവില്ല.

    പിന്നെ ബ്ലോഗ്ഗിലേ കല്ല്യാണം.. അത്‌ കഴിഞ്ഞുള്ള തിരോധാനം... പിന്നെ മീറ്റിലെ മദ്യപാനം.... കുറുമാന്‍ എന്റെ കൈയ്യിലൊന്ന് ഉരസി അറിയാതെ... ഇതൊക്കെ അഭിമാനിയില്‍ കൈകാര്യം ചെയ്യണോ? ഒരു പോസ്റ്റ്‌ എന്ന നിലയ്ക്‌ വായിയ്കാം പക്ഷെ, ഒരു വാരഫലത്തിന്റെ സ്ഥിതിയിലേയ്ക്‌ ഉയര്‍ന്ന അഭിമാനി ഇത്‌ ചെയ്യുമ്പോള്‍ ശീവേലി കാണാന്‍ പോയ കുഞ്ഞിനെ പോലെ തോന്നുന്നു. മേളം കേക്കാതെ, ആനയേ കാണാതെ, ആനയിട്ട പിണ്ടം എണ്ണി നോക്കി നടന്നു ചെക്കന്‍.

    പിന്നെ തേങ്ങയടി.. ആര്‍ട്ട്‌ ഒക്കെ.. പിള്ളേരല്ലേ.. പിണ്ണക്കല്ലേ... തിന്നോട്ടേന്ന്... ആഫ്ടര്‍ ആള്‍ ഇതൊക്കെ ബ്ലോഗ്ഗിലൂടെയല്ലേ പറ്റു? വീട്ടി പോയി, ഞാന്‍ കഥ പറയുന്നു, നീ ആദ്യം ഒരു തേങ്ങ എടുത്തോണ്ട്‌ വാ ന്ന് ഭാര്യയോടൊ മറ്റോ പറയാന്‍ പറ്റുമോ? എന്റെ പപ്പട വടയുടെ വിധി കേള്‍ക്കുന്ന് വാച്ചുമാനോട്‌ പറയാന്‍ പറ്റുമോ? ആ ഒരു സ്പിരിറ്റ്‌ അഭിമാനിയ്കും വേണ്ടേ?

     
  • At 1:29 AM , Blogger ദേവന്‍ said...

    അരവിന്ദാ,
    ബ്ലോഗാഭിമാനി തന്നെ പറഞ്ഞിട്ടുണ്ടിതൊരു തമാശയായേ എടുക്കാവൂ എന്ന്. ഗൌരവമുള്ള ഒരു നിരൂപണം ബൂലോഗത്തിനെഴുതാന്‍ ആര്‍ക്കും കഴിയില്ല. അത്ര സങ്കീര്‍ണ്ണമാണ്‌ ഇന്നത്തെ ബൂലോഗം. ബൂലോഗം സാഹിത്യമോ ലേഖനങ്ങളോ മാത്രമൊന്നുമല്ല, പലതിനെയും ഇന്ന വിഭാഗമെന്നു പോലും പെടുത്താനാവില്ല. പുതിയ വിഭാഗങ്ങള്‍ ബൂലോഗത്തെഴുത്തിന്റെ ഭാഗമായി മലയാളത്തിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നെന്ന് പറഞ്ഞാല്‍ അതൊരു അഹങ്കരിക്കലാവുമെന്ന് തോന്നുന്നതുകൊണ്ട്‌ പറയുന്നില്ല.

    ഇന്നലത്തെ മഴയില്‍ റാസ്‌ അല്‍ ഖോറിലെ കൊറ്റികള്‍ ചെയ്ത നൃത്തം കൈപ്പള്ളി ക്ഷണം ബൂലോഗത്ത്‌ എത്തിച്ചു. അതിനെ വിലയിരുത്താന്‍ നളനോ മൊഴിയോ ഫൈസലോ സപ്തനോ ഒക്കെയുള്ള പാനലിനു കഴിഞ്ഞേക്കാം എന്നാല്‍ . ഡോ. പണിക്കര്‍ എഴുതുന്ന ആയുര്‍വേദ ചെടികള്‍, ചന്ദ്രേട്ടന്റെ കൃഷി ബ്ലോഗ്‌ മാതിരിയുള്ളവ വിലയിരുത്താന്‍ കെല്‍പ്പുള്ള ആരും ഇല്ലെന്ന് തോന്നുന്നു. ഷിജുവിനും സീയെസ്സിനും മാത്രമേ പരസ്പരം തിരുത്താന്‍ കഴിയൂ. ആത്മകഥകള്‍ക്കും ഓര്‍മ്മക്കുറിപ്പിനും വിലമതിക്കാന്‍ നമ്മളാരുമല്ല, അത്‌ അവനവന്റെ ഡയറികളല്ലേ. ബൂലോഗ നിരൂപണം എന്നൊരു സംഭവം നടപ്പില്ല. അവരവരുടെ കഴിവനുസരിച്ച്‌ തിരഞ്ഞു പിടിച്ച ബ്ലോഗുകളുടെ നിരൂപണം എഴുതി പബ്ലിഷ്‌ ചെയ്യാനേ കഴിയൂ.
    [പിന്മൊഴിയാണ്‌ ബൂലോഗത്തിന്റെ കൂട്ടായ്മയെന്ന കുമാറിന്റെ അഭിപ്രായത്തോട്‌ 101% യോജിക്കുന്നു. ഈ കമന്റ്‌ അഗ്രിഗേഷന്‍ ആണ്‌ ഇവിടത്തെ ആശയ വിനിമയം. വേറാര്‍ക്കും ഇല്ലാത്ത സംഘബലവും വേറൊന്നുമല്ല. ബൂലോഗത്തിന്റെ കളക്റ്റീവ്‌ വ്യക്തിത്വത്തിന്റെ നിര്‍മ്മാണത്തില്‍ പിന്മൊഴി വഹിക്കുന്ന പങ്ക്‌ എന്താണെന്ന് ഇന്നുവരെയുള്ള പിന്മൊഴികള്‍ സ്പാം അടക്കം ഇതാ എന്നൊരു ഫ്ലാഷ്‌ ഡ്രൈവ്‌ എടുത്തു കാട്ടിയ ബൂലോഗ കാരണവര്‍ വിശദീകരിച്ചെഴുതിയാല്‍ നന്നായിരുന്നു]

     
  • At 1:35 AM , Blogger asdfasdf asfdasdf said...

    ബ്ലോഗഭിമാനിയുടെ ഈ ലക്കവും കലക്കിയെന്നു പറയാന്‍ വയ്യ. എന്നാല്‍ വെരി ബിലോ ആവറേജെന്നും പറയാനാവില്ല. ഫോട്ടോഷോപ്പില്‍ ചരിത്രം കുറിച്ചവരെക്കുറിച്ച് പറഞ്ഞത് ഭേഷായി.(ഗള്‍ഫില്‍ നല്ല പപ്പടം കിട്ടാനില്ലെന്ന് വാര്‍ത്ത).
    പിന്നെ, കുമാറേട്ടന്‍ പറഞ്ഞതുപോലെ ഇതിന്റെ പ്രസക്തി നഷ്ടപ്പെടുന്നുവോയെന്ന് വര്‍ണ്ണ്യത്തിലാശങ്ക. ഏറനാടന് കൃഷ്ണന്‍ നായരോട് എന്തോ വിദ്വേഷമുള്ളപോലെ തോന്നുന്നു. ഇവിടെയും തേങ്ങയടിച്ച അഗ്രജന്റെ ഫാവി ശുഭകരമായിരിക്കട്ടെയെന്നാശംസിക്കുന്നു.

     
  • At 2:15 AM , Blogger Sreejith K. said...

    ബ്ലോഗാഭിമാനീ, ലക്കം ഇഷ്ടമായി. എങ്കിലും തേങ്ങയടി എന്ന് വിഷയം ഒടുക്കത്തില്‍ ആവര്‍ത്തിച്ചത് ഒരു വിരസത ഉണ്ടാക്കി.

    കമന്റുകളെക്കുറിച്ച് പറഞ്ഞതിനോട് നൂറു ശതമാനവും യോജിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് ഒരു പ്രസംഗം ഞാന്‍ കൊച്ചി മീറ്റില്‍ നടത്തിയിരുന്നു. ബ്ലോഗാഭിമാനി പറഞ്ഞതു തന്നെയായിരുന്നു ഞാന്‍ അവിടെ പറഞ്ഞതും. ഇനി ഞാന്‍ തന്നെയാണോ ബ്ലോഗാഭിമാനി? സംശയമായല്ലോ.

    മീറ്റുകള്‍ നടത്തുമ്പോള്‍ അവിടെ വരുന്ന കമന്റുകളും വ്യക്തിപരമായ ബ്ലോഗുകളില്‍ വരുന്ന കമന്റുകളും ഒരേ രീതിയില്‍ കാണരുതെന്നഭ്യര്‍ത്ഥിക്കുന്നു. മീറ്റ് ഒരു ആഘോഷമാണ്, ശാരീരികമായി പങ്കെടുക്കുന്നവര്‍ക്കും ഓണ്‍ലൈന്‍ ആയി പങ്കെടുക്കുന്നവര്‍ക്കും. ഭൂലോകം മുഴുവന്‍ ആസ്വദിക്കുന്ന ഒരു ഉത്സവം ആണത്. അവിടെ കമന്റുകള്‍ ആയിരവും പതിനായിരവും ഒക്കെ ആകുന്നത് നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം. എല്ലാവര്‍ക്കും എന്നും ഓര്‍ക്കാന്‍ പാകത്തില്‍ അവ വളരുന്നത് സന്തോഷമുള്ള ഒരു കാര്യമല്ലേ.

    പോര്‍ട്ടലിനെ പരാമര്‍ശിച്ചതിനും, ഇനി ഒരു ലക്കത്തിലും പരാമര്‍ശം ഉണ്ടാകും എന്നത് പറഞ്ഞതും സന്തോഷം പകരുന്നു. നിര്‍ദ്ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും എപ്പോഴും സ്വാ‍ഗതം. എല്ലാം കേട്ടതിനുശേഷമേ പോര്‍ട്ടല്‍ കുറ്റമറ്റതാക്കാന്‍ സാധിക്കൂ. ബീറ്റ വേര്‍ഷനില്‍ നിന്ന് പോര്‍ട്ടലിന് ഒരു മുക്തി ഉണ്ടാകാന്‍ അത്യധ്വാനം ചെയ്യുകയാണ് ശില്‍പ്പികള്‍ ഇപ്പോള്‍.

     
  • At 2:18 AM , Blogger Unknown said...

    ബ്ലോഗാഭിമാനിയുടെ പ്രസക്തി എന്ത് എന്ന് ബ്ലോഗാഭിമാനി തന്നെ ചോദിപ്പിക്കുന്നു. ഒന്നാം ലക്കവും അഞ്ചാം ലക്കവും തമ്മിലുള്ള വ്യത്യാം നോക്കൂ. അതുല്യ ചേച്ചിയുടെ കമന്‍റ് 100% ശരിവയ്ക്കുന്നു.

    ബ്ലോഗാ‍ഭിമാനിയെ എല്ലാവായനക്കാരും വളരെ ഗൌരവത്തോടെയാണ് കാണുന്നത്. അല്ലാതെ നിങ്ങള്‍ ഞങ്ങളെ അങ്ങിനെ കാണല്ലേന്ന് ബ്ലോഗാഭിമാനി പറയുകയാണെങ്കില്‍ ഒരു സാധാരണ ബ്ലോഗായി മാത്രമേ വായനക്കാരന്‍ കാണൂ.

    ബ്ലോഗാഭിമാനിയുടെ ഓരൊ ലക്കത്തിലും പ്രകടമാകേണ്ടത് നല്ല വായനയ്ക്കു വേണ്ട എഴുത്തും ബ്ലോഗില്‍ വന്നിട്ടുള്ള നല്ലതും ചീത്തയുമായ സാഹിത്യവും വിലയിരുത്തുക തന്നെ യാ‍ണ്.

    അല്ലാതെ ദേ... ഒരു ബ്ലോഗിണി പുഷ്പിണിയായ് ബ്ലോഗ് ലോകം നശിച്ചേ എന്നല്ല.

    കൂടാതെ അനാവശ്യമായ അടിപിടിയിലും ബ്ലൊഗാഭിമാനിക്ക് അത്യാവശ്യമെങ്കില്‍ ഒരു മോഡറെറ്ററാ‍യി ഇടപെടാവുന്നതാണ്.

    ഇ-മെയില്‍ വഴി സുഹൃത്തുക്കളെ വിളിച്ച് പറയുന്നതിനോട് ഞാന്‍ തീര്‍ത്തും യോജിപ്പാണ്.
    കമന്‍റിടാനാണ് പറയുന്നത്. ഒപ്പം വായിക്കാനും.
    എന്നാല്‍ വായിക്കാതെ “ ഭേഷ്’ പറയുന്ന കമന്‍ റിനെ ബ്ലോഗേഴ്സ് തന്നെ നിരുത്സാഹപ്പെടുത്തുന്നതാണ് നല്ലത്. അതില്‍ ബ്ലോഗാഭിമാനിക്ക് റോള്‍ ഉണ്ടെന്ന് കരുതുന്നില്ല.

    കൊണ്ടുപിടിച്ച് നടത്തിയ മീറ്റിന്‍റെ വിജയ പരാജയം ബ്ലോഗാഭിമാനി അന്വേഷിച്ചു എന്നത് ശരിതന്നെ. എന്നാല്‍ എന്തു കൊണ്ട് എന്നും അടുത്ത മീറ്റില്‍ ഉണ്ടായിരിക്കേണ്ടുന്ന മുന്‍ കരുതലുകളും അവതരിപ്പിച്ചിരുന്നുവെങ്കില്‍ നന്നായേനെ. ഒപ്പം പരാജയ കാരണങ്ങളും.

    ബ്ലൊഗാഭിമാനി മീറ്റിനെ വിലയിരുത്താതെ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു പോയത് ഒട്ടും ശരിയായില്ല.

    ഓരോ ലക്കത്തിലും ബ്ലോഗാഭിമാനി ഏറ്റവും എടുത്തു പറയാവുന്ന കൃതിയെ / കൃതികളെ ക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. അല്ലാതെ ബ്ലോഗിനെ കുറിച്ചല്ല. ബ്ലോഗിനെ കുറിച്ച് മാത്രം പറയുമ്പോള്‍ ഒരു തരം പുറം ചൊറിയല്‍ സുഖം ബ്ലോഗാഭിമാനിക്ക് കിട്ടിയേക്കാം.

     
  • At 4:25 AM , Blogger Unknown said...

    ബ്ലോഗഭിമാനിയുടെ ദിത്വന്‍

    മറ്റുള്ളവരുടെ ബ്ലോഗുകള്‍ വച്ച് താരതമ്യം ചെയ്താല്‍ നിലവാരം കുറഞ്ഞ പോസ്റ്റുകള്‍ ഇടുന്നവനാണ് ഞാന്‍ എന്ന ‘ഇന്‍ഫീരിയോരിറ്റി കോമ്പ്ലക്സ്’ വച്ച് പുലര്‍ത്തുന്ന എന്നെ പോലുള്ള ഒരു സാദാ ബ്ലോഗര്‍ക്ക്, അപരന്മാരുടെ കമെന്റുകള്‍ ഒരു ഇരുട്ടടി തന്നെയാണ്. എഴുതി എഴുതി, എന്നെങ്കിലും ഒരിക്കല്‍ ഞാനും തെളിയും എന്ന ശുഭപ്രതീക്ഷയോടെ ഇരിക്കുമ്പോള്‍, ഇനി എഴുതണോ വേണ്ടയോ എന്ന് പോലും ചിന്തിപ്പിക്കുന്ന തരത്തില്‍ ക്രൂരമായി പോകാറുണ്ട് ഈ അപര കമന്റുകള്‍... ഈ ഊപ്പ കമന്റര്‍മാരെ പിടികൂടാനുള്ള, സൈറ്റ് മീറ്റര്‍ പോലുള്ള സൌകര്യങ്ങളെ കുറിച്ച് പുതുതായി വരുന്ന ബ്ലോഗര്‍മാര്‍ക്ക് അറിവ് പകരുന്ന(പിന്മൊഴി ഹെല്പ് പേജ്) ഒരു പോസ്റ്റ് ഉണ്ടെങ്കില്‍ നന്നായിരിക്കും.

    (പൊതുവേ വിമര്‍ശന ശരങ്ങള്‍ ഉതിര്‍ക്കുന്ന ബ്ലോഗഭിമാനിയുടെ പേരില്‍ എന്റെ ബ്ലോഗില്‍ ഒരു കമന്റ് കണ്ടപ്പോള്‍ സംശയിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് കൊള്ളട്ടെ...)

     
  • At 5:58 AM , Blogger SunilKumar Elamkulam Muthukurussi said...

    “അതില്‍ വായനക്കാരുടെ റേറ്റിംഗ് സൌകര്യം ഏര്‍പ്പെടുത്തിയപോഴും ഏറെ കോലാഹലമുണ്ടായി. ആ അഗ്രിഗേറ്ററും ശൈശവത്തില്‍ തന്നെ വടിയായി. “
    --ബ്ലോഗാഭിമാനിക്ക് അഗ്രിഗേറ്ററിനെക്കുറിച്ച്‌ ഒന്നുമ്മാറിയില്ലെ? അങ്ങനെ വടിയായ അഗ്രിഗേറ്ററ് ഏതാണ്? അന്ന്‌ വഴക്കുണ്ടായത്‌ അഗ്രിഗേറ്ററിനെക്കുറിച്ചായിരുനില്ല സുഹൃത്തേ. ചിന്തയില്‍ അഗ്രിഗേറ്ററ് ഇപ്പോഴുമുണ്ട്‌. പിന്നെ ആരും ഇതിന്റെ പേരില്‍ ഏഗോ ക്ലാഷിന് വന്നിട്ടില്ല എന്നാണെനിക്ക്‌ തോന്നുന്നത്‌. മറിച്ച്‌ എല്ലാവരും അവനവനാല്‍ കഴിയുന്നത്ര മെച്ചമുള്ളവ ഉണ്ടാക്കാന്‍ നോക്കുന്നു. കൊച്ചിമീറ്റില്‍ തുടങിയത്‌ ബ്ലോഗ് പോറ്ട്ടല്‍ എന്ന ആശയത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു സുഹൃത്തെ.

     
  • At 6:07 AM , Blogger സൂര്യോദയം said...

    ബ്ലോഗിങ്ങിലെ തെറ്റായ പ്രവണതകളെ വളരെ ക്രിയാത്മകമായി ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചിട്ടുണ്ടെന്നുള്ളത്‌ അഭിനന്ദനാര്‍ഹം തന്നെ. അക്ഷരപ്പിശാചുക്കല്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
    ഹാസ്യം ഉപയോഗിക്കുന്നതില്‍ തെറ്റൊന്നും തോന്നിയില്ല. ചില വിമര്‍ശനങ്ങളെ വേദനിപ്പിക്കാതെ എത്തേണ്ടിടത്ത്‌ എത്തിക്കാന്‍ ഹാസ്യാത്മകമായ സമീപനം ഉപകരിക്കും. വിമര്‍ശനങ്ങളെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനുള്ള വിശാലമനസ്കത എല്ലാവരും കാണിക്കും എന്ന് നമുക്ക്‌ പ്രതീക്ഷിക്കാം..

     
  • At 9:44 AM , Blogger Kiranz..!! said...

    ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ എനിക്കു തോന്നിയ കാര്യങ്ങളൊക്കെ ഈ ലക്കത്തില്‍ ബ്ലോഗഭിമാനി പറഞ്ഞുവച്ചു.കമന്റുകളുടെ പെരുമഴയില്‍ ശ്ശെടാ എതാണു നല്ലതു,എതാണു വായിക്കേണ്ടതു എന്നത് പലപ്പോഴും തിരിച്ചറിയാന്‍ പറ്റുന്നില്ല.കുറ്റം പറയാന്‍ അര്‍ഹനല്ല,കാരണം ബ്ലൊഗ് സന്ദര്‍ശനത്തിനു ഒരു നിശ്ചിതസമയം മാറ്റി വക്കാന്‍ കഴിയാത്ത ഒരു പുതുമുഖ ബൂലോകന്‍ എന്ന നിലക്ക് പെരുമഴ കണ്ട് പിന്മൊഴിയുടെ വാലില്‍ തൂങ്ങി പലപ്പോഴും നിരാശനായി ഉള്ള സമയം നല്ല 2-3 പോസ്റ്റുകള്‍ വായിച്ചു അഭിപ്രായം പറയാന്‍ പറ്റാതെ ഇളിഭ്യനായി മടങ്ങേണ്ടി വരുന്നു.തനിമലയാളത്തിനും അത് പോലെയുള്ള മലയാളം ബ്ലൊഗ് പോര്‍ട്ടലും ശക്തി പ്രാപിച്ക് വരണം എന്നു തന്നെയാണ് ആഗ്രഹിക്കുന്നത്,അതുമാത്രമാണ് പലപ്പോഴും പുതിയമുഖങ്ങളും രചനകളും പരിചയപ്പെടുത്താന്‍ ഏറ്റവും സഹായിക്കുന്നത് (ഒരു പക്ഷേ പിന്മൊഴികളേക്കാളും ).

    മിമിക്രി ആയാലും പോക്രിത്തരമാണെങ്കിലും പറയാന്‍ ഉള്ളതു ഇത്തവണ പറഞ്ഞുകേട്ടതില്‍ സന്തോഷം സഖാക്കളെ..!!

     
  • At 9:59 AM , Blogger ഇടിവാള്‍ said...

    ഈ ലക്കം ഇപ്പഴാ വയിച്ചേ.. ഉഗ്രന്‍! എനിക്കിഷ്ടായീന്നു പറയാതിരിക്കാന്‍ വയ്യ.

    അഗ്രിഗേറ്ററും പോര്‍ട്ടലും എന്താണ്‌ എന്നതിനെക്കുറിച്ച്‌ ചെറുതായൊന്നു പഠിച്ചിട്ടു പോരായിരുന്നോ അഭിമാനികളേ, വിശകലനങ്ങള്‍? ;)

    അടുത്ത ലക്കം എന്നെ കീറിമുറിക്കല്ലേ, ഞാമൊരു പാവം മോറിസ്‌ മൈനര്‍.................

     
  • At 5:45 AM , Blogger Siju | സിജു said...

    ഇത്തിരി ഓവറായോ എന്ന ഡൌട്ടുണ്ടെങ്കിലും വിമര്‍ശനങ്ങളെല്ലാം നന്നായിട്ടുണ്ട്
    qw_er_ty

     
  • At 3:19 AM , Blogger Shiju said...

    "അടുത്ത ലക്കം ബ്ലോഗാഭിമാനി 8 ഡിസമ്പര്‍ 2006 ഇല്‍ ഇറക്കുന്നതായിരിക്കും"

    8 ഡിസമ്പര്‍ 2006 കഴിഞ്ഞല്ലോ. എന്നിട്ട് ഇതുവരെ ഇഷ്ടിക കണ്ടില്ല

     
  • At 3:06 AM , Blogger bodhappayi said...

    തനിമലയാളം തുടങ്ങിയ അഗ്രഗേറ്ററുകളില്‍ പോസ്റ്റുകള്‍ കാണപ്പെടും മുന്‍പു തെന്നെ ചൂടോടെ സ്വന്തം കൃതികളെക്കുറിച്ച് വായനക്കാര്‍ക്ക് ഒരു “നോട്ടിഫിക്കേഷന്‍ കൊടുക്കാന്‍” സഹായകമായിരുന്ന പിന്മൊഴികളാണ്‍ ഈയ്യടുത്ത കാലത്ത് ദുരുപയോഗിക്കപ്പെടുന്നതായി കാണപ്പെടുന്നത്.

    ബ്ലോഗാഭിമാനിയുടെ ഹിപ്പോക്രസി മനസ്സിലാക്കാന്‍ മുന്‍പുള്ള ലക്കങള്‍ മറിച്ചു നോക്കിയാല്‍ മതി.

    ഷെയിം ഷെയിം പപ്പി ഷെയിം എന്നു ബാല്യത്തില്‍ മറ്റുള്ളവരെ, കളിയാക്കി പാടാറുണ്ടായിരുന്ന റൈം ഓര്‍മ്മ വരുന്നതിവിടെ.

    ഇതു തന്നെയാണ് എനിക്കും ഓര്‍മ്മ വരുന്നത്.

     
  • At 3:59 AM , Blogger മുല്ലപ്പൂ said...

    ഈ ലക്കം കൊള്ളാം.
    വിമര്‍ശനം മൂര്‍ച്ഛ കുറവ്.
    ഹാസ്യം രസികന്‍

     
  • At 4:49 AM , Blogger chithrakaran ചിത്രകാരന്‍ said...

    ബ്ലൊഗാഭിമാനി ,
    ചിത്രകാരന്‍ ആദ്യമായാണ്‌ ഇവിടെ വരുന്നത്‌. പൊസ്റ്റ്‌ വളരെ നന്നായി.
    മുഴുവന്‍ വായിച്ചു, പഴയ കല്ല്യാണവീട്ടിലെ കറിക്കരിയുന്നവരുടെ സംഭാഷണത്തിന്റെ നിലവാരം പോലുമില്ലാത്ത എസ്സേമ്മസ്‌ പയ്യന്മാരുടെയും,പയ്യിമാരുടെയും വിഹാര രംഗമായെ ചിത്രകാരനു ബൂലോകത്തെ കാണാനായുള്ളു.

    ക്ല്ബ്ബും,യൂണിയനും,കൂട്ടായ്മയുമൊക്കെ ചെറിയൊരു പൊട്ടക്കിണറാണെന്ന് ബ്ലോഗന്മാര്‍ക്ക്‌ മനസിലാകാന്‍ കുറച്ചു സമയമെടുക്കും...!!!!!

     
  • At 5:10 AM , Blogger Promod P P said...

    നാലപ്പാട് നാരായണമേനോന്‍ എഴുതിയ ഒരു കവിത ഓര്‍മ്മയില്‍ നിന്ന് (ഇങനെ തന്നെ ആണോ എന്നുറപ്പില്ല പക്ഷെ ആശയം ഇതു തന്നെയാണ്)

    ഇരുണ്ടലച്ചാര്‍ത്തിടുമാഴിയിങ്കല്‍
    എങ്ങാണ്ട് വെള്ളപ്പത കൂടി നില്‍ക്കെ
    ഉച്ചൈശ്രവസ്സെന്നു നിനച്ചു വെക്കം
    കയറിപ്പിടിപ്പൂ നിലയറ്റ മര്‍ത്ത്യന്‍

    ചിത്രകാരന്റെ ഇപ്പൊഴത്തെ അവസ്ഥയല്ലേ കവി വര്‍ണ്ണിച്ചതെ എന്ന് ആശങ്ക.. മൈക്ക് ദില്‍ബനു കൈമാറുന്നു

     
  • At 5:11 AM , Blogger അഭയാര്‍ത്ഥി said...

    ഞാനിത്‌ കണ്ടേ എന്ന ഒരൊറ്റ കമെന്റു കൊണ്ട്‌ ഞാനീ ബ്ലോഗാഭിമനിയെ ഹിറ്റാക്കുന്നു. പ്രൈസ്‌ ദ ലോര്‍ഡ്‌

    ഇരിങ്ങലിന്റെ വിലയിരുത്തല്‍ എല്ലാവരും ശ്രദ്ധിച്ച്‌ എഴുതിയെടുക്കു.

    ഞാന്‍ നോട്ട്‌ ചെയ്തു. വളരെ കാര്യ ഗൗരവമുള്ള പ പ പ പഠനമാണ്‌ ഇരിങ്ങല്‍ നടത്തിയത്‌. പറയുമ്പോള്‍ ഗദ്ഗദം വരുന്നു.
    അഭിനന്ദനങ്ങള്‍.


    കല്ല്‌ കാര്‍ത്യാനിയും കൂലിതല്ലുകാരുമൊന്നും ഗന്ധര്‍വനെ തല്ലിയില്ലെങ്കില്‍ വീണ്ടും കാണാമെ. (ഒരു സാംകല്‍പ്പിക കഥാപാത്രമാണേ. ജീവിച്ചിരിക്കുന്ന ആരുമായും ബന്ധമില്ല- സാമ്യമുണ്ട്‌)

    സുരഭില സുന്ദര്‍മീ ബൂലോഗം.

     
  • At 5:59 AM , Blogger Promod P P said...

    ചിത്രകാരന്‍,ഗന്ധര്‍വനെ തിരക്കി ബൂലോഗ ക്ലബ്ബില്‍ പോയിരിയ്ക്കുകയാണ്.
    അവിടെ മുഴുവന്‍ താങ്കള്‍ പറഞ്ഞപോലെ ഉള്ള എസെമ്മസ് പയ്യന്മാരും പയ്യിമാരുമാണ്‌. വേദവ്യാസനും ഷേക്സ്പീയറിനും ശേഷം ഭൂമിയില്‍ അവതരിച്ച താങ്കളേപ്പോലെ ഉള്ള ഒരു മഹാ പ്രതിഭാശാലിയ്ക്ക് പോകാന്‍ പറ്റിയ ഇടമല്ല അത്‌.അവിടെ സാമ്പാറിന് കഷ്ണം മുറിയ്ക്കുന്ന കുറേ ആളുകള്‍ മാത്രമേ ഒള്ളു

     
  • At 6:26 AM , Blogger Unknown said...

    തഥാഗതനണ്ണാ,
    മൈക്ക് കിട്ടി ബോധിച്ചു. പക്ഷേ മിസ്.കവിതയുടെ കാര്യത്തില്‍ ഞാന്‍ പരുങ്ങലാണ് (ഉയരക്കൂടുതല്‍ തന്നെ പ്രശ്നം) :-)

    ഇരുണ്ടലപ്പതക്കം (916) ചാര്‍ത്തി നില്‍ക്കുന്ന മിസ്.ആഴിയിങ്കലിനെ ഷേവ് ചെയ്യാനുള്ള വെള്ളപ്പത കൂടി എന്ന കാരണത്തിന് ഉച്ചൈശ്രവസ്സ് വെക്കമില്ലാമല്‍ കേറിപ്പിടിച്ചു എന്നല്ലേ കവി ഉദ്ദേശിച്ചത്?

     
  • At 6:28 AM , Blogger chithrakaran ചിത്രകാരന്‍ said...

    തദാഗതാ, ചിത്രകാരന്‍ ഏതു കള്ളു ഷാപ്പിലും പോകും. കള്ളുകുടിക്കാനല്ല നിങ്ങളെയൊക്കെ സ്കെച്ചുചെയ്യാന്‍.!!!

     
  • At 10:05 AM , Blogger ചന്ത്രക്കാറന്‍ said...

    This comment has been removed by a blog administrator.

     
  • At 10:31 AM , Blogger ദിവാസ്വപ്നം said...

    ബ്ലൊഗാഭിമാനിയുടെ ഈ ലക്കം നന്നായിട്ടുണ്ട്‌. നേരത്തേ വായിച്ചിട്ടും കമന്റാനൊത്തില്ല

    ഓഫ്‌ : ചന്ത്രക്കാരാ, ആ കമന്റിലെ ആദ്യത്തെ ജോക്ക്‌ ഒഴിവാക്കാമയിരുന്നില്ലേ... എന്തു പറയുന്നു ?

    :)

     
  • At 7:49 PM , Blogger ചന്ത്രക്കാറന്‍ said...

    ദിവാ, ഇത്തിരി മദ്യപിച്ചിരുന്നതുകൊണ്‍ദാവാം. ഇപ്പോളും സഭ്യതയുടെ അതിരില്‍ത്തെന്നെയാണെന്നാണ്‌ എനിക്കു തോന്നുന്നത്‌. എന്തായാലും അത്‌ മായ്ച്ചുകളയുന്നു.

     
  • At 8:42 PM , Blogger Promod P P said...

    ചന്ദ്രക്കാറാ
    ഈ ബൂലോഗമാകെ,ചിത്രകാരന്റെ വിവരക്കേടിനെ അര്‍ഹിയ്ക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞിരിയ്ക്കുന്നു. വിട്ട് കള .. പാവം പേനയുന്തി പിഴച്ച് പൊയ്ക്കോട്ടെ

     

Post a Comment

Subscribe to Post Comments [Atom]

<< Home